HEAD LINES Kerala

ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചു; പെരുമ്പാവൂര്‍ സ്വദേശിയ്‌ക്കെതിരെ കേസ്

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച ആള്‍ക്കെതിരെ കേസ്. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ ചിത്രത്തിന് ഒപ്പം മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള അടിക്കുറിപ്പും ഇയാള്‍ എഴുതിയിരുന്നു. ഇയാള്‍ക്കെതിരെ 153, പോക്‌സോ ആക്ട് എന്നിവ ചുമതിയാണ് കേസ് എടുത്തത്. (case against Perumbavoor man who posted child died in Aluva) കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ക്കൊപ്പം പ്രതിയ്‌ക്കെതിരെ ശരിഅത്തിലെ നിയമ പ്രകാരം കേസെടുക്കണമെന്നും മുഹമ്മദ് അഷ്‌റഫ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. […]

HEAD LINES National

ഡല്‍ഹി ഐഐടി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു; രണ്ടു മാസത്തിനിടെ രണ്ടാമത്തെ ആത്മഹത്യ

ഡല്‍ഹി ഐഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. അനില്‍കുമാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. 21 വയസായിരുന്നു. ബിടെക് മാത്തമാറ്റിക്‌സ് ആന്‍ഡ് കമ്പ്യൂട്ടിംഗിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ക്യാമ്പസില്‍ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണ് ഇത്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യക്ക് പിന്നാലെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. (Student suicide at IIT Delhi) ഡല്‍ഹി ഐഐടി ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ പലതരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും ഇതാണ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. വിദ്യാര്‍ത്ഥിയുടെ മരണം […]

HEAD LINES Kerala

മഴ: അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ഇന്ന് രാവിലെ10 ന് രണ്ടാമത്തേയും നാലാമത്തേയും ഷട്ടറുകൾ 30cm വീതമാണ് (ആകെ 60cm) ഉയർത്തുക. ഈ സാഹചര്യത്തിൽ സമീപ വാസികൾ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നു. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യുന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് […]

HEAD LINES Kerala

അതിക്രൂരം; രാജസ്ഥാനില്‍ 21 വയസുകാരിയെ മര്‍ദിച്ച് അവശയാക്കി നഗ്നയാക്കി നടത്തിച്ച് ഭര്‍ത്താവ്

രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ യുവതിയെ നഗ്‌നയാക്കി നടത്തിച്ചതായി പരാതി. മുന്‍ ഭര്‍ത്താവാണ് യുവതിയെ ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നയാക്കി നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. 21 വയസുകാരിയായ യുവതിയെ ഭര്‍ത്താവ് മര്‍ദിച്ച ശേഷം വീടിന് പുറത്തുള്ള വഴിയിലൂടെ നഗ്നയാക്കി നടത്തിക്കുന്നതും യുവതി അലറി വിളിക്കുന്നതുമായുള്ള ക്രൂരമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. (Woman Stripped, Paraded Naked In Rajasthan By Husband) യുവതി ഭര്‍ത്താവില്‍ നിന്ന് അകന്ന് മറ്റൊരു യുവാവിനൊപ്പം താമസിക്കാന്‍ തീരുമാനിച്ചതാണ് ക്രൂരകൃത്യത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവം […]

National

സൂര്യനെ പഠിക്കാൻ ‘ആദിത്യ എൽ 1’ ഇന്ന് കുതിച്ചുയരും

വിജയകരമായ ചന്ദ്രയാൻ 3 ദൗത്യത്തിന് പിന്നാലെ സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 വിക്ഷേപണം ഇന്ന്. രാവിലെ 11.50ന് ആദിത്യ എൽ വണ്ണുമായി പിഎസ്എൽവി C57 കുതിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പിഎസ്എൽവി വിക്ഷേപിക്കുന്നത്. വിക്ഷേപണത്തിനായുള്ള 23 മണിക്കൂറും 40 മിനിറ്റും ദൈർഘ്യമുള്ള കൗണ്ട്ഡൗൺ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും പിഎസ്എൽവി വിക്ഷേപണ വാഹനത്തിൽ ആദിത്യ എൽ വണ്ണിന്റെ യാത്ര ഭൂമിയിൽ […]

National

മണിപ്പൂർ സംഘർഷം: ‘കോം’ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണം, അമിത് ഷായ്ക്ക് കത്തെഴുതി മേരി കോം

മണിപ്പൂർ കലാപത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടൽ ആവശ്യപ്പെട്ട് ബോക്സിംഗ് താരം എം.സി മേരി കോം. ‘കോം’ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. ‘കോം’ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ വിശദീകരിച്ച് അമിത് ഷായ്ക്ക് കത്തയച്ചു. മണിപ്പൂരിലെ ഒരു തദ്ദേശീയ ഗോത്രമാണ് ‘കോം’ സമുദായം. ന്യൂനപക്ഷങ്ങളിൽ ഏറ്റവും ചെറുത്. ‘കോം’ സമൂഹം ‘കുക്കി’, ‘മെയ്തേയ്’ സമുദായങ്ങൾക്കിടയിൽ ചിതറിക്കിടക്കുന്നു. സംഘർഷങ്ങൾക്ക് നടുവിൽ അകപ്പെട്ടിരിക്കുകയാണ് ‘കോം’ സമൂഹം. ദുർബലമായ ആഭ്യന്തര ഭരണവും ന്യൂനപക്ഷ ഗോത്രങ്ങൾക്കിടയിലുള്ള ഒരു സമൂഹമെന്ന നിലയിലും […]

HEAD LINES National

ഇന്ത്യ കൂട്ടായ്മ ഏകോപന സമിതിയില്‍ 13 പേര്‍; കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെ.സി വേണുഗോപാല്‍

പ്രതിപക്ഷ സഖ്യമായ ഇന്ത്യ കൂട്ടായ്മയുടെ ഏകോപന സമിതിയില്‍ 13 പേര്‍. കെ സി വേണുഗോപാല്‍, ശരദ് പവാര്‍, സഞ്ജയ് റാവത്ത്, എം കെ സ്റ്റാലിന്‍, ഡി രാജ തുടങ്ങിയവരാണ് സമിതിയില്‍ ഉള്ളത്. മുന്നണിയുടെ നേതൃപദവിയില്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ലോക്‌സഭയിലും രാജ്യസഭയിലുമായി അഞ്ചംഗങ്ങള്‍ വീതമുള്ള ഇന്ത്യ കൂട്ടായ്മയിലെ പാര്‍ട്ടികള്‍ക്കാണ് 13 അംഗ സ്റ്റിയറിങ് കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെ സി വേണുഗോപാലാണ് സമിതിയില്‍ ഉണ്ടാകുക. ശിവസേനയില്‍ നിന്ന് സഞ്ജയ് റാവത്ത് ആണ് ഇന്ത്യ […]

National

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ഗുണവും ദോഷവും

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ബിജെപി ആവശ്യം വീണ്ടും ചർച്ചയാകുന്നു. നയവുമായി മുന്നോട്ട് പോകാനാണ് കേന്ദ്രത്തിൻ്റെ നീക്കം. ഇതിനായി ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിനുള്ള സാധ്യതകളെ കുറിച്ച് പഠിക്കുവാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചു. ഒപ്പം ഇതുമായി ബന്ധപ്പെട്ടുള്ള ബില്‍ സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ സ്വാധീനം നേടിത്തുടങ്ങിയതോടെ ബിജെപി നേതാവ് എല്‍.കെ അദ്വാനിയാണ് ‘ഒരു രാജ്യം, […]

Kerala

കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് പൊലീസ്; മൂന്ന് പേരെ സ്ഥലംമാറ്റി

കാസര്‍ഗോഡ് കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് പൊലീസ്. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തരവിറക്കി. വിദ്യാര്‍ത്ഥിയുടെ കുടുംബം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എസ്.ഐ രജിത്ത് ഉള്‍പ്പടെ മൂന്ന് പേരെ സ്ഥലം മാറ്റി ഉത്തരവിറക്കിയത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിയില്‍ പൊലീസ് ഒളിച്ചുകളി തുടര്‍ന്നതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊലീസിനെതിരെ മരിച്ച ഫര്‍ഹാസിന്റെ കുടുംബം രംഗത്തെത്തി. പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണത്തിനായി കോടതിയെ […]

Kerala

‘മുഖ്യമന്ത്രിയോട് പൂര്‍ണ ആദരവ്; എതിരായി ഒന്നും പറയാനില്ല’; ചാണ്ടി ഉമ്മന്‍

കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ പൂര്‍ണ ആദരവാണ് പിണറായി വിജയനോടെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. മുഖ്യമന്ത്രി എന്ന നിലയിലാണ് അദ്ദേഹം മണ്ഡലത്തില്‍ വരുന്നതിനെ കാണുന്നത്. അതിലൊരു രാഷ്ട്രീയവുമില്ല. പുതുപ്പള്ളിയില്‍ വന്ന് എന്ത് പറയും പറയാതിരിക്കും എന്നതൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. മറ്റുള്ളവരെ പറ്റി ചിന്തിക്കുകയല്ല, തങ്ങളുടെതായ രീതിയിലാണ് യുഡിഎഫ് പ്രചരണം നടത്തുന്നത് എന്നും ചാണ്ടി ഉമ്മന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പൂര്‍ണ ആത്മവിശ്വാസമുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇന്ന് എ കെ ആന്റണിയും ശശി […]