India Kerala

സി.പി.എം നിലപാട് പരിഹാസമെന്ന് ബി.ജെ.പി

കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ആരോപണത്തില്‍ ബി.ജെ.പി നിലപാട് സ്വീകരിക്കാത്തതും എല്‍.ഡി.എഫ് പ്രചരണ വിഷയമാക്കി. ബി.ജെ.പി എം.കെ രാഘവനെ സഹായിക്കുന്നുവെന്നാണ് പ്രധാനമായും എല്‍.ഡി.എഫ് ആരോപണം. എന്നാല്‍ മറ്റാരോപണങ്ങള്‍ നിലനില്‍ക്കാത്തതിനാലാണ് ബി.ജെ.പി സഹായിക്കുന്നുവെന്ന എല്‍.ഡി.എഫ് പ്രചാരണമെന്നാണ് കോണ്‍ഗ്രസിന്റെ മറുപടി. കോഴിക്കോട് ബി.ജെ.പി ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തി യു.ഡി.എഫിനെ സഹായിക്കുന്നുവെന്ന് തുടക്കത്തിലെ സി.പി.എം ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു യു.ഡി.എഫിനെ വെട്ടിലാക്കിയ ഒളിക്യാമറ വിവാദം വന്നത്. ഇതും എല്‍.ഡി.എഫ് മികച്ച പ്രചാരണ ആയുധമാക്കി മാറ്റി. എന്നാല്‍, രാഘവനെതിരെ ഒരക്ഷരം […]

India Kerala

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിന്‍റെ ഗുണം ഇടത്പക്ഷത്തിനും ലഭിക്കുമെന്ന് ആന്റണി

രാഹുല്‍ ഗാന്ധിയെ വിമർശിക്കാന്‍ ബി.ജെ.പിയുടെ വാക്കുകള്‍ സി.പി.എം കടം വാങ്ങുന്നുവെന്ന് എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി. പെരിയ ഇരട്ട കൊലപാതകത്തില്‍ സിബിഐ അന്വഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചതിന് ശേഷം ആന്‍റണി പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിന്‍റെ ഗുണം ഇടത്പക്ഷത്തിനും ലഭിക്കും. തമിഴ്നാട്ടില്‍ നീലഗിരിക്കടുത്ത് രണ്ട് മണ്ഡലങ്ങളില്‍ സി.പി.എമ്മും സി.പി.ഐയും മത്സരിക്കുന്നു, രാഹുലിന്‍റെ വയനാട്ടിലെ സാനിധ്യം അവര്‍ക്ക് അവിടെ ജയമൊരുക്കുമെന്നും ആന്‍റണി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളല്‍ പങ്കെടുക്കാന്‍ കാസർകോടെത്തിയതായിരുന്നു […]

India Kerala

പത്ത് വയസുകാരി നാടോടി ബാലികക്ക് ക്രൂരമർദ്ദനം; സി.പി.എം ഏരിയ കമ്മിറ്റി അംഗം അറസ്റ്റില്‍

മലപ്പുറം എടപ്പാളിൽ നാടോടി ബാലികയ്ക്ക് ക്രൂരമർദ്ദനം. ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിനിടയിലാണ് മര്‍ദനമേറ്റത്. സംഭവത്തിൽ സി.പി.എം എടപ്പാൾ ഏരിയ കമ്മിറ്റി അംഗവും വട്ടംകുളം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സി രാഘവനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ പത്ത് മണിയോടെ എടപ്പാൾ പട്ടാമ്പി റോഡിലുള്ള കെട്ടിടത്തിനു സമീപത്തു നിന്ന് ആക്രിസാധനങ്ങൾ പെറുക്കുന്ന ഇതിനിടെയാണ് 10 വയസുകാരി നാടോടി ബാലികയ്ക്ക് ക്രൂരമർദ്ദനം ഏറ്റത്. നെറ്റിയിൽ ആഴത്തിൽ മുറിവേറ്റ പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രി സാധനങ്ങൾ പെറുക്കി കൊണ്ടിരുന്ന ചാക്ക് ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നുവെന്ന് […]

India Kerala

കെവിൻ കേസ്: വിചാരണ 24ന് തുടങ്ങും

കെവിൻ വധക്കേസിൽ വിചാരണ ഈ മാസം 24ന് ആരംഭിക്കും. ജൂൺ ആറാം തിയതിക്കുള്ളിൽ സാക്ഷി വിസ്താരം പൂർത്തിയാക്കാനാണ് കോടതിയുടെ തീരുമാനം. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആദ്യം കോടതി വായിച്ചുകേൾപ്പിച്ച കുറ്റപത്രത്തിൽ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രതികളെ വീണ്ടും കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം അംഗീകരിച്ചാണ് ഈ മാസം 24ന് വിചാരണ ആരംഭിക്കാൻ കോടതി തീരുമാനിച്ചത്. ജൂൺ മാസം ആറാം തീയതി കൊണ്ട് സാക്ഷികളുടെ വിസ്താരം […]

India National

മുസ്‌ലിം വിദ്യാര്‍ത്ഥിയെ ‘താലിബാനി’ എന്ന് വിളിച്ച് ജഗ്ഗി വാസുദേവ്; വിവാദമായതോടെ മാപ്പു പറഞ്ഞു

ഇംഗ്ലണ്ടിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിയെ ‘താലിബാനി’ എന്ന് വിശേഷിപ്പിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്. വിവാദമായതോടെ ജഗ്ഗി മാപ്പുപറഞ്ഞു. യൂത്ത് ആന്‍ഡ് ട്രൂത്ത്, അണ്‍പ്ലഗ് വിത്ത് വാസുദേവ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയതായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയാണ് പാക് വംശജനായ ബിലാല്‍ ബിന് സാഖിബ് എന്ന വിദ്യാര്‍ത്ഥിയെ താലിബാനി എന്ന് വിശേഷിപ്പിച്ചത്. ‘അണ്‍പ്ലഗ് വിത്ത് സദ്ഗുരു’ എന്ന പരിപാടിയുടെ അവതാരകനായിരുന്നു സാഖിബ്. ചര്‍ച്ചയ്ക്കിടെ ജീവിതത്തെയും മാനസിക പിരിമുറുക്കത്തെ കുറിച്ചും ചോദിച്ചപ്പോഴാണ് സാഖിബിനെ താലിബാനിയെന്ന് ജഗ്ഗി […]

India National

കശ്മീരില്‍ കാവി കളഞ്ഞ് പച്ചയുടുത്ത് ബി.ജെ.പി

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കശ്മീരിലെ ബി.ജെ.പി കാവിയല്ല, ‘പച്ചയാണ്’. കുറച്ചധികം പച്ച നിറം കണ്ടാല്‍ പാക്കിസ്ഥാനെന്നും തീവ്രവാദമെന്നും അലമുറയിടുന്ന സംഘപരിവാറാണ് ഇപ്പോള്‍ മുസ്‍ലിം ഭൂരിപക്ഷമുള്ള കശ്‍മീരില്‍ പച്ച തന്നെ തെരഞ്ഞെടുപ്പ് ആയുധമാക്കിയിരിക്കുന്നത്. കശ്മീരിലെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങളിലാണ് കാവി ഉപേക്ഷിച്ച് പച്ച നിറത്തിലുള്ള പോസ്റ്ററുകളുമായി ഈ വിരോധാഭാസം. കശ്മീരില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇംഗ്ലീഷ് ദിനപത്രമായ ഗ്രേറ്റര്‍ കശ്മീര്‍, ഏറ്റവുമധികം വായനക്കാരുള്ള ഉറുദു പത്രം കശ്മീര്‍ ഉസ്മ എന്നിവയിലാണ് പച്ച പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ‘നുണകള്‍ […]

India Kerala

സിവില്‍ സര്‍വീസില്‍ തിളക്കമാർന്ന വിജയവുമായി സജാദ്; മുസ്‍ലിം വിഭാഗത്തിലെ ഉയർന്ന റാങ്ക്

ഭൗതിക പശ്ചാത്തലമല്ല നിശ്ചയദാർഢ്യവും കഠിനാധ്വാനവുമുണ്ടെങ്കിൽ സിവിൽ സർവീസ് നേടാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് പി.മുഹമ്മദ് സജാദ്. തന്റെ അഞ്ചാമത്തെ പരിശ്രമത്തിലാണ് മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഈ ഇരുപത്തിയേഴുകാരൻ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്. സംസ്ഥാനത്ത് മുസ്‍ലിം വിഭാഗത്തിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കിയതും സജാദാണ്. അബ്ദുൾ റഹ്മാൻ ഖാദിയ ദമ്പതികളുടെ നാല് മക്കളിൽ മൂത്തവൻ. അധ്യാപകനായിരുന്ന പിതാവാണ് ഐ.എ.എസ് എന്ന മോഹത്തിന് തുടക്കമിട്ടത്. ജീവിതത്തിലൂടെ കടന്നുപോയ പലരും പിന്നീട് പ്രചോദനമായിട്ടുണ്ടെന്ന് സജാദ് പറയുന്നു. പഠിച്ചത് സോഷ്യോളജി ആയിരുന്നെങ്കിലും മലയാള സാഹിത്യമാണ് സിവിൽ സർവീസിനായി […]

India National

ഒന്നാം ഘട്ട പോളിങിന് അഞ്ച് ദിവസം ബാക്കി; ആരോപണ-പ്രത്യാരോപണങ്ങളാല്‍ സജീവമായി ദേശീയ രാഷ്ട്രീയം

ഒന്നാം ഘട്ട പോളിങ്ങിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ ആരോപണ-പ്രത്യാരോപണങ്ങളാല്‍ സജീവമായി ദേശീയ രാഷ്ട്രീയം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ പെരുമാറ്റച്ചട്ടമാണ് നടപ്പിലാക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപണം. രാഹുല്‍ഗാന്ധി പ്രസംഗത്തില്‍ മാന്യത പാലിക്കണമെന്ന് സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. യു.പി മുഖ്യമന്ത്രി ആദിത്യനാഥിന്‍റെയും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിനെതിരെയുമുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ സ്വീകരിച്ച മൃദുസമീപനത്തെച്ചൊല്ലിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തിരിഞ്ഞത്. സൈന്യത്തെ മോദിയുടെ സേനയെന്ന് വിശേഷിപ്പിച്ച ആദിത്യനാഥിന് […]

India National

ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു

പതിറ്റാണ്ടുകളായുള്ള ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശത്രുഘ്നന്‍ സിന്‍ഹയുടെ കോണ്‍ഗ്രസ് പ്രവേശം. ബി.ജെ.പി നേതൃത്വവുമായി വിയോജിപ്പുകള്‍ ഉണ്ടായിരുന്ന സിന്‍ഹക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. സിന്‍ഹ മത്സരിച്ചിരുന്ന പാറ്റ്ന സാഹിബ് മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.

India Kerala

ഇത് സതീഷ് ചന്ദ്രന്‍ സ്റ്റൈല്‍; സാമൂഹ്യ മാധ്യമ പ്രചരണം ഇങ്ങനെയും ചെയ്യാം

ന്യൂജെനറേഷന്‍ കാലത്തെ തെരഞ്ഞെടുപ്പില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിന് വലിയ പ്രസക്തിയുണ്ട്. കാസര്‍കോട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സതീഷ് ചന്ദ്രന്‍റെ സോഷ്യല്‍ മീഡിയ പ്രചാരണം വ്യത്യസ്തമാണ്. പ്രചാരണത്തിനിടക്ക് ലഭിക്കുന്ന ചിത്രങ്ങളാണ് സാമൂഹ്യമാധ്യമ പ്രചാരണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. ഫോട്ടോ കാണുമ്പോള്‍ സംശയം വരാം ഇത് പോസ്റ്ററിനായി എടുത്ത ചിത്രങ്ങളാണെന്ന് എന്നാല്‍ പ്രചാരണത്തിനിടക്ക് ലഭിക്കുന്ന സ്വാഭാവിക ഫോട്ടോകള്‍ ഉപയോഗിച്ചാണ് ഇത്തരം പോസ്റ്ററുകള്‍ ഉണ്ടാക്കുന്നത്. ഫോട്ടോ ഉപയോഗിച്ചുള്ള പോസ്റ്ററുകള്‍ മാത്രമല്ല, പ്രചാരണത്തിന് ഇടക്ക് ലഭിക്കുന്ന വീഡിയോകളും സ്ഥാനാര്‍ഥി പ്രചാരണത്തിന് വ്യത്യസ്തമായി ഉപയോഗിക്കുന്നുണ്ട്. […]