Cricket Entertainment Kerala

”ആളുമാറി” നെൽ വിവാദത്തിൽ ശ്രീലങ്കൻ ക്രിക്കറ്റർ സനത് ജയസൂര്യക്കെതിരെ സൈബർ ആക്രമണം

ശ്രീലങ്കൻ ക്രിക്കറ്റർ സനത് ജയസൂര്യക്കെതിരെ സൈബർ ആക്രമണം. നെൽ വിവാദവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ സൈബർ ആക്രമണം നടക്കുന്നത്. മലയാളത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ചിത്രങ്ങൾക്ക് താഴെയുള്ള കമന്റുകൾ. കഴിഞ്ഞ ദിവസമാണ് കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവർ വേദിയിലിരിക്കെ, സംസ്ഥാന സംസ്ഥാന സർക്കാരിനെതിരെ നടൻ ജയസൂര്യ വിമർശനമുന്നയിച്ചത്. (Cyber Attack Against Sanath Jayasurya) കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ വിവരിച്ചാണ് ജയസൂര്യ സർക്കാരിനെതിരെ ആഞ്ഞടിച്ചത്.നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നൽകാത്തതിനെ തുടർന്ന് […]

Kerala

യാത്രക്കാരിക്ക് കയറാന്‍ നിര്‍ത്തിയ സ്വകാര്യ ബസിന് പിറകില്‍ ലോറിയിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

റോഡരികില്‍ കൈകാണിച്ച യാത്രക്കാരിക്ക് വേണ്ടി നിറുത്തിയ ബസിന്റെ പിറകില്‍ വന്ന ലോറിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 6 പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ ഏഴ് മണിയോടെ മലപ്പുറം വളാഞ്ചേരിക്കടുത്ത് കോട്ടപ്പുറത്താണ് അപകടമുണ്ടായത്. വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് എന്ന സ്വകാര്യ ബസിന് പിറകില്‍ കോട്ടക്കലിലേക്ക് എം സാന്റ് കയറ്റി വരികയായിരുന്ന ടോറസ് ട്രക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഇതിനിടയില്‍ ബസിന് കൈ കാണിച്ച യാത്രക്കാരി സുരക്ഷിത സ്ഥാനത്തേക്ക് ഓടി […]

HEAD LINES Kerala

‘ഓരോ പുലികളി സംഘത്തിനും 50,000 രൂപ’; സാഹയവുമായി സുരേഷ് ഗോപി

പുലികളി നടത്തിപ്പിൽ വലിയ ബാധ്യത ഉണ്ടാകാതിരിക്കാൻ കേന്ദ്രസർക്കാർ സാധ്യമാകുന്നതൊക്കെ ചെയ്തുവെന്ന് സുരേഷ് ഗോപി ട്വന്റിഫോറിനോട്. ദേശങ്ങൾക്ക് എന്നാലും ഇത് ബാധ്യത ഉണ്ടാക്കുന്നുണ്ട്. (Suresh gopi help over pulikkali team) അത് ലഘുകരിക്കാൻ ആണ് കൂട്ടായി പരിശ്രമിക്കേണ്ടത്. സ്വന്തം നിലക്ക് ഓരോ ദേശത്തിന് താനും 50000 രൂപ വെച്ച് നൽകുന്നുണ്ട്. സ്ത്രീകളുടെ പങ്കാളിത്തം വളരെ സന്തോഷം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സംസ്‌കാരത്തിന്റെ പ്രതീകമായ പുലിക്കളി സംസ്ഥാന സർക്കാർ അവഗണിയ്‌ക്കുന്നുവെന്നാണ് പുലികളി സംഘങ്ങളുടെ പരാതി.15-ഓളം പുലികളി സംഘങ്ങളുണ്ടായിരുന്നത് […]

Kerala

‘കേന്ദ്രത്തിനെതിരായ വിമര്‍ശനം കാര്യങ്ങള്‍ മനസിലാക്കാതെ’; മുഖ്യമന്ത്രിക്കെതിരെ വി മുരളീധരന്‍

കേന്ദ്രസര്‍ക്കാരിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയുടെ വിമര്‍ശനം കാര്യങ്ങള്‍ മനസിലാക്കാതെയെന്നാണ് വി മുരളീധരന്റെ പ്രതികരണം. മുഖ്യമന്ത്രി പ്രസംഗിക്കുന്നത് എഴുതി നല്‍കുന്ന കാര്യങ്ങള്‍ മാത്രമാണ്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് കൊടുക്കാനുള്ളത് കൃത്യമായി കൊടുക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പാചക വാതക വില കുറച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ലെന്നും വി മുരളീധരന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രം സാമ്പത്തികമായി സഹായം നല്‍കാതെ കേരളത്തെ ശ്വാസം മുട്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. സംസ്ഥാനത്തിന് കടം എടുക്കാവുന്ന പരിധി വലിയ തോതില്‍ വെട്ടിക്കുറച്ചു. […]

Kerala

പുതുപ്പള്ളി ലൈവാണ്, കഴിഞ്ഞ രണ്ട് തവണ തന്ന പിന്തുണ മൂന്നാം തവണയും ഉറപ്പാക്കാനുമുള്ള ശ്രമത്തിലാണ്; ജെയ്ക് സി തോമസ്

ഓണമാഘോഷങ്ങൾക്ക് ശേഷം വീണ്ടും പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് തിരക്കിലേക്ക് നീങ്ങിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്.കുടുംബസമേതമുള്ള ഓണം ആഘോഷങ്ങളുടെ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം പങ്കുവെച്ചു. (Jaick C Thomas About his Onam Memories) ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പരിപാടിയോടൊപ്പമാണ് തിരുവോണ ദിനം ചെലവഴിച്ചതെന്നും ജെയ്ക് വ്യക്തമാക്കി . കഴിഞ്ഞ രണ്ട് തവണ മത്സരിച്ചപ്പോഴും തന്ന പിന്തുണ മൂന്നാം തവണയും ഉറപ്പാക്കാനുമുള്ള ശ്രമത്തിലാണ് എന്നും ജെയ്ക് പറഞ്ഞു. ജെയ്ക് സി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഓണവും […]

Kerala

പുതുപ്പള്ളിയില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മൂന്ന് നാള്‍; താരപ്രചാരകരെ കളത്തിലറക്കി മുന്നണികള്‍

പുതുപ്പള്ളിയില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മൂന്ന് നാള്‍ മാത്രം. താരപ്രചാരകരെ മുഴുവന്‍ കളത്തിലിറക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. ഇടവേളയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ ഇന്ന് മുതല്‍ വാഹന പര്യടനം പുനരാരംഭിക്കും. അവസാന ലാപ്പില്‍ മുഖ്യമന്ത്രി അടക്കമുള്ളവരെ രംഗത്തിറക്കിയാണ് എല്‍ഡിഎഫ് പ്രചാരണം നടത്തുന്നത്. യുഡിഎഫിലെ പ്രധാന നേതാക്കളെല്ലാം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യമടക്കം ഉറപ്പാക്കി എന്‍ഡിഎയും രംഗത്തുണ്ട്. പ്രാദേശിക വിഷയങ്ങള്‍ മുതല്‍ ദേശീയ രാഷ്ട്രീയം വരെ സജീവ ചര്‍ച്ചയാകുന്ന പുതുപ്പള്ളിയിലെ പോരാട്ട ച്ചൂടിന് ഹൈവോള്‍ട്ടേജാണ്. ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ […]

HEAD LINES National

അദാനിയെ കുറ്റവിമുക്തനാക്കിയത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷമെന്ന് ഫിനാൻഷ്യൽ ടൈംസ്; കൂട്ടുനിന്നത് സെബി

ഗൗതം അദാനിക്കെതിരെ നേരത്തെ ഡിആർഐ അന്വേഷണം നടത്തിയിരുന്നതായി ഫിനാൻഷ്യൽ ടൈംസ്. ആദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയിലെ ഇടപെടലുകളെക്കുറിച്ച് 2014ൽ അന്വേഷണം നടന്നിരുന്നു എന്നാണ് ഫിനാൻഷ്യൽ ടൈംസിൻ്റെ റിപ്പോർട്ട്. ഹിൻഡൻബർഗിന് പിന്നാലെ ഗൗതം അദാനിയെ വെട്ടിലാക്കി ആഗോള സംഘടനയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട് (OCCRP) ആണ് അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുകൾ പുറത്തുവിട്ടത്. മൗറീഷ്യസ് ഫണ്ടുകൾ അദാനി ഗ്രൂപ്പിന്റെ പൊതു വ്യാപാര ഓഹരികളിലെ നിക്ഷേപത്തിനായി ഉപയോഗിച്ചുവെന്ന് OCCRP ആരോപിച്ചു. (narendra modi gautam adani) 2014ൽ […]

Kerala

എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടറിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി വനിതാ ഡോക്ടർ

എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടറിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി വനിതാ ഡോക്ടർ. 2019ൽ ഹൗസ് സർജൻസി ചെയ്യുന്ന സമയത്ത് സീനിയർ ഡോക്ടർ ബലമായി മുഖത്ത് ചുംബിച്ചതായി ഡോക്ടർ ഫേസ്ബുക്കിൽ കുറിച്ചു. വനിതാ ഡോക്ടറിൽ നിന്ന് വിവരം തിരക്കി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഡോക്ടറുടെ പരാതി പൊലീസിന് കൈമാറുമെന്നും സൂപ്രണ്ട് പറഞ്ഞു. സീനിയർ ഡോക്ടറിനെതിരെ തൊട്ടടുത്ത ദിവസം മുതിർന്ന ഉദ്യോഗസ്ഥരുടെ പരാതി നൽകിയതായി വനിത ഡോക്ടർ പറഞ്ഞു. തന്നെ അപമാനിച്ച ഡോക്ടർ നിലവിൽ […]

HEAD LINES Kerala

സിനിമ – സീരിയൽ താരം അപർണ നായർ തൂങ്ങിമരിച്ച നിലയിൽ

സിനിമ – സീരിയൽ താരം അപർണ നായരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരമന തളിയലെ വീട്ടിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് ഇവരെ മരിച്ചനിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു. സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നു എന്നാണ് വിവരം. മരണത്തിൽ കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. മേഘതീർഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ […]

National

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലില്‍ നിര്‍ണായക നീക്കവുമായി കേന്ദ്രം; സാധുത പരിശോധിക്കാന്‍ സമിതി രൂപീകരിച്ചു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ പാര്‍ലമെന്റ് പ്രത്യേക സമ്മേളനം പാസാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നിര്‍ണായക നീക്കവുമായി കേന്ദ്രം. ബില്ലിന്റെ സാധുതകള്‍ പരിശോധിക്കാന്‍ സമിതി രൂപീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബില്ലിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് രൂപം നല്‍കിയത്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് സമിതിക്ക് രൂപം നല്‍കിയത്. അഞ്ച് ദിവസത്തേക്ക് വിളിച്ച പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ പാസാക്കുമെന്നാണ് പുറത്തുവരുന്ന അഭ്യൂഹങ്ങള്‍. സെപ്തംബര്‍ 18 മുതല്‍ […]