India Kerala

കേരളം നല്‍കിയ സ്‌നേഹവും വാത്സല്യവും പതിന്മടങ്ങായി തിരിച്ച് നല്‍കുമെ രാഹുല്‍

വയനാട്ടില്‍ നിന്ന് മത്സരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. കേരളം നല്‍കിയ സ്‌നേഹവും വാത്സല്യവും പതിന്മടങ്ങായി തിരിച്ച് നല്‍കുമെന്നും രാഹുലിന്‍റെ വോട്ടഭ്യര്‍ഥന കുറിപ്പില്‍ പറയുന്നു. ഇത് ചരിത്ര നിയോഗമാണെന്ന ആമുഖത്തോടെയാണ് രാഹുലിന്റെ വോട്ടഭ്യർത്ഥന കുറിപ്പ്. പത്രിക സമർപ്പിക്കാനായി വയനാട്ടിൽ എത്തിയപ്പോൾ ലഭിച്ച കേരളത്തിന്റെ സ്നേഹ വായ്പിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ വോട്ടഭ്യർത്ഥനാ കുറിപ്പിലാണ് വയനാട്ടിൽ തനിക്ക് ചരിത്ര നിയോഗമാണെന്ന് രാഹുൽ വിശേഷിപ്പിച്ചത്. ഇന്നു മുതല്‍ മണ്ഡലത്തിൽ കുറിപ്പ് വിതരണം ചെയ്ത് തുടങ്ങും. പ്രളയക്കെടുതി […]

India Kerala

ഒളി ക്യമാറ വിവാദം: കലക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളി ക്യമാറ വിവാദത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ ‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. സി.പി.എം ഗൂഢാലോചനയാണ് സ്റ്റിംഗ് ഓപറേഷന് പിന്നിലെന്ന ആരോപണം തെളിയിക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ വെല്ലുവിളിച്ചു. വിഷയത്തില്‍ രാഘവനുള്ള പിന്തുണ കോണ്‍ഗ്രസ്സ് നേതൃത്വം ആവര്‍ത്തിച്ചു. കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളി ക്യമാറ വിവാദത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് ജില്ലാ […]

India National

കേരളമടക്കം 16 സംസ്ഥാനങ്ങളില്‍ പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് എത്തും

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തും. ഉത്തര്‍ പ്രദേശില്‍ മാത്രം പ്രിയങ്കയുടെ പ്രചാരണം ഒതുക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. താരപ്രചാരകരുടെ പട്ടിക എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചു. കോണ്‍ഗ്രസും ബിജെപിയും 40 പേരുടെ പട്ടികയാണ് സമര്‍പ്പിച്ചിട്ടുള്ളത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞ ജനുവരിയിലാണ് പ്രിയങ്ക ഗാന്ധി ചുമതല ഏറ്റെടുത്തത്. അന്ന് മുതല്‍ വിവിധ പി.സി.സികള്‍ പ്രിയങ്കയെ പ്രചാരണത്തിനായി ക്ഷണിച്ചിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഒരു തീരുമാനം പാര്‍ട്ടി എടുത്തിരുന്നില്ല. പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം ഉത്തര്‍ […]

India Kerala

‘പ്രളയകാലത്ത് കേരളം അമിതമായി വെള്ളം തുറന്നുവിട്ടു’ ആരോപണവുമായി തമിഴ്നാട് സര്‍ക്കാര്‍

പ്രളയകാലത്ത് ഇടുക്കി ഡാമില്‍ നിന്ന് അമിതമായി കേരളം വെള്ളം തുറന്നുവിട്ടെന്ന ആരോപണവുമായി തമിഴ്നാട് സര്‍ക്കാര്‍. മഴ കനത്ത ആഗസ്റ്റ് 15ന് 390മില്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളം തുറന്നുവിട്ടതായി കെ.എസ്.ഇ.ബി രേഖകള്‍ ഉദ്ധരിച്ച് തമിഴ്നാട് വാദിക്കുന്നു. എന്നാലിത് ഇപ്പോള്‍ കെ.എസ്.ഇ.ബിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. രേഖകളില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ടോ എന്ന സംശയം പ്രതിപക്ഷവും പ്രകടിപ്പിച്ചു.

India National

പാകിസ്താന്റെ എഫ്16 വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തള്ളി അമേരിക്ക

പാകിസ്താന്‍റെ എഫ് 16 വിമാനം ഇന്ത്യ തകര്‍ത്തെന്ന വാദം തള്ളി അമേരിക്ക. പാകിസ്താന് നല്‍കിയ എഫ് 16 വിമാനങ്ങളില്‍ നിന്ന് ഒന്നും കാണാതായിട്ടില്ലെന്നും അമേരിക്കന്‍ സൈനികവൃത്തങ്ങള്‍ പറഞ്ഞു. അമേരിക്കന്‍ മാധ്യമമായ ‘ഫോറിന്‍ പോളിസി’യാണ് അമേരിക്കന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഫെബ്രുവരി 27 ന് ബലാകോട്ടില്‍ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് ശേഷവും പാക്കിസ്താന്‍ നിരന്തരമായി ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണത്തിന് മുതിര്‍ന്നിരുന്നു. ഇതിനെ ശക്തമായി ഇന്ത്യന്‍ സൈന്യം ചെറുക്കുകയും ചെയ്തു. […]

India Kerala

രാഹുലിനെ കാണാന്‍ കാട്ടുതേനുമായി കാത്തിരുന്ന നൂറു വയസു പിന്നിട്ട പത്രോസ്

വയനാട്ടിൽ രാഹുൽഗാന്ധിയെയും പ്രിയങ്കയെയും കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽ വേറിട്ട ഒരു ആരാധകനെ കാണാനായി. നൂറുവയസ്സു പിന്നിട്ട കിഴങ്ങനാൽ പത്രോസ് എന്ന വയോധികൻ രാഹുലിനും പ്രിയങ്കയ്ക്കും സമ്മാനിക്കാൻ ശുദ്ധമായ കാട്ടുതേനുമായാണ് എത്തിയത്. രാഹുൽ ഗാന്ധിയും പ്രിയങ്കയും ഒന്നിച്ച് എത്തിയതറിഞ്ഞ് അവശതകൾ മറന്ന് ഓടിയെത്തിയതാണ് കിഴങ്ങനാൽ പത്രോസ് എന്ന ആരാധകൻ. നെഹ്റു കുടുംബത്തെ അതിരറ്റ് സ്നേഹിക്കുന്ന നൂറു വയസ്സ് പിന്നിട്ട ഈ ഗാന്ധിയൻ രാഹുലിനും പ്രിയങ്കയ്ക്കും സമ്മാനിക്കാനായി ശുദ്ധമായ കാട്ടുതേനും കയ്യിൽ കരുതിയിരുന്നു. എന്നാൽ, ജനക്കൂട്ടത്തെ മറികടന്ന് രാഹുലിനെ ദൂരെനിന്ന് […]

India Kerala

കേരളത്തിന്‍റെ ഔദ്യോഗിക ഇലക്ഷന്‍ ഗീതം പുറത്തിറങ്ങി

മലയാളത്തില്‍ ഔദ്യോഗിക തെരഞ്ഞെടുപ്പ് ഗീതം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ‘ഭാരത ഭാഗ്യവിധാക്കള്‍ നാം”എന്ന് തുടങ്ങുന്ന ഗീതം പിന്നണി ഗായിക കെ.എസ് ചിത്രയുടെ ശബ്ദത്തിലൂടെയാണ് ശ്രോതാക്കളില്‍ എത്തുക. ആദ്യമായാണ് ഇലക്ഷന്‍ വിഭാഗം മലയാളത്തില്‍ ഔദ്യോഗിക തെരഞ്ഞെടുപ്പ് ഗീതം ഒരുക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടേതാണ് ആശയം. രണ്ട് മാസത്തെ യത്നത്തിന്‍റെ ഫലമാണ് ഇലക്ഷന്‍ ഗീതം. ഏപ്രില്‍ 4 ന് വി.ജെ.ടി ഹാളില്‍ വച്ച് ഗീതം പുറത്തിറക്കി. വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്ന്‍റെ ഭാഗമാണ് ഈ വീഡിയോ ഗാനം. […]

India Kerala

കോട്ടയത്ത് കയ്യും കണക്കുമില്ലാതെ പി.സിയുടെ പോസ്റ്ററുകള്‍, പരാതിയുമായി യു.ഡി.എഫ്

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പോസ്റ്ററുകൾ പ്രിന്‍റ് ചെയ്ത കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർഥിക്കെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പ്രിന്‍ററും പബ്ലിഷറും ആരാണെന്നും എത്ര കോപ്പി അടിച്ചിട്ട് ഉണ്ടെന്നും ഓരോ പോസ്റ്ററിലും രേഖപ്പെടുത്തേണ്ടതാണ്. പി.സി തോമസിന്റെ പോസ്റ്ററുകളിൽ ഇതില്ലെന്നാണ് യു.ഡി.എഫിന്റെ ആരോപണം. അതേസമയം സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് അച്ചടിച്ച പോസ്റ്ററുകളിലാണ് പ്രിന്ററും പബ്ലിഷറും രേഖപ്പെടുത്താതെന്നാണ് എന്‍.ഡി.എ നല്‍കുന്ന വിശദീകരണം. ഓരോ സ്ഥാനാർഥിയും ഇറക്കുന്ന ഓരോ പോസ്റ്ററിലും ആരാണ് പ്രിന്‍റ് ചെയ്തതെന്നും ആരാണ് പബ്ലിഷ് ചെയ്തതെന്നും എത്ര കോപ്പികൾ […]

India Kerala

ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹന്നാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും യുഡിഎഫ് കണ്‍വീനറുമായി ബെന്നി ബെഹന്നാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോ പ്ലാസ്റ്ററിക്ക് വിധേയനാക്കിയ ബെന്നി ബെഹനാന് പത്ത് ദിവസം വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചാലക്കുടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും യുഡിഎഫ് കണ്‍വീനറുമായി ബെന്നി ബെഹന്നാനെ കാക്കനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഹൃദയധമനികളില്‍ തടസ്സമുള്ളതായി കണ്ടെത്തി. തുടര്‍ന്ന് അടിയന്തിരമായി ഇദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്ററി സര്‍ജറിക്ക് വിധേയനാക്കി […]

India Kerala

രാജ്യത്തെ ആദ്യ മിശ്രലിംഗ സ്ഥാനാര്‍ഥി എറണാകുളത്ത് മത്സരിക്കുന്നു

എറണാകുളം മണ്ഡലത്തില്‍ ജനവിധി തേടാന്‍ മിശ്രലിംഗ സ്ഥാനാര്‍ഥിയും. അങ്കമാലി മഞ്ഞപ്ര സ്വദേശിയായാണ് എറണാകുളം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്. രാജ്യത്തെ ആദ്യ മിശ്രലിംഗ സ്ഥാനാര്‍ഥിയാണ് ചിഞ്ചു അശ്വതി. എറണാകുളം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് ചിഞ്ചു അശ്വതി ജനവിധി തേടുന്നത്. സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നിലവില്‍ വന്നിട്ടും മിശ്രലിംഗക്കാര്‍ കടുത്തവിവേചനമാണ് അനുഭവിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം നേരിടുന്നതിനേക്കാള്‍ കടുത്ത അവഗണനയാണ് മിശ്രലിംഗക്കാര്‍ അനുഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ സമൂഹത്തില്‍ തങ്ങളുടെ വ്യക്തിത്വം അടയാളപ്പെടുത്താനാണ് മത്സരത്തിനിറങ്ങുന്നതെന്ന് ചിഞ്ചു അശ്വതി വ്യക്തമാക്കി. മുഖ്യധാര […]