Kerala Latest news

മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചു;രേവത് ബാബുവിനെതിരെ പൊലീസിൽ പരാതി

ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചുവെന്ന വ്യാജ ആരോപണത്തിൽ രേവത് ബാബുവിനെതിരെ പരാതി. പൂജാരിമാർ വിസമ്മതിച്ചെന്ന പരാമർശം. ആരോപണം മാധ്യമ ശ്രദ്ധ നേടാൻ. ചാലക്കുടി സ്വദേശി രേവത് ബാബുവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകനും ആലുവ സ്വദേശിയുമായ ജിയാസ് ജമാലാണ് പരാതിയുമായി ആലുവ റൂറൽ എസ്പിയെ സമീപിച്ചിരിക്കുന്നത്. പ്രസ്താവനയിലൂടെ മതസ്പർദ്ധ വളർത്താനും, കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തെറ്റായ പരാമർശം നടത്തി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. മാദ്ധ്യമ ശ്രദ്ധ നേടാനാണ് രേവത് […]

Business Kerala Latest news

75 ലക്ഷം നേടാൻ മണിക്കൂറുകൾ മാത്രം; വിൻ വിൻ W 729 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ W 729 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. വിൻ വിൻ ലോട്ടറിയൂടെ ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും, രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുക. സമാശ്വാസ സമ്മാനങ്ങൾ ഉൾപ്പെടെ ആകെ 9 സമ്മാനങ്ങളാണ് വിന്‍ വിന്‍ ലോട്ടറിയിലൂടെ ലഭിക്കുക. കേരള ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. എല്ലാ തിങ്കളാഴ്ചകളിലുമാണ് വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് നടക്കുക. വിൻ വിൻ ലോട്ടറി ടിക്കറ്റിന് […]

Kerala Latest news

മൂവാറ്റുപുഴ നഗരസഭാ വയോജന കേന്ദ്രത്തിൽ അഞ്ചുപേർ മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

മൂവാറ്റുപുഴ നഗരസഭാ വയോജന കേന്ദ്രത്തിൽ അഞ്ചുപേർ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. മൂവാറ്റുപുഴ പൊലീസാണ് കേസെടുത്തത്. സ്ഥാപനനടത്തിപ്പുകാരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അന്തേവാസികളുടെ മൊഴി രേഖപ്പെടുത്തുന്ന നടപടികൾ ആരംഭിച്ചു.കഴിഞ്ഞദിവസം മരിച്ച കമലം, ഏലിയാമ സ്കറിയ എന്നിവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടുത്തദിവസം പോലീസിന് ലഭിക്കും. ഇതിനുശേഷമാകും കൂടുതൽ നടപടികളിലേക്ക് കടക്കുക. തുടർച്ചയായുണ്ടായ മരണങ്ങളിൽ അസ്വഭാവികത ഉണ്ടെന്നാണ് ആരോപണം. മൂവാറ്റുപുഴ നഗരസഭ വയോജന കേന്ദ്രത്തിൽ 14 ദിവസത്തിനിടെയാണ് ദുരൂഹസാഹചര്യത്തിലുള്ള 5 മരണങ്ങൾ. കഴിഞ്ഞ ദിവസം 2 പേർ […]

HEAD LINES Kerala

അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ എക്സൈസ് പരിശോധന; ലഹരി വസ്‌തുക്കൾ പിടിച്ചെടുത്തു

എറണാകുളത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന. രാവിലെ ഏഴ് മണിയോടെയായിരുന്നു പരിശോധന. പെരുമ്പാവൂർ, ആലുവ ഉൾപ്പെടെ വിവിധയിടങ്ങളിലെ ലേബർ ക്യാമ്പുകളിലാണ് പരിശോധന നടക്കുന്നത്. ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശ പ്രകാരമാണ് പരിശോധന. പരിശോധനയിൽ ലഹരി വസ്‌തുക്കൾ കണ്ടെത്തി. ആലുവയിൽ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡി അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും. പ്രതിയായ ബിഹാർ സ്വദേശി […]

Latest news National

ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചു കൊന്നു

ജയ്പൂർ- മുംബൈ എക്സ്പ്രസ് ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചുകൊന്നു. ഒരു ആർപിഎഫ് എഎസ്ഐയും രണ്ടു യാത്രക്കാരും ഒരു പാൻട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. മീരറോഡിനും ദഹിസറിനും ഇടയിലാണ് സംഭവം. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. 12956 നമ്പർ ട്രെയിന്റെ B5 കമ്പാർട്ട്മെന്റിലാണ് വെടിവെപ്പ് നടന്നത്. വെടിവച്ച ശേഷം ഇയാൾ ദഹിസർ സ്റ്റേഷന് സമീപം ചാടി ഇറങ്ങി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള ഇയാളുടെ […]

Kerala Latest news

ബോട്ടുകൾ വീണ്ടും കടലിലേക്ക്; ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. കടലിൽ പോകാനുള്ള ഒരുക്കങ്ങൾ മത്സ്യത്തൊഴിലാളികൾ ആരംഭിച്ചുകഴിഞ്ഞു. മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയ്ക്കിടെയാണ് കടലിലേക്ക് ഇറങ്ങുന്നത്. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികൾ തീർത്ത് അവസാനവട്ട ഒരുക്കത്തിലാണ് മത്സ്യത്തൊഴിലാളികൾ. ബോട്ടുകളിലേക്ക് ഐസുകൾ കയറ്റി തുടങ്ങി. രജിസ്ട്രേഷൻ, ലൈസൻസ് നടപടികളും പൂർത്തീകരിച്ചാണ് ബോട്ടുകൾ മത്സ്യബന്ധനത്തിന് ഇറങ്ങുന്നത്. ഇന്ന് അർധരാത്രി മീൻപിടിക്കാനിറങ്ങുന്ന ബോട്ടുകളിൽ ആദ്യ സംഘം നാളെ ഉച്ചയോടെ തിരിച്ചെത്തും. ജൂ​ൺ ഒ​മ്പ​തി​ന്​ അ​ർ​ധ​രാ​ത്രി മു​ത​ലാ​ണ്​ ട്രോ​ളി​ങ് നി​രോ​ധ​നം നി​ല​വി​ൽ​വ​ന്ന​ത്. നി​രോ​ധ​നം ലം​ഘി​ക്കു​ന്ന […]

HEAD LINES Kerala

മോൻസൻ മാവുങ്കൽ കേസ്; ഐജി ജി.ലക്ഷ്മണയെ കുരുക്കി ശബ്ദ രേഖ

മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ഐജി ജി.ലക്ഷ്മണയെ കുരുക്കി ശബ്ദ രേഖ. മോൻസനെ മുൻ ഡിജിപി അനിൽ കാന്തിലേക്ക് എത്തിക്കാൻ ഇടനില നിന്നത് ലക്ഷ്മണയെന്നാണ് ലഭിച്ച ശബ്ദരേഖ. അനിത പുല്ലയിലും പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹി ജോസ് മാത്യു പനച്ചിക്കലും തമ്മിൽ സംസാരിക്കുന്ന ശബ്ദ രേഖ ലഭിച്ചു. ‘ലക്ഷ്മണ പറഞ്ഞു എല്ലാം പറഞ്ഞുവച്ചിട്ടുണ്ടെന്ന്. അപ്പോൾ ഞങ്ങൾ പറഞ്ഞു രാവിലെ വരാൻ സമയമില്ലെന്ന്. പന്ത്രണ്ടരയോടെയാണ് ഡിജിപിയുടെ അടുത്തേക്ക് ഞങ്ങൾ പോയത്’ -ജോസ് മാത്യു പനച്ചിക്കൽ ശബ്ദരേഖയിൽ പറയുന്നു. […]

Kerala Latest news

”പിഴയിൽ വീണ്ടും പിഴവ്” ഗൾഫിലുള്ള ആൾക്ക് നാട്ടിൽ ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിഴ

”പിഴയിൽ വീണ്ടും പിഴവ്” ഗൾഫിലുള്ള ആൾക്ക് നാട്ടിൽ ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിഴ. പാറശാല സ്വദേശി അനൂപിന്റെ വാഹനത്തിനാണ് റൂറൽ ട്രാഫിക് പൊലീസ് പിഴ ഈടാക്കിയത്. ഒന്നര വർഷമായി ഓടാത്ത ബൈക്കിനാണ് 500 രൂപ പിഴ ഈടാക്കി നോട്ടീസ് വന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചതിന് കാർ ഉടമയ്ക്കു മോട്ടർ വാഹന വകുപ്പ് പിഴയിട്ടത്. കെഎൽ 55 വി 1610 എന്ന ആള്‍ട്ടോ 800 കാറിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര നടത്തിയതിനാൽ 500 രൂപ […]

Auto Kerala

ഓണത്തിന് കാര്‍ വാങ്ങാൻ മോഹമുണ്ടോ? മലയാളികളെ നെഞ്ചോട് ചേര്‍ത്ത് ടാറ്റ, വമ്പൻ വിലക്കിഴിവ്!

ഓണത്തിന് മുന്നോടിയായാണ് ഈ ഓഫർ. കേരളത്തിൽ താമസിക്കുന്നവർക്ക് മാത്രമേ കമ്പനിയുടെ ഈ ഓഫര്‍ ലഭിക്കൂ. 105 സെയിൽസ് ഔട്ട്‌ലെറ്റുകളും 65 സർവീസ് സെന്ററുകളുമുള്ള രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം എന്നാണ് കമ്പനി പറയുന്നത്. ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ നിരവധി യാത്രാ വാഹനങ്ങൾക്ക് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. 80,000 രൂപ വരെ കിഴിവാണ് കമ്പനി പ്രഖ്യാപിച്ചരിക്കുന്നത്. ടിയാഗോ, ആൾട്രോസ്, പഞ്ച്, നെക്സോൺ, ഹാരിയർ, സഫാരി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടിഗോർ ഇവി, നെക്‌സോൺ […]