അതിവേഗ കോവിഡ് വ്യാപനത്തെ കുറിച്ച് ഇന്ത്യക്കാർ ജാഗരൂകർ ആകണമെന്ന് ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധർ. ജനിതക മാറ്റം വന്ന കോവിഡ് കൂടുതൽ അപകടകരവും, മരണനിരക്ക് വലിയ തോതിൽ കൂടാൻ സാധ്യതയുള്ളതുമാണ് എന്ന പഠന റിപ്പോർട്ടുകൾ പുറത്തുവന്നതിന്റെ സാഹചര്യത്തിലാണ് ബ്രിട്ടീഷ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും, എന്നാൽ കരുതിയിരിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർത്തു. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 150 പേർക്കാണ് ഇതുവരെ രാജ്യത്ത് അതിവേഗ കോവിഡ് സ്ഥിരീകരിച്ചത്. യു.കെയുമായുള്ള വ്യോമ ഗതാഗതം സ്തംഭിപ്പിക്കുകയും, […]
International
ഗൂഗിളിന് പിന്നാലെ ബൈഡന്‍റെ കുടിയേറ്റ നയത്തെ പുകഴ്ത്തി ആപ്പിളും
ഗൂഗിളിന് പിന്നാലെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയത്തെ പ്രശംസിച്ച് ഐ.ടി വമ്പന്മാരായ ആപ്പിളും. പുതിയ നയങ്ങള്‍ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ കൂട്ടുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മികച്ച പ്രതിഭകള്‍ യു.എസിലേക്കെത്തുമെന്നും കമ്പനികൾ ചൂണ്ടിക്കാട്ടി. കുടിയേറ്റം, കോവിഡ്, പാരിസ് കാലാവസ്ഥാ ഉടമ്പടി എന്നീ കാര്യങ്ങള്‍ ബൈഡന്‍ സത്വരമായി നടപടി സ്വീകരിച്ചതിനെ പിന്തുണയ്ക്കുന്നുവെന്നു ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു. നീതി, ന്യായബോധം, തുടങ്ങി […]
മുല്ലപ്പെരിയാര്‍ അടക്കം ഇന്ത്യയിലെ ആയിരത്തിലേറെ ഡാമുകള്‍ ലോകത്തിന് ഭീഷണിയാകുമെന്ന് യു.എന്‍
കേരളത്തിലെ മുല്ലപ്പെരിയാര്‍ ഡാമടക്കം രാജ്യത്ത് ആയിരത്തിലധികം അണക്കെട്ടുകൾ ഭീഷണിയായി ഉയർന്നു വരുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ(യു.എന്‍) റിപ്പോർട്ട്. 2025ഓടെ ഇന്ത്യയിലെ ആയിരത്തിലധികം ഡാമുകൾ ലോകത്തിന് തന്നെ ഭീഷണിയാകുമെന്നാണ് യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. വലിയ കോൺക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ് 50 വര്‍ഷമാണെന്ന് കണക്കാക്കിയാണ് യു.എൻ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യു.എൻ സർവകലാശാലയുടെ ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്‍റ്’ ആൻഡ് ഹെൽത്തിന്‍റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നൂറിലധികം വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഭൂകമ്പസാധ്യതാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഘടനാപരമായ […]
വിദേശ രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിൻ ; ഇന്ത്യക്ക് അമേരിക്കയുടെ അഭിനന്ദനം
വിദേശ രാജ്യങ്ങൾക്ക് കോവിഡ് വാക്‌സിൻ നൽകുന്ന ഇന്ത്യൻ നടപടിയെ പ്രകീർത്തിച്ച് അമേരിക്ക. ഇന്ത്യയെ നല്ല സുഹൃത്തായി വിശേഷിപ്പിച്ച അമേരിക്ക തങ്ങളുടെ ഔഷധ മേഖലയെ ലോകത്തിനു ഉപകാരപ്പെടുന്ന ഒന്നാക്കുന്നതിനെ അനുമോദിച്ചു. ഇന്ത്യ ആഭ്യന്തരമായി നിർമ്മിച്ച വാക്സിനുകൾ ഭൂട്ടാൻ , മാലദ്വീപ് , നേപ്പാൾ , ബംഗ്ലാദേശ്, മ്യാന്മാർ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ കയറ്റിയയച്ചിരുന്നു. സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക , ബ്രസീൽ , മൊറോക്ക ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളിലേക്കും കൂടുതൽ ഡോസുകൾ അയക്കാൻ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. “ആഗോള […]
‘ട്രംപ് പോയി, അടുത്തത് മോദി’; ട്വിറ്ററില്‍ ട്രെന്‍റിങ്ങായി ഹാഷ്‍ടാഗ്
അമേരിക്കയുടെ നാല്‍പ്പത്തിയാറാം പ്രസിഡന്‍റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കിപ്പുറം, ട്വിറ്ററിൽ #ട്രംപ്ഗോൺ മോഡി നെക്സ്റ്റ് എന്ന ഹാഷ് ടാഗ് കോൺഗ്രസ് ഐടി സെൽ ട്രെന്‍റിങ് ആക്കിക്കൊണ്ടിരിക്കുകയാണ്. അമേരിക്ക ഇന്ത്യയുടെ കണ്ണുതുറപ്പിച്ചു എന്നായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചത്. 2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടതിന് ശേഷം, 2019ൽ ഹ്യൂസ്റ്റണിൽ നടന്ന ഹൌഡി മോദി റാലിയില്‍ പങ്കെടുത്തതിനും ട്രംപിനെ പിന്തുണച്ചതിനും നിരവധി കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു. “ബിജെപിക്ക് റിവേഴ്സ് റോബിൻഹുഡ് സിൻഡ്രോം […]
വിവര മോഷണത്തിന് കേംബ്രിജ് അനലിറ്റിക്കക്കെതിരെ സി.ബി.ഐ കേസെടുത്തു
ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് എന്ന കമ്പനിക്കെതിരെയും സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചതിന് കേംബ്രിജ് അനലിറ്റിക്കക്കെതിരെ സി.ബി.ഐ കേസെടുത്തു. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിജ് അനലിറ്റിക്ക വിവര വിശകലന സ്ഥാപനമാണ്. കേംബ്രിജ് അനലിറ്റിക്കയെ കൂടാതെ ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് (ജി.എസ്.ആര്.എല്‍) എന്ന കമ്പനിക്കെതിരെയും സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായി 5.62 ലക്ഷം ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചതിനാണ് നടപടി. ഇന്ത്യയില്‍നിന്നുള്ള 5.62 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ജി.എസ്.ആര്.എല്‍ നിയമവിരുദ്ധമായി […]
കോവിഡ് വ്യാപനത്തെ തടയാന്‍ 10 ഉത്തരവുകളുമായി ബൈഡന്‍
കോവിഡ് വൈറസ് വ്യാപനത്തെ നേരിടാന്‍ സമഗ്ര പദ്ധതിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. കോവിഡ് പ്രതിരോധത്തിനായി പത്ത് ഉത്തരവുകള്‍ ബൈഡന്‍ പുറപ്പെടുവിച്ചു. പൊതുഗതാഗതത്തില്‍ മാസ്ക് നിര്‍ബന്ധമാക്കി. കോവിഡ് വെല്ലുവിളി നേരിടാനായി യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടികളിലേക്ക് കടക്കുകയാണ് ജോ ബൈഡന്‍. കോവിഡ് പ്രതിസന്ധി മറികടക്കാനായി 198 പേജുള്ള കോവിഡ് പ്രതിരോധ പദ്ധതി ബൈഡന്‍ രാജ്യത്തിന് സമര്‍പ്പിച്ചു. 100 ദിവസത്തിനുള്ളില്‍ 100 മില്യണ്‍ വാക്സിന്‍ കുത്തിവെപ്പ് നടത്തും. കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കും. പൊതു നിരത്തുകളിലും വിമാനം, ട്രെയിന്‍ […]
ജോ ബൈഡന്റെ പ്രസംഗമെഴുത്തുകാരന്‍ ഇന്ത്യന്‍ വംശജന്‍; ഇതാ അയാള്‍
വാഷിങ്ടണ്‍: പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ജോ ബൈഡന്‍ നടത്തിയ ആദ്യ പ്രസംഗം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുപത് മിനിറ്റിലേറെ നീണ്ട പ്രസംഗത്തില്‍ ഐക്യത്തെ കുറിച്ചും പാരസ്പര്യത്തെ കുറിച്ചുമാണ് പുതിയ യുഎസ് പ്രസിഡണ്ട് സംസാരിച്ചിരുന്നത്. മനോഹരമായ ഈ പ്രസംഗത്തിനു പിന്നില്‍ ഒരിന്ത്യന്‍ ബന്ധമുണ്ട് എന്നതാണ് രസകരമായ വസ്തുത. ഇന്ത്യന്‍ വംശജനായ വിനയ് റെഡ്ഢിയുടെ കരങ്ങളാണ് ഈ പ്രസംഗത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. തെലങ്കാന കരിംനഗര്‍ ജില്ലയില്‍ വേരുകളുള്ള പ്രൊഫഷണലാണ് പ്രസിഡണ്ടിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍. കരിംനഗര്‍ ജില്ലയിലെ ഹുസൂറാബാദിലെ പോതിരെഡ്ഡിപ്പേട്ടയിലാണ് വിനയ് […]
കോവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്ക് ധനസഹായം വേണമെന്ന് പ്രവാസി കൂട്ടായ്മകൾ
കോവിഡ് ബാധിച്ച് ഗൾഫ് രാജ്യങ്ങളിൽ മരണപ്പെട്ട തുച്ഛ വരുമാനക്കാരായ ആളുകളുടെ കുടുംബങ്ങൾക്ക് കേന്ദ്രം ആവശ്യമായ പിന്തുണ നൽകണമെന്ന് പ്രവാസി കൂട്ടായ്മകൾ. കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർക്ക് തുണയാകാൻ കേന്ദ്രം പദ്ധതി ആവിഷ്കരിക്കണമെന്നും സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടു. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് മുമ്പാകെയാണ് ഇന്ത്യൻ സംഘടനകളും സാമൂഹിക പ്രവർത്തകരും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചത്. മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികളാണ് യു.എ.ഇയിലും മറ്റും കോവിഡ് ബാധിച്ച് മരിച്ചത്. ഇവരിൽ നല്ലൊരു ശതമാനവും പാവങ്ങളാണെന്നും അവരുടെ […]
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതുചരിത്രം രചിച്ച് തമിഴ്‍നാട്ടുകാരി കമല
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതുചരിത്രം രചിച്ചിരിക്കുകയാണ് ഇന്ത്യന്‍ വംശജ കമല ഹാരിസ്. ഒരു വനിത അമേരിക്കയുടെ വൈസ് പ്രസിഡന്‍റാകുന്നത് ഇതാദ്യമാണ്. അമേരിക്കയിലേക്ക് കുടിയേറിയ തമിഴ്‍നാട്ടുകാരി . ഡോ.ശ്യാമളയാണ് കമലയുടെ അമ്മ. ഒരു പക്ഷേ കമല അമേരിക്കയുടെ അടുത്ത പ്രസിഡന്‍റാകാനും സാധ്യതയേറുകയാണ്. ബൈഡൻ പറഞ്ഞപോലെ സ്ത്രീകള്‍ വോട്ടവകാശത്തിന് പോരാട്ടം നടത്തിയ ഒരു രാജ്യത്ത് ഒരു വനിത വൈസ് പ്രസിഡന്‍റായി അധികാരമേറ്റിരിക്കുന്നു. അമേരിക്കയില്‍ ഒരു പ്രധാന പാര്‍ട്ടിക്കു കീഴില്‍ ഒരു ഏഷ്യന്‍ വംശജയെ വൈസ് പ്രസിഡന്‍റ് പദത്തിന് നോമിനേറ്റ് ചെയ്യുന്നത് തന്നെ […]