India

‘ശുദ്ധികലശം നടത്തിയത് ’ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിന്ദു

നട അടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും. താന്‍ ദലിത് ആയതിനാലാണ് ശുദ്ധികലശം നടത്തിയതെന്ന് ബിന്ദു പറഞ്ഞു. ദലിത് നിയമ പ്രകാരം തന്ത്രി ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഇത് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ പ്രത്യേക ഹരജി നല്‍കും. യുവതി പ്രവേശനം അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ സ്ഥാനമൊഴിയുകയാണ് ചെയ്യേണ്ടിയിരുന്നത്. ശബരിമലയില്‍ ഇനിയും ദര്‍ശനം നടത്തുമെന്നും ഇരുവരും മീഡിയവണിനോട് പറഞ്ഞു.

India

ഹര്‍ത്താല്‍ ദിനത്തിലെ പൊലീസ് സമീപനത്തിനെതിരെ സി.പി.എം

ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളോടുളള പൊലീസ് സമീപനത്തിനെതിരെ സി.പി.എം. പൊതു തീരുമാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഒരു വിഭാഗം പൊലീസുകാരെ നിഷ്ക്രിയരാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുണ്ട്. പന്തളത്ത് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍റെ മരണം ആസൂത്രതിമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത് ഏതെങ്കിലും തലതിരിഞ്ഞ ഉദ്യോഗസ്ഥനായിരിക്കുമെന്നും കോടിയേരി തുറന്നടിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ അക്രമങ്ങള്‍ നിയന്ത്രിക്കാനാവശ്യമായ ഇടപെടല്‍ നടത്താത്ത ഉന്നത ഉദ്യോഗസ്ഥരെ ഡി.ജി.പി വിമര്‍ശിച്ചതിന് പിന്നാലെയാണ് സി.പി.എം നേതൃത്വവും പൊലീസ് ഇടപെടലിലെ അതൃപ്തി വ്യക്തമാക്കുന്നത്. […]

India

മിഠായിത്തെരുവ് ആക്രമണം: 26 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ 26 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും സജീവ പ്രവര്‍ത്തകരാണ് എല്ലാവരും. പുലര്‍ച്ചെ കോഴിക്കോടും, മലപ്പുറത്തും ഇന്നും വീടുകള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. മിഠായിത്തെരുവ് ആക്രമണവുമായി ബന്ധപ്പെട്ട് 19 സംഘപരിവാര്‍ പ്രവര്‍ത്തകരെ ഇന്നലെ വരെയും, ഏഴ് പേരെ ഇന്നുമാണ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ ക്യത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നതടക്കമുള്ള ആറ് വകുപ്പുകള്‍ ചുമത്തി. മിഠായിത്തെരുവിലെ കടകളിലുള്ള സി.സി.ടി.വി ദൃശ്യങ്ങളും, മാധ്യമങ്ങളില്‍ നിന്ന് പോലീസ് ശേഖരിച്ച ദൃശ്യങ്ങളും പരിശോധിച്ചതിന് ശേഷമാണ് പ്രതികളെ […]

India

ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്താനല്ല, വാഗ്ദാനങ്ങള്‍ പാലിക്കാനാണ് മോദി ശ്രമിക്കേണ്ടതെന്ന് അമരീന്ദര്‍ സിംഗ്

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കോൺഗ്രസിനെയുംഗാന്ധി കുടുംബത്തേയും കടന്നാക്രമിച്ച മോദിയുടെ ഗുർദാസ്പൂർ റാലിക്ക് മറുപടി പറയവേയാണ് സിംഗിന്റെ ആരോപണം. കഴിഞ്ഞ നാലര വർഷത്തിനിടെ തന്റെ ഒരു പ്രഖ്യാപനം പോലും വേണ്ടവിധം പാലിക്കാൻ കഴിയാത്ത പ്രധാനമന്ത്രി വാചകക്കസർത്ത് കൊണ്ട് ഭരണം നടത്താമെന്ന തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നതെന്നും കുറ്റപ്പെടുത്തി. അടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ സമയം ഏത് വിധത്തിലാവും മോദി ജനങ്ങളെ അഭിമുഖീകരിക്കാൻ പോകുന്നതെന്ന കാര്യം അറിയാൻ തനിക്ക് താത്പര്യമുണ്ടെന്ന് അമരീന്ദർ […]

India

അയോധ്യ വിഷയം ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാകരുതെന്ന് രാഹുൽ ഗാന്ധി

അയോധ്യ വിഷയം ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാകരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കർഷക പ്രതിഷേധം, റഫാൽ തുടങ്ങിയവ തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാക്കും. രാഹുലിന്റെ നിലപാട് ശരിയെന്ന് സി.പി.ഐ നേതാവ് ഡി. രാജ പ്രതികരിച്ചു. പാർലമെന്റിലെ ചർച്ചയ്ക്കു ശേഷം പുറത്തിറങ്ങവെയായിരുന്നു മാധ്യമപ്രവർത്തകർ അയോധ്യ വിഷയത്തെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് പ്രതികരണം ആരാഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഖ്യ പ്രചരണ വിഷയമായി അയോധ്യ വിഷയം മാറരുത് എന്നായിരുന്നു മറുപടി. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണത്. കർഷക പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, റാഫേൽ […]

India

ശബരിമല കയറാന്‍ ചെക്ക് റിപബ്ലിക്കില്‍ നിന്നും 20 അംഗ വനിതാ സംഘം

ഇന്ത്യക്കകത്ത് നിന്ന് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശബരിമലയിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ്. അയ്യപ്പന്റെ ദര്‍ശനത്തിനായി ഇപ്രാവിശ്യം എത്തിയിരിക്കുന്നത് ചെക്ക് റിപബ്ലിക്കില്‍ നിന്നുള്ള 42 അംഗ അയ്യപ്പ വിശ്വാസികളാണ്. അതില്‍ 20 പേര്‍ വനിതകളാണ് എന്നുള്ളതാണ് കേരളത്തിലെ സംഘ്പരിവാരിനെ പ്രകോപിക്കുന്ന വാര്‍ത്ത. 41 ദിവസത്തെ വൃതമെടുത്തതിന് ശേഷമാണ് ചെക്ക് റിപബ്ലിക്കില്‍ നിന്നുള്ള വിശ്വാസികള്‍ ശബരിമല പതിനെട്ടാംപടി കയറാന്‍ ഒരുങ്ങുന്നത്. തോമസ് പീറ്റര്‍ നയിക്കുന്ന സംഘം കഴിഞ്ഞ ഡിസംബര്‍ 26നാണ് ഇന്ത്യയിലേക്ക് തിരിച്ചത്. ഈയാഴ്ച്ച കന്യാകുമാരിയെത്തിയ സംഘം ഇരുമുടിക്കെട്ടുമായി […]

India

കണ്ണൂരില്‍ വ്യാപക അക്രമം തുടരുന്നു

കണ്ണൂരില്‍ വ്യാപക അക്രമം തുടരുന്നു. തലശ്ശേരിയില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെയും സി.പി.എം നേതാവ് പി.ശശിയുടെയും വീടിന് നേരെ ബോംബേറ്. വി.മുരളീധരന്‍ എം.പിയുടെ തറവാട് വീടിന് നേരെയും ബോംബെറിഞ്ഞു. ഇരിട്ടിയില്‍ സി.പി.എം പ്രാദേശിക നേതാവിന് വെട്ടേറ്റു.അക്രമം വ്യാപിക്കാതിരിക്കാന്‍ കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ് പൊലീസ്. സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്നു ണ്ടായ അക്രമ സംഭവങ്ങള്‍ക്ക് കണ്ണൂരില്‍ അറുതിയില്ല. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി തലശ്ശേരി അടക്കമുളള മേഖലകളില്‍ വ്യാപക അക്രമമാണ് അരങ്ങേറിയത്. സി.പി.എം ഏരിയ കമ്മറ്റി അംഗം വാകയില്‍ […]

India

അടൂരിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ

പത്തനംതിട്ടയിൽ ബി.ജെ.പി-സി.പി.എം സംഘർഷം നിലനിൽക്കുന്ന അടൂരിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേഖലയിൽ അമ്പതിൽ പരം വീടുകൾ ആക്രമിക്കപ്പെടുകയും മൂന്നിടങ്ങളിലായി പെട്രോൾ ബോംബ് ആക്രമണങ്ങൾ ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. അടൂർ കൊടുമൺ പന്തളം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 2 ദിവസമായി തുടരുന്ന ബി.ജെ.പി-സി.പി.എം സംഘർഷത്തിൽ 50 ൽ അധികം വീടുകൾ ആക്രമിക്കപ്പെട്ടു. നിരവധി വ്യാപാര സ്ഥാപനങ്ങളും അടിച്ചു തകർക്കപ്പെട്ടു. ഇരുപക്ഷത്തെയും നേതാക്കളുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. അടൂർ ടൗണിൽ ഒരു […]

India

സുപ്രിം കോടതി വിധിക്ക് ശേഷം 9 യുവതികള്‍ മല ചവിട്ടിയെന്ന് റിപ്പോര്‍ട്ട്

സുപ്രിം കോടതി വിധിക്ക് ശേഷം 9 യുവതികള്‍ മല ചവിട്ടിയെന്ന് പൊലീസ് റിപ്പോര്‍ട്ട്. മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും മല കയറി. റിപ്പോര്‍ട്ട് പൊലീസ് സര്‍ക്കാറിന് കൈമാറും

India

തൊഴില്‍ രഹിതരായ ബ്രാഹ്‌മണ യുവാക്കള്‍ക്ക് സ്വിഫ്റ്റ് ഡിസയര്‍ കാറുകള്‍ വിതരണം ചെയ്യാന്‍ ആന്ധ്ര സര്‍ക്കാര്‍

തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ആന്ധ്രപ്രദേശില്‍ തെലുഗു ദേശം പാര്‍ട്ടി അരയും തലയും മുറുക്കി രംഗത്ത്. വോട്ടര്‍മാര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി ജീവിതം ആയാസരഹിതമാക്കുന്നതിനായി പതിനാല് മില്യണ്‍ ഫോണുകളാണ് ഈയടുത്ത് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഓര്‍ഡര്‍ ചെയ്തത്. ഇതിന് തൊട്ടുപിന്നാലെയാണ് തൊഴില്‍ രഹിതരായ ബ്രാഹ്‌മണ യുവാക്കള്‍ക്ക് സ്വിഫ്റ്റ് ഡിസയര്‍ കാറുകള്‍ വിതരണം ചെയ്യാന്‍ ആന്ധ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇതിന്റെ ഭാഗമായി ബ്രാഹ്‌മണ യുവാക്കള്‍ക്ക് 30 സ്വിഫ്റ്റ് ഡിസയര്‍ കാറുകള്‍ അമരാവതിയിലെ ക്യാമ്പ് ഓഫിസില്‍ വെച്ച് മുഖ്യമന്ത്രി […]