സി.പി.എം പാര്‍ട്ടി ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി. ചെര്‍പ്പുളശ്ശേരി ലോക്കല്‍ കമ്മറ്റി ഓഫീസില്‍ വെച്ച് ഡി.വൈ.എഫ്.ഐ നേതാവ് പീഡിപ്പിച്ചെന്നാണ് പരാതി. യുവതി മങ്കര പൊലീസില്‍ പരാതി നല്‍കി. മങ്കര പൊലീസ് കേസ് ചെര്‍പ്പുളശ്ശേരി പൊലീസിന് കൈമാറി. മണ്ണൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയ്യാറാക്കല്‍ ചര്‍ച്ചക്ക് പാര്‍ട്ടി ഓഫീസിലെ യുവജന സംഘടനയുടെ മുറിയിലെത്തിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടെന്ന് യുവതി മൊഴി നല്‍കിയതെന്നാണ് സൂചന. അതേസമയം ആരോപണവിധേയനായ […]
India
തന്റെ സ്ഥാനാര്‍ഥിത്വം തീരുമാനിച്ചിട്ടില്ലെന്ന് തുഷാര്‍
ലോകസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. എസ്.എന്‍.ഡി.പി ഉപാധ്യക്ഷ സ്ഥാനം ആവശ്യമെങ്കില്‍ രാജിവെക്കും. കേരളത്തില്‍ ചര്‍ച്ച നടത്തിയ ശേഷമേ തീരുമാനിക്കൂ. ബി.ഡി.ജെ.എസ് എസ്.എന്‍.ഡി.പിയുടെ ബി ടീമാണെന്ന് വിചാരിക്കരുതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസ് കുടുംബ വാഴ്ചയെ വിമര്‍ശിച്ച് മോദിയുടെ ബ്ലോഗ്; നിര്‍ണായക പദവികളില്‍ സംഘ്പരിവാര്‍ വാഴ്ചയെന്ന് കോണ്‍ഗ്രസ്
കോണ്‍ഗ്രസിന്‍റെ കുടുംബ വാഴ്ചയെ കടന്നാക്രമിച്ച് നരേന്ദ്ര മോദി. കുടുംബ വാഴ്ചയാണ് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഭീഷണിയെന്നും 2014ല്‍ രാജ്യം വോട്ട് ചെയ്തത് കുടുംബ വാഴ്ചക്കെതിരെയാണെന്നും മോദി വിമര്‍ശിച്ചു. അഞ്ച് വര്‍ഷം കൊണ്ട് ബി.ജെ.പിയാണ് ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ത്തതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിടുന്ന പ്രധാന വിമര്‍ശനമാണ് ഭരണഘടനാ സ്ഥാപനങ്ങളെ ഓരോന്നായി തകര്‍ത്തുവെന്നത്. ആ വിമര്‍ശനത്തെ മറികടക്കാനാണ് കോണ്‍ഗ്രസിനെ പഴിചാരിക്കൊണ്ടുള്ള മോദിയുടെ ബ്ലോഗ്. പ്രസ് മുതല്‍ പാര്‍ലമെന്റ് വരെ, സൈന്യം മുതല്‍ അഭിപ്രായസ്വാതന്ത്ര്യം വരെ, ഭരണഘടന […]
വാഹനം ഇടിപ്പിച്ച് പൊലീസുകാരനെ പരിക്കേല്‍പ്പിച്ച പ്രതിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു
തിരുവനന്തപുരം പൂന്തുറയില്‍ പൊലീസുകാരനെ ആക്രമിച്ച കേസിലെ പ്രതിയെ ഡി.വൈ.എഫ്.ഐ ബലമായി സ്റ്റേഷനില്‍ നിന്ന് മോചിപ്പിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പ്രവീണിനെയാണ് മോചിപ്പിച്ചത്. പ്രവീണ്‍ വാഹന പരിശോധനക്കിടെ ആക്രമിച്ചെന്ന്പരിക്കേറ്റ പൊലീസുകാരന്‍ മീഡിയാവണിനോട് പറഞ്ഞു. പൂന്തുറ സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പ്രവീണ്‍ ഹെല്‍മെറ്റ് ധരിക്കാതെ ഇരു ചക്ര വാഹനത്തിലെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ കൈ കാണിച്ചെങ്കിലും ഇയാള്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ഇതോടെ സമീപമുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ വാഹനത്തിന് മുന്നിലേക്ക് കയറി നില്‍ക്കുകയായിരുന്നു. ഈ […]
സംസ്ഥാനത്ത് ബി.ജെ.പി 14 സീറ്റുകളില്‍ മത്സരിക്കും, തൃശൂര്‍ ബി.ഡി.ജെ.എസിന്
കേരളത്തില്‍ എന്‍.ഡി.എയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. സംസ്ഥാനത്ത് ബി.ജെ.പി 14 സീറ്റുകളില്‍ മത്സരിക്കുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു അറിയിച്ചു. വയനാട്, ആലത്തൂര്‍, ഇടുക്കി, തൃശൂര്‍, മാവേലിക്കര മണ്ഡലങ്ങളില്‍ ബി.ഡി.ജെ.എസും കോട്ടയത്ത് പി.സി തോമസുമായിരിക്കും മത്സരിക്കുക. എന്‍.ഡി.എക്ക് അനുകൂലമായി കേരള മണ്ണ് പാകപ്പെട്ടുവെന്നും ഇത്തവണ തെരഞ്ഞെടുപ്പില്‍ അത്ഭുതം സൃഷ്ടിക്കുമെന്നും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു.
പത്തനംതിട്ടയില്‍ സുരേന്ദ്രന്‍,ആറ്റിങ്ങലില്‍ ശോഭ സുരേന്ദ്രന്‍
പിടിവലിക്കും കലഹത്തിനും ഒടുവിൽ കേരളത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പൂർത്തിയായി. പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ മത്സരിച്ചേക്കും. മത്സര രംഗത്ത് നിന്ന് മാറി നിൽക്കാൻ ശ്രീധരൻ പിള്ളയോട് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചു. എറണാകുളത്ത് അൽഫോൺസ് കണ്ണന്താനവും ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രനും മത്സരിക്കും. സ്ഥാനാർഥി പ്രഖ്യാപനം നാളെയുണ്ടാകുമെന്നും ആരൊക്കെ മത്സരിക്കുമെന്ന് കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
തുഷാർ മത്സരിച്ചാൽ തോൽക്കുമെന്ന് വെള്ളാപ്പള്ളി
വെള്ളാപ്പള്ളിയെ കണ്ട് പിന്തുണ തേടി ചാലക്കുടിയിലെ ഇടതു സ്ഥാനാർഥി ഇന്നസെന്റ്. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയതായിരുന്നു കൂടിക്കാഴ്ച. പിന്തുണ തേടി എന്‍.എസ്.എസ് ആസ്ഥാനത്തു പോകില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. തുഷാർ മത്സരിച്ചാൽ തോൽക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ ആവർത്തിച്ചു. അര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും കൈ കൊടുത്ത് പിരിഞ്ഞു.
ചുട്ടുപൊള്ളി കൊല്ലം; മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റതോടെ ജാഗ്രതാനിര്‍ദേശം
വേനല്‍ ശക്തി പ്രാപിച്ചതോടെ കൊല്ലത്തിന്റെ മലയോര മേഖല ചുട്ടുപൊള്ളുകയാണ്. 39 ഡിഗ്രി ചൂട് രേഖപ്പെടുത്തിയ ഇവിടെ മൂന്ന് പേര്‍ക്കാണ് സൂര്യാതപമേറ്റത്. ചൂട് ഇനിയും കൂടാനുള്ള സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. മീനമാസച്ചൂടേറ്റ് വെന്തുരുകുകയാണ് കേരളം. കൊല്ലം ജില്ലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തിയത്. കനത്ത ചൂടില്‍ മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റതോടെ ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. ചൂട് ഉയര്‍ന്നുതുടങ്ങിയ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി മുന്‍കരുതലും […]
പിനാകി ചന്ദ്രഘോഷ് ആദ്യ ലോക്പാല്‍; നിയമന ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു
സുപ്രീംകോടതി മുൻ ജഡ്ജി പിനാകി ചന്ദ്രഘോഷിനെ രാജ്യത്തെ ആദ്യ ലോക്പാലായി നിയമിച്ചു. പ്രധാനമന്തി അധ്യക്ഷനായ നിയമന സമിതിയുടെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് നിയമനം. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ ഉന്നയിക്കപ്പെടുന്ന അഴിമതി ആരോപണങ്ങൾ പരിശോധിച്ചു നടപടിയെടുക്കലാണ് ലോക്പാൽ സമിതിയുടെ ദൗത്യം. ജസ്റ്റിസ്മാരായ ദിലിപ് ബി ബോസ്ലെ, പ്രദീപ് കുമാർ മൊഹന്തി, അഭിലാഷ കുമാരി, എ.കെ ത്രിപാഠി എന്നിവരാണ് ലോക്പാലിലെ ജുഡീഷ്യൽ അംഗങ്ങൾ. ദിനേശ് കുമാർ ജെയിൻ, അർച്ചന രാമസുന്ദരം, മഹേന്ദർ സിംഗ്, ഡോ. ഇന്ദ്രജിത് പ്രസാദ് […]
ആം ആദ്മിയുമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചതായി കേജ്‌രിവാൾ
ആം ആദ്മി പാർട്ടിയുമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചതായി സൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കോൺഗ്രസുമായി സഖ്യം സംബന്ധിച്ചുള്ള ചർച്ചകൾ അവസാനിപ്പിച്ചതായും കേജ്‌രിവാൾ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിഷയത്തിൽ തീരുമാനമെടുക്കാൻ ഇരിക്കെയാണ് ആം ആദ്മി പാർട്ടി നിലപാട് അറിയിച്ചത് എന്നതാണ് ശ്രദ്ധേയം. ആം ആദ്മി കോൺഗ്രസ് സഖ്യം അടഞ്ഞ അധ്യായമാണെന്ന് സൂചിപ്പിക്കുന്നതാണ് കേജ്‌രിവാളിനെ വാക്കുകൾ സഖ്യത്തിനില്ലെന്ന് കോൺഗ്രസ് തങ്ങളോട് ഔദ്യോഗികമായി അറിയിച്ചതായി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. കോൺഗ്രസുമായി ചർച്ചകൾ നടക്കുന്നു എന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും […]












