ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തി. ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വന്ദേ ഭാരത് ഉൾപ്പെടെയുള്ള വിമാന സർവീസുകളും റദ്ദാക്കി. സൗദി ഈ തീരുമാനം എടുത്തത് ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്. ഇന്ത്യയെ കൂടാതെ ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങൾക്കും വിലക്കുണ്ടെന്ന് ജനറൽ അതോറിറ്റി ഓഫ് ഏവിയേഷൻ വ്യക്തമാക്കി. സൗദിയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവരും രണ്ടാഴ്ചയുടെ ഇടവേളയിൽ ഇന്ത്യ സന്ദർശിച്ചിരിക്കാനും പാടില്ല. കരാർ പ്രകാരം ഇരുരാജ്യങ്ങളും തമ്മിൽ വിമാന സർവീസ് […]
International
കോവിഡ്; ആദ്യഘട്ടത്തില്‍ ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന് ട്രംപ്
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്താത്തത് ലോകത്ത് കോവിഡ് വ്യാപനത്തിന് കാരണമായെന്നും അമേരിക്ക ചൂണ്ടിക്കാട്ടി കോവിഡ് വ്യാപനത്തില്‍ ചൈനയെ വീണ്ടും കടന്നാക്രമിച്ച് അമേരിക്ക. ആദ്യ ഘട്ടത്തില്‍ ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്താത്തത് ലോകത്ത് കോവിഡ് വ്യാപനത്തിന് കാരണമായെന്നും അമേരിക്ക ചൂണ്ടിക്കാട്ടി. യു.എന്‍ ജനറല്‍ അസംബ്ലിയിലാണ് അമേരിക്കയുടെ വിമര്‍ശനം. ട്രംപിന് പിന്നാലെ പ്രസംഗം നടത്തിയ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ് ട്രംപിന് ചുട്ട മറുപടി നല്‍കുകയും ചെയ്തു. […]
കുവെെത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വേട്ട: നൂറിലേറെ വ്യജന്‍മാരെ പിടികൂടി
ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും യോഗ്യത കാണിച്ച് ജോലിക്ക് കയറിയവരുടെ രേഖകളാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്. കുവൈത്തിൽ എൻജിനീയറിങ് സർട്ടിഫിക്കറ്റുകളുടെ സാധുതാപരിശോധനയിൽ 160 വ്യാജസർട്ടിഫിക്കറ്റ് കേസുകൾ കണ്ടെത്തി. കുവൈത്ത് എൻജിനീയറിങ് സൊസൈറ്റിയിൽ ഓൺലൈൻ വഴി സമർപ്പിച്ച സർട്ടിഫിക്കറ്റുകളിലാണ് അംഗീകാരമില്ലാത്തവ കണ്ടെത്തിയത്. വ്യാജ സർട്ടിഫിക്കറ്റ് വിഷയം കൈകാര്യം ചെയ്യാൻ വിദേശകാര്യ മന്ത്രാലയവുമായി യോജിച്ച പ്രവർത്തനമാണ് എൻജിനിയേഴ്സ് സൊസൈറ്റി നടത്തുന്നതെന്നു ചെയർപേഴ്സൺ എൻജിനീയർ ഫൈസൽ അൽ അതുൽ പറഞ്ഞു. കനത്ത ജാഗ്രത പുലർത്തിയ ശേഷവും വ്യാജ സർട്ടിഫിക്കറ്റ് കണ്ടെത്തിയ സാഹചര്യത്തിൽ നിരീക്ഷണം […]
ട്രംപിന് മാരക വിഷമടങ്ങിയ കത്ത്; അന്വേഷണം തുടങ്ങി
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് മാരക വിഷമടങ്ങിയ കത്ത്. എന്നാല്‍ കത്ത് വൈറ്റ് ഹൗസിലേക്ക് എത്തുന്നതിന് മുന്‍പ് തടഞ്ഞെന്ന് യു.എസ് അധികൃതര്‍ അറിയിച്ചു. റിസിന്‍ എന്ന വിഷവസ്തുവാണ് കത്തിനുള്ളിലുണ്ടായിരുന്നത്. കത്ത് ആര് എവിടെ നിന്ന് അയച്ചു എന്ന അന്വേഷണത്തിലാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും സീക്രട്ട് സര്‍വീസും. അമേരിക്കന്‍ പോസ്റ്റല്‍ സംവിധാനം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ജനങ്ങളുടെ സുരക്ഷക്ക് നിലവില്‍ ഒരു ഭീഷണിയുമില്ലെന്ന് എഫ്ബിഐ അറിയിച്ചു. കത്ത് വന്നത് കാനഡയില്‍ നിന്നാണെന്നാണ് സൂചനയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് […]
കുവൈത്തിൽ നിന്ന് അവധിക്കുപോയ ലക്ഷക്കണക്കിന് പ്രവാസികളുടെ താമസാനുമതി അസാധുവായെന്ന് റിപ്പോര്‍ട്ട്
കുവൈത്തിൽ നിന്ന് അവധിക്കുപോയ ഒന്നേകാൽ ലക്ഷം പ്രവാസികളുടെ താമസാനുമതി അസാധുവായതായി റിപ്പോർട്ട്. ഓൺലൈൻ വഴി പുതുക്കാനുള്ള അവസരം നൽകിയിട്ടും പ്രയോജനപ്പെടുത്താ ത്തവർക്കാണ് ഇഖാമ നഷ്ടമായത് . രാജ്യത്തു കോവിഡ് നിയന്ത്രങ്ങൾ ആരംഭിച്ച സമയത്തു അഞ്ചു ലക്ഷത്തോളം വിദേശികൾ രാജ്യത്തിനു പുറത്തായിരുന്നു . വിമാന സർവീസ് നിർത്തിയത് കാരണം മടങ്ങി വരാൻ സാധിക്കാത്തവർക്ക്ഓൺലൈൻ വഴി ഇഖാമ പുതുക്കാൻ അവസരം നൽകിയിരുന്നു. മാനുഷിക പരിഗണന മുൻനിർത്തി നൽകിയ ഈ അവസരം പ്രയോജനപ്പെടുത്താത്തവർക്കാണ് ഇപ്പോൾ ഇഖാമ നഷ്ടമായിരിക്കുന്നത്.
കോവിഡ് മനുഷ്യനിര്‍മ്മിതമെന്ന് വെളിപ്പെടുത്തിയ ചൈനീസ് വൈറോളജിസ്റ്റിന്റെ ട്വിറ്റര്‍ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തു
കോവിഡ് മനുഷ്യനിര്‍മ്മിതമാണെന്നും വൈറസിന്റെ വ്യാപനം തടയാന്‍ ചൈന പ്രതിരോധ നടപടികളൊന്നും കൈക്കൊണ്ടില്ലെന്നും വെളിപ്പെടുത്തല്‍ നടത്തിയ ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി-മെംഗ് യാനിന്റെ ട്വിറ്റര്‍ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തു. ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലിയുടെ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തത്. കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മ്മിച്ചതാണെന്ന വെളിപ്പെടുത്തലിന് ശേഷം ട്വിറ്ററില്‍ ലിയുടെ ഫോളോവേഴ്സിന്റെ എണ്ണം കൂടിയിരുന്നു. ലിയുടെ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്രിട്ടീഷ് ടോക്ക് ഷോ ആയ ‘ലൂസ് വിമിന്‍’ എന്ന […]
കോവിഡ് ബാധിക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് ലോകാരോഗ്യ സംഘടന
15 മുതല്‍ 49 വരെ പ്രായമുള്ളവര്‍ കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്നത് വര്‍ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. മറ്റു പകര്‍ച്ചപ്പനികളോടൊപ്പം കോവിഡും ബാധിക്കാമെന്നും ഡബ്ള്യൂ.എച്ച്.ഒ ആരോഗ്യ വിദഗ്ധ ഡോ. മരിയ വാന്‍ വ്യക്തമാക്കി. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന റൂയിലി നഗരം ചൈന അടച്ചു. 2021 അവസാനത്തോട് കൂടിയേ അമേരിക്കയില്‍ കോവിഡ് വാക്സിന്‍ വ്യാപകമായി ലഭ്യമാകൂ എന്ന് യു.എസ് സെന്‍റര്‍ ഫോര്‍ ഡിസീസ് വ്യക്തമാക്കി. അതിനിടെ ലോകത്ത് കോവിഡ് ബാധിതര്‍ മൂന്ന് കോടി നാല്‍പ്പത്തി രണ്ടായിരവും മരണം 9 ലക്ഷത്തി നാല്‍പ്പത്തി […]
ഇസ്രായേലുമായുള്ള യു.എ.ഇ,ബഹ്റൈൻ ചരിത്ര കരാർ ഇന്ന് ഒപ്പുവെക്കും
ഇസ്രായേലുമായുള്ള യു.എ.ഇ,ബഹ്റൈൻ ചരിത്ര കരാർ ഇന്ന് ഒപ്പുവെക്കും. വൈറ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മധ്യസ്ഥതയിലാണ് കരാർ പിറക്കുക. കൂടുതൽ അറബ് രാജ്യങ്ങൾ മാറ്റത്തിന് തയാറാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്കയും ഇസ്രായേലും. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവർ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായാണ് കരാർ ഒപ്പുവെക്കുക. ഗൾഫ് രാജ്യങ്ങൾ ഇതാദ്യമായാണ് ഇസ്രായേലുമായി […]
കുവൈത്തിന്‍റെ വിലക്ക് പട്ടികയില്‍ വീണ്ടും ഇന്ത്യ
കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ മൂന്നു രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. യമൻ, ഫ്രാൻസ്, അർജന്‍റീന എന്നീ രാജ്യങ്ങളെയാണ് പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയത്. നേരത്തെ ലിസ്റ്റിൽ ഉണ്ടായിരുന്ന സിംഗപ്പൂരിനെ ഒഴിവാക്കിയിട്ടുമുണ്ട്. ഇന്ത്യയിൽ നിന്നു നേരിട്ടുള്ള യാത്രക്കാർക്ക് വിലക്ക് തുടരും. തിങ്കളാഴ്ച ചേർന്ന പ്രതിവാര മന്ത്രിസഭായോഗമാണ് 32 രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിങ്കപ്പൂരിനെ ഒഴിവാക്കുകയും യമൻ, ഫ്രാൻസ്, അർജൻറീന എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തത്. ഇന്ത്യയടക്കം 32 രാജ്യങ്ങൾ ഉൾപ്പെടുന്ന പട്ടികയാണ് പരിഷ്കരിച്ചത്. ഈജിപ്ത്, ഇന്തൊനേഷ്യ, ഇറ്റലി, ഇറാൻ, […]
ദുബൈ സന്ദർശക വിസക്ക് പുതിയ മാനദണ്ഡങ്ങൾ; ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്ക് പുറമെ എന്തെല്ലാം വേണം?
ദുബൈയിൽ സന്ദർശക, ടൂറിസ്റ്റ് വിസാ നിയമം കർശനമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രാവൽ സ്ഥാപനങ്ങൾക്കും മറ്റും പുതിയ മാർഗരേഖ അധികൃതർ കൈമാറി. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം എന്നാണ് സൂചന. സാധാരണ ഗതിയിൽ മടക്കയാത്രാ ടിക്കറ്റുണ്ടെങ്കിൽ ആർക്കും സന്ദർശക, ടൂറിസ്റ്റ് വിസയിൽ ദുബൈയിലേക്ക് വരിക എളുപ്പമാണ്. എന്നാൽ വിസാ ചട്ടങ്ങളിൽ പുതിയ ചില നിബന്ധനകൾ കൂടി ഉൾപ്പെടുത്താനാണ് ദുബൈ എമിഗ്രേഷൻ അധികൃതരുടെ തീരുമാനം. നിശ്ചിത തീയതിയിൽ മടങ്ങുമെന്ന സത്യവാങ്ങ്മൂലം , […]