തിരുവനന്തപുരം: കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ പണം കൈപ്പറ്റിയ സംഭവത്തിലെ പ്രതിരോധ വാദം സിപിഎമ്മിന്‍റെ ഇരട്ടത്താപ്പെന്ന് ആക്ഷേപം. മക്കൾ വിവാദ ചുഴിയിലകപ്പെട്ടപ്പോൾ സാങ്കേതികമായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് പോലും പിൻമാറേണ്ടി വന്ന കോടിയേരി ബാലകൃഷ്ണന്‍റെ അനുഭവം ചൂണ്ടിക്കാട്ടിയാണ് എതിര്‍വാദങ്ങൾ ശക്തിപ്പെടുന്നത്. മകൻ ബിനീഷ് കോടിയേരിയും മകനെതിരെ ഉയര്‍ന്ന ആരോപണങ്ങളും വേറെയാണെന്നും സിപിഎം പാര്‍ട്ടി സംവിധാനം അതിന് പുറത്താണെന്നും സ്ഥാപിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിൽ കോടിയേരി ബാലകൃഷ്ണൻ എത്തിയത്. പാര്‍ട്ടി നേതൃത്വവും അത് തന്നെ ആവര്‍ത്തിച്ചു. അധികനാൾ […]
India
വൈദ്യുതി ബോർഡിന്റെ പ്രതിസന്ധി അതിരൂക്ഷം: നിരക്ക് വർധന ചർച്ച ചെയ്യാൻ യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ, നിരക്ക് വർധന അടക്കം ചർച്ച ചെയ്യാൻ വൈദ്യുതി മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. വൈകീട്ട് നാല് മണിക്കാണ് യോഗം ചേരുക. ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. സംഭരണശേഷിയുടെ 30% വെള്ളം മാത്രമാണ് ഡാമുകളിൽ ശേഷിക്കുന്നത്. ദിവസവും 10 കോടി രൂപയുടെ വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നുണ്ട്. പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നതനുസരിച്ച് സർചാർജ് കൊണ്ടുവരാനാണ് ആലോചന. പ്രതിസന്ധി പരിഹരിക്കാൻ നിരക്ക് വർധന വേണ്ടിവരുമെന്ന് മന്ത്രി […]
ഓണം അടുത്തു, ജൂലൈയിലെ ശമ്പളം കിട്ടിയില്ല: കെഎസ്ആർടിസി യൂണിയനുകളുമായി ഇന്ന് മന്ത്രിതല ചർച്ച
ശമ്പള പ്രതിസന്ധിയിൽ കെഎസ്ആർടിസിയിലെ ഭരണ പ്രതിപക്ഷ യൂണിയനുകൾ സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ അംഗീകൃത യൂണിയനുകളുമായി ഇന്ന് മന്ത്രിതല ചർച്ച നടക്കും. ഗതാഗത മന്ത്രി ആൻറണി രാജുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി എന്നിവരും പങ്കെടുക്കും. ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ഭരണ-പ്രതിപക്ഷ യൂണിയനുകൾ 26ന് സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ന് മന്ത്രിതല ചർച്ച നിശ്ചയിച്ചത്. ജൂലൈ മാസത്തെ രണ്ട് ഗഡു ശമ്പളവും ഇതുവരെയും വിതരണം ചെയ്യാനായിട്ടില്ല. ഓണം […]
‘ആകാംക്ഷയോടെ ശാസ്ത്രലോകം’; ചന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ ഇന്ന്
ചന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ ഇന്ന് രാവിലെ 8.30ന്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകമെത്തിക്കാനാണ് ലക്ഷ്യം. ഈ മാസം 23ന് ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യും. വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കും. നിലവിൽ ചന്ദ്രയാൻ -3 ചന്ദ്രനിൽ നിന്ന് 177 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ്. ഏറെ നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ മറ്റന്നാളാണ്. ജൂലൈ 14നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ കുതിച്ചത്. 2019 […]
‘ബുൾഡോസറുകൾ ദേശഭക്തി ഉണർത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?’; രാജ്യം കരഞ്ഞുകൊണ്ടിരിക്കുമ്പോൾ എങ്ങനെയാണ് സ്വാതന്ത്ര്യം ആഘോഷിക്കുക്കുക : പ്രകാശ് രാജ്
രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോള്‍ തനിക്ക് സ്വാതന്ത്ര്യദിനം ആഘാഷിക്കാന്‍ കഴിയില്ലെന്ന് നടൻ പ്രകാശ് രാജ്. വീടുകളിൽ മരിച്ചവരുടെ സംസ്‌കാരത്തിനായി പ്രിയപ്പെട്ടവർ കാത്തിരിക്കുമ്പോഴും, കൊള്ളക്കാരുടെ ഘോഷയാത്ര വീടിന്റെ മുറ്റത്തുകൂടി കടന്നുപോകുമ്പോഴും തനിക്ക് ഈ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു. ഓരോ വീടും ശ്മശാനമാകുമ്പോൾ, നിങ്ങൾക്ക് പതാക ഉയർത്താൻ കഴിയുമോ? ബുൾഡോസറുകൾ ദേശഭക്തി ഉണർത്തുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? ക്ഷമിക്കണം, എന്റെ രാജ്യത്തോടൊപ്പം കരഞ്ഞുകൊണ്ടിരിക്കുമ്പോൾ ഞാൻ എങ്ങനെയാണ് നിങ്ങളോടൊപ്പം ആഘോഷിക്കുക്കുക. ക്ഷമിക്കണം, മരിച്ചു കിടക്കുന്ന ഒരാൾക്ക് മാത്രമേ ഒരു കൊലപാതകിയുടെ […]
പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം
കൊല്ലം പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ യുവാവിൻ്റെ ശ്രമം. ഗുരുതരമായി പരിക്കേറ്റ കാടാശ്ശേരി സ്വദേശി രേവതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ഗണേഷിനെ നാട്ടുകാർ പിടികൂടി പത്തനാപുരം പൊലീസിൽ ഏൽപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. പത്തനാപുരം പഞ്ചായത്ത് ഓഫീസിന് സമീപം കെഎസ്ഇബി ഓഫീസിന് മുന്നിലാണ് സംഭവം. 9 മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടർന്ന് മൂന്ന് മാസമായി പിരിഞ്ഞ് കഴിയുകയായിരുന്നു ഇരുവരും. ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഗണേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ […]
‘മാസപ്പടി’യില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്, എത്ര തവണ ചോദ്യം ആവർത്തിച്ചാലും ഇതു തന്നെ ഉത്തരം’
കോഴിക്കോട്: മാസപ്പടി വിവാദത്തില്‍ മാധ്യമങ്ങളെ പഴിച്ചും വ്യക്തമായ പ്രതികരണം നല്‍കാതെയും മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്.സിഎംആര്‍എല്‍ കമ്പനി വീണ വിജയന് മാസപ്പടി നല്‍കിയെന്നും ഈ വിവരം മന്ത്രി തെരഞ്ഞെടുപ്പ് സത്യവാങ്ങ് മൂലത്തില്‍ മറച്ചുവച്ചുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തമാക്കിയിയിട്ടുണ്ട്. എത്ര തവണ ചോദ്യം ആവർത്തിച്ചാലും ഇതു തന്നെയാണ് ഉത്തരമെന്നും മന്ത്രി പറഞ്ഞു. മാസപ്പടി വിവാദങ്ങൾക്ക് പിന്നിൽ മാധ്യമ ഉടമകളുടെ താല്പര്യം. സ്വാതന്ത്രം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവർത്തകർ. ഉടമകളുടെ താല്പര്യം സംരക്ഷിക്കാൻ ഇറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.മാസപ്പടി […]
വ്യക്തിവൈരാഗ്യം: മകളെ തോളിലേറ്റി നടക്കുന്നതിനിടെ പിതാവിന് വെടിയേറ്റു
മകളെ തോളിലേറ്റി നടക്കുന്നതിനിടെ പിതാവിന് വെടിയേറ്റു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ തിങ്കളാഴ്ചയാണ് സംഭവം. കുട്ടിയെ തോളിലേറ്റി നടന്നുപോവുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ 3 പേർ തൊട്ടടുത്ത് നിന്ന് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഷോയിബ് എന്ന 30 കാരനായ വ്യാപാരിക്കാണ് വെടിയേറ്റത്. ഷാജഹാൻപൂരിലെ കുടുംബ വീട്ടിൽ നിന്ന് മകളോടൊപ്പം മടങ്ങുമ്പോഴായിരുന്നു സംഭവം. മകളെ തോളിലേറ്റി നടക്കുന്നതിനിടെ ബൈക്കിൽ എത്തിയ 3 പേർ ഷോയിബിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റതിനെ തുടർന്ന് യുവാവും തോളിലുണ്ടായിരുന്ന മകളും നിലത്തു വീണതോടെ സംഘം രക്ഷപ്പെട്ടു. […]
“സ്ത്രീകൾ നയിക്കുന്ന വികസന മുന്നേറ്റം, ദാരിദ്ര്യ നിർമാർജനത്തിനുള്ള സർക്കാരിന്റെ ശ്രമങ്ങൾ, മൂന്ന് തിന്മകൾ”; സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങൾ
2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്റെ അവസാന സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ സ്ത്രീകൾ നയിക്കുന്ന വികസന മുന്നേറ്റം, ദാരിദ്ര്യ നിർമാർജനത്തിനുള്ള സർക്കാരിന്റെ ശ്രമങ്ങൾ എന്നീ വിഷയങ്ങളെ കുറിച്ച് എടുത്തു പറഞ്ഞു. ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, 2047 ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പതിവിൽ നിന്ന് വ്യത്യസ്തമായ ശൈലിയിലാണ് പ്രധാനമന്ത്രി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്‌തത്. ഞങ്ങളുടെ ലക്ഷ്യം സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക, […]
സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിന് ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കണം: വനിതാ കമ്മീഷന്‍
ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിനു വേണ്ടിയുള്ള അന്തരീക്ഷം ഒരുക്കുന്നതിന് ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കേരള വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പി സതീദേവി. തിരുവനന്തപുരത്ത് കേരള വനിത കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന രാജ്യത്തിന്റെ 77-ാംമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സന്ദേശം നല്‍കുകയായിരുന്നു വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍. രാജ്യത്ത് പിറന്നു വീണ ഓരോ പൗരനും അന്തസോടെ, ആത്മാഭിമാനത്തോടെ ജീവിക്കുന്നതിനു വേണ്ടിയുള്ള അവകാശം പരിരക്ഷിക്കപ്പെടണം. ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ ബഹുസ്വരതയുടെ അന്തരീക്ഷം രാജ്യത്ത് നിലനിര്‍ത്തണം. […]












