Kerala

ആരോഗ്യമന്ത്രിയെ ഓർത്ത് തലകുനിക്കുന്നു, വീണ ജോർജ് മെലോ ഡ്രാമ കളിക്കുകയാണ്; രമേശ് ചെന്നിത്തല

ആരോഗ്യമന്ത്രിയെ ഓർത്ത് തലകുനിക്കുകയാണെന്നും മന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യയല്ലെന്നും കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മെലോ ഡ്രാമ കളിക്കുകയാണ് ആരോഗ്യ മന്ത്രി ചെയ്യുന്നത്. വിഎസ് ശിവകുമാറോ കെ.കെ ശൈലജയോ ആയിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രസ്താവന നടത്തുമായിരുന്നോ. കേരളം ഒരു മയക്കുമരുന്ന് കേന്ദ്രമായി മാറുകയാണ്. ആരോഗ്യമന്ത്രി കേരളത്തിന് അപമാനമായി മാറിയിരിക്കുന്നു. ആർക്കാണ് എക്സ്പീരിയൻസ് ഇല്ലാത്തതെന്ന് വ്യക്തമാക്കണം. ലാത്തിക്ക് വേണ്ടി ഓടേണ്ട സ്ഥിതിയാണ് കേരളത്തിലെ പൊലീസിന് ഇപ്പോഴുള്ളതെന്നും അദ്ദേഹം വിമർശിച്ചു. ഡോ. വന്ദനയുടെ കൊലപാതകത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് മാറിനിൽക്കാനാവില്ല. […]

Kerala

ആശുപത്രി സംരക്ഷണ നിയമം നോക്കുകുത്തി, ആരോഗ്യമന്ത്രി രാജിവയ്ക്കണം; കെ.സുധാകരന്‍

ഗുരുതരമായ കുത്തേറ്റ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി ഡ്യൂട്ടി ഡോക്ടറെ അടിയന്തര ചികിത്സയ്ക്കായി 70 കി.മീ ദൂരെയുളള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നത് സര്‍ക്കാര്‍ ആശുപത്രികളുടെ ദയനീയാവസ്ഥ വരച്ചുകാട്ടുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഒരു ഡ്യൂട്ടി ഡോക്ടര്‍ക്ക് ഇതാണു സംഭവിക്കുന്നതെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എത്ര ഭയാനകമായിരിക്കും. യാതൊരു ചികിത്സാ സൗകര്യങ്ങളുമില്ലാത്ത സംസ്ഥാനത്തെ 150 കാഷ്വാലിറ്റികളില്‍ രാപകല്‍ ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്‍ വച്ചുള്ള കളിയാണ് നടക്കുന്നത്. ഗ്ലിസറിന്‍ കരച്ചിലിനു പകരം വീഴ്ച ഏറ്റുപറഞ്ഞ്, ജനങ്ങളോടും ആ കുടുംബത്തോടും മാപ്പിരന്ന് […]

Kerala

സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; തിരുവനന്തപുരം രാജ്യത്ത് ഒന്നാമത്

സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 16.89 ലക്ഷം വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ 87.33 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണ് ഇത്തവണ വിജയം. 99.91 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും മുന്നിൽ. 78.05 ശതമാനം വിജയം നേടിയ പ്രയാഗ് രാജിലാണ് ഏറ്റവും കുറവ്. വിദ്യാർഥികൾക്കിടയിലെ അനാവശ്യ മത്സരം ഒഴിവാക്കാൻ ഇത്തവണ ഒന്ന്, രണ്ട്, മൂന്ന് ഡിവിഷനുകളായി തിരിക്കുന്നില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി.

National

രണ്ട് പേരെ ഒരുമിച്ച് പ്രണയിച്ചു; പണക്കാരിയായ കാമുകിയെ സ്വന്തമാക്കാൻ വിവാഹദിവസം മറ്റേ കാമുകിയെ കൊന്നു; യുവാവ് പിടിയിൽ

കാമുകിയെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. രണ്ട് പേരെ ഒരുമിച്ച് പ്രണയിച്ചിരുന്ന യുവാവാണ് പണക്കാരിയായ കാമുകിയെ സ്വന്തമാക്കാൻ മറ്റേ കാമുകിയെ കൊലപ്പെടുത്തിയത്. വിവാഹദിനത്തിലാണ് ഇയാൾ കാമുകിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ 25കാരനായ കാമുകൻ രാഹുൽ മൗര്യ അറസ്റ്റിലായത്. ഉത്തർ പ്രദേശിലെ ലക്നൗവിലാണ് സംഭവം. രാഹുലും കോമളും തമ്മിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടാണ് പ്രണയത്തിലായത്. തുടർന്ന് ഇവരുടെ വിവാഹം നിശ്ചയിച്ചു. മെയ് നാലിനായിരുന്നു കല്യാണം. വിവാഹ ദിനം കോമളിനെ കാണാതായി. തുടർന്ന് യുവതിയുടെ അച്ഛന്റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് […]

National

കര്‍ണാടകയില്‍ ഈ മൂന്ന് മേഖലകള്‍ ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്; അവസാനഘട്ട വിലയിരുത്തലുകള്‍ ഇങ്ങനെ

കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്ന് മേഖലകള്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഓള്‍ഡ് മൈസൂരു, മധ്യ കര്‍ണ്ണാടക, ഹൈദ്രാബാദ് കര്‍ണ്ണാടക എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്നത്. ബിജെപി, ജെഡിഎസ് ശക്തികേന്ദ്രങ്ങളാണ് ഇതില്‍ രണ്ടെണ്ണം.  ലിംഗായത്ത് സമുദായവും മഠങ്ങളും കാര്യങ്ങള്‍ തീരുമാനിക്കുന്ന മധ്യകര്‍ണ്ണാടകത്തില്‍ യദ്യൂരപ്പയായിരുന്നു ബിജെപി മുഖം. ഇത്തവണ യദ്യൂരപ്പ മത്സരിക്കാത്തതും ബസവരാജ് ബൊമ്മെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതും ലിംഗായത്തുകള്‍ പൂര്‍ണ്ണമായും ബിജെപിയില്‍ കേന്ദ്രീകരിക്കുന്നത് തടയും. ബിജെപി ജയിച്ചാലും ലിംഗായത്ത് മുഖ്യമന്ത്രിക്ക് പകരം ബ്രാഹ്മണ മുഖം പ്രള്‍ഹാദ് ജോഷിക്ക് […]

Kerala

വിവാഹത്തിനു മുൻപ് ജനിച്ചതിനാൽ കൊലപ്പെടുത്തി; ഇടുക്കിയിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

ഇടുക്കി കമ്പംമേട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അതിഥി തൊഴിലാളികൾ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികളെന്ന വ്യാജേനെ താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സാധുറാം, മാലതി എന്നിവർ ആണ് പിടിയിൽ ആയത് കഴിഞ്ഞ ദിവസമാണ് കമ്പംമേട്ടിൽ നവജാത ശിശുവിനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിന് മുൻപ് കുട്ടി ജനിച്ചതിനാൽ ദുരഭിമാനത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.

Kerala

അറസ്റ്റ് നിയമവിരുദ്ധം; ഇമ്രാന്‍ ഖാനെ ഉടന്‍ വിട്ടയയ്ക്കണമെന്ന് പാക് സുപ്രിംകോടതി

തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെ എത്രയും പെട്ടന്ന് വിട്ടയയ്ക്കണമെന്ന് പാകിസ്താന്‍ സുപ്രിംകോടതി ഉത്തരവ്. ഇമ്രാന്‍ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമായിട്ടാണെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 15 വാഹനങ്ങളുടെ സുരക്ഷാ അകമ്പടിയോടെയാണ് ഇമ്രാനെ കോടതിയില്‍ ഹാജരാക്കിയത്. ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്ത് നിന്ന് ഇമ്രാനെ തടഞ്ഞുവച്ചതും തുടര്‍ന്ന് അറസ്റ്റ് ചെയ്തതും രാജ്യത്തിന്റെ നിയമ വ്യവസ്ഥയ്ക്ക് കനത്ത നാണക്കേടാണെന്ന് പാകിസ്താന്‍ ചീഫ് ജസ്റ്റിസ് ഉമര്‍ ബത്താ ബാന്‍ഡിയല്‍ വിമര്‍ശിച്ചു. ഖാന്റെ അറസ്റ്റിനെ […]

Kerala

കണ്ണൂരിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു

കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായിയിൽ ടവേര വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് 2 പേർ മരിച്ചു. ഏഴ് പേർക്ക് പരുക്ക്. ഉരുവച്ചാൽ കയനിയിലെ ഹരീന്ദ്രൻ (68) ഷാരോൺ (8) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. കോഴിക്കോട് എയർപോർട്ടിൽ നിന്നും വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് മലപ്പുറം ജില്ലാ കലക്ടർ ഇന്ന് സമർപ്പിക്കും. അപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് കഴിഞ്ഞ ദിവസം വിഷയം പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുക.  ജസ്റ്റിസ് (റിട്ട.) വി.കെ. മോഹനൻ ചെയർമാനായ ജുഡീഷ്യൽ കമ്മിഷനാണ് അപകടം […]

Kerala

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ ഇത് ബാധിക്കില്ല. ഞായറാഴ്ചയോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മെയ് 12 മുതൽ 14 വരെ വടക്കുഴക്കൻ ബംഗാൾ ഉൾക്കടലും മധ്യ ബംഗാൾ ഉൾക്കടലും ആൻഡമാൻ കടലും മത്സ്യത്തൊഴിലാളികൾ പോകരുത്. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.