അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വോട്ട് രേഖപ്പെടുത്താനാവുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും 2019 ലെ ലോക്‌സഭാതെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലെ അഞ്ച് പേര്‍ ദുര്‍ബലരാണെന്ന പ്രസ്താവന പിന്‍വലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അഞ്ച് മണ്ഡലങ്ങളില്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തുന്നതെന്നും ആര്‍എസ്‌എസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് അണിയറയില്‍ നടക്കുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു. വടകര, കണ്ണൂര്‍, കൊല്ലം, എറണാകുളം മണ്ഡലങ്ങളിലാണ് ദുര്‍ബലസ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതെന്നും […]
India
നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനായി സിബിഐ
ബാങ്ക് വായ്പയെടുത്തു മുങ്ങിയ കേസില്‍ ലണ്ടനില്‍ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനായി സിബിഐ, ഇഡി സംഘം ലണ്ടനിലേക്ക് പുറപ്പെടും. ഇരു ഏജന്‍സികളിലെയും ജോയിന്റ് ഡയറക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥരാണ് ബുധനാഴ്ച രാത്രിയില്‍ ലണ്ടനിലേക്ക് പോവുക.
‘തന്റെ കിഫ്ബി പോലുള്ള ഉഡായിപ്പാണ് മിനിമം വരുമാന പദ്ധതിയുമെന്ന് തോമസ് ഐസക്ക് തെറ്റിദ്ധരിച്ചു
തന്റെ കിഫ്ബി പോലുള്ള ഉഡായിപ്പ് പദ്ധതിയാണ് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച പാവങ്ങള്‍ക്കുള്ള 72,000 രൂപയുടെ മിനിമം വരുമാന പദ്ധതിയും എന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് തെറ്റിദ്ധരിച്ചതാണ് അദ്ദേഹത്തിന്റെ വിമര്‍ശനത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് തൊഴിലുറപ്പ് വരുത്തി കൂലിയായി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വര്‍ഷം 72000 രൂപ നിക്ഷേപിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി ദാരിദ്ര്യം തുടച്ചു നീക്കുന്നതിനുള്ള ഐതിഹാസികമായ കാല്‍വെയ്‌പ്പാണ്. സാമ്ബത്തിക വിദഗ്ധരുമായി മാസങ്ങളോളം കൂടിയാലോചിച്ച് തയ്യാറാക്കിയ പദ്ധതി വെറുമൊരു വാഗ്ദാനമല്ല, […]
കൊടുംചൂട് ഒരാഴ്ച്ച കൂടി, ഇന്ന് 36 പേര്‍ക്ക് സൂര്യാതപമേറ്റു
സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വര്‍ധിക്കുന്നു. വിവിധ ഇടങ്ങളിലായി ഇന്ന് 36 പേര്‍ക്ക് സൂര്യാതപമേറ്റു. പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കാന്‍ മൂന്ന് സമിതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. അധികൃതര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും 41 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ദിനംപ്രതി വേനല്‍കടുക്കുകയും നിരവധി ആളുകള്‍ക്ക് സൂര്യാതപം ഏല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അടിയന്തരയോഗം വിളിച്ച് ചേര്‍ത്തത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ജില്ലാ […]
രാജ്യതാല്പര്യത്തിന് വിരുദ്ധമായ പോസ്റ്റർ പതിച്ചതിന് അറസ്റ്റിലായ വിദ്യാർത്ഥിക്ക് നേരെ ആക്രമണം
രാജ്യതാല്പര്യത്തിന് വിരുദ്ധമായ പോസ്റ്റർ പതിച്ചതിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളേജ് വിദ്യാർത്ഥിക്ക് നേരെ ആക്രമണം. ജാമ്യത്തിൽ കഴിയുന്ന മേലാറ്റൂർ സ്വദേശി റിൻഷാദിനെയാണ് കഴിഞ്ഞ ദിവസം രാത്രി മൂന്നംഗ മുഖംമൂടി സംഘം വീട്ടിൽ കയറി ആക്രമിച്ചത്. സംഘ്പരിവാറിനെതിരെ സംസാരിച്ചാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ആക്രമിസംഘം ഭീഷണിപ്പെടുത്തിയതായി റിഷാദ് പറഞ്ഞു. രാജ്യ താൽപര്യത്തിന് വിരുദ്ധമായ പോസ്റ്റർ പതിച്ച പേരിൽ പോലീസ് അറസ്റ്റ് ചെയ്ത മലപ്പുറം ഗവ. കോളേജ് വിദ്യാർത്ഥി റിൻഷാദിനെ കോടതി ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ സംഘ്പരിവാറിനെതിരെ മാത്രമാണ് പോസ്റ്റർ […]
പി.സി ജോര്‍ജിന്റെ ജനപക്ഷം എന്‍.ഡി.എയില്‍ ചേര്‍ന്നേക്കും
പി.സി ജോർജിന്‍റെ കേരള ജനപക്ഷം എൻ.ഡി.എയിലേക്കെന്ന് സൂചന. ഇത് സംബന്ധിച്ച് അഞ്ച് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകുമെന്ന് പി.സി ജോർജ് പറഞ്ഞു. എന്‍.ഡി.എ നേതാക്കളുമായി പി.സി ജോർജ് ചർച്ച നടത്തിയെന്നാണ് വിവരം. പത്തനംതിട്ട അടക്കമുള്ള മൂന്ന് മണ്ഡലങ്ങളിൽ മത്സരിക്കാനുള്ള തീരുമാനം ഇതോടെ വീണ്ടും ജനപക്ഷം പിൻവലിച്ചു. എൽ.ഡി.എഫിലേക്കും യു.ഡി.എഫിലേക്കും ചേക്കേറാൻ സാധിക്കാതെ വന്നതോടെയാണ് എൻ.ഡി.എയിലേക്ക് പോകാനുള്ള നീക്കം ജനപക്ഷം വീണ്ടും നടത്തുന്നത്. തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ ജനപക്ഷം തീരുമാനിച്ചതോടെ യു.ഡി.എഫ് ആദ്യം ചില പ്രതീക്ഷകൾ നൽകി. ഇതോടെയാണ് 20 […]
രമ്യ ഹരിദാസിനെ അധിക്ഷേപിച്ചു: ദീപ നിശാന്തിനെതിരെ പരാതിയുമായി അനില്‍ അക്കര
അധിക്ഷേപിച്ചെന്ന് പരാതി. സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശത്തിനെതിരെ അനില്‍ അക്കര എം.എല്‍.എ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കി. ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും ആലത്തൂരിലെ ജനങ്ങളാണ് തന്നെ സ്വീകരിക്കേണ്ടതെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു. രമ്യ ഹരിദാസിനെ വിമര്‍ശിച്ച് ദീപ നിശാന്ത് ഇട്ട ഫേസ് ബുക്ക് പോസ്റ്റാണ് തുടക്കം. പാട്ട് പാടി വോട്ട് പിടിക്കാന്‍ ഇത് സ്റ്റാര്‍ സിംഗര്‍ മത്സരമോ അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പോ അല്ലെന്നായിരുന്നു ദീപയുടെ പോസ്റ്റ്. ദീപയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകളും കമന്‍റുകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുകയാണ്. ഇത്തരക്കാരെ […]
നിര്‍മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് കോടികള്‍ തട്ടി; ബി.ജെ.പി ജനറല്‍ സെക്രട്ടറിക്കെതിരെ കേസ്
കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് കോടികള്‍ തട്ടിയ ബി.ജെ.പി നേതാവിനെതിരെ കേസ്. ബി.ജെ.പി ജനറല്‍ സെക്രട്ടറി പി മുരളീധര റാവുവിനെതിരെയാണ് ഹൈദരാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യവസായിയായ മഹിപാല്‍ റെഡ്ഢിയുടെ ഭാര്യ പ്രാവര്‍ണ റെഡ്ഢിയുടെ പരാതിയിലാണ് നടപടി. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി മഹിപാല്‍ റെഡ്ഢിയില്‍ നിന്നും 2.17കോടി രൂപയോളം രൂപ കൈക്കലാക്കിയെന്നാണ് കേസ്. ഫാര്‍മ എക്സൈലിന്റെ ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയതെന്നും സരൂര്‍നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ […]
ബഹിരാകാശത്ത് ഇന്ത്യയുടെ ‘മിഷന്‍ ശക്തി’; ചാരോപഗ്രഹം നശിപ്പിച്ചതായി മോദി
ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ചാരോപഗ്രഹം പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യ നശിപ്പിച്ചതായും പ്രധാനമന്ത്രി അവകാശപ്പെട്ടു. അമേരിക്കക്കും ചൈനക്കും റഷ്യക്കും ശേഷം ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്‍മാരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. മിഷന്‍ ശക്തി എന്ന പേരില്‍ നടത്തിയ പരീക്ഷണം ചരിത്ര നേട്ടമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് നേരത്തെ അറിയിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ചതായ വിവരങ്ങളുമായി രംഗത്തെത്തിയത്.
2009ലെ പരീക്ഷണത്തിന് ശേഷം പി.ഡി.പി പൊന്നാനിയില്‍ മത്സരിക്കുന്നു
സി.പി.എമ്മുമായി കൈകോര്‍ത്ത 2009ലെ പൊന്നാനി പരീക്ഷണത്തിന് ശേഷം പൂന്തുറ സിറാജിലൂടെ പി.ഡി.പി വീണ്ടും പൊന്നാനിയില്‍ മത്സരത്തിന്. അവസാനം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന പി.ഡി.പി ഇത്തവണ യു.ഡി.എഫ് വോട്ടില്‍ നോട്ടമിട്ടാണ് വോട്ട് ചോദിച്ചിറങ്ങുന്നത്. നിലവില്‍ പ്രഖ്യാപിച്ച അഞ്ച് മണ്ഡലങ്ങള്‍ക്ക് പുറമേ മറ്റ് ചില മണ്ഡലങ്ങളില്‍ കൂടി മത്സരിക്കാന്‍ പി.ഡി.പി തീരുമാനിച്ചിട്ടുണ്ട്. പൊന്നാനിയിലെ ലീഗ് കോട്ടയില്‍ ചെറിയ വിള്ളലെങ്കിലും വീഴ്ത്താന്‍ കഴിയുമോയെന്ന് നോക്കാനാണ് ഇത്തവണ പൂന്തുറ സിറാജ് അങ്കത്തിനിറങ്ങുന്നത്. പി.ഡി.പിക്കും ചിലതൊക്കെ ചെയ്യാനുണ്ടെന്ന് വിളിച്ചറിയിക്കുന്ന തരത്തിലുള്ള റോഡ് ഷോയോടെ […]












