മലപ്പുറത്തിന്റെ തീരദേശം ജ്ഞാനികളാലും സമുദ്ര സഞ്ചാരികളാലും സമ്പന്നമായിരുന്നു. സാമൂതിരിയുടെ രണ്ടാം തലസ്ഥാനമായിരുന്ന പൊന്നാനിക്ക് സമ്പന്നമായ വാണിജ്യ സാംസ്‌കാരിക ചരിത്രവുമുണ്ട്. തൊട്ടടുത്തുള്ള തിരൂരിലാണ് ഭാഷാ പിതാവിന്റെ നാട്. പൊന്നാനിയും തിരൂരും അടങ്ങുന്ന മലപ്പുറത്തിന്റെ തീരദേശത്തിന് രാജവാഴ്ചയുടെയും അധിനിവേശത്തിന്റെയും മാത്രമല്ല, ജ്ഞാനത്തിന്റെയും കലയുടേയും സമ്പന്നമായ ചരിത്രമുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ പൊന്നാനിയില്‍ ജീവിച്ച വിഖ്യാത ജ്ഞാനിയും നവോത്ഥാന നായകനുമാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം. കേരളത്തിലെ ആദ്യ ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ രചിച്ചത് സൈനുദ്ദീന്‍ മഖ്ദൂമാണ്. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സാമൂതിരിക്കൊപ്പം ചേര്‍ന്ന് വിശുദ്ധ […]
India
പ്രവാസലോകത്തിനു മാതൃകയായി ,സ്വിസ്സ് മലയാളികൾക്കഭിമാനമായി പഴേൻകോട്ടിൽ മാത്യുവും ഭാര്യ മേരിയും…
നാട്ടിലെ ഒരേക്കർ ഭൂമി അശരണരായ പതിനാറു പേർക്കായി ദാനം നൽകി മാതൃകയാകുന്നു .മാർച്ച് രണ്ടിന് ആധാര കൈമാറ്റം . സഹജീവി സ്നേഹം വാക്കുകളിൽ ഒതുക്കാതെ പ്രാവർത്തികമാക്കി മാതൃകയാകുകയാണ് ഇലഞ്ഞി സ്വദേശി പഴേൻകോട്ടിൽ മാത്യുവും ഭാര്യ മേരിയും.എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്ത് ഒന്നാം വാർഡിൽ പെരിയപ്പുറം കവലയ്ക്കു സമീപം തങ്ങൾക്കുള്ള ഒരേക്കർ ഭൂമി ഭൂരഹിതരായ 16 കുടുംബങ്ങൾക്കു വീതിച്ചു നൽകിയാണ് ദന്പതികൾ മാതൃകയാകുന്നത്. കഴിഞ്ഞ 50 വർഷത്തോളമായി സ്വിറ്റ്സർലൻഡിൽ ജോലി ചെയ്തുവരുന്ന ദന്പതികൾ 1998-ൽ വാങ്ങിയ ഇൗ ഭൂമിക്ക് […]
പട്ടാള വേഷത്തില്‍ തോക്കേന്തി വാര്‍ത്താ അവതരണം
വാര്‍ത്താ ചാനലുകള്‍ വ്യത്യസ്തതയ്ക്കും പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിനും വേണ്ടി പലതരം പരീക്ഷണങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ധാര്‍മ്മിതക ചോരാത്ത നിലയിലായിരിക്കണം ആ പരീക്ഷണങ്ങളൊക്കെയും. ഇതില്‍ ചിലതൊക്കെ കൈവിട്ട് പോകാറുമുണ്ട് നടി ശ്രീദേവിയുടെ അപകട മരണവുമായി ബന്ധപ്പെട്ട് ചില ചാനലുകള്‍ കാണികളെ പിടിച്ചിരുത്താന്‍ വേണ്ടി ചെയ്ത ‘വ്യത്യസ്ത അവതരണം’ ആരും മറന്നിട്ടുണ്ടാകില്ല. ബാത്ത് ടബ്ബില്‍ കിടന്ന് വരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവരുണ്ട്. ഇപ്പോഴിതാ ഇന്ത്യ – പാക് സംഘര്‍ഷം യുദ്ധഭീതിക്ക് സമാനമായ സാഹചര്യത്തിലേക്ക് കടക്കുമ്പോള്‍ ഒരു തെലുങ്ക് വാര്‍ത്താ ചാനലില്‍ അവതാരകന്‍ […]
പാക് ആക്രമണശ്രമം പരാജയപ്പെടുത്തിയെന്ന് വിദേശകാര്യമന്ത്രാലയം
ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണത്തിന് തയ്യാറെടുത്ത പാകിസ്ഥാന്‍ ശ്രമം പരാജയപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. വ്യോമാതിര്‍ത്തി ലംഘിച്ച പാക് പോര്‍വിമാനം വെടിവെച്ചിട്ടു. പ്രതിരോധത്തിനിടെ ഒരു മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റിനെ കാണാതായെന്ന് വിദേശകാര്യ വക്താവ് റവീഷ് കുമാര്‍ സ്ഥിരീകരിച്ചു. ഇയാള്‍ കസ്റ്റഡിയിലുണ്ടെന്നാണ് പാകിസ്ഥാന്റെ അവകാശവാദം. പൈലറ്റ് കസ്റ്റഡിയിലുണ്ടെന്ന് പാകിസ്താന്‍ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണ രേഖക്ക് സമീപം മിഗ് 21 വിമാനം പറപ്പിക്കുന്നതിനിടെയാണ് പൈലറ്റിനെ കാണാതായത്. പൈലറ്റ് കസ്റ്റഡിയിലുണ്ടെന്ന് പാകിസ്താന്‍ […]
പെരിയ ഇരട്ട കൊലപാതക കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം
പെരിയ ഇരട്ട കൊലപാതക കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കാസർകോട് ഡി.സി.സി നടത്തുന്ന 48 മണിക്കൂർ നിരാഹാര സമരം തുടരുന്നു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരനടക്കമുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കള്‍ ഇന്ന് സമര പന്തലിലെത്തി. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. നിരാഹാര സമരത്തിന്റെ രണ്ടാം ദിവസം സമര പന്തലിൽ അഭിവാദ്യമർപ്പിക്കാൻ നിരവധി നേതാക്കളും ജില്ലയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും എത്തി. സമരത്തിന് അഭിവാദ്യമർപ്പിച്ച് ഉമ്മന്‍ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ശബ്ദ സന്ദേശം സമര പന്തലില്‍ കേൾപ്പിച്ചു. […]
വ്യോമാക്രമണത്തെ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്ന് കോടിയേരി
പാകിസ്താനില്‍ വ്യോമസേന നടത്തിയ ആക്രമണം ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വ്യോമാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. അതേസമയം പ്രസ്താവനയുടെ പേരില്‍ കോടിയേരിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരായ രാജ്യദ്രോഹ കേസ്
മലപ്പുറം ഗവര്‍ണമെന്റ് കോളെജില്‍ പോസ്റ്റര്‍ പതിച്ചെന്ന പരാതിയില്‍ രാജദ്രോഹ കേസ് എടുത്ത പൊലീസ് നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രസ്താവന. ഉടനടി ഹിംസാത്മക ഫലങ്ങൾ ഉളവാക്കാത്ത കേവലമായ മുദ്രാവാക്യങ്ങളുടെയും പോസ്റ്ററുകളുടെയും പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തരുതെന്ന് മുൻപ് സമാനമായ പല കേസുകളിലെയും വിധികളിൽ സുപ്രീം കോടതി പ്രസ്താവിച്ചിട്ടുണ്ടെന്നും വ്യക്തികളുടെയും വിദ്യാർഥികളുടെയും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെയും രാഷ്ട്രീയ പ്രവർത്തനത്തെയും രാജ്യദ്രോഹമെന്നു മുദ്ര കുത്തുന്നത് കലാലയ രാഷ്ട്രീയത്തിന്റെയും ജനാധിപത്യ വ്യവസ്ഥയുടെ തന്നെയും അന്തസത്തയെ പിറകോട്ടടുപ്പിക്കുമെന്നും പൊതു പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. അഭിപ്രായ സ്വാതന്ത്ര്യവും […]
പാക് വിമാനം ഇന്ത്യ വെടിവെച്ചിട്ടു; മൂന്ന് F-16 വിമാനങ്ങളെ തുരത്തി
അതിര്‍ത്തി ലംഘിച്ചെത്തിയ പാകിസ്താന്റെ മൂന്ന് F -16 വിമാനങ്ങളെ ഇന്ത്യ തുരത്തി. ഒരു പാക് വിമാനം വെടിവെച്ചിട്ടു. ശ്രീനഗര്‍ വിമാനത്താവളം സര്‍വീസ് നിര്‍ത്തി. ലേ, ജമ്മു, പഠാന്‍കോട് വിമാനത്താവളങ്ങളും അടച്ചു. വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊലീസ് ഘടനയിൽ അഴിച്ചുപണി
പൊലീസിന്റെ ഘടനയിൽ അഴിച്ചുപണി. ക്രമസമാധാന ചുമതലക്ക് സംസ്ഥാനത്ത് ഇനി ഒരു എ.ഡി.ജി.പി ഉണ്ടാകും. നിലവിൽ സൗത്ത് സോൺ, നോർത്ത് സോൺ എ.ഡി.ജി.പിമാരാണുള്ളത്. റേഞ്ചുകളുടെ ചുമതല ഡി.ഐ.ജിമാർക്ക് നൽകും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
അടുത്ത സാമ്പത്തിക വര്‍ഷത്തിലെ കാര്‍ഷിക വായ്പയുടെ പലിശ സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കും
2019 – 20 വര്‍ഷത്തില്‍ കര്‍ഷകര്‍ എടുക്കുന്ന വായ്പയ്ക്ക് പലിശ ഈടാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍. പലിശ സര്‍ക്കാര്‍ വഹിക്കും. വര്‍ധിച്ച് വരുന്ന കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇടുക്കി പോലെയുള്ള ജില്ലകളില്‍ ജപ്തി നോട്ടീസ് അയക്കുന്നതിൽ നിന്ന് ബാങ്കുകൾ പിന്‍മാറണമെന്നും കൃഷിമന്ത്രി ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ബാങ്കുകളുടെ യോഗം വിളിച്ചു.