വടകരയില്‍ മത്സരിക്കാന്‍ കെ.മുരളീധരന്‍ സന്നദ്ധത അറിയിച്ചു. വടകരയിലെ മത്സരം അക്രമ രാഷ്ട്രീയത്തിനെതിരായ പോരാട്ടമാണെന്ന് മുരളീധരന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയാകാന്‍ മുരളീധരനോട് ആവശ്യപ്പെട്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടു. മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ഥിയായാല്‍ വളരെ നല്ലതാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. നല്ല പോരാട്ടം കാഴ്ച വെച്ച് വിജയിക്കുമെന്ന പ്രത്യാശയുണ്ട്. ഏത് സ്ഥാനാര്‍ഥിയാണെങ്കിലും വിജയിക്കും. മുരളീധരന്‍ ആണെങ്കില്‍ അനായാസം വിജയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. വടകരയില്‍ കെ.പി.സി.സി സെക്രട്ടറി പ്രവീണ്‍ കുമാറിനെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ദുര്‍ബലനായ […]
India
ബി.ജെ.പി സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതില്‍ ആര്‍.എസ്.എസിന് അതൃപ്തി
ബി.ജെ.പി സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതില്‍ ആര്‍.എസ്.എസിന് അതൃപ്തി. പാര്‍ട്ടിയിലെ ഗ്രൂപ്പിസം ബി.ജെ.പിയുടെ സാധ്യതകളെ ഇല്ലാതാക്കുന്നുവെന്നാണ് വിമര്‍ശനം. ചര്‍ച്ചകള്‍ നീട്ടികൊണ്ടുപോകാന്‍ നേതാക്കള്‍ തന്നെ ശ്രമിക്കുന്നു. വിജയ സാധ്യതയുള്ള സീറ്റിനായി നേതാക്കള്‍ തമ്മിലടിക്കുന്നുവെന്നും ആര്‍.എസ്.എസ് വിമര്‍ശിച്ചു . അതൃപ്തി ആര്‍.എസ്.എസ് ബി.ജെ.പി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ തന്നെ മത്സരിക്കണമെന്ന് അമിത്ഷായുടെ ഫേസ്ബുക്ക് പേജിലും അണികള്‍ ആവശ്യപ്പെട്ടുതുടങ്ങി. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയാണ് മണ്ഡലത്തില്‍ പിടിമുറുക്കിയത്. ഇന്ന് […]
ജാംനഗര്‍ സീറ്റ് നോട്ടമിട്ട് രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ
ബി.ജെ.പിയില്‍ അംഗത്വമെടുത്തതിന് പിന്നാലെ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും താല്‍പര്യം പ്രകടിപ്പിച്ചു. ഗുജറാത്തിലെ ജാംനഗറില്‍ നിന്ന് മത്സരിക്കാനാണ് റിവാബയ്ക്ക് താല്‍പര്യം. പട്ടേല്‍ സംവരണ നേതാവ് ഹാര്‍ദിക് പട്ടേലിനെയാണ് കോണ്‍ഗ്രസ് ജാംനഗറില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. അഹമ്മദാബാദില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്‍റെ സാന്നിധ്യത്തില്‍ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തിരുന്നു. ഒക്ടോബറിൽ പത്മാവത് സിനിമക്കെതിരായ പ്രക്ഷോഭം കത്തിനിൽക്കെയാണ് റിവാബ കർണിസേനയിൽ ചേർന്നത്. കർണിസേനയുടെ വനിതാ വിഭാഗം പ്രസിഡന്‍റായി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷത്രിയ സമുദായത്തിന്‍റെ […]
പണിപൂര്‍ത്തിയായിട്ടും വരാണസിയിലെ അത്യാധുനിക അറവുശാല തുറന്നുകൊടുത്തില്ല; 700ഓളം കുടുംബങ്ങള്‍ പട്ടിണിയില്‍
പണി പൂര്‍ത്തിയായി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും തുറന്നുകൊടുക്കാത്ത അത്യാധുനിക അറവുശാല തൊഴില്‍ നിഷേധിക്കുന്നത് വരാണസിയില്‍ മാത്രം 700ഓളം കുടുംബങ്ങള്‍ക്ക്. ആധുനീകരണത്തിന്റെ മറവിലാണ് നേരത്തെ നഗരസഭയുടെ മേല്‍നോട്ടത്തില്‍ നടന്നു വന്ന ഈ അറവുശാല സര്‍ക്കാര്‍ അടച്ചു പൂട്ടിയത്. വരാണസിയില്‍ മാത്രമല്ല തെക്കന്‍ മേഖലയിലെ 15 ജില്ലകളില്‍ മാംസവ്യാപാരവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന കസായി കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. തെക്കന്‍ യു.പിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വന്ന സര്‍ക്കാര്‍ അംഗീകാരമുള്ള ഏക അറവുശാലയായിരുന്നു വരാണസിയിലേത്. അധികാരമേറ്റതിന് തൊട്ടുപുറകെ യോഗി ആദിത്യനാഥ് ഈ പ്‌ളാന്റ് […]
സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും
കേരളത്തിലെ ഉള്‍പാര്‍ട്ടി കലഹം രൂക്ഷമായിരിക്കെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും . പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ തന്നെ മത്സരിക്കണം എന്ന് അമിത്ഷായുടെ ഫേസ്ബുക്ക് പേജിലും അണികള്‍ ആവശ്യപ്പെട്ടു തുടങ്ങി. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയാണ് മണ്ഡലത്തില്‍ പിടിമുറിക്കിയത്. ഇന്ന് രാത്രിയോടെ സ്ഥാനാര്‍ത്ഥി പട്ടിക ഇറങ്ങിയേക്കും. പത്തനംതിട്ടയ്ക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്ന കെ.സുരേന്ദ്രനെ ആറ്റിങ്ങലിലും അഫോൻസ് കണ്ണന്താനത്തെ കൊല്ലത്തുമാണ് ബി.ജെ.പി ഇപ്പോള്‍ പരിഗണിക്കുന്നത്. ഇത്തരത്തില്‍ മാറ്റം വരുത്തി പുതിയ പട്ടിക കഴിഞ്ഞ ദിവസം […]
തീവ്രവാദ പ്രസ്ഥാനങ്ങളുടെ വോട്ട് ലീഗിന് വേണ്ടെന്ന് ലീഗ്
തീവ്രവാദ പ്രസ്ഥാനങ്ങളുടെ വോട്ട് ലീഗിന് വേണ്ടെന്ന് മുസ്‍ലിം ലീഗ്. സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ. കോൺഗ്രസ് പാരമ്പര്യം പറഞ്ഞു പൊന്നാനിയിൽ കോൺഗ്രസുകാരെ കബളിപ്പിക്കാനുള്ള ചിലരുടെ ശ്രമം വിലപ്പോകില്ലെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. പൊന്നാനി പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. യു.ഡി.എഫ് ക്യാമ്പിന് അക്ഷരാർത്ഥത്തിൽ പ്രതീക്ഷ വർധിപ്പിക്കുന്നതായിരുന്നു പൊന്നാനി മണ്ഡലം കൺവെൻഷൻ. ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ച സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ, തീവ്രവാദസംഘടനകളുടെ വോട്ട് ലീഗിന് വേണ്ടെന്ന് വ്യക്തമാക്കി. മുഖ്യപ്രഭാഷണം നടത്തിയ രമേശ് […]
സ്ത്രീകൾ അടക്കമുള്ള തീര്‍ഥാടക സംഘത്തെ ശബരിമല കർമസമിതി പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി
ശബരിമലയിൽ ദർശനത്തിനെത്തിയ തമിഴ്നാട്ടിൽ നിന്നുള്ള സ്ത്രീകൾ അടക്കമുള്ള തീർഥാടക സംഘത്തെ ശബരിമല കർമസമിതി പ്രവർത്തകർ വഴിയിൽ തടഞ്ഞ് മർദ്ദിച്ചതായി പരാതി. തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടതിനെ തുടർന്നുള്ള തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. സംഭവത്തിൽ പമ്പ പൊലീസ് കേസെടുത്തു. തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടക സംഘം ഇന്നലെ രാത്രി മരക്കൂട്ടത്ത് എത്തിയപ്പോഴാണ് സംഭവം. തിരിച്ചറിയൽ രേഖകൾ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കർമസമിതി പ്രവർത്തകർ തടയുകയായിരുന്നു. സംഘത്തിലുള്ള സ്ത്രീകൾക്ക് 50 വയസ് പിന്നിട്ടതാണന്നും രേഖകൾ പൊലീസിനെ കൈമാറുകയുള്ളൂ എന്നും തീർഥാടക സംഘം നിലപാടെടുത്തു. […]
സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും
കേരളത്തിലെ ഉള്‍പാര്‍ട്ടി കലഹം രൂക്ഷമായിരിക്കെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും . പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ തന്നെ മത്സരിക്കണം എന്ന് അമിത്ഷായുടെ ഫേസ്ബുക്ക് പേജിലും അണികള്‍ ആവശ്യപ്പെട്ടു തുടങ്ങി. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയാണ് മണ്ഡലത്തില്‍ പിടിമുറിക്കിയത്. ഇന്ന് രാത്രിയോടെ സ്ഥാനാര്‍ത്ഥി പട്ടിക ഇറങ്ങിയേക്കും. പത്തനംതിട്ടയ്ക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്ന കെ.സുരേന്ദ്രനെ ആറ്റിങ്ങലിലും അഫോൻസ് കണ്ണന്താനത്തെ കൊല്ലത്തുമാണ് ബി.ജെ.പി ഇപ്പോള്‍ പരിഗണിക്കുന്നത്. ഇത്തരത്തില്‍ മാറ്റം വരുത്തി പുതിയ പട്ടിക കഴിഞ്ഞ ദിവസം […]
വിലക്കാനാവില്ലെന്ന് കോടതി
കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനും രാത്രിയില്‍ സിനിമക്ക് പോവുന്നതിനും വിലക്കേര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി. തൃശൂര്‍ കേരള വര്‍മ കോളജ് ഗേള്‍സ് ഹോസ്റ്റലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യംചെയ്ത് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. രാഷ്ട്രീയ പ്രവര്‍ത്തനം തടയുന്നത് മൌലിക അവകാശങ്ങളുടെ ലംഘനമായി കാണാമെന്നും കോടതി വ്യക്തമാക്കി. കോളജ് ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങൾ കോടതി തടഞ്ഞെങ്കിലും ക്ലാസിൽ പോകാതെ ഹോസ്റ്റലിൽ നിൽക്കണമെങ്കിൽ മുൻകൂർ അനുമതി വേണം, വാർഡൻ അനുവദിച്ച ദിനങ്ങളിലല്ലാതെ സിനിമയ്ക്ക് പോകരുത്, ക്ലാസിൽ കൃത്യമായി […]
മലയിഞ്ചി, പ്രോജക്റ്റ്റുമായി പ്രളയദുരിതാശ്വാസത്തിൽ കൈത്താങ്ങായി ഹെലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ്
സ്വിറ്റ്സർലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത് വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട് സ് എന്ന സോഷ്യൽ മീഡിയ ഗ്രൂപ് . അംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് പ്രളയക്കെടുതിയിൽ പ്രകൃതിയുടെ വിളയാട്ടത്തിൽ എല്ലാം നഷ്ട്ടപെട്ട ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽപ്പെട്ട മലയിഞ്ചി എന്ന പ്രദേശത്തെ പുളിക്കകണ്ടത്തിൽ തോമസ് ഉലഹന്നാന് വീട് നിർമാണപ്രവർത്തവുമായി മുന്നോട്ട് പോകുന്നത് സസന്തോഷം അറിയിക്കട്ടെ . പ്രളയദുരിതാശ്വാസത്തിൽ ഭാഗഭാക്കാകുന്നതിനായി നമ്മൾ മലയിഞ്ചി, പ്രോജക്റ്റ് എന്ന പേരിൽ തുടങ്ങി വെച്ച വീട് […]












