മറ്റൊരു ജില്ല രൂപീകരിക്കുമ്പോഴും ഉണ്ടാകാത്ത എതിര്‍പ്പാണ് മലപ്പുറം ജില്ല രൂപീകരിക്കുമ്പോള്‍ ഉണ്ടായത്. ബി.ജെ.പിയുടെ ആദ്യ രൂപമായ ജനസംഘവും കോണ്‍ഗ്രസും ജില്ലക്കെതിരെ പ്രത്യക്ഷ സമരവുമായി വന്നു. ആര്യാടന്‍ മുഹമ്മദ് ആകട്ടെ മലപ്പുറം കുട്ടിപ്പാകിസ്താന്‍ ആകുമെന്ന് പറഞ്ഞ് ഉപവാസ സമരവും നടത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്‍ലിം ലീഗും മലപ്പുറം ജില്ലക്കായി വാദിച്ചപ്പോള്‍ എതിര്‍പ്രചാരണം അതിശക്തമായിരുന്നു. ജനസംഘവും കെ.കേളപ്പന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും എതിര്‍പ്പുമായി തെരുവിലിറങ്ങി. മലപ്പുറം ജില്ല രൂപീകരിച്ചാല്‍ അത് കുട്ടിപ്പാക്കിസ്താന്‍ ആകുമെന്നായിരുന്നു പ്രചാരണം അന്നത്തെ കോഴിക്കോട് ഡി.സി.സി സെക്രട്ടറിയായിരുന്ന ആര്യാടന്‍ […]
India
തിരൂർ ജില്ലാ രൂപീകരണം ആവശ്യപ്പെട്ട് എസ്.ഡി.പി.ഐയുടെ ലോങ് മാർച്ച്
തിരൂർ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംഘടിപ്പിച്ച ലോങ് മാർച്ച് മലപ്പുറത്ത് സമാപിച്ചു. സമാപന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്‍റ് അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. വഴിക്കടവിൽ നിന്നും വെളിയംകോട് നിന്നും ആരംഭിച്ച രണ്ട് ജാഥകൾ മലപ്പുറത്ത് സംഗമിക്കുകയായിരുന്നു. ജില്ലയുടെ മലയോര മേഖലയിൽ നിന്നും തീരദേശ മേഖലയിൽ നിന്നുമാണ് രണ്ട് ജാഥകൾ മലപ്പുറത്തെത്തിയത്. അഡ്വക്കറ്റ് കെ.സി നസീർ, ബാബുമണി കരുവാരകുണ്ട് എന്നിവരാണ് ജാഥാ ക്യാപ്റ്റൻമാർ. മലപ്പുറത്തിൻറെ വികസന മുന്നേറ്റത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്ന പ്രചാരണവുമായാണ് നാല് ദിവസം […]
ബഹുരാഷ്ട്ര കമ്പനികൾക്ക് സംസ്ഥാനത്തേക്ക് വാതിലുകള്‍ തുറന്നിട്ട് ഇടതുസര്‍ക്കാരിന്റെ ബജറ്റ്
പതിവ് രീതികൾ തെറ്റിച്ച് ബഹുരാഷ്ട്ര കമ്പനികൾക്ക് സംസ്ഥാനത്തേക്ക് വാതിലുകള്‍ തുറന്നിടുന്നതാണ് ഇടത് സർക്കാർ അവതരിപ്പിച്ച ബജറ്റ്. വൻകിട പശ്ചാത്തല സൗകര്യ നിക്ഷേപങ്ങളെയാണ് ബജറ്റ് മുന്നോട്ട് വക്കുന്നത്. റബർ മേഖലയിൽ ആരംഭിക്കുന്ന കമ്പനിയിലേക്ക് നിക്ഷേപകരായി വൻകിട ടയർ നിർമ്മാണ കമ്പനിയെ കണ്ണ് വച്ചതായും ധനമന്ത്രിയുടെ ബജറ്റ് സൂചിപ്പിക്കുന്നു. വ്യവസായ പാർക്കുകളിലേക്കാണ് കോർപ്പറേറ്റ് നിക്ഷേപങ്ങളെ ആകർഷിക്കുന്നത്. ഇതനുസരിച്ച് ഭീമൻ കമ്പനികളുടെ പേരുകൾ തന്നെ ബജറ്റിൽ ധനമന്ത്രി പറയുന്നു. ടെക്നോപാർക്കിൽ എത്തിയ നിസാൻ കമ്പനി അവരുടെ വൈദ്യുത വാഹനങ്ങളുടെ സിരാ കേന്ദ്രം […]
വിലവര്‍ധനക്ക് വഴിവെച്ച് ധനമന്ത്രി തോമസ് ഐസകിന്റെ പത്താം ബജറ്റ്
വിലവര്‍ധനക്ക് വഴിവെച്ച് ധനമന്ത്രി തോമസ് ഐസകിന്റെ പത്താം ബജറ്റ്. 5 ശതമാനത്തിലധികം ജി.എസ്.ടിയുള്ള എല്ലാ ഉല്പന്നങ്ങള്‍ക്കും രണ്ടു വര്‍ഷത്തേക്ക് ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തി. മദ്യത്തിനും മോട്ടോര്‍ വാഹനങ്ങള്‍ വിലവര്‍ധിക്കും. ഭൂമിയുടെ ന്യായ വിലയും സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസും വര്‍ധിപ്പിച്ചു. പ്രളയപുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താനായി ജി.എസ്.ടി കൌണ്‍സില്‍ അംഗീകാരം നല്‍കിയതിനുസരിച്ചുള്ള പ്രളയ സെസ് ധനമന്ത്രി പ്രഖ്യാപിച്ചു. 12, 18, 28 ശതമാനം ജി.എസ്.ടി ഈടാകുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും ഒരു ശതമാനമാണ് സെസ്. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം […]
പ്രതിമാസ ക്ഷേമ പെന്‍ഷന്‍ ഇനി 1200 രൂപ; വയോജന ക്ഷേമ പദ്ധതിക്കായി മാറ്റിവെച്ചത് 375 കോടി
ക്ഷേമ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ചതും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചതുമുള്‍പ്പെടെ ജനക്ഷേമ പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചു. വയോജന ക്ഷേമ പദ്ധതിക്കായി മാറ്റിവെച്ചത് 375 കോടി രൂപയാണ്. വിദ്യാഭ്യാസ മേഖലക്കും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രതീക്ഷിച്ചപോലെ ക്ഷേമ പെന്‍ഷന്‍ വര്‍ധന പ്രഖ്യാപിച്ചു. 100 രൂപ വര്‍ധിപ്പിച്ചതോടെ പ്രതിമാസ ക്ഷേമ പെന്‍ഷന്‍ 1200 രൂപയായി. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുന്നതാണ് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് […]
എല്ലാ ജില്ലകളിലും നവോത്ഥാന മതിലുകൾ; സ്ത്രീ ശാക്തീകരണ പ്രവർത്തകക്ക് സംസ്ഥാന അവാർഡ്
ശബരിമലയും, നവോത്ഥാനവും ഉൾപ്പെടെയുള്ള സമകാലിക വിഷയങ്ങൾ പ്രത്യേകം പരാമർശിച്ച ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചത്. ശബരിമലയിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കാൻ 141 കോടിയും ശബരിമല റോഡുകൾക്ക് 200 കോടിയും അനുവദിച്ചു. എല്ലാ ജില്ലകളിലും നവോത്ഥാന മതിലുകൾ സൃഷ്ടിക്കും. സ്ത്രീ ശാക്തീകരണ പ്രവർത്തകക്ക് സംസ്ഥാന അവാർഡും ബജറ്റിൽ പ്രഖ്യാപിച്ചു. ശബരിമലയ്ക്കും, ദേവസ്വം ബോർഡിനും പ്രത്യേക പരിഗണനയാണ് ബജറ്റിൽ സർക്കാർ നൽകിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപയുടെ പ്രത്യേക സഹായം പ്രഖ്യാപിച്ചു. നിലയ്ക്കലും, […]
രാജസ്ഥാനില്‍ വിജയക്കൊടി നാട്ടി കോൺഗ്രസ്; ബി.ജെ.പിക്ക് വന്‍ തിരിച്ചടി
രാജസ്ഥാനിലെ രാംഗര്‍ മണ്ഡലത്തില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയേകി കോണ്‍ഗ്രസിന് ജയം. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സാഫിയ സുബൈര്‍ 12,000ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു. ത്രികോണ മത്സരം നടന്ന രാംഗറിൽ വിജയക്കൊടി നാട്ടിയതോടെ നിലവിൽ കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 100 ആയി. ഐ.എൻ.എൽ.ഡി എം.എൽ.എ മരിച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലെ ജിന്ദിൽ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. അന്തരിച്ച എം.എൽ.എയുടെ മകനായ ബി.ജെ.പി സ്ഥാനാർത്ഥി കൃഷൻ മിന്ദ 15,481 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. മുതിർന്ന നേതാവ് രൺദീപ് സുർജേവാലയാണ് ഇവിടെ കോൺഗ്രസ് […]
പ്രവാസികളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവരാനുള്ള ചെലവ് നോര്‍ക്ക വഹിക്കും
പ്രവാസികളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവരാനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രവാസി ക്ഷേമത്തിന് 25 കോടി രൂപയും വകയിരുത്തി. പ്രവാസി ചിട്ടി മറ്റ് ജി.സി.സി രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കും. ലോക കേരളസഭക്ക് അഞ്ച് കോടിയും വകയിരുത്തി. കേരള ബാങ്ക് ഈ വര്‍ഷം തന്നെ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നബാര്‍ഡ് മുന്നോട്ട് വച്ച വ്യവസ്ഥകളില്‍ സമവായം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതിയില്‍ ഇളവ് നല്കുമെന്നും വാഹനങ്ങള്‍ക്ക് ആവശ്യമായ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ […]
വില കൂടുന്ന ഉല്‍പന്നങ്ങള്‍ ഇവയാണ്..
ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ പ്രളയ സെസ് പ്രഖ്യാപിച്ചു. 12, 18, 28 ശതമാനം ജി.എസ്.ടിയുള്ള ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തി. ഇതോടെ വിവിധ ഉല്‍പന്നങ്ങള്‍ക്ക് വില കൂടും. 50 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. സ്വര്‍ണത്തിനും വെള്ളിക്കും 0.25 ശതമാനം സെസ് ഏര്‍പ്പെടുത്തിയതേടെ വില വര്‍ധിക്കും. മദ്യം, ഹോട്ടല്‍ താമസം, ഹോട്ടല്‍ ഭക്ഷണം, ഫ്ലാറ്റുകള്‍, വില്ലകള്‍, സ്വര്‍ണം, വെള്ളി, സിനിമാ ടിക്കറ്റ് നിരക്ക്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സിമന്‍റ്, കമ്പി, എകണോമിക് ക്ലാസ്സിലെ വിമാനയാത്ര, […]
വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി രാഹുല്‍ ഗാന്ധി
വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മനോഹര്‍ പരീക്കറുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച യാതൊരു വിവരവും പുറത്ത് പറഞ്ഞിട്ടില്ല. യാതൊരു രാഷ്ട്രീയ ഉദ്ദേശവുമില്ലാതെയാണ് കാണാന്‍ എത്തിയെതെന്നും പരീക്കര്‍ക്കെഴുതിയ കത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. റഫാല്‍ കരാറില്‍ മോദി മാറ്റം വരുത്തിയത് തന്നോട് ആലോചിക്കാതെയാണെന്ന് പരീക്കര്‍ വെളിപ്പെടുത്തിയെന്ന രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെയാണ് കത്ത്. കഴിഞ്ഞ ദിവസം മനോഹര്‍ പരീക്കറുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അക്കാര്യം പരാമര്‍ശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ റഫാല്‍ കരാറില്‍ മോദി […]