India Kerala

തൃശൂരില്‍ പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തിക്കൊന്നു

തൃശൂര്‍ ചിയ്യാരത്ത് പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തിക്കൊന്നു. ചിയ്യാരം സ്വദേശി നീതു (22)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് വടക്കേക്കാട് സ്വദേശ് നിധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയ നൈരാശ്യമാണ് കാരണമെന്നാണ് സൂചന.

India Kerala

രാഹുല്‍ ഗാന്ധിയ്ക്ക് അതേ പേരില്‍ അപരന്‍ റെഡി

കോട്ടയം•വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയ്ക്കെതിരെ അതേപേരില്‍ അപരനെ രംഗത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എരുമേലി മുട്ടപ്പള്ളി സ്വദേശിയായ യുവാവിനെയാണ് അപരനായി രംഗത്തിറക്കാന്‍ ആലോചിക്കുന്നത്. ഈ വിവരം പുറത്തായതോടെ യുവാവിനെ ഇപ്പോള്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാളുടെ മൊബൈല്‍ സ്വിച്ച്‌ ഓഫ് ആണ്. രാഹുല്‍ എന്ന് പേരുള്ള യുവാവിന്റെ പൂര്‍ണമായ പേര് രാഹുല്‍ ഗാന്ധിയെന്നാണ്. അനുജന്റെ പേര് രാജീവ്‌ ഗാന്ധിയെന്നും. കോണ്‍ഗ്രസ് അനുയായിരുന്ന അച്ഛന്‍ ഗാന്ധി കുടുംബത്തോടുള്ള ആരാധന മൂലമാണ് മക്കള്‍ക്ക് ഈ പേരുകള്‍ നല്‍കിയത്. എന്നാല്‍ മക്കള്‍ […]

India National Uncategorized

ഇന്ത്യന്‍ സൈന്യം മോദിയുടെ സേനയെന്ന പരാമര്‍ശം; യോഗിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

ഇന്ത്യന്‍ സൈന്യം മോദിയുടെ സേനയാണെന്ന വിവാദ പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ഏപ്രില്‍ അഞ്ചിനുള്ളില്‍ വിശീദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭീകരര്‍ക്ക് ബിരിയാണി വിളമ്പിയപ്പോള്‍ മോദിയുടെ സേന ബുള്ളറ്റുകളും ബോംബുകളുമാണ് നല്‍കിയതെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ പരാമര്‍ശം. ഇന്ത്യന്‍ സൈന്യത്തെ മോദിയുടെ സേനയെന്ന വിശേഷിപ്പിച്ചത് സൈന്യത്തെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗാസിയാബാദ് ജില്ലാ മജിസ്ട്രേറ്റിനോട് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ട് […]

India Kerala

വയനാട്ടില്‍ തിരിച്ചടി നടത്തുമെന്ന് മാവോയിസ്റ്റ് ഭീഷണി;രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന യോഗങ്ങളെ കുറിച്ചുള്ള തീരുമാനം ഇങ്ങനെ

കല്‍പറ്റ: വൈത്തിരി വെടിവയ്പിനു തിരിച്ചടിക്കുമെന്ന മാവോയിസ്റ്റ് മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ വെട്ടിച്ചുരുക്കിയേക്കും. ഡിസിസി ഓഫിസില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന യോഗവും സുരക്ഷാഭീഷണിയെത്തുടര്‍ന്ന് റദ്ദാക്കി.രാഹുല്‍ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കുമായി വെസ്റ്റ്ഹില്‍ ഗവ. ഗെസ്റ്റ് ഹൗസിലും നഗരത്തിലും ഇന്നലെ രാത്രി വന്‍ സുരക്ഷയാണ് ഒരുക്കിയത്. സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെയും (എസ്പിജി) സിറ്റി പൊലീസിന്റെയും നേതൃത്വത്തില്‍ 500ല്‍ അധികം പൊലീസുകാര്‍ നഗരത്തിലും ഗെസ്റ്റ് ഹൗസ് പരിസരത്തുമായി നിരന്നു. ഗെസ്റ്റ് ഹൗസിലെ 2 വിവിഐപി മുറികളാണ് ഇരുവര്‍ക്കുമായി […]

India Kerala

എം.കെ രാഘവനെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതെന്ന് ഉമ്മന്‍ ചാണ്ടി

കോഴിക്കോട്: യുഡിഎഫ് ലോക്‌സഭ സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരെ വന്ന കോഴ ആരോപണം കെട്ടിച്ചച്ചതെന്ന് ഉമ്മന്‍ ചാണ്ടി. വര്‍ത്ത പുറത്തുവിട്ട ചാനലിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നും സംഭവത്തില്‍ പരാതിക്കാരാരും രംഗത്ത് വരാത്തത് സംശയത്തിനിട നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംപിയുമായ എം കെ രാഘവന്‍ കോഴ ആവശ്യപ്പെട്ടെന്ന് അവകാശപ്പെട്ട് ഹിന്ദി ന്യൂസ് ചാനലായ ടിവി 9 ആണ് ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഓപ്പറേഷന്‍ ഭാരത് വര്‍ഷ്’ എന്ന് പേരിട്ട സ്റ്റിംഗ് ഓപ്പറേഷന്റെ ഭാഗമായി ഒളിക്യാമറയുമായെത്തിയ റിപ്പോര്‍ട്ടര്‍മാരോട് എം […]

India Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തും

കല്‍പ്പറ്റ•വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. തീയതി പിന്നീട് അറിയിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. ജില്ലാ വരണാധികാരിയായ വയനാട് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 വര്‍ഷത്തിലധികം അമേഠി ഭരിച്ച്‌ അവിടുത്തുകാരെ പട്ടിണിയില്‍ ആക്കിയിട്ടാണ് രാഹുലിന്റെ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടമെന്ന് തുഷാര്‍ ആരോപിച്ചു. മുസ്ലീം ലീഗിന്റെ വോട്ടില്‍ കണ്ണും നട്ടാണ് വരവ്. പത്ത് വര്‍ഷം യു.ഡി.എഫ് ഭരിച്ച്‌ കുളം […]

India Kerala

രാഹുല്‍ കേരളത്തില്‍; ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പത്തരയോടെ കലക്ട്രേറ്റിലെത്തിയാണ് പത്രിക സമര്‍പ്പിക്കുക. പ്രിയങ്ക ഗാന്ധിയും രാഹുലിനെ അനുഗമിക്കുന്നുണ്ട്. കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ശേഷമായിരിക്കും രാഹുല്‍ മടങ്ങുക.ചിലപ്പോള്‍ ഡി.സി.സി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. ഇന്നലെ രാത്രിയോടെയാണ് രാഹുൽ കേരളത്തിലെത്തിയത്. കരിപ്പൂർ വിമാന താവളത്തിൽ നൂറുകണക്കിന് പ്രവർത്തകരുടെയും നേതാക്കളുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന രാഹുൽ ഗാന്ധി രാവിലെ 8 മണിക്ക് വയനാട്ടിലേക്ക് പുറപ്പെടും. […]

India Kerala

കോട്ടയത്ത് കടുത്ത പോരാട്ടം; മൂന്ന് സ്ഥാനാര്‍ഥികളും വിജയപ്രതീക്ഷയില്‍

ആദ്യഘട്ട പ്രചരണങ്ങള്‍ പൂര്‍ത്തിയായതോടെ കോട്ടയം മണ്ഡലത്തില്‍ തീപാറുന്ന പോരാട്ടത്തിലേക്കാണ് കടന്നിരിക്കുന്നത്. യുഡിഎഫ് മണ്ഡലമെന്ന പേരുണ്ടെങ്കിലും ഇത്തവണ മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയാണ് വെച്ച് പുലര്‍ത്തുന്നത്. സ്ഥാനാര്‍ഥികളുടെ വ്യക്തിത്വം നിര്‍ണ്ണായകമാണ്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചതോടെ യു.ഡി.എഫ് ക്യാമ്പ് ഉണര്‍ന്നിരിക്കുകയാണ്. തോമസ് ചാഴികാടന് ഏത് വിധേനയും ജയിപ്പിക്കും എന്ന വാശിയിലാണ് ഇവര്‍. ഏഴില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലുമുള്ള ആധിപത്യമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. കളങ്കമില്ലാത്ത വ്യക്തിത്വം സ്ഥാനാര്‍ഥിക്ക് ഗുണം ചെയ്യുമെന്നും ഇവര്‍ കണക്ക് കൂട്ടുന്നു. യു.ഡി.എഫ് കോട്ടയില്‍ ആറ് തവണ […]

India Kerala

പട്ടികജാതി സമത്വ സമാജം കുമ്മനത്തിന് പിന്തുണ പ്രഖ്യാപിച്ചു

തിരുവനന്തപുരം:  പട്ടികജാതി മതേതര സമത്വ സമാജം എന്‍ഡിഎക്ക്  പിന്തുണ പ്രഖ്യാപിച്ചു. മാര്‍ച്ച് 31ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് പിന്തുണ നല്‍കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും പട്ടികജാതിക്കാരന്‍ കോളനികളില്‍ തന്നെയാണ് ജീവിതം കഴിച്ചുകൂട്ടുന്നത്. കേന്ദ്ര സര്‍ക്കാര്‍ പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിന് തുകയാണ് അനുവദിക്കുന്നത്. ഇത് അര്‍ഹരായവര്‍ക്ക് ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല. ഈ ഫണ്ടുകള്‍ എങ്ങനെ ചെലവഴിക്കുന്നു എന്ന് ആര്‍ക്കും […]

India Kerala

1994 ലെ ടൈം മാഗസിനില്‍ സ്വന്തം ഫോട്ടോ ഫോട്ടോഷോപ്പിലൂടെ കൂട്ടിച്ചേര്‍ത്ത് കണ്ണന്താനം

എറണാകുളം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം ശ്രദ്ധ നേടുന്നത് അബദ്ധങ്ങളും വിവാദങ്ങളും കൊണ്ടാണ്. ഏറ്റവും ഒടുവില്‍ ടൈം മാഗസിന്റെ കവറില്‍ സ്വന്തം ഫോട്ടോ ഫോട്ടോഷോപ്പിലൂടെ കൂട്ടിച്ചേര്‍ത്ത് പ്രചാരണം നടത്തിയതാണ് വിവാദമായിരിക്കുന്നത്. മണ്ഡലം മാറി വോട്ട് ചോദിച്ചും വോട്ട് തേടി കോടതി മുറിയില്‍ കയറിയതും നേരത്തെ വിവാദമായിരുന്നു. 1994 ഡിസംബറില്‍ ഇറക്കിയ ടൈം മാഗസിന്റെ കവറിലാണ് തന്റെ സ്വന്തം ചിത്രം നൈസായി ചേര്‍ത്ത് കണ്ണന്താനത്തിന്റെ പ്രചാരണം. ലോകമെമ്പാടുമുള്ള 100 യുവനേതാക്കളെക്കുറിച്ച് ടൈം മാഗസിന്‍ തയാറാക്കിയ […]