ട്രാഫിക് പൊലീസിന്‍റെ പ്രധാന ഇരകളാണ് ബൈക്ക് യാത്രക്കാര്‍. പക്ഷേ അതിന് പൊലീസുകാരനെ മാത്രം കുറ്റംപറഞ്ഞിട്ടും കാര്യമില്ല. എങ്കിലും പൊതുവെ ബൈക്കില്‍ ട്രിപ്പിനു പോകുന്ന യുവാക്കളെ കാണുന്നതു തന്നെ പൊലീസുകാർക്ക് അലർജിയാണെന്നാണ് പറയപ്പെടാറ്. എന്നാല്‍ അതേ പൊലീസുകാര്‍ കുശലാന്വേഷണം തുടങ്ങിയാല്‍ എങ്ങനെ ഉണ്ടാകും. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അതിരപ്പള്ളിയിലേക്ക് ബൈക്കില്‍ ട്രിപ്പിനു പോകുന്ന യുവാക്കളോടാണ് പൊലീസിന്‍റെ കുശലാന്വേഷണം. യാത്രാമധ്യേ ട്രാഫിക് പൊലീസിന്‍റെ പെട്രോളിങ് വാഹനം ഇവരുടെ അരികിലെത്തുന്നത് വീഡിയോയില്‍ കാണാം. ജീപ്പിൽ എസ്.ഐയും […]
India
തെരഞ്ഞെടുപ്പ് കേരളത്തിലെ സി.പി.എമ്മിന് ശക്തമായ താക്കീതായിരിക്കും:എ.കെ ആന്‍റണി
ലോക്സഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ഷോക് ട്രീറ്റ്മെന്‍റ് നല്‍കണമെന്ന് എ.ഐ.സി.സി വര്‍ക്കിങ്ങ് കമ്മിറ്റി അംഗം എ.കെ ആന്‍റണി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ രാജ്യത്ത് ഒരു കര്‍ഷകനും കടക്കെണി മൂലം ആത്മഹത്യ ചെയ്യേണ്ടി വരില്ലെന്നും ആന്റണി വയനാട്ടില്‍ പറഞ്ഞു. വരാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിലെ സി.പി.എമ്മിന് ശക്തമായ താക്കീതായിരിക്കുമെന്ന് ആന്‍റണി പറഞ്ഞു. ശേഷിക്കുന്ന കാലം കുറേക്കൂടി നന്നായി ഭരിക്കാന്‍ ഇടതുമുന്നണി നിര്‍ബന്ധിതമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പിന്നീട് രാജ്യത്തൊരു കര്‍ഷകനും ആത്മഹത്യ ചെയ്യേണ്ടിവരില്ലെന്നും […]
കെ.എം മാണിക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്കാരം നാളെ പാലായില്‍
മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ കെ.എം മാണിയുടെ മൃതദേഹം രാവിലെ 9 മണിക്ക് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. പാർട്ടി ആസ്ഥാനത്തടക്കം നാലിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും . നാളെ ഉച്ചക്ക് പാലായിലാണ് സംസ്കാരം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മാണിയുടെ അന്ത്യം.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ സമസ്ത കാന്തപുരം വിഭാഗം
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ സമസ്ത കാന്തപുരം വിഭാഗം. രാഹുല്‍ വയനാട്ടില്‍ എത്തിയതോടെ മതേതരത്വം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ച പാര്‍ട്ടികള്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ടായതായി സംഘടനയുടെ നിയന്ത്രണത്തിലുള്ള സിറാജില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം എഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തി. മതേതര ചേരിയിലുള്ളവര്‍ക്ക് പരസ്പരം പായാരം പറയാനുള്ള അവസരം മാത്രമാണ് രാഹുലിനെ വയനാട്ടിലേക്ക് എഴുന്നള്ളിച്ചതിലൂടെ ലഭിക്കുകയെന്ന പരിഹാസവും രാഹുലിന്റെ വരവോടെ കേരളത്തില്‍ സംഘപരിവാറിനും പുതിയ ഊര്‍ജ്ജം ലഭിച്ചുവെന്ന കണ്ടെത്തലോടെയാണ് സമസ്ത കാന്തപുരം വിഭാഗം നേതാവിന്റെ കോണ്‍ഗ്രസ് വിമര്‍ശനം. രാഹുല്‍ […]
കാട്ടാക്കടയില്‍ കണ്ണുനട്ട് യു.ഡി.എഫും എല്‍
ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കാട്ടാക്കട നിയമസഭ മണ്ഡലത്തില്‍ ഇത്തവണ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കഴിഞ്ഞ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ മേല്‍ക്കൈ കൈവിട്ട് പോകാതിരിക്കാന്‍ കഠിന ശ്രമം എല്‍.ഡി.എഫും നടത്തുന്നുണ്ട്. ബി.ജെ.പിയ്ക്ക് അടിത്തറയുള്ള നിയമസഭ മണ്ഡലം കൂടിയാണ് കാട്ടാക്കട. തിരുവനന്തപുരം ജില്ലയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകൾ ചേർന്ന മണ്ഡലമാണ് കാട്ടാക്കട. കഴിഞ്ഞ കാലങ്ങളിലെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒപ്പം നിന്ന മണ്ഡലമാണ് കാട്ടാക്കട. 2009 ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയ രണ്ട് […]
തൊഴിലുറപ്പ് പദ്ധതി കുടിശ്ശികയായ 1511 കോടി കേന്ദ്രം അനുവദിച്ചു
സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയുടെ കുടിശ്ശിക കേന്ദ്രം അനുവദിച്ചു. 5 മാസത്തെ വേതനമായ 1511 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. കുടിശ്ശിക മുടങ്ങിയ കാര്യം മീഡിയവൺ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 2018 നവംബർ മുതലുളള കുടിശ്ശികയാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിന് ലഭിക്കാനുണ്ടായിരുന്നത്. തൊഴിൽ ചെയ്തതിൻറെ കൂലി 14 ദിവസത്തിനുളളിൽ ബാങ്ക് അക്കൌണ്ടിൽ നിക്ഷേപിക്കണമെന്ന് നിയമമുളളപ്പോഴാണ് 5 മാസമായി കേന്ദ്രം വേതനം വൈകിപ്പിച്ചത്. കുടിശ്ശിക വൈകുന്നതിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. സർക്കാർ ഇടപടലിന് പിന്നാലെയാണ് കുടശ്ശിക തുകയായ […]
മധുരരാജ 200 കോടി ക്ലബ്ബില്‍ പുഷ്പം പോലെ കയറുമെന്ന് സന്തോഷ് പണ്ഡിറ്റ്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വിഷു ചിത്രം മധുരരാജ 200 കോടി ക്ലബ്ബിലെത്തുമെന്ന് സന്തോഷ് പണ്ഡിറ്റിന്റെ പ്രവചനം. ഏപ്രില്‍ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുലിമുരുകന്‍ സിനിമയുടെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് 200 കോടി ക്ലബ്ബില്‍ പുഷ്പം പോലെ മധുരരാജ കയറുമെന്നാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രവചിക്കുന്നത്. പോക്കിരിരാജയുടെ ടീം തന്നെയാണ് മധുരരാജയിലും ഒന്നിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന് പറയാനാവില്ലെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. വൈശാഖന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് […]
തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുമെന്ന് അമ്പലമുകള്‍ നിവാസികള്‍
ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനൊരുങ്ങി കൊച്ചി അമ്പലമുകള്‍ അടൂര്‍ക്കര നിവാസികള്‍. കൊച്ചിന്‍ റിഫൈനറിക്ക് സമീപത്ത് താമസിക്കുന്ന തങ്ങളുടെ ദുരിതം രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. വോട്ട് ചോദിച്ച് ആരും വരേണ്ടതില്ലെന്ന നോട്ടീസും ഇവര്‍ കവലകളില്‍ പതിച്ചിട്ടുണ്ട്. ബി.പി.സിയില്‍ കൊച്ചിന്‍ റിഫൈനറിക്ക് സമീപത്തുളള അന്പലമുകള്‍ സൌത്ത് വെസ്റ്റ് റെസിഡന്‍സ് അസോസിയേഷനാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി തങ്ങള്‍ ദുരിതത്തിലാണ് ജിവിക്കുന്നത്. പ്രദേശത്ത് അപകടമുണ്ടായാല്‍ രക്ഷപ്പെടാന്‍ സാധിക്കാത്ത വിധം കമ്പനികളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. മലീനീകരണം മൂലം പലരും നിത്യരോഗികളായി. എന്നാല്‍ […]
ദേശീയ നേതാക്കള്‍ എത്തുന്നു; പ്രചാരണ ചൂടില്‍ കോയമ്പത്തൂര്‍
സി.പി.എമ്മും-ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന കോയമ്പത്തൂര്‍ മണ്ഡലത്തില്‍ ദേശീയ നേതാക്കളെത്തിയാണ് പ്രചാരണം രംഗം കൊഴുപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഇന്ന് കോയമ്പത്തൂരിലെത്തും. സി.പി.എം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി നാളെയാണ് മണ്ഡലത്തിലെത്തുന്നത്. ഇടതുപക്ഷത്തിന് തമിഴ്നാട്ടില്‍ ശക്തമായ വേരുകളുള്ള മണ്ഡലത്തില്‍ വിജയിക്കാനുള്ള തന്ത്രങ്ങളുമായാണ് സി.പി.എം മുന്നോട്ട് പോകുന്നത്. മുന്‍ എം.പിയായ പി.ആര്‍ നടരാജനാണ് സി.പി.എം സ്ഥനാര്‍ഥി. ഡി.എം.കെ മുന്നണിയുടെ ഭാഗമായിട്ടാണ് സി.പി.എം മത്സരിക്കുന്നത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ കോയമ്പത്തൂരിലെത്തും. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ […]
പാക് യുദ്ധവിമാനം തകര്‍ത്തതിന് തെളിവുകളുമായി വ്യോമസേന
തെളിവായി ഇലക്ട്രോണിക് രേഖകള്‍ ഇന്ത്യന്‍ വ്യോമസേന പുറത്തുവിട്ടു. വ്യോമാക്രമണത്തിന്റെ റഡാര്‍ ചിത്രങ്ങളാണ് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യോമസേന പുറത്തുവിട്ടത്. ഫെബ്രുവരി 26ലെ ഇന്ത്യയുടെ ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പ്രത്യാക്രമണത്തിന് തുനിഞ്ഞ പാക് യുദ്ധവിമാനങ്ങളെയാണ് ഇന്ത്യ തുരത്തിയത്. കൂടുതല്‍ വ്യക്തതയുള്ള തെളിവുകളുണ്ടെങ്കിലും രഹസ്യസ്വഭാവമുള്ളതിനാല്‍ പുറത്തുവിടാനാവില്ലെന്ന് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ കപൂര്‍ പറഞ്ഞു. അതേസമയം പാക് വിമാനം തകര്‍ത്തെന്ന ഇന്ത്യന്‍ അവകാശവാദം തെറ്റാണെന്ന ആരോപണവുമായി അമേരിക്കന്‍ മാധ്യമം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് വ്യോമസേന തന്നെ ആക്രമണത്തിന്റെ റഡാര്‍ ചിത്രങ്ങള്‍ […]












