ഹോളിയുമായി ബന്ധപ്പെട്ട പരസ്യ ചിത്രത്തിന് ശേഷം സര്‍ഫ് എക്സലിന് സംഘപരിവാര്‍ അനുഭാവ പ്രവര്‍ത്തകരില്‍ നിന്നും സാമൂഹിക മാധ്യമങ്ങള്‍ വഴി നേരിടേണ്ടി വന്നത് വലിയ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമാണ്. എന്നാല്‍ പ്രതിഷേധങ്ങളില്‍ വഴി തെറ്റിയ ചിലര്‍ സര്‍ഫ് എക്സലെന്ന് തെറ്റിദ്ധരിച്ച് പ്രതിഷേധം അറിയിച്ചത് മൈക്രോസോഫ്റ്റിന്റെ എക്സല്‍ ആപ്ലിക്കേഷന്റെ ഗൂഗിള്‍ സ്റ്റോറിലാണ്. സര്‍ഫ് എക്സലും മൈക്രോ സോഫ്റ്റ് എക്സലും മാറി തെറ്റിദ്ധരിച്ച പ്രതിഷേധക്കാര്‍ വലിയ രീതിയിലുള്ള ബഹിഷ്ക്കരാണാഹ്വാനങ്ങള്‍ക്കാണ് മൈക്രോ സോഫ്റ്റിന്റെ എക്സല്‍ ആപ്പിന് കീഴെ വന്നിരിക്കുന്നത്. പ്രതിഷേധം കനപ്പിച്ച ചിലര്‍ വൺ […]
India
ശബരിമല വിഷയം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കുമ്മനം
ലോക്സഭ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന നിര്‍ദേശത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കുമ്മനം രാജശേഖരന്‍. ശബരിമല പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്നാണെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതിന് ശേഷം തിരുവനന്തപുരത്തെത്തിയ കുമ്മനത്തിന് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.
ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പ് വകവെക്കാതെ പ്രചാരണവുമായി മുന്നോട്ടുപോകാന്‍ കെ.എം മാണി
പി.ജെ ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പ് വകവെക്കാതെ പ്രചാരണവുമാ യി മുന്നോട്ടുപോകാന്‍ കെ.എം മാണി തോമസ് ചാഴികാടന് നിര്‍ദേശം നല്‍കി. കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനത്തിന് വിരുദ്ധമായാണ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്ന് മോന്‍സ് ജോസഫ് കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ സ്റ്റിയറിംഗ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് ജോസ് കെ മാണി മറുപടി നല്‍കി. പി.ജെ ജോസഫിൻ്റെ നീക്കങ്ങളെ തടഞ്ഞ് തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയാക്കിയതില്‍ അപ്പോൾതന്നെ പി.ജെ ജോസഫ് പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോൻസ് […]
കോട്ടയത്തേക്ക് പരിഗണിച്ചത് ജോസഫിന്‍റെ പേര്, പിന്നെ എങ്ങനെ മാറിയെന്നറിയില്ല; മോന്‍സ് ജോസഫ്
കോട്ടയം സീറ്റിലേക്ക് കേരള കോണ്‍ഗ്രസിന്റെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം പരിഗണിച്ചത് പി.ജെ ജോസഫിന്റെ പേരായിരുന്നുവെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. പിന്നീട് എങ്ങനെ ആ പേര് മാറിയെന്ന് അറിയില്ല. ജോസഫിന് സീറ്റ് നിഷേധിച്ചത് പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാക്കുന്നുണ്ട്, യു.ഡി.എഫ് നേതാക്കള്‍ ഡല്‍ഹിയില്‍ നിന്നെത്തിയാല്‍ ചര്‍ച്ച നടത്തി തീരുമാനം എടുക്കുമെന്നും മോന്‍സ് അറിയിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെയാണ് തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി പ്രഖ്യാപിച്ചത്. ഇതില്‍ ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ ജോസഫ് വിഭാഗം […]
പ്രണയ നൈരാശ്യം; തിരുവല്ലയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി
തിരുവല്ലയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി. തീകൊളുത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയിരൂര്‍ സ്വദേശിയായ യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രണയ നൈരാശ്യം കാരണമാണ് തീ കൊളുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. രണ്ട് കുപ്പി പെട്രോളുമായാണ് ഇയാള്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവതിയുടെ അടുത്ത് എത്തിയത്. തുടര്‍ന്ന് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാരണ് തീയണച്ച് യുവതിയെ ആശുപത്രിയിലെത്തിച്ചത്. 60 ശതമാനം പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
58 വര്‍ഷത്തിന് ശേഷം ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം
തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ഇന്ന് അഹമ്മദാബാദില്‍. പ്രധാനമന്ത്രിയുടെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെയും തട്ടകത്തില്‍ കരുത്ത് തെളിയിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. തെരഞ്ഞെടുപ്പ് പ്രചരണമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗം പ്രകടന പത്രികയുടെ അന്തിമ കരടിന് അംഗീകാരം നല്‍കും. യോഗത്തിനെത്തുന്ന രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് ഗുജറാത്ത് പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക്ക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരും. 58 വര്‍ഷത്തിന് ശേഷമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം നടക്കുന്നത്. കോണ്‍ഗ്രസ് […]
മലമ്പുഴ ഡാമിലേക്കുള്ള കൈവഴികളും വറ്റിവരളുന്നു
ശക്തമായ പ്രളയം വരള്‍ച്ചയുടെ കാഠിന്യം വര്‍ധിപ്പിക്കുന്നു. മലകളില്‍ നിന്നും ഉല്‍ഭവിക്കുന്ന പല പുഴകളും, നീരുറവകളും വറ്റിക്കഴിഞ്ഞു. കടുത്ത ജലക്ഷാമത്തിനു സാധ്യത. ഇത് മലമ്പുഴ ഡാമിലേക്ക് ഒഴുകിയെത്തുന്ന നൊച്ചിതോട്. ഒരു തുള്ളിവെള്ളമില്ലാത്തവിധം പൂര്‍ണമായും വറ്റി. വലിയ പുഴ, മൈലാടി പുഴ, ഒന്നാം പുഴ തുടങ്ങിയ പുഴകളെല്ലാം ചെറിയ നീരുറവകളായിമാത്രം ഒഴുകുന്നു. നീരൊഴുക്ക് കുറഞ്ഞാല്‍ ഡാമിലേത്തുന്ന വെള്ളവും ഗണ്യമായി കുറയും ഇത് ലക്ഷകണക്കിനാളുകളുടെ കുടിവെള്ളത്തെ ബാധിക്കും. മുന്‍വര്‍ഷങ്ങളിലൊന്നും ഇല്ലാത്തവിധമാണ് ജലാശയങ്ങള്‍ വറ്റുന്നത്. മലമ്പുഴ ഡാമിലേക്കെത്തുന്ന ജലാശയങ്ങള്‍ക്ക് മാത്രമല്ല ഈ അവസ്ഥ. […]
സ്ഥാനാര്‍ഥി ചിത്രം വ്യക്തമായ തിരുവനന്തപുരത്ത് ത്രികോണ മത്സരം
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോൾ കൃത്യമായി സ്ഥാനാർഥി ചിത്രം തെളിഞ്ഞ കേരളത്തിലെ ഏക മണ്ഡലമാണ് തിരുവനന്തപുരം. സിറ്റിംഗ് എം.പി ശശി തരൂരിനെ യു.ഡി.എഫ് നിലനിർത്തിയപ്പോൾ സി.പി.ഐ നേതാവും എം.എൽ.എയുമായ സി.ദിവാകരനെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയത്. ആർ.എസ്.എസിന്റെ സമ്മർദ്ദത്തെ തുടർന്ന് മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരനാണ് എൻ.ഡി.എ സ്ഥാനാർഥി. കഴിഞ്ഞ തവണ ഭൂരിപക്ഷം കുറഞ്ഞെങ്കിലും ശശി തരൂരിനെയാണ് യു.ഡി.എഫ് സ്ഥാനാർഥിയാക്കിയത്. താൻ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളിലൂടെ വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് തരൂർ. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പേയ്‍മെന്റ് സീറ്റ് വിവാദത്തിൽ […]
മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി ബി.ജെ.പിയുടെ സാധ്യതാ സ്ഥാനാർഥി പട്ടിക
മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി സംസ്ഥാനത്തെ ബി.ജെ.പി സാധ്യതാ സ്ഥാനാർഥി പട്ടിക തയ്യാറാക്കി. ഓരോ മണ്ഡലത്തിലും മുൻഗണന ക്രമത്തിൽ സ്ഥാനാർഥികളുടെ പട്ടിക വീതമാണ് നൽകിയിരിക്കുന്നത്. ദേശീയ തെരഞ്ഞെടുപ്പ് കമ്മറ്റി രണ്ട് ദിവസത്തിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കും. എ പ്ലസ് മണ്ഡലങ്ങളായി ബി.ജെ.പി വിലയിരുത്തിയിരിക്കുന്ന പത്തനംതിട്ട,പാലക്കാട് സീറ്റുകൾക്ക് വേണ്ടി പല മുതിർന്ന നേതാക്കളും അവകാശവാദമുന്നയിച്ചു. പത്തനംതിട്ടയിൽ പി.എസ് ശ്രീധരൻ പിള്ളക്ക് പുറമേ എം.ടി രമേശും കെ.സുരേന്ദ്രനും അവകാശവാദമുന്നയിച്ചു. പാലക്കാടിന് വേണ്ടി ശോഭാ സുരേന്ദ്രനും കൃഷ്ണകുമാറും രംഗത്തെത്തി. തർക്കം നീണ്ടതോടെ യോഗത്തിനെത്തിയ ദേശീയ […]
പി.രാജീവിന് വേണ്ടി വോട്ട് ചോദിച്ച് സംവിധായകന്‍ മേജര്‍ രവി
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.രാജീവിന് വേണ്ടി വോട്ട് ചോദിച്ച് സംവിധായകന്‍ മേജര്‍ രവി എറണാകുളത്തെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലെത്തി. ബി.ജെ.പി അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്ന മേജര്‍ രവി ആദ്യമായാണ് ഇടത് വേദിയിലെത്തുന്നത്. പി.രാജീവിനെ തെരഞ്ഞെടുത്താല്‍ നാടിന് എന്ത് ഗുണമുണ്ടാകും എന്നതാണ് താന്‍ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനുണ്ടായ കാരണമെന്ന് വ്യക്തമാക്കിയാണ് മേജര്‍ രവി സംസാരിച്ചു തുടങ്ങിയത്. താന്‍ വേദിയില്‍ എത്തിയതില്‍ പലരുടെയും നെറ്റിയില്‍ ചുളിവ് കാണുന്നുണ്ടെന്നും മേജര്‍ രവി തുറന്നടിച്ചു. പല രാജ്യസഭാ എം.പിമാരും പെന്‍ഷന്‍ കാശ് വാങ്ങാന്‍ മാത്രം […]












