മകരമാസ പൂജകൾ കഴിഞ്ഞ് ശബരിമല നട അടയ്ക്കാൻ ഇനി രണ്ട് നാൾ കൂടി. മാളികപ്പുറത്ത് നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് ഇന്ന് നടക്കും. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ വരെ മാത്രമേ ഭക്തര്‍ക്ക് നെയ്യഭിഷേകം ചെയ്യാന്‍ സാധിക്കുകയുള്ളൂ. കളഭപൂജയും ഇന്ന് നടക്കും. മണിമണ്ഡപത്തിൽ നടന്നുവരുന്ന കളമെഴുത്ത് ഇന്ന് അവസാനിക്കും. ഇന്നലെ പുലിവാഹനനായ അയ്യപ്പ രൂപമാണ് കളമെഴുതിയത്. നാളെ സന്നിധാനത്ത് സാധാരണ പൂജകളെല്ലാം നടക്കും. രാത്രി നട അടച്ചശേഷം മാളികപ്പുറത്തമ്മയുടെ സന്നിധിയില്‍ ഗുരിതി. […]
India
സുരക്ഷ ആവശ്യപ്പെട്ട് കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയില്‍; ഹരജി നാളെ പരിഗണിക്കും
ശബരിമല ദര്‍ശനത്തിന് ശേഷം ജീവന് ഭീഷണിയുണ്ടെന്ന് കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയില്‍. മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ജാതിവെറി; ഒഡീഷയില്‍ കൗമാരക്കാരന് മാതാവിന്റെ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോയത് സൈക്കിളില്‍
ജാതിവെറിയെ തുടര്‍ന്ന് ഒഡീഷയില്‍ കൗമാരക്കാരന് മാതാവിന്റെ മൃതദേഹം സംസ്ക്കരിക്കാന്‍ കൊണ്ടുപോയത് സൈക്കിളില്‍ കെട്ടിവെച്ച്. അയല്‍ക്കാര്‍ ആരും തന്നെ സഹായിക്കാന്‍ തയ്യാറാകാതിരുന്നതിനാലാണ് കൗമാരക്കാരന് മാതാവിന്റെ മൃതദേഹം സൈക്കിളില്‍ കൊണ്ടുപോകേണ്ടി വന്നത്. ഒഡീഷയിലെ ജാര്‍സുഗുഡ ജില്ലയിലാണ് സംഭവം. വെള്ളമെടുക്കാന്‍ പോയപ്പോള്‍ കുളത്തില്‍ വീണ് 45കാരിയായ ജാനകി സിന്‍ഹാനിയ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മകന് സരോജിനും മകള്‍ ബിനിതക്കും ഒപ്പമായിരുന്നു ജാനകി താമസിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സരോജിനിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. പത്ത് വര്‍ഷമായി ഇവര്‍ കര്‍പാബഹല്‍ ഗ്രാമത്തിലാണ് കഴിയുന്നത്. അയല്‍ക്കാരോടും ബന്ധുക്കളോടും സരോജ് […]
കാന്‍സര്‍ ചികിത്സയ്ക്കായി അരുണ്‍ ജെയ്റ്റ്‍ലി ന്യൂയോര്‍ക്കില്‍: ബജറ്റിന് മുമ്പ് തിരിച്ചെത്തിയേക്കില്ല
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി, മോദി സര്‍ക്കാറിന്‍റെ ഇടക്കാല ബജറ്റ് ആര് അവതരിപ്പിക്കും എന്നതില്‍ അനിശ്ചിതത്വം. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി ന്യൂയോര്‍ക്കിലായതാണ് ബജറ്റ് അവതരണത്തിന്റെ കാര്യത്തില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ചികിത്സ കഴിഞ്ഞ് ധനമന്ത്രി രണ്ടാഴ്ചക്കകം തിരിച്ചെത്താൻ ഇടയില്ലെന്നാണ് അറിയുന്നത്. തുടയിൽ ലഘുകോശ അർബുദത്തിന് ചികിത്സ തേടിയാണ് ജെയ്റ്റ്‍ലി ഇപ്പോൾ ന്യൂയോർക്കിലുള്ളത്. കഴിഞ്ഞ വർഷം നടത്തിയ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയില്‍ നിന്ന് ധനമന്ത്രി സുഖം പ്രാപിച്ചു വരുന്നേയുള്ളൂ. അതുകൊണ്ടുതന്നെ കാന്‍സറിന് ശസ്ത്രക്രിയ […]
ആളൊഴിഞ്ഞു, സമരത്തിന്‍റെ നിറംകെട്ടു: ബി.ജെ.പി സെക്രട്ടറിയേറ്റിന് മുന്‍പിലെ സമരം അവസാനിപ്പിക്കുന്നു
ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബി.ജെ.പി സെക്രട്ടറിയേറ്റ് നടയിൽ തുടരുന്ന സമരം അവസാനിപ്പിക്കാൻ ധാരണ. ശബരിമല നട അടച്ചതിന് ശേഷം സമരം തുടരുന്നത് നാണക്കേടുണ്ടാക്കുമെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്ന അഭിപ്രായം. യുവതി പ്രവേശന വിധിക്കെതിരായ പുനപരിശോധനാ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി നീട്ടിവെച്ചതും സമരം നിർത്തുന്നതിന് കാരണമായി. സമരം എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ടി വരുന്നത് പാർട്ടിയിൽ പുതിയ വിവാദങ്ങൾക്ക് വഴിവെക്കും. ഡിസംബർ മൂന്നിന് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയപ്പോള്‍ പാര്‍ട്ടിയുടെ ശക്തി തെളിയിക്കാനാകുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാൽ ആദ്യ രണ്ടാഴ്ച പിന്നിട്ടതോടെ […]
വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് കാരാട്ട് റസാഖ്; സത്യത്തിന്‍റെ വിജയമെന്ന് ലീഗ്
താന്‍ ആരെയും വ്യക്തിഹത്യ ചെയ്യുകയോ പേരെടുത്ത് പരാമർശിക്കുകയോ ചെയ്തിട്ടില്ലെന്ന് കാരാട്ട് റസാഖ്. എന്തിന്റെ അടിസ്ഥാനത്തിലാണ് കോടതി തന്‍റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയതെന്ന് പരിശോധിക്കുകയാണ്. വിധി പ്രസ്താവിച്ച ജഡ്‍ജി രണ്ട് ദിവസത്തിനകം വിരമിക്കും. ഇതിനിടെ വാർത്ത സൃഷ്ടിക്കാനാണ് വിധിയെന്ന് സംശയിക്കുന്നുവെന്നും കാരാട്ട് റസാഖ് പറഞ്ഞു. സത്യത്തിന്റെ വിജയമാണ് കാരാട്ട് റസാഖിനെതിരായ കേസിൽ ഉണ്ടായതെന്നും വിധി സ്വാഗതം ചെയ്യുന്നുവെന്നും മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു.
ശബരിമല നിരീക്ഷക സമിതിക്കെതിരെ ദേവസ്വം മന്ത്രിയുടെ രൂക്ഷ വിമര്‍ശനം
ഹൈക്കോടതി നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി വിധിയുടെ അന്തസ്സത്തക്ക് എതിരാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വ്രതമെടുത്ത സ്ത്രീകള്‍ ശബരിമലയില്‍ എത്തിയത് എങ്ങനെയെന്ന് സമിതി അത്ഭുതപ്പെടുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അത്ഭുതപ്പെടുത്തുന്നതാണെന്നും കടകംപള്ളി കൊച്ചിയില്‍ പറഞ്ഞു.
ആലപ്പാട്; ജനിച്ചിടത്ത് മരിക്കാനുള്ള ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ടെന്ന് വി.എസ് അച്യുതാനന്ദന്‍
ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തിവെക്കണമെന്ന് സി.പി.ഐ.എം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും പാരിസ്ഥിതിക അപകട സാധ്യതക്കാണ് മുന്‍ഗണനയെന്നും വി.എസ് പറഞ്ഞു. ധാതു സമ്പത്ത് ഉപയോഗപ്പെടുത്തണമെന്ന ചിന്തയല്ല വേണ്ടത്, ജനിച്ച മണ്ണില്‍ മരിക്കണമെന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ടെന്നും തുടര്‍ പഠനങ്ങളും നിഗമനങ്ങളും വരുന്നത് വരെ ഖനനം നിര്‍ത്തണമെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
മാധ്യമ പ്രവർത്തകനെ വെടിവെച്ചു കൊന്ന കേസിൽ റാം റഹീം സിംഗിന്റെ ശിക്ഷാവിധി ഇന്ന്
മാധ്യമ പ്രവർത്തകനെ വെടിവെച്ചു കൊന്ന കേസിൽ വിവാദ ആൾ ദൈവം റാം റഹീം സിംഗിന് ഇന്ന് സി.ബി.ഐ കോടതി ശിക്ഷ വിധിക്കും. റാം റഹീമിന്റ കൂട്ടാളികളായ മറ്റു മൂന്ന് പേരുടെയും ശിക്ഷ വിധി ഇന്നുണ്ടാകും. കേസിൽ നാല് പേരും കുറ്റക്കാർ ആണെന്ന് ഹരിയാന പഞ്ച്കുല സി.ബി.ഐ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയുടെ പശ്ചാത്തലത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പൊലീസ് റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതി വിധി പറയുന്നത്. ഹിസാറിലും റോത്തകിലും അടക്കം […]
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പന്നി പനി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പന്നി പനി ബാധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നി പനി ബാധിച്ച കാര്യം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ കാരണവും നെഞ്ചിലെ അസ്വസ്തതയും കാരണം ആശുപത്രയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിവരം. ഇന്ന് ഏകദേശം 9 മണിയോടടുത്താണ് അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടര്‍ റണ്‍ദീപിന് കീഴിലെ ഡോക്ടര്‍മാരുടെ കീഴിലാണ് അമിത് ഷായുടെ ചികില്‍സ. രോഗം […]