തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. എൽ.ഡി.എഫ് അതിയന്നൂർ മേഖലാ കമ്മിറ്റി ഓഫീസ് ആണ് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചത്. പതിനഞ്ചോളം കസേരകള്‍ കത്തിനശിച്ചു. ബി.ജെ.പി പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എൽ.ഡി.എഫ് ആരോപിച്ചു.
India
രമ്യ ഹരിദാസിനെതിരായ വിവാദ പരാമര്‍ശം: വിജയരാഘവന് സി.പി.എം സെക്രട്ടേറിയറ്റില്‍ വിമര്‍ശനം
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ പരാമര്‍ശത്തിൽ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ സി.പി.എം സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. തെരഞ്ഞെടുപ്പ് സമയത്ത് ഇടത് മുന്നണി കൺവീനര്‍ ജാഗ്രതയോടെ പെരുമാറണമായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമര്‍ശനമുയര്‍ന്നു. എല്‍.ഡി.എഫിന് വിജയസാധ്യതയുള്ള മണ്ഡലത്തില്‍ വിവാദങ്ങളുണ്ടാക്കി യു.ഡി.എഫിന് മേല്‍ക്കൈ നല്‍കരുതെന്നും അഭിപ്രായമുണ്ടായി. കോടിയേരി ബാലകൃഷ്ണനും എം.എ ബേബിയും വിജയരാഘവനെ ന്യായീകരിച്ച് ഇന്നലെ രംഗത്ത് വന്നെങ്കിലും ഇന്നത്തെ യോഗത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണ് നേതാക്കള്‍ പങ്ക് വച്ചത്. രമ്യ ഹരിദാസിനെതിരായ സംഭാഷണത്തില്‍ എ വിജയരാഘവന് വീഴ്ച പറ്റിയെന്ന പൊതുവിലയിരുത്തലാണ് […]
സി.പി.എം സമനില തെറ്റിയാണ് സംസാരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി
സി.പി.എം സമനില തെറ്റിയാണ് സംസാരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ദേശാഭിമാനി എഡിറ്റോറിയലും എ.വിജയരാഘവന്റെ പ്രസ്താവനയും അതാണ് വ്യക്തമാക്കുന്നത്. രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിച്ചാൽ അതിശക്തമായ ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുക്കാൻ സാധിക്കുമെന്നും ഉമ്മന്‍ചാണ്ടി കോഴിക്കോട് പറഞ്ഞു.
കൂടുതൽ ക്രിമിനൽ കേസുകളിൽ പ്രതി; സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക പുതുക്കി നൽകും
പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക പുതുക്കി നൽകും. കേസുകളുടെ വിവരങ്ങള്‍ പൂര്‍ണമായും നല്‍കാതിരുന്നത് പുറത്തുവന്നതിനെ തുടര്‍ന്നാണ് വീണ്ടും പത്രിക നല്‍കുന്നത്. നിലവില്‍ ഇരുപത് കേസുകളില്‍ മാത്രമാണ് പ്രതിസ്ഥാനത്തുള്ളതെന്നായിരുന്നു നാമനിര്‍ദ്ദേശ പത്രികയില്‍ സുരേന്ദ്രന്‍ സമര്‍പ്പിച്ച വിവരം. എന്നാല്‍ 143 കേസുകളിൽ സുരേന്ദ്രന്‍ പ്രതിയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കർമ്മസമിതിയുടെ പേരിലെടുത്ത കേസുകളിൽ സുരേന്ദ്രനെയും പ്രതിയാക്കിയതാണ് കേസുകളുടെ എണ്ണം 143 ആകാൻ കാരണം. കഴിഞ്ഞ 29 നാണ് സർക്കാർ 143 […]
വനിതാ പ്രിസൈഡിങ് ഓഫിസര്‍മാരെ നിയമിച്ചത് എല്‍ഡിഎഫിന് കള്ളവോട്ട് ചെയ്യാനാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കാഞ്ഞങ്ങാട്: പോളിങ് ബൂത്തുകളില്‍ വനിതാ പ്രിസൈഡിങ് ഓഫിസര്‍മാരെ നിയമിച്ചത് എല്‍ഡിഎഫിന് കള്ളവോട്ട് ചെയ്യാനാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കള്ളവോട്ടിലാണ് സിപിഎമ്മിന് വിശ്വാസം. എന്നാല്‍ ജനങ്ങളിലാണ് യുഡിഎഫിനും തനിക്കും വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. വികസനം കൊണ്ടുവന്നത് യുഡിഎഫാണ്. എന്നാല്‍ ഇതെല്ലാം ഉദ്ഘാടനം ചെയ്ത് എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ് എല്‍ഡിഎഫ്. കാഞ്ഞങ്ങാട് – കാസര്‍കോട് കെഎസ്ടിപി റോഡ് അടക്കം ഇതിന് ഉദാഹരണമാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദ് പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉക്കിനടുക്കയില്‍ എന്‍ഡോസള്‍ഫാന്‍ […]
രാഹുലിന്റെ പ്രചാരണത്തില്‍ ലീഗ് കൊടികള്‍ക്ക് വിലക്കില്ല; വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കെ.പി.എ മജീദ്
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് മുസ്ലിം ലീഗ് കൊടികള്‍ ഉപയോഗിക്കുന്നതില്‍ വിലക്കില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. വയനാട് ലോകസഭ മണ്ഡലത്തില്‍ രാഹുലിനായി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കരുതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. “ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് രൂപീകരിച്ചത് മുതല്‍ ഇന്നേ വരെ ഈ പച്ച പതാക അഭിമാനപൂര്‍വമാണ് നാം നെഞ്ചേറ്റിയത്. നമ്മുടെ നേതാക്കള്‍ മുഖ്യമന്ത്രിയും മറ്റു ഉന്നതസ്ഥാനങ്ങള്‍ വഹിച്ചപ്പോഴും അഭിമാനത്തോടെ ഉയര്‍ത്തിയതും ഈ പച്ച പതാക തന്നെ…” അദ്ദേഹം […]
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ആവശ്യത്തെ പിന്തുണച്ച് സര്‍ക്കാര്‍
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ആവശ്യത്തെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. സുപ്രിം കോടതിയിലെ ഹരജി തീര്‍പ്പാക്കുന്നത് വരെ ചുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യത്തെ സര്‍ക്കാര്‍ പിന്തുണച്ചു. സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് കേസ് പരിഗണിക്കുന്നത് അടുത്ത മാസം ഒന്നാം തിയതിയിലേക്ക് മാറ്റി.
രമ്യക്കെതിരായ വിജയരാഘവന്‍ പരാമര്‍ശം: തിരൂര്‍ ഡിവൈ.എസ്.പി അന്വേഷിക്കും
മലപ്പുറം: എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍െറ അധിക്ഷേപകരമായ പരാമര്‍ശത്തിനെതിരെ ആലത്തൂര്‍ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് നല്‍കിയ പരാതിയില്‍ അന്വേഷണം തിരൂര്‍ ഡിവൈ.എസ്.പിക്ക്. രണ്ട് ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിൈവ.എസ്.പി ബിജു ഭാസ്കറിന് മലപ്പുറം എസ്.പി പ്രതീഷ് കുമാര്‍ നിര്‍ദേശം നല്‍കി. വിവാദ പരാമര്‍ശം മലപ്പുറത്ത് നടന്ന പ്രസംഗത്തിനിടെ ആയതിനാല്‍ മലപ്പുറം പൊലീസ് മേധാവിക്ക് ചൊവ്വാഴ്ച തന്നെ പരാതി കൈമാറിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്നും അശ്ലീല പരാമര്‍ശം നടത്തിയെന്നുമായിരുന്നു പരാതി. സമാനമായ പരാതി പ്രതിപക്ഷ […]
ഇത്തവണ വോട്ട് ‘നോട്ട’ക്ക് വേണ്ട -സാറ ജോസഫ്
തൃശൂര്‍: 2013 സെപ്റ്റംബര്‍ 27ന് സുപ്രീം കോടതിയാണ് തെരഞ്ഞെടുപ്പ് കമീഷന് വോട്ട്യന്ത്രത്തില് ‘നോട്ട’ക്ക് ഇടം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യാന്‍ താല്പര്യമില്ലെങ്കില് ‘ഇതില്‍ ആരുമല്ല’ എന്ന് അര്‍ഥം വരുന്ന നോട്ടക്ക് കുത്താം. ഇത് വോട്ടര്‍മാര്‍ കൂടുതലായി ബൂത്തിലെത്താന്‍ സഹായിക്കുമെന്ന വിലയിരുത്തല്‍കൂടി ഉണ്ടായിരുന്നു സുപ്രീംകോടതിക്ക്. അതിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും നോട്ട വോട്ട് പിടിച്ചു. പക്ഷെ, ഇൗമാസം 23ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ദയവായി ആരും വോട്ട് നോട്ടക്ക് െകാടുക്കരുത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഴിമതിയും […]
സുരേഷ് ഗോപിയെ വിമര്‍ശിച്ച് സംവിധായകന്‍ എംഎ നിഷാദ്
തൃശൂര്‍: ഏറെ നാടകീയതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യം വ്യക്തമായത്. തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുക്കുകയായിരുന്നു. ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂര്‍. നിലവിലെ രാജ്യസഭാംഗമാണ് സുരേഷ് ഗോപി. തുഷാര്‍ മാറിയതോടെ പ്രാദേശിക നേതാക്കളുടെ പേരുകള്‍ ആലോചിച്ചിരുന്നെങ്കിലും ഒടുവില്‍ സുരേഷ് ഗോപിയെന്ന തീരുമാനത്തിലേക്ക് കേന്ദ്ര നേതൃത്വം എത്തുകയായിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട എന്നീ സീറ്റുകള്‍ക്കൊപ്പം എ പ്ലസ് മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ബിജെപി നേതൃത്വം തൃശ്ശൂരിനെ പരിഗണിക്കുന്നത്. അതുകൊണ്ട് […]












