കൊലപാതക രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളായ് കാസർകോഡ് പെരിയയിൽ വെട്ടേറ്റ് മരിച്ച കൃപേഷ്, ശരത്ലാൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് INOC സ്വിസ്സ് കേരള ചാപ്റ്ററിന്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നതോടൊപ്പം കേരള മനസാക്ഷിയുടെ മുഖത്ത് 51 തവണ വെട്ടിയിട്ടും ചോര കണ്ട് കൊതിതീരാതെ കൊലവിളി നടത്തുന്ന CPM ന്റെ അതി നിഷ്ഠൂരമായ ഈ നിലപാടിനോടുള്ള അമർഷവും പ്രതിഷേധവും അറിയിക്കുന്നു. കേരള സമൂഹം ഒരിക്കലും കാണാനാഗ്രഹിക്കാത്ത കൊലപാതകങ്ങളുടെ പരമ്പര തീർത്തു കൊണ്ട് രാഷ്ട്രീയ മര്യാദയുടെ ഒരംശം പോലും തൊട്ടു തീണ്ടാത്ത […]
India
കാസര്‍കോട് ഇരട്ടക്കൊല: രണ്ട് പേര്‍ കസ്റ്റഡിയില്‍
കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് മോട്ടോര്‍ ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണത്തിനായി കര്‍ണാടക പൊലീസിന്റെ സഹായം തേടിയതായി ഡി.ജി.പിയുടെ ഓഫീസ് അറിയിച്ചു. ക്രൈം ബ്രാഞ്ചിനെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. ഇന്നലെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വിലാപ യാത്രയായി മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുപോകുകയാണ്. വിലാപയാത്ര കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരെത്തി. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് […]
ഇനി ചര്‍ച്ചയില്ല, ആ കാലം കഴിഞ്ഞുവെന്ന് മോദി; മുഴക്കുന്നത് യുദ്ധ ഭീഷണിയോ ?
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്താലത്തില്‍ പാകിസ്താനെതിരെ പരോക്ഷമായി ഭീഷണി മുഴക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനുമായി ഇനി ചര്‍ച്ചയില്ലെന്നും അതിന്റെ കാലമൊക്കെ കഴിഞ്ഞുവെന്നുമാണ് മോദിയുടെ വാക്കുകളുടെ ഉള്ളടക്കം. പുല്‍വാമയില്‍ നടന്ന നിഷ്ഠൂരമായ ഭീകരാക്രമണം ചൂണ്ടിക്കാട്ടുന്നത് പാകിസ്താനുമായി ഇനി സംസാരിച്ചിട്ട് കാര്യമില്ലെന്നതാണെന്ന് മോദി പറയുന്നു. ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഭീകരവാദികള്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടി എടുക്കുന്നതിന് വിസമ്മതിക്കുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും മോദി പറഞ്ഞു. അര്‍ജന്‍റീന പ്രസിഡന്‍റ് മൌറീഷ്യോ മാക്രിയുമായുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് […]
പുല്‍വാമ ഭീകരാക്രമണം: പാക് വെബ് സൈറ്റുകള്‍ക്കു നേരെ സൈബര്‍ ആക്രമണം
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ 200ലേറെ പാകിസ്താനി വെബ് സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം. ‘Team I Crew’ എന്ന ഇന്ത്യന്‍ ഹാക്കര്‍മാരുടെ സംഘമാണ് സൈബര്‍ ആക്രമണത്തിന് പിന്നില്‍. പാക് സര്‍ക്കാരുമായി ബന്ധപ്പെട്ട വെബ് സൈറ്റുകളാണ് കൂടുതലും ആക്രമണത്തിനിരയായത്. ഹാക്കിംങിനിരയായ വെബ് സൈറ്റുകളുടെ പട്ടിക സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പാക് വെബ് സൈറ്റുകള്‍ക്ക് നേരെ ഇന്ത്യന്‍ ഹാക്കര്‍മാര്‍ നടത്തുന്ന ഏറ്റവും വലിയ സൈബര്‍ ആക്രമണമാണിത്. “We will never forget #14/02/2019,” ‘Dedicated to the martyrs sacrificed their […]
പാക് അനുകൂല പരാമര്‍ശം: സിദ്ധുവിനെതിരെ പഞ്ചാബ് നിയമസഭയില്‍ പ്രതിഷേധം
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക് അനുകൂല പ്രസ്താവന നടത്തിയതിന് നവ്‌ജ്യോത് സിങ് സിദ്ധുവിനെതിരെ പഞ്ചാബ് നിയമസഭയില്‍ പ്രതിഷേധം. സിദ്ധുവിന്റെ ഫോട്ടോ കത്തിച്ചും മുദ്രാവാക്യം വിളിച്ചുമുള്ള ശിരോമണി അകാലിദളിന്റെ പ്രതിഷേധം ബജറ്റ് സെഷന്‍ തടസപ്പെടുത്തി. സിദ്ധുവിനെ തള്ളി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും രംഗത്തെത്തി. എന്നാല്‍ ഭീകരാക്രമണത്തിന്റെ പേരില്‍ പാകിസ്താനെ ഒന്നടങ്കം അപലപിക്കുന്നത് ശരിയല്ലെന്ന് സിദ്ധു പ്രതികരിച്ചു. ഭീകരാക്രമത്തെ കുറിച്ച് പരാമര്‍ശം; കപില്‍ ശര്‍മ ഷോയില്‍ നിന്നും സിദ്ധു പുറത്ത് സിദ്ധുവിന്റെ ഫോട്ടോ കത്തിച്ചും മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിപക്ഷമായ […]
മകളെ തട്ടിക്കൊണ്ടുപോയത് ബി.ജെ.പി നേതാവ് തന്നെ; നടന്നത് നാടകീയ സംഭവങ്ങള്‍
പശ്ചിമ ബംഗാളില്‍ മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അച്ഛനും ബി.ജെ.പി പ്രാദേശിക നേതാവുമായ സുപ്രഭാത് ഭട്യാപാലാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച ഇയാളുടെ രണ്ട് കൂട്ടാളികളും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. പശ്ചിമബാംഗാളിലെ ബിര്‍ഭും ജില്ലയിലാണ് സംഭവം. 22 കാരിയായ പെണ്‍കുട്ടിയെ ദല്‍ഖോല റെയില്‍വെ സ്‌റ്റേഷന്‍ സമീപത്ത് വെച്ച് ഇന്നലെ പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച് കഴിഞ്ഞ മൂന്നു ദിവസമായി റോഡ് ഉപരോധമടക്കമുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുകയായിരുന്നു ബി.ജെ.പി. […]
അംബേദ്കറുടെ ജീവിത കഥ പറയുന്ന പുതിയ ടി.വി പരമ്പര വരുന്നു
ബാബ സാഹിബ് ഭീംറാവു അംബേദ്കറുടെ ജീവിത കഥ പറയുന്ന പുതിയ ടെലിവിഷന്‍ പരമ്പര വരുന്നു. മറാത്തിയിലാണ് അംബേദ്കറുടെ ജീവിതം ആസ്പദമാക്കിയുള്ള ചാനല്‍ പരിപാടി സ്ക്രീനില്‍ തെളിയാനൊരുങ്ങുന്നത്. ഷോയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ‘ഭീംറാവ്, ഏക് ബൌരവ് ഗാഥ’ എന്നാണ് പരമ്പരക്ക് പേര് നല്‍കിയിരിക്കുന്നത്. ചാനല്‍ സ്റ്റാര്‍ പ്രവാഹാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ആദ്യ ടീസര്‍ സ്റ്റാര്‍ പ്രവാഹ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ബി. ആർ. അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14നാണ് പരമ്പര ആരംഭിക്കുക. പരമ്പരയില്‍ ആരാവും അംബേദ്കറായി എത്തുക […]
പുല്‍വാമ: മുഖ്യ സൂത്രധാരനെ വധിച്ചു; നാല് സൈനികര്‍ക്ക് വീരമൃത്യു
പുല്‍വാമ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനെ ഇന്ത്യന്‍ സൈന്യം വധിച്ചതായി സൂചന. ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ ഉള്‍പ്പെടെ നാല് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടു. അതിനിടെ ഭീകരാക്രണത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ത്യയിലെ ഹൈക്കമ്മിഷണറെ പാകിസ്താന്‍ വിളിപ്പിച്ചു. പുല്‍വാമയില്‍ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കമാന്റര്‍ അബ്ദുല്‍ റഷീദ് ഖാസി കൊല്ലപ്പെട്ടത്. സംഘടനയിലെ സ്ഫോടന വിദഗ്ധനാണ് കംറാന്‍ എന്നറിയപ്പെടുന്ന റഷീദ് ഖാസി. ഫെബ്രുവരി 14ന് പുല്‍വാമയില്‍ 40 […]
വ്യാജരേഖ ചമച്ചെന്ന കേസ്: പി.കെ ഫിറോസിനെതിരായ നടപടികള്‍ വേഗത്തിലാക്കാന്‍ പൊലീസ് തീരുമാനം
വ്യാജരേഖ ചമച്ചെന്ന കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെതിരായ നടപടികള്‍ വേഗത്തിലാക്കാന്‍ പൊലീസ് തീരുമാനം. വിദേശത്തുള്ള ഫിറോസ് തിരിച്ചെത്തിയാല്‍ ഉടന്‍ ചോദ്യംചെയ്യും. അതേസമയം ജെയിംസ് മാത്യു എം.എല്‍.എ മന്ത്രിക്ക് നല്‍കിയ കത്ത് ഫോറന്‍സിക് പരിശോധനക്ക് അയക്കണമെന്ന ആവശ്യവുമായി യൂത്ത്‌ലീഗ് രംഗത്ത് വന്നു. ഫിറോസ് പുറത്തുവിട്ട രേഖകളിലെ ഒരു പേജ് മന്ത്രി എ.സി മൊയ്തീന്‍റെ ഓഫീസ് ഇടപെട്ട് മാറ്റിയെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം. ജെയിംസ് മാത്യുവിന്റേതെന്ന് പറഞ്ഞ് പി.കെ ഫിറോസ് പുറത്തുവിട്ട കത്തിന്റെ ഒന്നാം […]
സംഘര്‍ഷം: പെരുമ്പാവൂര്‍ ബഥേൽ സുല്ലോക്ക പള്ളി ഒരാഴ്ചത്തേക്ക് അടച്ചിട്ടു
എറണാകുളം പെരുമ്പാവൂർ ബഥേൽ സുല്ലോക്ക പള്ളി ഇരുവിഭാഗങ്ങൾ തമ്മിൽ വീണ്ടും സംഘർഷമുണ്ടായ സാഹചര്യത്തിൽ ഒരാഴ്ചത്തേക്ക് പള്ളി അടച്ചിടാൻ തീരുമാനിച്ചു. പൊലീസ് നിർദ്ദേശത്തെ തുടർന്നാണ് പള്ളി അടച്ചിടാൻ തീരുമാനിച്ചത്. ഇന്നലെ പ്രാർത്ഥനക്കായി എത്തിയ ഓർത്തോഡോക്സ് വിഭാഗക്കാരെ യാക്കോബായ വിഭാഗം തടഞ്ഞിരുന്നു. ഇന്നലെ കോടതി പ്രാർത്ഥനക്കായി എത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞതിനെ തുടർന്നാണ് വീണ്ടും സംഘർഷമുണ്ടായത്. പള്ളിയുടെ ഗേറ്റ് അകത്ത് നിന്ന് പൂട്ടി യാക്കോബായ വിഭാഗം ഓർത്തഡോക്സ് വിഭാഗത്തെ തടയുകയായിരുന്നു. തുടർന്ന് ഓർത്തഡോക്സ് വിഭാഗം ഗേറ്റ് പുറത്തുനിന്ന് […]












