വിമാനത്തില്‍ കയറും മുമ്പ് വിമാനത്താവളത്തില്‍ വെച്ചുതന്നെ എടുത്ത ഒരു ചിത്രത്തില്‍ ചൂട് ചായ ഊതി കുടിയ്ക്കുന്ന അലക്‌സിയെ കാണാം. റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‍സി നാവല്‍നിയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. സൈബീരിയിന്‍ പട്ടണമായ ടോംസ്‌കില്‍നിന്ന് മോസ്കോയിലേക്കുളള യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം ഓംസ്‍കില്‍ അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. വിമാനത്താവളത്തിലെ കഫേയില്‍ നിന്ന് കുടിച്ച ചായയില്‍ ആരോ വിഷം കലര്‍ത്തിയെന്ന് അലക്സിയുടെ അനുയായികള്‍ ആരോപിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അലക്‌സി നവല്‍നിയുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വെന്റിലേറ്ററില്‍ […]
International
റഷ്യ തയ്യാറെടുത്ത് തന്നെ: കോവിഡ് വാക്‌സിന്‍ 40,000 പേരില്‍ പരീക്ഷിക്കും
ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി അവകാശപ്പെട്ട റഷ്യ, മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങുന്നു. അതും 40,000 പേരില്‍. രാജ്യത്തെ ജനങ്ങളില്‍ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിന് മുന്നോടിയായാണ് പരീക്ഷണം. ഒരു വിദേശ ഗവേഷണ സമിതിയുടെ മേൽനോട്ടത്തിലാണ് പരീക്ഷണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ആരാണെന്ന് വ്യക്തമല്ല. കോവിഡ് വാക്‌സിന് സ്പുട്‌നിക് അഞ്ച് എന്നാണ് റഷ്യ പേര് നല്‍കിയിരിക്കുന്നത്. റഷ്യയിലെ ഗമലായ ഇന്‍സ്റ്റിറ്റ്യൂട്ട്, പ്രതിരോധ മന്ത്രാലയവുമായി ചേര്‍ന്നാണ് സ്പുട്‌നിക് അഞ്ച് വികസിപ്പിച്ചിരിക്കുന്നത്. വാക്‌സിന്‍ ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തന്റെ മകള്‍ക്ക് ഇതിനകം […]
അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങാതെ ചൈന; തിരിച്ചടി നല്‍കണമെന്ന് പ്രതിപക്ഷം
ഇന്ത്യ – ചൈന സമാധാന നടപടികളില്‍ ചര്‍ച്ചകള്‍ മാത്രമാണ് പുരോഗമിക്കുന്നത്. ഇന്ത്യ – ചൈന അതിർത്തിയിലെ സേനാ പിന്മാറ്റം നിലച്ച സ്ഥിതിയില്‍. പാങ്കോങ് സോ, ദപ്സാങ് എന്നീ മേഖലകളില്‍ നിന്നും പിന്‍വാങ്ങാന്‍ ചൈന തയ്യാറായിട്ടില്ല. വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്റ് കോർഡിനേഷന്‍ യോഗത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇന്ത്യ – ചൈന സമാധാന നടപടികളില്‍ ചര്‍ച്ചകള്‍ മാത്രമാണ് പുരോഗമിക്കുന്നത്. വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്റ് കോർഡിനേഷന്‍ നാല് തവണയും കമാന്‍ണ്ടര്‍ തല ചർച്ച അഞ്ച് തവണയും […]
ലോകത്ത് കോവിഡ് കേസുകള്‍ രണ്ട് കോടി 28 ലക്ഷം കടന്നു; സ്പുട്നിക്ക് 5ന്‍റെ നിര്‍മ്മാണത്തിന് ഇന്ത്യയുമായി സഹകരിക്കുമെന്ന് റഷ്യ
ഒരു കോടി അന്‍പത്തിനാല് ലക്ഷത്തില്‍പരം പേര്‍ രോഗമുക്തരായി ലോകത്ത് കോവിഡ് കേസുകള്‍ രണ്ട് കോടി 28 ലക്ഷം കടന്നു. മരണസംഖ്യ എട്ട് ലക്ഷത്തോട് അടുക്കുകയാണ്. ഒരു കോടി അന്‍പത്തിനാല് ലക്ഷത്തില്‍പരം പേര്‍ രോഗമുക്തരായി. 61,928 പേരാണ് നിലവില്‍ ഗുരുതരാവസ്ഥയിലുള്ളത്. ആശങ്ക പരത്തി ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. അതേസമയം കോവിഡ് വാക്സിന്‍ സ്പുട്നിക്ക് 5ന്‍റെ നിര്‍മ്മാണത്തിന് ഇന്ത്യയുമായി സഹകരിക്കുമെന്ന് റഷ്യ വ്യക്തമാക്കി. വാക്സിന്‍റെ നിര്‍മ്മാണത്തിന് ഇന്ത്യയുമായി പങ്കാളിത്തം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. മരുന്നിന്‍റെ വര്‍ധിച്ച ആവശ്യത്തിന് അനുസരിച്ചുള്ള […]
പശ്ചിമേശ്യയിലെ സമുദ്ര സുരക്ഷാ ദൗത്യത്തിന്റെ നേതൃത്വം സൗദിക്ക്
മുപ്പത്തിമൂന്ന് രാജ്യങ്ങളടങ്ങുന്ന കൂട്ടായ്മക്ക് കീഴിലുള്ള സംയോജിത ടാസ്‌ക് ഫോഴ്‌സിന്റെ നേതൃചുമതലയാണ് വീണ്ടും സൗദി അറേബ്യക്ക് ലഭിച്ചത്. പശ്ചിമേശ്യയിലെ സമുദ്ര സുരക്ഷാ ദൗത്യത്തിന്റെ നേതൃത്വം ഏറ്റെടുത്ത് സൗദി നാവികേ സേന. മുപ്പത്തിമൂന്ന് രാജ്യങ്ങളടങ്ങുന്ന കൂട്ടായ്മക്ക് കീഴിലുള്ള സംയോജിത ടാസ്‌ക് ഫോഴ്‌സിന്റെ നേതൃചുമതലയാണ് വീണ്ടും സൗദി അറേബ്യക്ക് ലഭിച്ചത്. ഫ്രഞ്ച് നാവിക സേനയില്‍ നിന്നാണ് ദൗത്യം ഏറ്റെടുത്തത്. ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ നേതൃത്വം ഏറ്റെടുക്കുന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ ചാലുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ സുരക്ഷാ ചുമതലക്കാണ് […]
കാലാവധി അവസാനിക്കുന്ന റീ എന്‍ട്രി നീട്ടി നല്‍കുമെന്ന് സൗദി ജവാസാത്ത്; വിമാന സര്‍വീസ് തുടങ്ങുമ്പോള്‍ മടങ്ങിയെത്താം
നാട്ടില്‍ പോയി വിമാന സര്‍വീസ് ഇല്ലാത്തത് കാരണം റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൌദി ജവാസാത്ത്. കാലാവധി അവസാനിക്കുന്നവരുടെ റീ എന്‍ട്രി നീട്ടി നല്‍കും. ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ഇതോടെ വിമാന സര്‍വീസ് തുടങ്ങുന്ന മുറക്ക് ആളുകള്‍ക്ക് സൌദിയിലേക്ക് തിരിച്ചെത്താം. കന്പനികളുടെ മുഖീം പോര്‍ട്ടല്‍ വഴിയും റീ എന്‍ട്രി നീട്ടാന്‍ സൌകര്യമുണ്ട്. ഈ സൌകര്യം ലഭിക്കാത്തവര്‍ക്കെല്ലാം റീ എന്‍ട്രി നീട്ടി ലഭിച്ചേക്കും. നാട്ടിലേക്ക് പോകാനുള്ള എക്സിറ്റ് വിസാ കാലാവധി അവസാനിക്കുന്നവരുടേയും കാലാവധികള്‍ നീട്ടി നല്‍കുമെന്ന് […]
ആയിരം കിലോമീറ്റർ ദൂരത്തിൽ പ്രഹരശേഷിയുള്ള ക്രൂയിഷ് മിസൈൽ വികസിപ്പിച്ചതായി ഇറാൻ
ഇറാന്റെ അതിർത്തി സംരക്ഷണവും പ്രതിരോധവുമാണ് ലക്ഷ്യമെന്ന് ഇറാന്‍ അവകാശപ്പെട്ടു ആയിരം കിലോമീറ്റർ ദൂരത്തിൽ പ്രഹരശേഷിയുള്ള ക്രൂയിഷ് മിസൈൽ വികസിപ്പിച്ചതായി ഇറാൻ. അയൽ രാജ്യങ്ങളെ ലക്‌ഷ്യം വെച്ചല്ല മിസൈൽ നിർമിതിയെന്നു ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞു. ഇറാന്റെ അതിർത്തി സംരക്ഷണവും പ്രതിരോധവുമാണ് ലക്ഷ്യമെന്ന് ഇറാന്‍ അവകാശപ്പെട്ടു.
സൗദിയിൽ ഹജ്ജ് ഒരുക്കങ്ങൾ ആരംഭിച്ചു; മക്ക സ്മാർട്ട് നഗരമാകും
ഹജ്ജ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി മക്കയിലും പുണ്ണ്യ സ്ഥലങ്ങളിലും നടന്ന് വരുന്ന വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന്റെ പ്രാധാന്യം ഗവർണ്ണർ ഊന്നിപ്പറഞ്ഞു സൗദിയിൽ അടുത്ത വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. അടുത്ത ഉംറ സീസൺ ആരംഭിക്കുന്നതിന് മുമ്പായി ഒരുക്കങ്ങൾ പൂർത്തീകരിക്കുവാൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. മക്ക ഗവർണ്ണറുടെ അധ്യക്ഷതിയിൽ നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. മക്ക ഗവർണ്ണറും കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് […]
യുവാക്കളെ നിങ്ങള്‍ സൂക്ഷിക്കുക കോവിഡ് പിറകെയുണ്ട്; ലോകാരോഗ്യ സംഘടന
കോവിഡ് രോഗ സാധ്യത ഏറ്റവും കൂടുതല്‍ യുവാക്കളിലെന്ന് ലോകാരോഗ്യ സംഘടന കോവിഡ് രോഗ സാധ്യത ഏറ്റവും കൂടുതല്‍ യുവാക്കളിലെന്ന് പുതിയ വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. 20 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ കോവിഡ് വൈറസ് ഏറ്റവും അധികം വ്യാപിക്കുന്നവെന് പുതിയ റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ വെസ്റ്റേണ്‍ പസഫിക് മേഖല റീജിയണല്‍ ഡയറക്ടര്‍ തകേഷി കസായി വിര്‍ച്വല്‍ മീഡിയ ബ്രീഫിംഗിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, തങ്ങൾ രോഗബാധിതരാണെന്ന് പലപ്പോഴും ഇവർ മനസിലാക്കണമെന്നില്ല. പലപ്പോഴും രോഗ ലക്ഷണങ്ങള്‍ ഇവരില്‍ […]
എട്ടിന്റെ പണികിട്ടിയിട്ടും പഠിക്കാതെ വുഹാന്‍; സുരക്ഷാ മുൻകരുതലുകളില്ലാതെ ആഘോഷം
യാതൊരു സുരക്ഷാ മുൻ കരുതലുകളുമില്ലാതെ കോവിഡിന്റെ പ്രഭവ കേന്ദ്രത്തില്‍ ആഘോഷത്തിമിര്‍പ്പിലാണ് വുഹാനിലെ ജനങ്ങള്‍. വുഹാന്‍. എന്നാൽ, കോവിഡിനെ പ്രതിരോധിക്കാൻ ലോകം മുഴുവൻ മുഖാവരണം, സാമൂഹിക അകലം പാലിച്ചും നടക്കുമ്പോൾ യാതൊരു സുരക്ഷാ മുൻ കരുതലുകളുമില്ലാതെ കോവിഡിന്റെ പ്രഭവ കേന്ദ്രത്തില്‍ ആഘോഷത്തിമിര്‍പ്പിലാണ് ജനങ്ങള്‍. വുഹാനിലെ പ്രശസ്തമായ മായ ബീച്ച് വാട്ടർ തീം പാർക്കിലാണ് കോവിഡ് ഭീതിയില്ലാതെ ആളുകള്‍ ഒത്തുചേർന്നത്. മുഖാവരണങ്ങൾ ഇല്ലാതെ സാമൂഹിക അകലം പാലിക്കാതെ ആയിരക്കണക്കിന് ആളുകളാണ് പാർക്കില്‍ ഉല്ലസിച്ചത്. വാട്ടർ തീം പാർക്കിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ […]