Kerala Latest news

ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ്: പ്രധാന ബിനാമി പിടിയില്‍

ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ് കേസില്‍ പ്രധാന ബിനാമി അറസ്റ്റില്‍. മുഖ്യപ്രതി ഗോപിനാഥിന്റെ ബിനാമിയായ ഷീജാ കുമാരിയാണ് പിടിയിലായത്. ക്രൈംബ്രാഞ്ച് സംഘമാണ് ഷീജയെ അറസ്റ്റ് ചെയ്തത്. ഷീജയുടെ വീട്ടില്‍ നിന്നും നിരവധി രേഖകള്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. തട്ടിപ്പ് നടത്തിയ പണം ഗോപിനാഥിന്റെ നേതൃത്വത്തില്‍ പലയിടത്തായി നിക്ഷേപിച്ചതായി ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗോപിനാഥിന്റെ പ്രധാന ബിനാമിയെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. കൊട്ടാരക്കര സ്വദേശിയാണ് ഷീജാ കുമാരി. കൊട്ടാരക്കരയിലും മാമ്പുഴയിലും ഫിനാന്‍സ് […]

Kerala Local

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്റ്റ്: വിറകുപുരയിലെ ദുരിതത്തിന് അറുതി; പട്ടികജാതി കുടുംബത്തിന് വീട് തിരികെ കിട്ടും

മലപ്പുറം: പൊന്നാനിയിലെ പട്ടികജാതി കുടുംബത്തിന് വീട് തിരികെ കിട്ടാൻ വഴിയൊരുങ്ങുന്നു. ജപ്തി നടപടിയെ തുടർന്ന് വീടിന് പിന്നിലെ വിറകുപുരയിൽ കഴിഞ്ഞിരുന്ന പട്ടികജാതി കുടുംബത്തിന്റെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നടപടി. വായ്പാ തുകയായ 3 ലക്ഷം രൂപ നൽകാമെന്ന് തിരുവനന്തപുരം ലോർഡ്സ് ആശുപത്രി അറിയിച്ചു. തുകയിൽ ഇളവ് അനുവദിക്കാമെന്ന് പൊന്നാനി അർബൻ ബാങ്കും അറിയിച്ചു. കുടുംബം വീട്ടിലെ വിറകുപുരയിൽ കഴിയുന്ന സംഭവത്തിൽ പട്ടികജാതി വകുപ്പ് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഉടൻ തന്നെ […]

Kerala Pravasi

നെടുമ്പാശ്ശേരിയിൽ നിന്ന് പോയ എയർ ഇന്ത്യ എക്സ്പ്രസിൽ പുക, അര മണിക്കൂർ പറന്ന വിമാനം തിരിച്ചിറക്കി

കൊച്ചി: നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പറന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. രാത്രി 10.30 ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് ഇറക്കിയത്. വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്. അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്. ഈ വിമാനത്തിലുണ്ടായിരുന്ന 170 -ഓളം യാത്രക്കാരെ ദുബൈയിൽ നിന്നു വന്ന മറ്റൊരു വിമാനത്തിൽ കയറ്റി യാത്രയാക്കി. അതേസമയം, കരിപ്പൂരിൽ […]

Kerala Latest news

മുതലപ്പൊഴി അപകടം; ബോട്ടിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി, രണ്ട് പേർക്ക് പരുക്ക്

മുതലപ്പൊഴി അപകടത്തിൽ ബോട്ടിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. 16 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്താൻ സാധിച്ചു. രണ്ട് പേർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ ചിറയിൻകീഴ് താലൂക്കാശുപത്രിലേക്ക് മാറ്റി. രക്ഷാപ്രവർത്തനങ്ങൾക്ക് മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റുമാണ് നേതൃത്വം നൽകിയത്. രക്ഷാപ്രവർത്തനത്തിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു. മുതലപ്പൊഴിയിൽ ഒരുക്കിയിട്ടുള്ള മറൈൻ എൻഫോമെന്റിന്റെ മൂന്ന് ബോട്ടുകൾ അഴിമുഖത്ത് പട്രോളിങ് നടത്തുകയായിരുന്നു. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാനായി. വർക്കല സ്വദേശി നൗഷാദ് എന്നയാളുടെ ബുറാഖ് എന്ന വള്ളമാണ് മറിച്ചത്. […]

HEAD LINES Kerala Latest news

തിരുവനന്തപുരത്ത് കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് പിടിയിൽ

തലസ്ഥാനത്ത് കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. തിരൂർ സ്വദേശി മുഹമ്മദ് റാഷിദാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 15 ലക്ഷം രൂപയുടെ കുഴൽപ്പണവും 17 പവൻ വരുന്ന സ്വർണക്കട്ടികളും പിടിച്ചെടുത്തു. ബൈപാസിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് റഷീദ് പിടിയിലായത്. സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ രണ്ടു ബാഗുകളിലായി ഒളിപ്പിച്ച നിലയിൽ സ്വർണവും പണവും കണ്ടെത്തി. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.

Football Kerala Latest news

‘ഇന്ത്യക്കായി 92 ഗോളുകൾ..; ഖേൽരത്ന നേടിയ ആദ്യ ഫുട്ബോൾ താരം..ഇനിയെന്ത് വേണം’; സുനിൽ ഛേത്രിയ്ക്ക് ജന്മദിനാശംസകളുമായി വി ശിവൻകുട്ടി

ഫുട്‍ബോൾ താരം സുനിൽ ഛേത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി. ഇനിയെന്ത് വേണം സുനിൽ ഛേത്രിയ്ക്ക് വിശേഷണമായി, ജന്മദിനാശംസകൾ ക്യാപ്റ്റൻ എന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി സുനിൽ ഛേത്രിയ്ക്ക് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ആശംസകൾ അറിയിച്ചത്. ഇന്ത്യക്കായി 92 ഗോളുകൾ. രാജ്യാന്തര ഫുട്ബാളിൽ രാജ്യത്തിന് വേണ്ടി നിലവിൽ സജീവ കളിക്കാരായ ഗോൾ വേട്ടക്കാരിൽ മൂന്നാമൻ. SAFF ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം. ഖേൽരത്ന നേടിയ ആദ്യ ഫുട്ബോൾ താരം. ഇനിയെന്ത് വേണം സുനിൽ ഛേത്രിയ്ക്ക് […]

Kerala Latest news

തിരുവല്ലയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു

പത്തനംതിട്ട തിരുവല്ലയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു. പുളിക്കീഴ് നാക്കട സ്വദേശികളായ കൃഷ്ണൻകുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  തിരുവല്ല ഡിവൈഎസ്പി അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കൊലപാതകത്തിന് കാരണം കുടുംബവഴക്കാണെന്ന് പ്രാഥമിക നി​ഗമനം. ഇവരുടെ ഇളയമകനാണ് അനിൽകുമാർ. ഇവർ തമ്മിൽ വഴക്ക് പതിവാണെന്ന് നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്. രാവിലെ 8 മണിയോടെയാണ് സംഭവം. വലിയ ബഹളവും നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. മകൻ അനിൽകുമാറിനെ വീട്ടിൽ നിന്നും […]

Kerala Latest news

അഡ്മിഷൻ നൽകിയില്ല; തിരുവനന്തപുരത്ത് ജിം ഉടമയെയും ജീവനക്കാരനെയും വെട്ടിപ്പരുക്കേൽപ്പിച്ചു

തിരുവനന്തപുരം കാഞ്ഞിരംപാറയിൽ ജിം ഉടമയ്ക്കും ജീവനക്കാരനും വെട്ടേറ്റു.ജിജോ, വിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. ഇലിപ്പോട് സ്വദേശി സന്തോഷ് എന്ന് വിളിക്കുന്ന ശശിയാണ് ആക്രമണം നടത്തിയത്. ജിമ്മിൽ അഡ്മിഷൻ നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതാണ് പ്രകോപനകാരണം.പരുക്കേറ്റവരെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala Latest news

സാമ്പത്തികത്തട്ടിപ്പ് കേസ് പ്രതികളിൽ കർണാടക പൊലീസ് കൈക്കൂലിയായി വാങ്ങിയത് 4 ലക്ഷം രൂപ; അറസ്റ്റ് ഇന്നുണ്ടാവും

സാമ്പത്തികത്തട്ടിപ്പ് കേസ് പ്രതികളിൽ കർണാടക പൊലീസ് കൈക്കൂലിയായി വാങ്ങിയത് 4 ലക്ഷം രൂപ. കൈക്കൂലിയായി വാങ്ങിയ നാല് ലക്ഷം രൂപ പൊലീസുകാരുടെ വാഹനത്തിൽ നിന്ന് കളമശ്ശേരി പൊലീസ് കണ്ടെത്തി. പൊലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടാവും. 26 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി സാമ്പത്തിക തട്ടിപ്പ് കേസിലാണ് അഖിൽ, നിഖിൽ എന്നീ പ്രതികളെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളോട് ഇവർ ചോദിച്ചത് 10 ലക്ഷം രൂപയായിരുന്നു. എന്നാൽ, പ്രതികൾക്ക് നാല് ലക്ഷം രൂപയേ നൽകാനായുള്ളൂ. ഈ പണം വാങ്ങിയശേഷം പ്രതികളിൽ […]

HEAD LINES Kerala

താമിര്‍ ജിഫ്രിയെ പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന ആരോപണവുമായി കുടുംബം; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കും

താനൂര്‍ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ ആരോപണവുമായി മരിച്ച താമിര്‍ ജിഫ്രിയുടെ കുടുംബം. താമിറിനെ പൊലീസ് മര്‍ദിച്ചു കൊലപ്പെടുത്തിയതെന്ന് സഹോദരന്‍ ഹാരിസ് ജിഫ്രി ട്വന്റിഫോറിനോട് പറഞ്ഞ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും കുടുംബം പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ താമിറിനെ മര്‍ദനമേറ്റതായി കണ്ടെത്തിയതിന് പിന്നാലെയാണ് പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത് വന്നിരിക്കുന്നത്. മരണ വിവരം തന്നെ മണിക്കൂറുകള്‍ വൈകിയാണ് കുടുംബത്തെ അറിയിച്ചത്. താമിറിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും പൊലീസ് മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിക്കുന്നു. മരണവുമായി […]