Kerala

15 മിനിറ്റിന് ശേഷം സന്ദീപിന്റെ മട്ടുമാറി, മദ്യപിച്ചെന്ന് തോന്നിയില്ല പക്ഷേ സംസാരം സാധാരണ നിലയിലായിരുന്നില്ല; ആശുപത്രിയിലെ നടുക്കുന്ന സംഭവങ്ങള്‍ വിവരിച്ച് ഡോ. ഷിബിന്‍

ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകവും അതിന് തൊട്ടുമുന്‍പും ആശുപത്രിയില്‍ നടന്ന ഭയാനകമായ സംഭവങ്ങള്‍ വിവരിച്ച് ഡോക്ടര്‍ വന്ദനയ്ക്ക് ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍ ഷിബിന്‍. സന്ദീപിനെ കൊണ്ടു വരുമ്പോള്‍ പ്രശ്‌നം ഉണ്ടായിരുന്നില്ലെന്നും 15 മിനിട്ടിന് ശേഷമാണ് സന്ദീപ് പ്രകോപിതനാകുന്നതെന്നും ഷിബിന്‍ ട്വന്റിഫോറിനോട് പറഞ്ഞു.  ശബ്ദം കേട്ട് പുറത്ത് വരുമ്പോള്‍ സന്ദീപ് പോലീസ് ഉദ്യോഗസ്ഥനെ കുത്തുന്നതാണ് കണ്ടതെന്നാണ് ദാരുണമായ കൊലപാതകത്തെക്കുറിച്ച് സന്ദീപ് പറയുന്നത്. ആ സമയത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ നിരായുധരായിരുന്നു. പരുക്ക് പറ്റിയതോടെ പോലീസ് ഉദ്യോഗസ്ഥര്‍ പിന്‍മാറി. പൊലീസ് ഉദ്യോഗസ്ഥന്റെ പിന്നാലെ […]

Kerala

80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് കെഎന്‍ 469 ലോട്ടറി ഫലം പുറത്ത്

കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 4687 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PR 300259 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PV 726188 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ […]

Kerala

‘അപകീർത്തിപരവും വ്യാജവുമായ വാർത്ത നൽകി’ മറുനാടൻ മലയാളിക്കെതിരെ നിയമ നടപടി സ്വീകരിക്കും; പൃഥ്വിരാജ് സുകുമാരൻ

തനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത നൽകിയ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിക്കെതിരെ നിയമ നടപടിക്കൊരുങ്ങി പൃഥ്വിരാജ് സുകുമാരൻ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർറേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി താൻ 25,00,00,000 രൂപ അടച്ചുവെന്നും ‘പ്രൊപഗാൻഡ’ സിനിമകൾ നിർമ്മിക്കുന്നുവെന്നും ആരോപിച്ച് തനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത നൽകിയ മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും താൻ അത് […]

Kerala

ഡോക്ടർമാർക്ക് നേരെ ആവർത്തിച്ചുള്ള ആക്രമണം ആശങ്കാജനകം; ഡോ.വന്ദന ദാസിന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്നതെന്ന് രാഹുൽ ഗാന്ധി

ഡോ.വന്ദന ദാസിന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് രാഹുൽ ഗാന്ധി. ഡോക്ടർമാർക്ക് നേരെ ആവർത്തിച്ചുള്ള ആക്രമണം ആശങ്കാജനകം. സുരക്ഷയക്ക് സർക്കാർ മുൻഗണന നൽകണം. ദുരന്തത്തെക്കുറിച്ച് സർക്കാർ പ്രതിനിധികൾ നടത്തുന്ന വിവേകശൂന്യമായ പരാമർശങ്ങൾ അപലപനീയമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി രംഗത്തെത്തിയിരുന്നു. വന്ദനാ ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുത്തു എന്നാണ് സുരേഷ് ഗോപി ആരോപിക്കുന്നത്. സന്ദീപിനെ ഡോക്ടറുടെ അടുത്ത് എന്തുകൊണ്ട് ഒറ്റയ്ക്കാക്കി എന്നാണ് […]

Kerala

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പൊലീസ് എത്തിച്ച രോഗി മദ്യലഹരിയിൽ അക്രമാസക്തനായി

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പൊലീസ് എത്തിച്ച രോഗി അക്രമാസക്തനായി. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. അടിപിടിയിൽ പരിക്കേറ്റയാളെ ചികിത്സക്ക് എത്തിച്ചപ്പോഴാണ് പ്രകോപനം ഉണ്ടായത്.ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. രോഗി വളരെ അക്രമാസക്തനായിരുന്നുവെന്നും അവിടെയുണ്ടായിരുന്നവർ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടായിരുന്നുവെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പറയുന്നു. കൈ കാലുകൾ ബന്ധിച്ച ശേഷമാണ് രോഗിക്ക് ചികിത്സ നൽകിയത്. ഇവിടെയും മതിയായ സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അതേസമയം, ആശുപത്രി ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് കഴിഞ്ഞു. പൊതുദർശന […]

National

തീവ്രവാദ ഫണ്ടിംഗ് കേസ്: കശ്മീർ താഴ്‌വരയിൽ എൻഐഎ റെയ്ഡ്

കശ്മീർ താഴ്‌വരയിലെ 11 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്. ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ ഫണ്ടിംഗ് കേസുകളുമായി ബന്ധപ്പെട്ടാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന. ബുദ്ഗാം, ബാരാമുള്ള, കുപ്‌വാര, പുൽവാമ എന്നിവിടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. കശ്മീർ താഴ്‌വരയിൽ തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കുള്ളതായി കണ്ടെത്തിയ മൂന്ന് പേരുടെ സ്വത്തുക്കൾ ബുധനാഴ്ച എൻഐഎ കണ്ടുകെട്ടി. ദക്ഷിണ കശ്മീരിലെ പുൽവാമയിലെ ആറ് കടകളും കുപ്‌വാരയിലെ ഒരു വീടും കേന്ദ്ര ഏജൻസി അറ്റാച്ച് ചെയ്തിട്ടുണ്ട്. ഷോപ്പിയാനിൽ രണ്ട് മുറികളുള്ള കെട്ടിടവും ഇതിൽ ഉൾപ്പെടുന്നു. […]

National

ബ്രിജ് ഭൂഷൺ സിംഗിനെതിരായ പരാതി; പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ മൊഴി രേഖപ്പെടുത്തി

ഗുസ്തി ഫെഡറേഷൻ ചെയർമാൻ ബ്രിജ് ഭൂഷൺ സിംഗിനെതിരായ പരാതിയിൽ പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ മൊഴി രേഖപ്പെടുത്തി. മറ്റു താരങ്ങളുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ജന്തർ മന്ദറിൽ ഗുസ്തിതാരങ്ങളുടെ സമരം 19ആം ദിവസത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം ജന്തർ മന്ദറിൽ ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ അറിയിച്ചെത്തിയ കർഷകരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായിരുന്നു. പൊലീസിന്റെ ബാരിക്കേഡുകൾ മറിച്ചിട്ടു. അതേസമയം സമാധാനപൂർവ്വം പ്രതിഷേധിക്കണമെന്ന് ഗുസ്തി താരങ്ങൾ അഭ്യർത്ഥിച്ചു. താരങ്ങൾക്ക് പിന്തുണയുമായി എത്തിയ സംയുക്ത കിസാൻ […]

Kerala

ലോക്സഭയിലേക്ക് മത്സരിക്കും; മത്സരിച്ചില്ലെങ്കിൽ പരാജയം ഭയന്നാണെന്ന സന്ദേശം നൽകും: കെ മുരളീധരൻ

ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇന്നലെ ചേർന്ന യോഗത്തിൽ സിറ്റിങ്ങ് എം.പിമാർ മത്സരിക്കണമെന്നാണ് നിർദേശം. സിറ്റിങ്ങ് എം.പിമാർ മത്സരിച്ചില്ലങ്കിൽ പരാജയം ഭയന്നാണെന്ന സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലേക്ക് മത്സരിക്കാൻ ഇനി ഇല്ല എന്ന് അദ്ദേഹം അറിയിച്ചു. പുനസംഘടന 30 പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. വന്ദന ദാസിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ് നടത്തിയ പ്രസ്താവനയെ അദ്ദേഹം വിമർശിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് മാപ്പ് പറയണം. മന്ത്രി അപമാനിച്ചത് ആ […]

Kerala

കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ട് കത്തിനശിച്ചു; ആളപായമില്ല

കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു. കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിന്റെ ഹൗസ് ബോട്ടാണ് കത്തി നശിച്ചത്. പുഴയോരത്ത് നിര്‍ത്തിയിട്ടതായിരുന്നു ബോട്ട്. അറ്റകുറ്റ പണി ബോട്ടില്‍ നടന്നിരുന്നു.  അഗ്നിശമന സേന എത്തിയപ്പോഴേക്കും ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ച് കഴിഞ്ഞിരുന്നു. ബോട്ടില്‍ വെല്‍ഡിംഗ് ജോലികള്‍ ഉള്‍പ്പെടെ നടത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഫയര്‍ഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീരത്ത് നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ടായതിനാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

National World

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്. നരേന്ദ്ര മോദിയ്ക്ക് ജൂൺ 22ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും പത്നി ജിൽ ബൈഡനും വൈറ്റ് ഹൗസിൽ അത്താഴ വിരുന്നൊരുക്കും. വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചു. ബൈഡന്റെ ക്ഷണപ്രകാരം ഔദ്യോഗിക സന്ദർശനത്തിനായാണ് മോദി യു.എസിലെത്തുന്നത്. മോദിയുടെ യു.എസ് സന്ദർശനം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യയുടെ പ്രതിരോധ മേഖലയിലടക്കം തുടരുന്ന റഷ്യൻ പങ്കാളിത്തത്തിന് ബദലാകാനുമാണ് യു.എസിന്റെ നീക്കം. ടെക്നോളജി, വ്യവസായം, വ്യാപാരം തുടങ്ങിയ വിവിധ മേഖലകളിൽ […]