National

തമിഴ് നടൻ ആർ.എസ് ശിവജി അന്തരിച്ചു

തമിഴ് നടൻ ആർ.എസ് ശിവജി അന്തരിച്ചു. 66 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. ( veteran actor rs shivaji passes away ) അപൂർവ സഗോദരങ്ങൾ, മൈക്കിൾ മദന കാമ രാജൻ, അൻബേ സിവം, ഉന്നൈ പോൽ ഒരുവൻ എന്നിങ്ങനെ 1980 കളിലും 1990 കളിലും കോളിവുഡിൽ നിറഞ്ഞുനിന്ന താരമായിരുന്നു ആർഎസ് ശിവജി. പുതിയ കാല നടന്മാരുമൊത്തും ശിവജി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ധാരാള പ്രഭു, സുരറൈ പോട്ര്, കോലമാവ് കോകില, ഗാർഗി എന്നിങ്ങനെ നിരവധി ഹിറ്റ് […]

HEAD LINES Kerala

ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ പീഡനക്കേസ്; പരാതിക്കാരി നൽകിയ ഹർജി കോടതി തള്ളി

ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ പീഡനക്കേസിൽ പരാതിക്കാരി നൽകിയ ഹർജി തള്ളി. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. സിബിഐ റിപ്പോർട്ടിനെതിരെ പരാതിക്കാരി നൽകിയ ഹർജിയാണ് കോടതി തള്ളിയത്. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് നടപടി.(Oomen chandy solar case) കേസിൽ പരാതിക്കാരിയുടെ വാദം കൂടി കേട്ടതിനു ശേഷമാണ് റിപ്പോർട്ട് അംഗീകരിച്ചത്. ഉമ്മൻ ചാണ്ടിയ്ക്കെതിരായ ആരോപണങ്ങൾക്കു തെളിവില്ല എന്ന് സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു. ഇതേ കേസിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ നടപടി കോടതി നേരത്തെ […]

Kerala

കമലയോടൊപ്പം നാല് പതിറ്റാണ്ട്; ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ 44ാം വിവാഹ വാർഷികം

സെപ്റ്റംബര്‍ 2, ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ 44ാം വിവാഹ വാര്‍ഷിക ദിനം. 1979ൽ ഇതേ ദിവസമായിരുന്നു കൂത്തുപറമ്പ് എംഎൽഎ ആയിരുന്ന പിണറായി വിജയൻ്റെയും തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂൾ അധ്യാപിക കമലയുടെയും വിവാഹം. (pinarayi vijayan wedding anniversary today) പിണറായി വിജയന്റെ സ്വകാര്യ ജീവിതം അടുത്ത കാലം വരെ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നില്ല. ആചാരങ്ങളും ആഘോഷങ്ങളും പരസ്യമാക്കേണ്ടെന്ന കമ്മ്യൂണിസ്റ്റ് പ്രേത്യേയ ശാസ്ത്രം തന്നെയാണ് മുഖ്യമന്ത്രി ആകുന്നതിനു മുമ്പ് വരെ പിണറായി വിജയനും പിന്തുടര്‍ന്ന് വന്നിരുന്നത്. 1979 […]

HEAD LINES Kerala

’10 ലൈറ്റിൽ രണ്ടെണ്ണം അണച്ചാൽ മതി’; തൽക്കാലം വൈദ്യുതി നിയന്ത്രണമില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് തൽക്കാലം വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. നിയന്ത്രണം വേണമെന്നാണ് ബോർഡിന്റെ നിർദേശം, എന്നാൽ ഉപഭോക്താക്കൾ സഹകരിച്ചാൽ നിയന്ത്രണം ഒഴിവാക്കാമെന്നും മന്ത്രി പറഞ്ഞു. ലോഡ്ഷെഡിംഗും പവർകട്ടും നിലവിൽ പരിഗണനയിലില്ല. വൈകുന്നേരം വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. വാഷിങ് മെഷീന്‍, ഗ്രൈന്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വൈകുന്നേരങ്ങളില്‍ ഉപയോഗിക്കാതിരുന്നാല്‍ മതി. വീട്ടിൽ പത്തു ലൈറ്റ് ഉള്ളവര്‍ രണ്ടു ലൈറ്റെങ്കിലും അണച്ച് സഹകരിച്ചാല്‍ പ്രശ്നം പരിഹരിക്കാനാകുമെന്നും മന്ത്രി. മഴ […]

National

85 കാരിയെ ബലാത്സംഗം ചെയ്ത ശേഷം ചുണ്ടുകൾ ബ്ലേഡ് കൊണ്ട് മുറിച്ചു; ഡൽഹിയിൽ 28 കാരൻ അറസ്റ്റിൽ

രാജ്യതലസ്ഥാനത്ത് വയോധിക ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ഡൽഹി നേതാജി സുഭാഷ് പ്ലേസ് ഏരിയയിൽ വെള്ളിയാഴ്ചയാണ് സംഭവം. വീട്ടിൽ ഉറങ്ങുകയായിരുന്ന 85 കാരിയാണ് പീഡനത്തിന് ഇരയായത്. 28 കാരനായ യുവാവ് വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയെ പീഡിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. വീട്ടിനുള്ളിൽ ഉറങ്ങുകയായിരുന്ന വയോധികയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ വൃദ്ധയെ അതിക്രൂരമായി മർദ്ദിച്ച പ്രതി, ബ്ലേഡ് ഉപയോഗിച്ച് ചുണ്ടുകൾ മുറിക്കുകയും ചെയ്തു. വയോധികയുടെ സ്വകാര്യഭാഗങ്ങളിലും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് […]

Kerala Latest news

ഒരു വിഷനോട് കൂടിയാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രവർത്തിക്കുന്നത്; എന്റെ ബാല്യകാല സുഹൃത്തിന് ബിഗ് സല്യൂട്ട്; നടൻ ജയറാം

വിനോദ സഞ്ചാര മേഖലയിലെ ശ്രദ്ധേയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രി മുഹമ്മദ് റിയാസിനെ പ്രശംസിച്ച് നടൻ ജയറാം. കോഴിക്കോട് ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് ജയറാം വിനോദ സഞ്ചാര വകുപ്പിൻ്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ് എന്ന് അഭിപ്രായപ്പെട്ടത്.(Actor Jayaram Praises P A Muhammad Riyas) ഒരു വിഷനോട് കൂടിയാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രവർത്തിക്കുന്നത്. അദ്ദേഹം ഒറ്റയ്ക്കല്ല. ഒരു ടീം തന്നെ ഉണ്ട്. ഓരോ കാര്യങ്ങളും ഒരുപാട് പേരോട് ചോദിച്ച് മനസ്സിലാക്കിയാണ് അദ്ദേഹം നടപ്പിലാക്കുന്നത്. ടൈംസ് മാഗസിൻ […]

HEAD LINES National

സൗരരഹസ്യം തേടി ഇന്ത്യ; ആദിത്യ എൽ1 വിക്ഷേപിച്ചു

വിജയകരമായ ചന്ദ്രയാൻ 3 ദൗത്യത്തിന് പിന്നാലെ സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ ഉം വിക്ഷേപിച്ചു. ഇന്ന് രാവിലെ 11.50ന് ആദിത്യ എൽ വണ്ണുമായി പിഎസ്എൽവി C57 കുതിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പിഎസ്എൽവി വിക്ഷേപിച്ചത്. വിക്ഷേപണത്തിനായുള്ള 23 മണിക്കൂറും 40 മിനിറ്റും ദൈർഘ്യമുള്ള കൗണ്ട്ഡൗൺ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. ( India Solar Mission Aditya L1 launched ) ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും […]

Kerala

പുതുപ്പള്ളിയില്‍ പ്രചാരണം അവസാന ലാപ്പില്‍; നാളെ കൊട്ടിക്കലാശം

പുതുപ്പള്ളിയിൽ നാളെ കൊട്ടിക്കലാശം. അവസാന ലാപ്പിൽ പ്രചാരണം ശക്തമാക്കിരിക്കുകയാണ് മുന്നണികൾ. ഇരു മുന്നണികളുടെയും കൊട്ടിക്കലാശം പാമ്പാടിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെല്ലാം ഇന്നലെ അവസാനവട്ട മണ്ഡല പര്യടനം ആരംഭിച്ചിരുന്നു. മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കള്‍ ഉള്‍പ്പടെ മണ്ഡലത്തിലുണ്ട്.(puthuppally byelection campaign in last stage) ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് ഇന്ന് അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിൽ വാഹന പര്യടനം നടത്തും. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ 11 മണിക്ക് മാധ്യമങ്ങളെ […]

Kerala Local

താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ വാഹനത്തിന് തീപിടിച്ചു. ടൈൽസ് കയറ്റി പോവുകയായിരുന്ന ലോറിയാണ് കത്തിനശിച്ചത്. ലോറിയുടെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. മുക്കത്ത് നിന്ന് അഗ്നിശമന സേനയെത്തി തീ അണച്ചു. ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. രാവിലെ അഞ്ചുമണിയോടെയാണ് സംഭവം. താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപം ടൈൽ കയറ്റി വന്ന ലോറിക്ക് തീപിടിക്കുകയായിരുന്നു. ഷോട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിൽ നിന്ന് തീ ഉയരുന്നത് കണ്ട ലോറി ഡ്രൈവർ, പുറത്തിറങ്ങി അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. […]

Kerala Latest news

ആറന്മുള ഉതൃട്ടാതി ജലോത്സവം ഇന്ന്

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന് പമ്പയാറിന്റെ നെട്ടായത്തിൽ നടക്കും. ഉ​ച്ച​യ്‌ക്ക് 12.45ന് ​ജ​ല​ഘോ​ഷ​യാ​ത്ര​യോ​ടെ ​ജ​ലോ​ത്സ​വത്തിന് തുടക്കമാകും. ജലഘോഷയാത്ര മന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ് ചെയ്യും. ജലോത്സവത്തിന്റ ഉദ്ഘാടനം ഉച്ച കഴിഞ്ഞ് രണ്ടിന് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. ജലോത്സവത്തിന്റ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ എല്ലാ പൂർത്തിയായി. രാവിലെ 9.30 ന്‌ ആറന്മുള ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയായി കൊണ്ടുവരുന്ന ദീപം കൊളുത്തി കളക്ടർ ദിവ്യാ എസ് അയ്യർ പതാക ഉയർത്തുന്നതോടെ ജലോത്സവ […]