ലോക്സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിങിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. വ്യാഴാഴ്ചയാണ്ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 91 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളും മേഘാലയ, മിസോറാം, നാഗലാന്റ്, സിക്കിം, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലുമാണ് ഏപ്രില്‍ 11ന് ഒറ്റഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് പുറമെ യു.പി അടക്കമുള്ള വിവിധ ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 9 സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിലും അന്നേ ദിവസം തെരഞ്ഞെടുപ്പ് നടക്കും. ഇവിടങ്ങളിലെയെല്ലാം പ്രചാരണം അവസാനിക്കുന്നത് ഇന്ന് വൈകിട്ടാണ്. […]
India
പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുരേഷ് ഗോപിയുടെ വിശദീകരണം
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന നോട്ടീസിന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മറുപടി നല്‍കി. താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. ശബരിമലയുടെ പശ്ചാത്തലത്തില്‍ വോട്ട് തേടുന്നുവെന്നായിരുന്നു തൃശൂരില്‍ നടന്ന കണ്‍വെന്‍ഷനില്‍ സുരേഷ് ഗോപി പറഞ്ഞത്. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നും കാട്ടി ജില്ലാ കലക്ടര്‍ സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കി. ഇതിന് നല്‍കിയ വിശദീകരണത്തിലാണ് താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കുന്നത്. ശബരിമല എന്നത് സ്ഥലപ്പേര് മാത്രമാണ്. […]
കെ.എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം
ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം. മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയാണ്. രക്തത്തിലെ ഓക്സിജന്റെ അളവിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നര മാസത്തോളമായി ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കെ.എം മാണി ചികിത്സ തുടരുകയാണ്. വെള്ളിയാഴ്ച ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു. പകൽ സമയങ്ങളിൽ ഓക്സിജന്‍ നല്‍കുമ്പോൾ രാത്രിയില്‍ വെന്റിലേറ്ററിന്റെ സഹായം നല്‍കുന്നുണ്ട്. മുതിര്‍ന്ന ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സ തുടരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോൾ ശ്വാസകോശ […]
കേരളത്തിൽ ഇടത് അനുകൂല തരംഗം കൊടുങ്കാറ്റായി മാറുമെന്ന് ബിനോയ് വിശ്വം
കേരളത്തിൽ ഇടത് അനുകൂല തരംഗമാണ് ഉള്ളതെന്നും ഇത് കൊടുങ്കാറ്റായി മാറുമെന്നും സി.പി.ഐ നേതാവും രാജ്യസഭ എം.പി.യുമായ ബിനോയ് വിശ്വം. വയനാട്ടില്‍ രാഹുൽ ഗാന്ധിക്ക് ഒത്ത എതിരാളിയാണ് പി.പി സുനീർ എന്നും ബിനോയ് വിശ്വം പറഞ്ഞു. ബി.ജെ.പിയും യു.ഡി.എഫും തെരഞ്ഞെടുപ്പിന് കള്ളപ്പണം ഒഴുക്കുകയാണ്. കോടികളാണ് തെരഞ്ഞെടുപ്പിനായി ചിലവാക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിക്കും യു.ഡി.എഫിനും എതിരെ നടപടി എടുക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. രാഹുലിന്റെ വരവ് എൽ.ഡി.എഫിന്റെ അണികളെ കൂടുതൽ കർമമുഖരാക്കിയിട്ടുണ്ടെന്നും വയനാട്ടില്‍ സി.പി.ഐ സ്ഥാനാര്‍ഥി വിജിയിക്കുമെന്നും ബിനോയ് വിശ്വം […]
ഡീന്‍ കുര്യാക്കോസിന്‍റെ പ്രചരണ ബോര്‍ഡില്‍ റീത്ത്
ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്‍റെ പ്രചരണ ബോര്‍ഡ് നശിപ്പിച്ച് റീത്ത് വച്ചതായി പരാതി. മൂവറ്റുപുഴ മണ്ഡലത്തിലെ ആരക്കുഴയിലാണ് പ്രചാരണ ബോര്‍ഡ് നശിപ്പിച്ചത്. പരാജയഭീതി മൂലമാണ് എതിരാളികള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍ ആരോപിച്ചു. മൂവാറ്റുപുഴയ്ക്കും തൊടുപുഴയ്ക്കും ഇടയ്ക്കുള്ള ആരക്കുഴ പഞ്ചായത്തിലാണ് ഡീന്‍ കുര്യാക്കോസിന്‍റെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ച് റീത്ത് വച്ചത്. ആരക്കുഴ വില്ലേജ് ഓഫീസിന് എതിവശത്ത് സ്ഥാപിച്ച ബോര്‍ഡാണ് നശിപ്പിച്ച് റീത്ത് വച്ചത്. പരാജയഭീതിയിലാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് ജോസഫ് […]
കോണ്‍ഗ്രസ്സിനും,ബി.ജെ.പിക്കും ഒരേ മോഡലുകളോ?
കേന്ദ്ര സര്‍ക്കാറിന്‍റേയും,യൂത്ത് കോണ്‍ഗ്രസ്സിന്‍റേയും പരസ്യങ്ങള്‍ കണ്ടവവര്‍ ആദ്യമൊന്ന് ഞെട്ടി. രണ്ടിലും ഒരേ അഭിനയതാക്കള്‍. കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ പരസ്യത്തില്‍ അഭിയിച്ചവര്‍ തന്നെയാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പരസ്യത്തിലുമുള്ളത്. വേഷവിധാനങ്ങളും തലക്കെട്ടും പോലും ഒന്ന് തന്നെ. യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയില്‍ കര്‍ഷകര്‍ക്കായുള്ള വാഗ്‍ധാനങ്ങളില്‍ നല്‍കിയ പരസ്യങ്ങളിലാണ് ബി.ജെ.പി പരസ്യത്തിലുള്ള അതേ മോഡലുകളുള്ളത്. സര്‍ക്കാര്‍ പദ്ധതി നരേന്ദ്ര മോദി സര്‍ക്കാര്‍ ബി.ജെ.പിയുടെ പ്രചാരണ പരിപാടിയാക്കിയെന്ന് വിമര്‍ശനമുയര്‍ന്ന പദ്ധതിയിലെ മോഡലിനെയാണ് കോണ്‍ഗ്രസും പരസ്യത്തിനായി ഉപയോഗിച്ചത്. പ്രധാനനമന്ത്രി ജന്‍ ഔഷധി […]
മാവേലിക്കരയില്‍ സ്ഥാനാർഥികളുടെ സ്വത്ത് സംബന്ധിച്ച തർക്കം രൂക്ഷമാകുന്നു
മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥികളുടെ സ്വത്ത് സംബന്ധിച്ച തർക്കം രൂക്ഷമാകുന്നു. നാമനിർദ്ദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി എല്‍.ഡി.എഫും യു.ഡി.എഫും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കൊടിക്കുന്നില്‍ സുരേഷിന്റെ ശരിയായ സ്വത്ത് വിവരം മറച്ചുവെച്ചെന്ന് എല്‍.ഡി.എഫും ചിറ്റയം ഗോപകുമാറിന്റെ ഭാര്യയുടെ വരുമാനം കുറച്ച് കാണിച്ചെന്ന് യു.ഡി.എഫും ആരോപിക്കുന്നു യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് ഓരോ തെരഞ്ഞെടുപ്പിലും കാണിക്കുന്ന സ്വത്ത് വിവരത്തിൽ പൊരുത്തക്കേടുണ്ടെന്നാണ് എൽ.ഡി.എഫിന്റെ പ്രധാന വാദം. എം.പി, കേന്ദ്രമന്ത്രി സ്ഥാനങ്ങളിലൂടെ ലഭിച്ച വരുമാനമല്ല പത്രികക്കൊപ്പം നൽകിയ […]
‘ആദിവാസി കുരങ്ങ്’എന്ന് വിളിച്ച് അധിക്ഷേപിച്ച വ്യക്തിക്ക് മറുപടിയുമായി സിവിൽ സർവീസ് റാങ്ക് ജേതാവ് ശ്രീധന്യ
തന്നെ ആദിവാസി കുരങ്ങ് എന്ന് വിളിച്ച് അധിക്ഷേപിച്ച വ്യക്തിക്ക് മറുപടിയുമായി സിവിൽ സർവീസ് റാങ്ക് ജേതാവ് ശ്രീധന്യ. സഹായിച്ചവർക്കും അഭിനന്ദിച്ചവർക്കും നന്ദി രേഖപ്പെടുത്തി ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ അവസാന ഭാഗത്താണ് തന്നെ അധിക്ഷേപിച്ചയാളുടെ പേര് പരാമർശിക്കാതെ ശ്രീധന്യ മറുപടി നൽകുന്നത്. കുരങ്ങിൽ നിന്ന് പരിണാമം സംഭവിച്ചാണ് മനുഷ്യൻ ഉണ്ടായതെന്നാണല്ലോ ശാസ്ത്രം പറയുന്നത്. പക്ഷെ അവിടെ നിന്ന് ഞങ്ങൾ ഇപ്പൊ ഹോമോസാപ്പിയൻസ് ആയി കഴിഞ്ഞു. പക്ഷെ ദൗർഭാഗ്യകരമെന്ന് പറയട്ടെ താങ്കൾ ആ പ്രിമിറ്റിവ് സ്റ്റേജിൽ തന്നെയാണ് ഇപ്പോഴും നിൽക്കുന്നത് എന്നറിഞ്ഞതിൽ […]
മസാല ബോണ്ട്: ലാവ്‍ലിന്‍ ബന്ധമുള്ള കമ്പനിയുമായുള്ള ഇടപാട് അന്വേഷിക്കണമെന്ന് ചെന്നിത്തല
മസാല ബോണ്ട് ലാവ്‍ലിന്‍ ബന്ധമുള്ള കമ്പനി വാങ്ങിയതിലെ ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറഞ്ഞ പലിശക്കാണ് ബോണ്ടുകള്‍ വിറ്റതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ വികസനം തടയാനാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മസാല ബോണ്ടുകള്‍ കേന്ദ്ര സര്‍ക്കാരും വിവിധ ഏജന്‍സികളും പുറത്തിറക്കിയത് എട്ട് ശതമാനത്തിന് താഴെ പലിശ നിരക്കിലാണ്. കൊച്ചി മെട്രോക്ക് യു.ഡി.എഫ് സര്‍ക്കാര്‍ വായ്പ എടുത്തത് 1.3 ശതമാനം പലിശക്കാണ്. വന്‍പലിശക്ക് മസാല ബോണ്ട് ഇറക്കിയതിന്‍റെ […]
‘ബി.ജെ.പിക്ക് 90% വോട്ട് ലഭിക്കണം; ഇല്ലെങ്കില്‍ അക്രമം നേരിടാന്‍ തയ്യാറായിക്കോ..’ മണിപ്പൂരില്‍ ഭീഷണി മുഴക്കി കുകി നാഷണല്‍ ആര്‍മി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂരിലെ ഗ്രാമങ്ങളില്‍ നിന്നും തൊണ്ണൂറു ശതമാനത്തോളം വോട്ടുകള്‍ ബി.ജെ.പിക്ക് നല്‍കണമെന്ന് കുകി നാഷണല്‍ ആര്‍മിയുടെ(കെ.എന്‍.എ) ഭീഷണി. 90%ത്തോളം വോട്ടുകള്‍ ബി.ജെ.പിക്ക് നല്‍കിയില്ലെങ്കില്‍ അതിനുളള ശിക്ഷകളും അനന്തരഫലങ്ങളും അനുഭവിക്കേണ്ടി വരുമെന്നാണ് കുകി ആര്‍മിയുടെ ഭീഷണി. മൊറെയിലെ മുഅന്നഫൈ ഗ്രാമത്തില്‍ വിളിച്ചുകൂട്ടിയ യോഗത്തിലാണ് കെ.എന്‍.എയുടെ ചീഫ് കമാന്‍ഡര്‍ താങ്ബേയി ഹാവോകിപ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയത്. ഗ്രാമമുഖ്യരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥി ബെഞ്ചമിന്‍ മാതെക്ക് വേണ്ടിയായിരുന്നു വോട്ട് ആവശ്യപ്പെട്ടത്. 21 പോളിംങ് കേന്ദ്രങ്ങളുളള മോറെ ഏരിയയില്‍ പോളിംങ് ശതമാനം […]












