ന്യൂജെനറേഷന്‍ കാലത്തെ തെരഞ്ഞെടുപ്പില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിന് വലിയ പ്രസക്തിയുണ്ട്. കാസര്‍കോട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സതീഷ് ചന്ദ്രന്‍റെ സോഷ്യല്‍ മീഡിയ പ്രചാരണം വ്യത്യസ്തമാണ്. പ്രചാരണത്തിനിടക്ക് ലഭിക്കുന്ന ചിത്രങ്ങളാണ് സാമൂഹ്യമാധ്യമ പ്രചാരണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. ഫോട്ടോ കാണുമ്പോള്‍ സംശയം വരാം ഇത് പോസ്റ്ററിനായി എടുത്ത ചിത്രങ്ങളാണെന്ന് എന്നാല്‍ പ്രചാരണത്തിനിടക്ക് ലഭിക്കുന്ന സ്വാഭാവിക ഫോട്ടോകള്‍ ഉപയോഗിച്ചാണ് ഇത്തരം പോസ്റ്ററുകള്‍ ഉണ്ടാക്കുന്നത്. ഫോട്ടോ ഉപയോഗിച്ചുള്ള പോസ്റ്ററുകള്‍ മാത്രമല്ല, പ്രചാരണത്തിന് ഇടക്ക് ലഭിക്കുന്ന വീഡിയോകളും സ്ഥാനാര്‍ഥി പ്രചാരണത്തിന് വ്യത്യസ്തമായി ഉപയോഗിക്കുന്നുണ്ട്. […]
India
കേരളത്തെ നടുക്കിയ ക്രൂരതകള്‍ക്കൊടുവില്‍ എഴു വയസുകാരന്‍ ആര്യന്‍ യാത്രയായി
പത്ത് ദിവസം മുമ്പാണ് കേരളത്തെ നടുക്കിയ ആ ക്രൂരത പുറം ലോകമറിഞ്ഞത്. അനിയനെ മൂത്രമൊഴിപ്പിച്ച് കിടത്താത്തതില്‍ പ്രകോപിതനായ അരുണ്‍ കുട്ടിയെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു. മാര്‍ച്ച് 28 വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സോഫയില്‍ നിന്ന് വീണ് പരിക്കേറ്റുവെന്നും പറഞ്ഞ് അമ്മയും പ്രതിയായ അരുണ്‍ ആനന്ദും ചേര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിക്കുന്നത്. കുട്ടിയുടെ തലയോട്ടി പൊട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസിന്റെ സഹായത്തോടെ വിദഗ്ധ ചികിത്സക്കായി കുട്ടിയെ കോലഞ്ചേരി […]
കുട്ടനാട് പാക്കേജിനെ ആയുധമാക്കി മുന്നണികൾ
കുട്ടനാട് പാക്കേജിനെ ചൊല്ലിയുള്ള വാക്പോരാണ് മാവേലിക്കര മണ്ഡലത്തിൽ. പദ്ധതി സംസ്ഥാനം അട്ടിമറിച്ചെന്ന് യുഡിഎഫ് പറയുമ്പോൾ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചതിലൂടെ കര്‍ഷകര്‍ക്കൊപ്പമുണ്ടെന്നാണ് എൽ.ഡി.എഫ് വാദം പാളിപ്പോയ കുട്ടനാട് പാക്കേജിനെച്ചാല്ലി ഇരു മുന്നണികളും പലപ്പോഴും കൊമ്പുകോർക്കുന്ന സ്ഥലമാണ് കുട്ടനാട്. തെരഞ്ഞെടുപ്പ് വന്നതോടെ ചർച്ചകൾക്ക് ചൂടു പിടിച്ചു. സംസ്ഥാനത്തിന്റെ നെല്ലറയുടെ വികസനത്തിന് ആക്കം കൂട്ടേണ്ടിയിരുന്ന പാക്കേജ് നടപ്പിലാക്കാതെ പോയതിന്‍റെ നിരാശയിലാണ് കർഷകർ. സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ് വേട്ടാക്കാനാണ് ഇടതു മുന്നണിയുടെ ശ്രമം. എന്നാൽ പ്രളയം […]
ഉയര്‍ന്ധ മനിതന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ അഭിനയിക്കുന്ന തമിഴ് ചിത്രമായ ‘ഉയര്‍ന്ധ മനിതന്‍’ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മുണ്ടും ഷര്‍ട്ടും തലക്കെട്ടും കുറിയുമെല്ലാം അണിഞ്ഞുളള നടന്റെ തമിഴ് ലുക്ക് നേരത്തെ പുറത്തിറങ്ങിയിരുന്നു. തമിഴ് വാനന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം എസ്.ജെ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്നു. ഉയര്‍ന്ധ മനിതന്റെ ഒരു സീനില്‍ ശിവാജി ഗണേഷന്റെ ഫോട്ടോ ചുമരില്‍ വെച്ചിരിക്കുന്ന ചിത്രം ബച്ചന്‍ പങ്കുവെച്ചു. തമിഴിലെ മഹാനടന്റെ ഫോട്ടോയ്ക്കു മുന്‍പില്‍ നില്‍ക്കുന്ന അമിതാഭിനെയും […]
യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത് . ഇന്ത്യന്‍ സൈനികരെ കുറിച്ച് ‘മോദി സേന’ എന്ന പരാമര്‍ശം നടത്തിയതിലാണ് താക്കീത്. നീതി ആയോഗ് വൈസ് ചെയർമാന്‍ പദവിയിലിരുന്നുകൊണ്ട് കോൺഗ്രസിന്റെ ന്യായ് പദ്ധതിയെ വിമർശിച്ച നീതി ആയോഗ് വൈസ് ചെയർമാന്‍ രാജീവ് കുമാറിനേയും കമ്മീഷൻ ശാസിച്ചു. ഇന്ത്യൻ സൈന്യത്തെ മോദിയുടെ സേന എന്ന് അഭിസംബോധന ചെയ്തതിനാണ് യു.പി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് ചെയ്തത്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഔചിത്യം […]
മോദിയെ രൂക്ഷമായി പരിഹസിച്ച് രാഹുല്‍
നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ച് രാഹുല്‍ ഗാന്ധി. ഗുരുവായ അദ്വാനിയെ വേദിയില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ടയാളാണ് മോദി. അങ്ങനെയുള്ളയാളാണ് ഹിന്ദുധര്‍മ്മത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആളുകളെ കൊല്ലുന്നതും ഹിന്ദു ധര്‍മ്മത്തില്‍ പെട്ടതാണോയെന്നും രാഹുല്‍ഗാന്ധി ചോദിച്ചു. മഹാരാഷ്ട്രയില്‍ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. മറുവശത്ത് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടിലെ പങ്ക് ആരോപിച്ചായിരുന്നു മോദിയുടെ ആക്രമണം. ഇടപാടില്‍ ഗാന്ധി കുടുംബത്തിനും അഹമ്മദ് പട്ടേലിനും പണം നല്‍കിയിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ടെന്ന് മോദി പറഞ്ഞു.
ഞാന്‍ മുസ്‌ലിംങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല, ഹിന്ദുക്കള്‍ക്കും ചെയ്തിട്ടില്ല; 2022ല്‍ ചെയ്തു കാണിക്കുമെന്ന് നരേന്ദ്ര മോദി
രാജ്യത്തെ മുസ്‌ലിംങ്ങള്‍ക്ക് വേണ്ടി താന്‍ ഒന്നും ചെയ്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ മുസ്‌ലിംങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, ഹിന്ദുക്കള്‍ക്ക് വേണ്ടിയും താന്‍ ഒന്നും ചെയ്തില്ലെന്നും, 2022 ല്‍ ചെയ്തു കാണിക്കുമെന്നും മോദി പറഞ്ഞു. 2022ഓടെ രാജ്യത്തെ എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന പദ്ധതി പൂര്‍ത്തീകരിക്കുമെന്നും എ.ബി.പി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറയുന്നു. ‘ഹിന്ദു ആയിക്കോട്ടെ, മുസ്‌ലിം ആയിക്കോട്ടെ, 2022ഓടെ എല്ലാവര്‍ക്കും വൈദ്യുതി ലഭിക്കും. സബ്കാ സാത് സബ്കാ വികാസ് എന്നതാണ് എന്റെ മുദ്രാവാക്യം. എന്റെ സര്‍ക്കാറില്‍ മതത്തിന് […]
‘ഞങ്ങള്‍ മരിച്ച് പോയിരുന്നു എങ്കിലും നിങ്ങളത് നാടകമാണെന്ന് പറയുമോ’
രാഹുൽ ഗാന്ധി വയനാടിൽ മത്സരിക്കാൻ പോകുന്ന വാർത്ത പ്രചരിച്ചത് മുതൽ വലിയ ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ രാഹുലിന് ലഭിച്ച സ്വീകരണം ഇതിനെ അരക്കെട്ടുറപ്പിക്കുന്നതായിരുന്നു. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം നടന്ന രാഹുലിന്റെ റോഡ് ഷോക്കിടെ വാഹനത്തിൽ നിന്നും വീണ് അപകടം പറ്റിയ മാധ്യമപ്രവർത്തകർക്ക് ഇടയിലേക്ക് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇറങ്ങി ചെന്നത് വാർത്തയായിരുന്നു. എന്നാൽ ഇത് വെറും തെരഞ്ഞെടുപ്പ് പ്രഹസനമാണെന്ന തരത്തിലുള്ള വിമർശനങ്ങളും ഇതിനെ കുറിച്ച് പ്രചരിക്കുകയുണ്ടായി. ഈയവസരത്തിലാണ് വാഹനത്തിൽ […]
ബെന്നി ബെഹനാന് വേണ്ടി യു.ഡി.എഫ് എം.എൽ.എമാർ പ്രചരണത്തിനിറങ്ങും
ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാന് ഡോക്ടർമാർ വിശ്രമം നിർദേശിച്ച സാഹചര്യത്തിൽ പ്രചാരണം മണ്ഡലത്തിലെ യു.ഡി.എഫ് എം.എൽ.എമാർ ഏറ്റെടുക്കുന്നു. ഇന്ന് രാവിലെ പെരുമ്പാവൂർ കുറുപ്പുംപടിയിൽ നിന്ന് ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് എം.എൽ.എമാരുടെ നേതൃത്വത്തിൽ പ്രചാരണം ആരംഭിക്കും. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള നേതാക്കളുടെ റോഡ് ഷോയടക്കം നടത്തി സ്ഥാനാർഥിയുടെ അഭാവത്തിലും പ്രചാരണം സജീവമാക്കാനാണ് യു.ഡി.എഫ് തീരുമാനം. ബെന്നി ബെഹന്നാന് ഹൃദയാഘാതമുണ്ടായി ചികിത്സയില്‍ തുടരുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് പ്രചരണ പരിപാടികള്‍ പുനക്രമീകരിച്ചിരിക്കുന്നത്. ഇന്ന് മണ്ഡലത്തിലെ 4 യു.ഡി.എഫ് എം.എല്‍.എമാർ […]
ജയരാജന്‍റെ കേസുകളെ കുറിച്ചുള്ള വാര്‍ത്ത ലൈക്ക് ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
വടകര മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായ പി. ജയരാജന്‍റെ കേസുകളെ കുറിച്ചുള്ള ചാനല്‍ വാര്‍ത്ത ലൈക്ക് ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പൊതുമരാമത്ത് വകുപ്പിന്‍റെ കുറ്റിപ്പുറം ബില്‍ഡിങ് സെക്ഷനിലെ ഓവര്‍സിയര്‍ കെ.പി മനോജ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്. പെരുമാറ്റചട്ടത്തിലെ ചട്ടം 69ന് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് നടപടി. ദൃശ്യമാധ്യമം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത തന്‍റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ നിന്ന് കെ. പി മനോജ് കുമാര്‍ ലൈക്ക് ചെയ്തിരുന്നു. ഇതോടെ പി. ജയരാജനെതിരെ സര്‍ക്കാര്‍ ജീവനക്കാരന്‍ അപവാദ […]











