ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് അഞ്ച് സീറ്റ് നല്‍കാന്‍ ഏകദേശ ധാരണ. ബി.ഡി.ജെ.എസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നാലു സീറ്റെന്ന കാര്യത്തില്‍ ബി.ജെ.പി വിട്ടു വീഴ്ച്ചക്ക് തയ്യാറാകുകയായിരുന്നു. മൂന്ന് സീറ്റുകള്‍ സംബന്ധിച്ച് ധാരണയാകുകയും ചെയ്തു. ഇടുക്കി, വയനാട്, ആലത്തൂര്‍ സീറ്റ് സംബന്ധിച്ചാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. മറ്റ് രണ്ട് സീറ്റ് സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്. ബി.ജെ.പി മത്സരിക്കാന്‍ തീരുമാനിച്ച തൃശൂര്‍, പത്തനംതിട്ട, പാലക്കാട്,എറണാകുളം എന്നിവയിലേതെങ്കിലും രണ്ട് സീറ്റാണ് ബി.ഡി.ജെ.എസ് ചോദിക്കുന്നത്. എന്നാല്‍ ഈ നാലു സീറ്റും വിട്ടുനല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് ബി.ജെ.പി. […]
India
ഷെഫീഖ് ഖാസിമിയെ കീഴടക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കി പൊലീസ്
പീഡന കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന മതപ്രഭാഷകന്‍ ഷെഫീഖ് അല്‍ ഖാസിമിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഇന്ന് തന്നെ കീഴടങ്ങണമെന്ന് പൊലീസ് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ഖാസിമിയുടെ ബന്ധു നൌഷാദിനായുള്ള തെരച്ചിലും പൊലീസ് ആരംഭിച്ചു. ഇന്നലെ പിടികൂടിയ ഖാസിമിയുടെ മൂന്ന് സഹോദരങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ഷെഫീഖ് അല്‍ ഖാസിമിയുടെ സഹോദരങ്ങളായ അല്‍ അമീന്‍, അന്‍സാരി, ഷാജി എന്നിവര്‍ ഇന്നലെ മുതല്‍ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. ഇന്ന് പുലര്‍ച്ചെ ഇവരെ നെടുമങ്ങാട് എത്തിച്ചെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവരിലൂടെ ഖാസിമിക്ക് […]
കെവിന്‍ വധക്കേസ്: എസ്.ഐക്ക് പിരിച്ചുവിടല്‍ നോട്ടീസ്
കെവിന്‍ ദുരഭിമാനക്കൊലക്കേസില്‍ ഗാന്ധിനഗര്‍ മുന്‍ എസ്.ഐ എം.എസ് ഷിബുവിനെതിരെ നടപടി. ഷിബുവിന് ഐ.ജി വിജയ് സാക്കറെ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. ഷിബു കൃത്യവിലോപം നടത്തിയെന്ന് ഐ.ജി നേരിട്ട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കെവിന്‍ കേസില്‍ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു കെവിനെ കാണാതായതിന് പിന്നാലെ പരാതിയുമായി അച്ഛന്‍ ജോസഫും നീനുവും ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടെന്ന കാരണം പറഞ്ഞ് എസ്.ഐ ഷിബു പരാതിയില്‍ കാര്യമായ നടപടി സ്വീകരിച്ചില്ല. തട്ടിക്കൊണ്ട് പോയത് […]
പെരിയാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ പുറത്ത്
കൊച്ചി ആലുവ പെരിയാര്‍ നദിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. മൃതദേഹം പൊതിയാന്‍ ഉപയോഗിച്ച പുതപ്പ് വാങ്ങിയ കട പൊലീസ് കണ്ടെത്തി. പുതപ്പ് വാങ്ങാനെത്തിയത് ഒരു സ്ത്രീയും പുരുഷനുമാണെന്നാണ് കടയുടമ പറയുന്നത്. അലുവ പെരിയാര്‍ നദിയില്‍ കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കല്ല് കെട്ടി താഴ്ത്താന്‍ ശ്രമിച്ച നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതിയുടെ വായില്‍ തുണി തിരുകി ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട് […]
കോട്ടയം സീറ്റിലെ സ്ഥാനാർത്ഥി നിർണയം ആശയക്കുഴപ്പത്തിൽ
കോട്ടയം സീറ്റിൽ ആര് മത്സരിക്കണം എന്ന കാര്യത്തില്‍ മുന്നണികള്‍ക്കുള്ളിൽ ആശയക്കുഴപ്പം തുടരുന്നു. സീറ്റ് തർക്കത്തെ ചൊല്ലി കേരളാ കോൺഗ്രസ് വിയർക്കുമ്പോൾ ജനതാദളിൽ നിന്നും സീറ്റ് കൈക്കലാക്കാനുള്ള ശ്രമമാണ് സി.പി.എം നsത്തുന്നത്. എൻ.ഡി.എ പ്രഖ്യാപിക്കും മുമ്പേ സ്വയം സ്ഥാനാർത്ഥിത്വം പി.സി തോമസ് പ്രഖ്യാപിച്ചെങ്കിലും ആശങ്കകൾ ബാക്കിയാണ്. ഇത്തവണ മൂന്ന് മുന്നണികളും ഒരുപോലെ വിജയ പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് കോട്ടയം. അതുകൊണ്ട് തന്നെ കോട്ടയത്ത് ആരെ സ്ഥാനാർത്ഥിയാക്കണമെന്ന കാര്യത്തിൽ ആശങ്കയും മുന്നണികളെ അലട്ടുകയാണ്. വിട്ട് വീഴ്ചകൾക്ക് മാണി തയ്യറായാൽ ഒരു […]
ആലുവയിൽ അർധരാത്രി വനിതാ ഡോക്ടറെ തടഞ്ഞുവെച്ച് വന്‍ മോഷണം
ആലുവ അത്താണിയിൽ അർധരാത്രി വനിതാ ഡോക്ടറെ തടഞ്ഞുവെച്ച് 100 പവൻ സ്വര്‍ണവും 70,000 രൂപയും കവർന്നു. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. ചെങ്ങമനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഗ്രേസ് മാത്യൂസിന്‍റെ സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.
തമിഴ്നാട് നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തി; രണ്ട് പേര്‍ കസ്റ്റഡിയില്‍
തമിഴ്നാട് നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നില്‍ ഭിക്ഷാടന മാഫിയയെന്ന് പൊലീസ്. കഴിഞ്ഞ മാസം 15നാണ് പാലക്കാട് ഒലവക്കോട് നിന്ന് ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്.
പുല്‍വാമ ചാവേറാക്രമണം; ഏഴ് പേര്‍ കശ്മീര്‍ പൊലീസിന്റെ കസ്റ്റഡിയില്‍
പുൽവായിലെ ചാവേറാക്രമണവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ജമ്മു കശ്മീർ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കിയതിൽ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പുൽവാമ, അവന്തിപൊര എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചു. അതെ സമയം, ഭീകരാക്രമണം സംബന്ധിച്ച് ചർച്ചകൾക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗിനെറ അധ്യക്ഷതയിൽ ഡല്‍ഹിയില്‍ ഇന്ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിൽ 40 സൈനീകർ കൊല്ലപ്പെട്ട കേസിൽ ആരെങ്കിലും കസ്റ്റഡിയിലാകുന്നത് ഇത് ആദ്യമാണ്. അവന്തി പൊര, പുൽവാമ എന്നിവിടങ്ങളിൽ […]
കള്ളപ്പണ കേസിൽ റോബര്‍ട്ട് വാദ്രയുടെ മുൻകൂർ ജാമ്യ കാലാവധി ഇന്ന് അവസാനിക്കും
കള്ളപ്പണ കേസിൽ റോബര്‍ട്ട് വാദ്രയുടെ മുൻകൂർ ജാമ്യ കാലാവധി ഇന്ന് അവസാനിക്കും. വാദ്ര വീണ്ടും കോടതിയെ സമീപിക്കും. ഡൽഹി പട്യാല ഹൗസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതേ സമയം ബിക്കാനീര്‍ ഭൂമി ഇടപാട് കേസില്‍ ഇന്നലെ റോബര്‍ട്ട് വാദ്രയുടെ 4.62 കോടിയുടെ സ്വത്ത് വകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. വാദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുമായി ബന്ധപ്പെട്ടവയാണ് കണ്ടുകെട്ടിയ സ്വത്ത് വകകള്‍. കേസില്‍ ചൊവ്വാഴ്ച റോബർട്ട് വാദ്രയും മാതാവ് മൗറിൽ വാദ്രയും ചോദ്യം ചെയ്യലിനായി ജയ്പൂർ എൻഫോഴ്സ്മെന്റ് […]
ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ച ബ്യൂട്ടി വിത്ത് ബ്രെയിന്‍സ്
പ്രാദേശിക കക്ഷികള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയം നിയന്ത്രിക്കാനുള്ള കരുത്ത് നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ് ജയലളിത. വാജ്പേയ് സര്‍ക്കാരിനെ വീഴ്ത്തിയാണ് ദേശീയ രാഷ്ട്രീയത്തില്‍ ജയലളിത ശ്രദ്ധാകേന്ദ്രമാകുന്നത് വെള്ളിത്തിരയിലെ ഇഷ്ടനായികയെ അണ്ണാ ഡി.എം.കെ രാഷ്ട്രീയത്തിലേക്ക് കൈപിടിക്കുന്നത് എം.ജി.ആറാണ്. 84ല്‍ രാജ്യസഭയിലേക്കുമയച്ചു. അന്ന് രാജ്യസഭാംഗമായിരുന്ന എഴുത്തുകാരന്‍ ഖുശ്‌വന്ത് സിങ് ജയലളിതയെ കുറിച്ച് പറഞ്ഞത് ബ്യൂട്ടി വിത്ത് ബ്രെയിന്‍സ് എന്നാണ്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പോലും ജയലളിതയുടെ രാജ്യസഭാ പ്രസംഗത്തില്‍ ആകൃഷ്ടയായി. ഖുശ്‌വന്ത് സിങ്ങിന്റെ ദീര്‍ഘ വീക്ഷണം ശരിയായിരുന്നുവെന്ന് പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയം […]












