നവംബർ ഒന്ന് മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുളള ഉംറ തീർത്ഥാടകർക്കും സൗദിയിലെത്താം. ദിനം പ്രതി ഇരുപതിനായിരം തീർത്ഥാടകർക്ക് ഉംറ ചെയ്യുവാൻ അവസരം ലഭിക്കും. മക്ക ഗവർണ്ണറുടെ നേതൃത്വത്തിൽ നടന്ന എക്സികൂട്ടീവ് കമ്മറ്റി ഹറമിലെ ഒരുക്കങ്ങൾ വിലയിരുത്തി. ഘട്ടം ഘട്ടമായി ഉംറ തീർത്ഥാടനവും സന്ദർശനവും തിരിച്ച് കൊണ്ട് വരുന്നതോടൊപ്പം വിശ്വാസികൾക്ക് ഇരുഹറമുകളും പ്രാർത്ഥനക്കായി തുറന്ന് കൊടുക്കുകയും ചെയ്യും. ആദ്യ ഘട്ടത്തിൽ ഞായറാഴ്ച മുതൽ ദിനം പ്രതി 6000 ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ ചെയ്യുവാൻ മാത്രമായിരിക്കും അവസരം നൽകുക.
International
”നിങ്ങളൊന്ന് മിണ്ടാതിരിക്കൂ…”: ആദ്യ സംവാദത്തിനിടെ ട്രംപിന് ബൈഡന്‍റെ താക്കീത്
യു. എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ആദ്യ സംവാദം പൂര്‍ത്തിയായി. കോവിഡ് പ്രതിരോധവും വംശീയാതിക്രമങ്ങളും മുഖ്യ ചര്‍ച്ചാ വിഷയമായി. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കൂടി നിറഞ്ഞുനില്‍ക്കുന്നതായിരുന്നു ആദ്യ സംവാദം. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ സംസാരിച്ചു കൊണ്ടിരിക്കെ നിരന്തരം തടസ്സപ്പെടുത്താനായിരുന്നു ട്രംപിന്‍റെ ശ്രമം. അതോടെ നിങ്ങളൊന്ന് മിണ്ടാതിരിക്കൂ എന്ന് ബൈഡന്‍. ആരോഗ്യകരമായിരുന്നില്ല ചര്‍ച്ചയുടെ തുടക്കം. അടുത്തിടെ സുപ്രീംകോടതിയില്‍ ജഡ്ജിയെ നിയമിച്ചത് ജനാധിപത്യ വിരുദ്ധമെന്ന് ബൈഡന്‍. അസ്വാഭാവികമായി ഒന്നുമില്ലെന്നും, ജനങ്ങള്‍ തന്ന അധികാരമാണ് ഉപയോഗിക്കുന്നതെന്നുമായിരുന്നു ട്രംപിന്‍റെ മറുപടി. കോവിഡ് വ്യാപനത്തില്‍ ട്രംപ് […]
കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു
കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. ചികിത്സക്കായി ജൂലൈ 23ന് അമേരിക്കയിലേക്ക് പോയ അദ്ദേഹം അവിടുത്തെ ആശുപത്രിയിലായിരുന്നു അന്തരിച്ചത്. മുൻ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്‍റെ വിയോഗത്തെ തുടർന്ന് 2006 ജനുവരി 29നാണ് ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ് കുവൈത്തിന്‍റെ 15ാമത് അമീറായി സ്ഥാനമേറ്റത്. 1929 ജൂൺ 26ന് ശൈഖ് അഹ്മദ് അൽ ജാബിർ അസ്സബാഹിന്‍റെ നാലാമത്തെ മകനായി ജനിച്ച ശൈഖ് സബാഹ് […]
അമേരിക്കയില്‍ സ്ഥാനാര്‍ഥി സംവാദം ഇന്ന്; ആകാംക്ഷയോടെ ലോകം
റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുള്ള വാക്പോരിനായി കാത്തിരിക്കുകയാണ് ലോകം അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള ആദ്യ സ്ഥാനാര്‍ഥി സംവാദം ഇന്ന്. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുള്ള വാക്പോരിനായി കാത്തിരിക്കുകയാണ് ലോകം. ഒരു മാസവും വിരലിലെണ്ണാവുന്ന ദിവസങ്ങളും മാത്രമേ ഇനി യു.എസ് തെരഞ്ഞെടുപ്പിന് ബാക്കിയുള്ളു. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന് മുമ്പുള്ള ഏറ്റവും വലിയ പ്രചാരണ രംഗമാണ് സ്ഥാനാര്‍ഥി സംവാദം. പ്രചാരണ രംഗത്ത് കോവിഡ് […]
കുവെെത്തില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു
ഡൊമസ്റ്റിക് വിസ അനുവദിക്കുന്നത് എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്ന് റിക്രൂട്മെന്റ് ഓഫീസുകൾ സർക്കാരിനോട് ആവശ്യപ്പെട്ടു കുവൈത്തിൽ ഗാർഹികത്തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു. കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ പേർ സ്വദേശങ്ങളിലേക്കു മടങ്ങിയതും വിസ നടപടികൾ നിർത്തിവെച്ചതുംആണ് ക്ഷാമത്തിന് കാരണം. ഡൊമസ്റ്റിക് വിസ അനുവദിക്കുന്നത് എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്നു റിക്രൂട്മെന്റ് ഓഫീസുകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. വീട്ടുജോലിക്കാരെ കിട്ടാനില്ലാത്ത അവസ്ഥയാണ് രാജ്യത്തെന്നു ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസ് യൂണിയൻ മേധാവി ഖാലിദ് അൽ ദഖ്നാൻ പറഞ്ഞു. ക്ഷാമം മുതലെടുത്തു അനധികൃത ഏജന്റുമാർക്ക് വൻതുക കൊടുത്തു […]
സൗദി ജി20 ഉച്ചകോടി ഓണ്‍ലെെനായി നടക്കും
ഈ വര്‍ഷത്തെ ജി-ട്വന്‍റി ഉച്ചകോടി ഓണ്‍ലൈന്‍ വഴിയാകും നടക്കുകയെന്ന് സൌദി അറേബ്യ. നവംബര്‍ 21, 22 തിയതികളിലാണ് ലോകനേതാക്കള്‍ സംബന്ധിക്കുന്ന ഉച്ചകോടി. സൗദിയുടെ ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉച്ചകോടിയിലെ അധ്യക്ഷന്‍. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ഉച്ചകോടി ഓണ്‍ലൈനില്‍ നടത്താനുള്ള തീരുമാനം. നവംബർ 21, 22 തീയതികളില്‍ റിയാദില്‍ വെച്ചായിരുന്നു ഉച്ചകോടി നടക്കേണ്ടത്. കോവിഡ‍് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ ആ ദിവസങ്ങളില്‍ തന്നെ ഉച്ചകോടി നടക്കും. ആതിഥേയരായ സൗദിയുടെ ഭരണാധികാരി സൽമാൻ രാജാവാണ് അധ്യക്ഷന്‍. ഉച്ചകോടിക്ക് മുന്നോടിയായി അംഗ […]
‘കൊവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കിയില്ലെങ്കിൽ 20 ലക്ഷം പേർ മരിക്കും’; ലോകാരോഗ്യ സംഘടന
ആഗോളതലത്തിൽ കൊവിഡിനെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകുമെന്ന് ലോകാരോഗ്യസംഘടന. ലോക രാഷ്ട്രങ്ങൾ വൈറസിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിച്ചില്ലെങ്കിൽ പത്ത് ലക്ഷത്തോളം പേർ കൂടി കൊവിഡിനിരയാകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ആഗോള തലത്തിൽ കൊവിഡ് മൂലമുള്ള മരണങ്ങൾ പത്ത് ലക്ഷത്തിനടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടനയുടെ എമർജൻസീസ് ഡയറക്ടർ മൈക്കൽ റയാൻ വെർച്വൽ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. 20 ലക്ഷം പേർ കൊവിഡിനെ തുടർന്നു മരിക്കുന്നുവെന്നത് നമുക്ക് സങ്കൽപിക്കാൻ പോലും കഴിയാത്ത സംഖ്യയാണ്. എന്നാൽ, കൂട്ടായ പ്രവർത്തനമില്ലെങ്കിൽ […]
കുവൈത്തിൽ സര്‍ക്കാര്‍ മേഖലയില്‍ നിന്നും കൂടുതല്‍ പ്രവാസികളെ ഒഴിവാക്കുന്നു
മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളിൽ അഡ്മിനിസ്‌ട്രേറ്റീവ് ലീഗൽ തസ്തികകൾ വഹിക്കുന്നവരെയാണ് പിരിച്ചു വിടുന്നത്. ഒഴിവു വരുന്ന തസ്തികകളിൽ കുവൈത്തികളെ നിയമിക്കാനാണ് തീരുമാനം. കുവൈത്തിൽ പൊതുമരാമത്തു മന്ത്രാലയത്തിൽ നിന്നും നാനൂറു വിദേശികളെ കൂടി ഒഴിവാക്കുന്നു. മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളിൽ അഡ്മിനിസ്‌ട്രേറ്റീവ് ലീഗൽ തസ്തികകൾ വഹിക്കുന്നവരെയാണ് പിരിച്ചു വിടുന്നത്. ഒഴിവു വരുന്ന തസ്തികകളിൽ കുവൈത്തികളെ നിയമിക്കാനാണ് തീരുമാനം. പൊതുമേഖല പൂർണമായും സ്വദേശിവൽക്കരിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് നടപടി. പൊതുമരാമത്ത് മന്ത്രാലയത്തിലും അനുബന്ധവകുപ്പുകളിലും തൊഴിലെടുക്കുന്ന വിദേശി ജീവനക്കാരുടെ എണ്ണം […]
ഉയിഗൂര്‍ മുസ്‍ലിംകളെ തടവിലിടാന്‍ ചൈന തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്ന് പുതിയ പഠനം
ചൈന തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കുന്നത് തുടരുകയാണെന്ന് പുതിയ പഠനങ്ങള്‍. തീവ്രവാദത്തെയും മതാസക്തിയും കുറക്കാനുള്ള ക്യാമ്പുകളാണെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ഇത്തരം തടങ്കല്‍ പാളയത്തിലൂടെ ഉയിഗൂര്‍ മുസ്ലിംകളെ വംശഹത്യ ചെയ്യുകയാണെന്നാണ് പല പഠനങ്ങളും റിപ്പോര്‍ട്ടുകളും പറയുന്നത്. അതിന്‍റെ തുടര്‍ച്ചയാണ് ആസ്‌ത്രേലിയന്‍ സട്രാടെജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (ASPI) ന്‍റെ പുതിയ പഠനം. എല്ലാവരെയും മോചിപ്പിച്ചുവെന്ന ചൈനയുടെ വാദം തെറ്റാണെന്നും ഇപ്പോഴും തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കുന്നത് തുടരുന്നുവെന്നാണ് പഠനം പറയുന്നത്. സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍, ദൃക്‌സാക്ഷികളുടെ മൊഴി, മാധ്യമറിപ്പോര്‍ട്ടുകള്‍ എന്നിവയാണ് പഠനത്തിന് ഉപയോഗിച്ചിരിക്കുന്നത്. […]
അമേരിക്കയില്‍ ജൂലൈ മാസത്തോടെ മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്സിന്‍
അമേരിക്കയില്‍ അടുത്ത വര്‍ഷം ജൂലൈയില്‍ മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് പകര്‍ച്ചവ്യാധി പ്രതിരോധ മന്ത്രാലയം. മാര്‍ച്ചോടുകൂടി 7 കോടി കോവിഡ് വാക്സിന്‍ ലഭ്യമാകും. നിലവില്‍ കോവിഡ് വാക്സിന്‍ ലഭ്യമല്ലെങ്കിലും പല മരുന്നുകളും പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണെന്നും സിഡിസി മേധാവി റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറഞ്ഞു. അതേസമയം അമേരിക്കന്‍ മരുന്ന് കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്‍റെ കോവിഡ് വാക്സിന്‍ അവസാന ഘട്ട പരീക്ഷണത്തിലേക്ക് കടക്കുകയാണ്. ഒറ്റ ഡോസില്‍ കോവിഡ് പ്രതിരോധം സാധ്യമാക്കുന്ന മരുന്നെന്നാണ് കമ്പനിയുടെ അവകാശവാദം.60,000 പേരാണ് മൂന്നാം […]