India Kerala

പ്രണയ നൈരാശ്യം; തിരുവല്ലയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി

തിരുവല്ലയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി. തീകൊളുത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയിരൂര്‍ സ്വദേശിയായ യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രണയ നൈരാശ്യം കാരണമാണ് തീ കൊളുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. രണ്ട് കുപ്പി പെട്രോളുമായാണ് ഇയാള്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവതിയുടെ അടുത്ത് എത്തിയത്. തുടര്‍ന്ന് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാരണ് തീയണച്ച് യുവതിയെ ആശുപത്രിയിലെത്തിച്ചത്. 60 ശതമാനം പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

India National

58 വര്‍ഷത്തിന് ശേഷം ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ഇന്ന് അഹമ്മദാബാദില്‍. പ്രധാനമന്ത്രിയുടെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെയും തട്ടകത്തില്‍ കരുത്ത് തെളിയിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. തെരഞ്ഞെടുപ്പ് പ്രചരണമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗം പ്രകടന പത്രികയുടെ അന്തിമ കരടിന് അംഗീകാരം നല്‍കും. യോഗത്തിനെത്തുന്ന രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് ഗുജറാത്ത് പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക്ക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരും. 58 വര്‍ഷത്തിന് ശേഷമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം നടക്കുന്നത്. കോണ്‍ഗ്രസ് […]

India Kerala

മലമ്പുഴ ഡാമിലേക്കുള്ള കൈവഴികളും വറ്റിവരളുന്നു

ശക്തമായ പ്രളയം വരള്‍ച്ചയുടെ കാഠിന്യം വര്‍ധിപ്പിക്കുന്നു. മലകളില്‍ നിന്നും ഉല്‍ഭവിക്കുന്ന പല പുഴകളും, നീരുറവകളും വറ്റിക്കഴിഞ്ഞു. കടുത്ത ജലക്ഷാമത്തിനു സാധ്യത. ഇത് മലമ്പുഴ ഡാമിലേക്ക് ഒഴുകിയെത്തുന്ന നൊച്ചിതോട്. ഒരു തുള്ളിവെള്ളമില്ലാത്തവിധം പൂര്‍ണമായും വറ്റി. വലിയ പുഴ, മൈലാടി പുഴ, ഒന്നാം പുഴ തുടങ്ങിയ പുഴകളെല്ലാം ചെറിയ നീരുറവകളായിമാത്രം ഒഴുകുന്നു. നീരൊഴുക്ക് കുറഞ്ഞാല്‍ ഡാമിലേത്തുന്ന വെള്ളവും ഗണ്യമായി കുറയും ഇത് ലക്ഷകണക്കിനാളുകളുടെ കുടിവെള്ളത്തെ ബാധിക്കും. മുന്‍വര്‍ഷങ്ങളിലൊന്നും ഇല്ലാത്തവിധമാണ് ജലാശയങ്ങള്‍ വറ്റുന്നത്. മലമ്പുഴ ഡാമിലേക്കെത്തുന്ന ജലാശയങ്ങള്‍ക്ക് മാത്രമല്ല ഈ അവസ്ഥ. […]

India Kerala

സ്ഥാനാര്‍ഥി ചിത്രം വ്യക്തമായ തിരുവനന്തപുരത്ത് ത്രികോണ മത്സരം

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോൾ കൃത്യമായി സ്ഥാനാർഥി ചിത്രം തെളിഞ്ഞ കേരളത്തിലെ ഏക മണ്ഡലമാണ് തിരുവനന്തപുരം. സിറ്റിംഗ് എം.പി ശശി തരൂരിനെ യു.ഡി.എഫ് നിലനിർത്തിയപ്പോൾ സി.പി.ഐ നേതാവും എം.എൽ.എയുമായ സി.ദിവാകരനെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയത്. ആർ.എസ്.എസിന്റെ സമ്മർദ്ദത്തെ തുടർന്ന് മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരനാണ് എൻ.ഡി.എ സ്ഥാനാർഥി. കഴിഞ്ഞ തവണ ഭൂരിപക്ഷം കുറഞ്ഞെങ്കിലും ശശി തരൂരിനെയാണ് യു.ഡി.എഫ് സ്ഥാനാർഥിയാക്കിയത്. താൻ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളിലൂടെ വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് തരൂർ. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പേയ്‍മെന്റ് സീറ്റ് വിവാദത്തിൽ […]

India Kerala

മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി ബി.ജെ.പിയുടെ സാധ്യതാ സ്ഥാനാർഥി പട്ടിക

മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി സംസ്ഥാനത്തെ ബി.ജെ.പി സാധ്യതാ സ്ഥാനാർഥി പട്ടിക തയ്യാറാക്കി. ഓരോ മണ്ഡലത്തിലും മുൻഗണന ക്രമത്തിൽ സ്ഥാനാർഥികളുടെ പട്ടിക വീതമാണ് നൽകിയിരിക്കുന്നത്. ദേശീയ തെരഞ്ഞെടുപ്പ് കമ്മറ്റി രണ്ട് ദിവസത്തിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കും. എ പ്ലസ് മണ്ഡലങ്ങളായി ബി.ജെ.പി വിലയിരുത്തിയിരിക്കുന്ന പത്തനംതിട്ട,പാലക്കാട് സീറ്റുകൾക്ക് വേണ്ടി പല മുതിർന്ന നേതാക്കളും അവകാശവാദമുന്നയിച്ചു. പത്തനംതിട്ടയിൽ പി.എസ് ശ്രീധരൻ പിള്ളക്ക് പുറമേ എം.ടി രമേശും കെ.സുരേന്ദ്രനും അവകാശവാദമുന്നയിച്ചു. പാലക്കാടിന് വേണ്ടി ശോഭാ സുരേന്ദ്രനും കൃഷ്ണകുമാറും രംഗത്തെത്തി. തർക്കം നീണ്ടതോടെ യോഗത്തിനെത്തിയ ദേശീയ […]

India Kerala

പി.രാജീവിന് വേണ്ടി വോട്ട് ചോദിച്ച് സംവിധായകന്‍ മേജര്‍ രവി

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.രാജീവിന് വേണ്ടി വോട്ട് ചോദിച്ച് സംവിധായകന്‍ മേജര്‍ രവി എറണാകുളത്തെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലെത്തി. ബി.ജെ.പി അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്ന മേജര്‍ രവി ആദ്യമായാണ് ഇടത് വേദിയിലെത്തുന്നത്. പി.രാജീവിനെ തെരഞ്ഞെടുത്താല്‍ നാടിന് എന്ത് ഗുണമുണ്ടാകും എന്നതാണ് താന്‍ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനുണ്ടായ കാരണമെന്ന് വ്യക്തമാക്കിയാണ് മേജര്‍ രവി സംസാരിച്ചു തുടങ്ങിയത്. താന്‍ വേദിയില്‍ എത്തിയതില്‍ പലരുടെയും നെറ്റിയില്‍ ചുളിവ് കാണുന്നുണ്ടെന്നും മേജര്‍ രവി തുറന്നടിച്ചു. പല രാജ്യസഭാ എം.പിമാരും പെന്‍ഷന്‍ കാശ് വാങ്ങാന്‍ മാത്രം […]

India Kerala

പി.ജെ ജോസഫിന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസില്‍ രാജി

പി.ജെ ജോസഫിന് കോട്ടയം സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ രാജി. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി.എം ജോർജാണ് രാജിവെച്ചത്. കോട്ടയത്ത് മത്സരിക്കാന്‍ താല്‍പര്യം അറിയിച്ച പി.ജെ ജോസഫിനെ തള്ളി തോമസ് ചാഴിക്കാടനെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പി.ജെ ജോസഫ് തന്നെ രംഗത്ത് എത്തിയിരുന്നു. തോമസ് ചാഴിക്കാടനെ കോട്ടയത്ത് സ്ഥാനാർഥിയാക്കിയത് അംഗീകരിക്കാനാവില്ലെന്നും തനിക്ക് സീറ്റ് നിഷേധിച്ചത് നീതിപൂര്‍വമായ തീരുമാനമല്ലെന്നും, ജില്ല മാറി മത്സരിക്കുന്നുവെന്ന […]

India Kerala

ബോണക്കാട് തീര്‍ഥാടനവിലക്ക്; കേസുകളില്‍ ബിഷപ്പിനെ പ്രതിയാക്കിയത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നു

ബോണക്കാട് തീര്‍ഥാടനവിലക്കിനെതിരായ സമരത്തിലെ കേസുകളില്‍ ലത്തീന്‍ രൂപതാ ബിഷപിനെ പ്രതിയാക്കിയത് തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നു. നെയ്യാറ്റിന്‍കര രൂപതയുടെ നിലപാട് തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. സര്‍ക്കാര്‍ നിലപാട് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കേരള ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍ നെയ്യാറ്റിന്‍കര പ്രസിഡന്റ് മീഡിയവണിനോട് പറഞ്ഞു. ബോണക്കാട് കുരിശുമലയില്‍ വനഭൂമി കൈയ്യേറി കുരിശ് സ്ഥാപിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് തീര്‍ഥാടനത്തിന് വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് ലംഘിച്ച് തീര്‍ഥാടനം നടത്താന്‍ വിശ്വാസികള്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍പ്രതിഷേധങ്ങളും നടന്നു. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പും പൊലീസ് […]

India National

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കൊല്ലപ്പെട്ടതായി സൂചന

പുല്‍വാമ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ മുദാസിര്‍ അഹമ്മദ് ഖാന്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സൂചന. ത്രാലില്‍ ഇന്നലെ സുരക്ഷാ സേന വധിച്ച ഭീകരരില്‍ ഇയാളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭീകരരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പുല്‍വാമയില്‍ 40 ജവാന്മാരെ കൊലപ്പെടുത്തിയ ആക്രമണം ആസൂത്രണം ചെയ്തത് മുദാസിര്‍ അഹമ്മദ് ഖാന്‍ ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്‌ഫോടനം നടത്തിയ ആദില്‍ഖാന്‍ നിരവധി തവണ ഇയാളെ ബന്ധപ്പെട്ടതിന് തെളിവ് ലഭിച്ചതായാണ് അന്വേഷണസംഘം പറയുന്നത്. ഈ കണ്ടെത്തലിന് പിന്നാലെയാണ് […]

India Kerala

പള്ളിത്തര്‍ക്കത്തിന് കാരണം കുമിഞ്ഞുകൂടുന്ന സ്വത്തുക്കള്‍, സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്ന് കോടതി

പള്ളിത്തര്‍ക്കത്തിന് പ്രധാന കാരണം കുമിഞ്ഞുകൂടുന്ന സ്വത്തുക്കളെന്ന് ഹൈക്കോടതി. സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയാല്‍ പ്രശ്നങ്ങള്‍ തീരുമെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. എല്ലാ പള്ളികളും സ്മാരകങ്ങളായി മാറ്റണം. ജസ്റ്റിസ് രാജന്‍ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. പാലക്കാടുള്ള ഒരു പള്ളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് വാക്കാലുള്ള പരാമര്‍ശം. ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട സമിതി പള്ളികളിലെ സ്വത്തുക്കള്‍ കണ്ടുകെട്ടണം. പള്ളികള്‍ സ്മാരകങ്ങളാക്കിയാലും ആരാധനയ്ക്ക് തടസ്സമുണ്ടാവില്ലെന്നും ജസ്റ്റിസ് രാജന്‍ അധ്യക്ഷനായ ബെഞ്ച് പരാമര്‍ശം നടത്തി.