Kerala Latest news

കെ-ഫോണിനോട് തണുപ്പൻ പ്രതികരണം, സഹകരിക്കാൻ തയ്യാറാകാതെ കേബിൾ ടിവി ഓപ്പറേറ്റര്‍മാര്‍

തിരുവനന്തപുരം : പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിന് സാങ്കേതിക പങ്കാളിയെ കണ്ടെത്താനുള്ള കെ ഫോൺ ക്ഷണത്തിന് തണുപ്പൻ പ്രതികരണം. പ്രതീക്ഷിച്ചതിൽ പകുതി കേബിൾ ടിവി ഓപ്പറേറ്റര്‍മാര്‍ പോലും സഹകരിക്കാൻ തയ്യാറായി വന്നില്ല. ഓണത്തിന് മുൻപ് വീടുകളിലേക്ക് കണക്ഷൻ എത്തിക്കുമെന്ന് അവകാശപ്പെടുന്ന കെ ഫോൺ ഇതുവരെ കരാറിലേര്‍പ്പെട്ടത് വെറും 50 ഓപ്പറേറ്റര്‍മാരുമായി മാത്രം. സർക്കാർ അഭിമാനപദ്ധതിയെന്ന് പറഞ്ഞാണ് പരസ്യങ്ങളിറക്കുന്നതെങ്കിൽ കേബിൾ ടിവിക്കാർക്ക് ആവേശമൊട്ടുമില്ല. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇന്റര്‍നെറ്റ് സേവനം എത്തിക്കുന്നതിനാണ് നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍മാരെ വിളിച്ചത്. കേരളത്തിന്‍റെ മുക്കിലും […]

HEAD LINES Kerala Latest news

കഥകളിക്കിടെ നടൻ ആർ.എൽ.വി രഘുനാഥ് മഹിപാൽ കുഴഞ്ഞുവീണു മരിച്ചു

കഥകളി നടൻ ആർ.എൽ.വി രഘുനാഥ് മഹിപാൽ (25) കഥകളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രത്തിലെ കഥകളിയിൽ പങ്കെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. കഥകളിയുടെ പുറപ്പാടിൽ പങ്കെടുത്തശേഷം ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങിൽ അവതരിപ്പിക്കുന്നതിനിടെ രഘുനാഥ് മഹിപാലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അല്പസമയത്തിനുള്ളിൽ മരിച്ചു.

HEAD LINES Kerala

കോഴികളെ കൊന്ന് രക്തം ഒഴുക്കും; രാത്രിയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി പൂജകളും; നാടിന്റെ സമാധാനം കെടുത്തി എടത്തലയിലെ മന്ത്രവാദ കേന്ദ്രം

നാടിൻറെ സമാധാനം കെടുത്തി എടത്തലയിലെ മന്ത്രവാദ കേന്ദ്രത്തിന്റെ പ്രവർത്തനം. ഭ്രമരാംബിക ദേവസ്ഥാനം എന്ന പേരിൽ പ്രവർത്തിക്കുന്ന മന്ത്രവാദ കേന്ദ്രത്തിൽ കോഴികളെ കൊന്ന് രക്തം ഒഴുക്കുകയും, രാത്രികാലങ്ങളിൽ നാട്ടുകാരുടെ ഉറക്കം കെടുത്തും വിധം പൂജകൾ നടക്കുകയും ചെയ്യുന്നതായിട്ടാണ് പ്രദേശവാസികളുടെ പരാതി.ഹൈക്കോടതി നിർദ്ദേശപ്രകാരം നടപടിയെടുക്കാൻ പഞ്ചായത്തിന് നിർദ്ദേശം നൽകിയിട്ടും പ്രദേശവാസികളെ വെല്ലുവിളിച്ചു കൊണ്ടാണ് മന്ത്രവാദ കേന്ദ്രത്തിന്റെ പ്രവർത്തനം എന്നും ആരോപണം ഉയരുന്നുണ്ട്. വീടിനു മുകളിൽ ലൈസൻസ് ഇല്ലാതെയും അനധികൃതമായും നിർമ്മിച്ച കെട്ടിടത്തിലാണ് മന്ത്രവാദ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.പ്രദേശവാസികൾ എതിർപ്പ് […]

HEAD LINES Kerala Latest news

ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ജനപ്രവാഹം; പ്രതികരണവുമായി ചാണ്ടി ഉമ്മൻ

ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ആളുകൾ എത്തുന്നതിനെ കുറിച്ചും, ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിലെ പുണ്യാളനായി ജനം കണക്കാക്കുന്നതിനെ കുറിച്ചുമെല്ലാം പ്രതികരിച്ച് മകൻ ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാൻ പലർക്കും സാധിച്ചിട്ടില്ലെന്നും അവർക്കെല്ലാം അദ്ദേഹത്തെ കല്ലറയിൽ ചെന്നൊന്ന് കാണാൻ ആഗ്രഹമുണ്ടാകില്ലേയെന്നും ചാണ്ടി ഉമ്മൻ ചോദിക്കുന്നു. ‘എന്റെ പിതാവിന്റെ കല്ലറയിലേക്ക് പോകാൻ എനിക്ക് ആരുടേയും അനുവാദം ആവശ്യമില്ല. അദ്ദേഹത്തെ പിതൃതുല്യനായും സഹോദരനായുമെല്ലാം കാണുന്ന അനേകം വ്യക്തികളുണ്ട്. അവരെല്ലാം അവിടെ ചെന്ന് പ്രാർത്ഥിക്കണമെന്ന് ആഗ്രഹിച്ചാൽ എന്ത് പറയാൻ പറ്റും […]

Kerala Latest news

53 വര്‍ഷത്തിന് ശേഷം ഉമ്മന്‍ചാണ്ടിയില്ലാത്ത ആദ്യ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ മുതല്‍ മിത്ത് വിവാദം വരെയുളളവ ഈ സഭാ സമ്മേളനത്തെ ചൂടുപിടിപ്പിക്കും. വിവാദ വിഷയങ്ങളില്‍ മൗനം തുടരുന്ന മുഖ്യമന്ത്രിയുടെ സഭയിലെ പ്രതികരണങ്ങളും ശ്രദ്ധേയമാകും. പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം പന്ത്രണ്ട് ദിവസമാണ് ചേരുക. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ സ്പീക്കർ വക്കം പുരുഷോത്തമനും ചരമോപചാരം അർപ്പിച്ച് ഇന്ന് സഭ പിരിയും. കഴിഞ്ഞ 53 വർഷത്തിനിടെ, ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യമില്ലാത്ത ആദ്യ നിയമസഭാ സമ്മേളനത്തിന് കൂടിയാണ് […]

Kerala

മലപ്പുറത്ത് രണ്ടര വയസുകാരൻ ചാണക കുഴിയിൽ വീണ് മരിച്ചു

മലപ്പുറം വാഴക്കാട് രണ്ടര വയസ്സുകാരൻ ചാണക കുഴിയിൽ വീണു മരിച്ചു.ആസാം സ്വദേശി ഹാരിസിന്റെ മകൻ അന്മോലാണ് മരിച്ചത്.ചീക്കോട് വാവൂർ എഎംഎൽപി സ്കൂളിന് സമീപമുള്ള പശു ഫാമിലെ ചാണകത്തൊഴുത്തിൽ രണ്ടര വയസുകാരന്‍ വീഴുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് പശുത്തൊഴുത്തിന് സമീപമുള്ള കുഴിയിൽ കുട്ടി വീണത്. കുട്ടിയുടെ കരച്ചിൽ കേട്ട് മാതാപിതാക്കളും നാട്ടുകാരും ഓടിയെത്തി പെട്ടെന്ന് തന്നെ കരയിലേക്ക് കയറ്റി. പിന്നാലെ എടവണ്ണപ്പാറയിലെ ലൈഫ് കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല . പശു തൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ […]

Kerala Latest news

അഞ്ചുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് സിപിഐ നേതാവിനെ പുറത്താക്കി

തിരുവനന്തപുരത്ത് സിപിഐ നേതാവിനെ പുറത്താക്കി. കുന്നത്തുകാലിൽ അഞ്ചുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചതിനാണ് പുറത്താക്കിയത്. രക്ഷിതാക്കൾ പരാതി നൽകാതിരിക്കാൻ ഇടനില നിന്ന സിപിഐ ഏര്യാ കമ്മിറ്റി അംഗത്തെയും പുറത്താക്കി. വെള്ളറട ഏരിയ കമ്മിറ്റി അംഗവും,പെരുങ്കിടവിള ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വിനോദിനെയാണ് പുറത്താക്കിയത്.കേസിലെ പ്രതിയായ വിശ്വംഭരനിൽ നിന്ന് വിനോദ് പണം കൈപ്പറ്റിയെന്നും ആരോപണം ഉയർന്നിരുന്നു.പ്രതി വിശ്വംഭരൻ ഇപ്പോഴും ഒളിവിലാണ്. അതേസമയം മാറനല്ലൂരിലെ ആസിഡ് ആക്രമണവും മണ്ഡലം സെക്രട്ടേറിയറ്റ് അംഗത്തിന്റെ കത്തും ഉണ്ടാക്കിയ വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ ആരോപണ വിധേയനായ സിപിഐ തിരുവനന്തപുരം ജില്ലാ […]

Entertainment Kerala

‘സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ഒരു ജൂറി അംഗവും പറഞ്ഞിട്ടില്ല’; അവാര്‍ഡ് വിവാദത്തില്‍ രഞ്ജിത്തിനെ പിന്തുണച്ച് വീണ്ടും സജി ചെറിയാന്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ജൂറി അംഗങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. രഞ്ജിത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ഒരു ജൂറി അംഗവും പറഞ്ഞിട്ടില്ല. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. ട്വന്റിഫോറിന്റെ സംവാദ പരിപാടി ‘ബിഗ് ഫൈറ്റി’ലാണ് മന്ത്രിയുടെ വാക്കുകള്‍. രഞ്ജിത്ത് ജൂറിയിലെ അംഗമല്ല. രഞ്ജിത്ത് സ്വാധീനിച്ചെന്ന് ആ ജൂറിയിലെ ഒരംഗവും പറഞ്ഞില്ല. പിന്നെ എന്താണ് പ്രശ്‌നം. ന്യായമായ പരാതി ആണെങ്കില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി […]

Kerala Local

രജിസ്ട്രേഷനില്ല, ലൈസൻസില്ല, സംരംഭങ്ങളുമായി അതിഥി തൊഴിലാളികൾ, ജോലിക്ക് വീട്ടുകാർ; കണക്കെടുപ്പിൽ പാളി സംസ്ഥാനം

കൊച്ചി: അതിഥി തൊഴിലാളികള്‍ അതിഥി മുതലാളികള്‍ ആവുന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ കണക്കെടുപ്പുകളും പാളുന്നു. പരമ്പരാഗത തൊഴിൽ മേഖലകളിൽ നിന്നും പുതിയ തൊഴിൽ മേഖലകളിലേക്കും തൊഴിലാളികളുടെ ആവശ്യമേറിയതോടെയാണ് കേരളത്തിലേക്കുള്ള അതിഥി തൊഴിലാളികളുടെ ഒഴുക്ക് കൂടുന്നത്. തൊഴിൽ വകുപ്പിന്‍റെ കണ്ണെത്താത്ത ചെറിയ തൊഴിൽ മേഖലകളിലേക്കുള്ള അതിഥി തൊഴിലാളികളുടെ കടന്നുവരവാണ് സർക്കാരിന് കൃത്യമായ കണക്കെടുക്കുന്നതിന് തടസമാകുന്നത്. തൊഴിൽ തിരിച്ചുള്ള പഠനങ്ങൾക്കും കൃത്യമായ കണക്കില്ലായ്മ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തൊഴില്‍ തേടി സംസ്ഥാനത്ത് എത്തിയ പല അതിഥി തൊഴിലാളികളും ഇന്ന് തൊഴിലാളിയല്ല. മറിച്ച് […]

Kerala Latest news

അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും ഒറ്റയാനയുടെ പരാക്രമം; രാത്രികാല പെട്രോളിംഗ് ശക്തമാക്കി വനംവകുപ്പ്

പാലക്കാട് അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും ഇറങ്ങി ഒറ്റയാനയുടെ പരാക്രമം.നെല്ലിയാമ്പതിയില്‍ ചില്ലികൊമ്പനും അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം വാഹനം തകര്‍ത്ത ഒറ്റയാനയുമാണ് ഇറങ്ങിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രണ്ടിടങ്ങളിലും ആനകള്‍ ഇറങ്ങുന്നത്. അട്ടപ്പാടിയില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആറംഗ കുടുംബം സഞ്ചരിച്ച വാഹനം തകര്‍ത്ത അതേ ഒറ്റയാനാണ് പരിപ്പന്തറ ഊരിലും എത്തിയത്. ഒരു മണിക്കൂറോളം മേഖലയില്‍ നിലയുറപ്പിച്ച ഒറ്റയാനെ വനംവകുപ്പും നാട്ടുകാരും ചേര്‍ന്നാണ് കാടുകയറ്റിയത്.ഒറ്റയാന്‍ ഈ പ്രദേശത്ത് വന്‍ കൃഷി നാശമടക്കം ഉണ്ടാകകിയതായാണ് നാട്ടുകാരുടെ പരാതി.നെല്ലിയാമ്പതിയില്‍ നടുറോഡില്‍ അടക്കം സ്ഥിരം […]