India Kerala

തിരുവനന്തപുരത്തെ സംഘടനാ പ്രശ്നങ്ങളില്‍ മുല്ലപ്പള്ളി ഇടപെട്ടു

തിരുവനന്തപുരം മണ്ഡലത്തിലെ സംഘടനാ പ്രശ്നങ്ങളില്‍ കെ.പി.സി.സി പ്രസിഡന്‍റിന്‍റെ ഇടപെടല്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ വി.എസ് ശിവകുമാറിനെ ഫോണില്‍ വിളിച്ച് ശാസിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടാകാതിരിക്കാന്‍ കര്‍ശന നിര്‍ദേശവും കെ.പി.സി.സി പ്രസിഡന്‍റ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലത്തിലെ തിരുവനന്തപുരം, നേമം നിയമസഭാ മണ്ഡലങ്ങളിലെ സംഘടനാ പ്രശ്നങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഇടപെടല്‍. തിരുവനന്തപുരം എം.എല്‍.എ വി.എസ് ശിവകുമാറിനെ വിളിച്ച കെ.പി.സി.സി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദേശം […]

India Kerala

നടിയെ ആക്രമിച്ച കേസ്: സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. എന്തടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചതെന്ന് കോടതി ചോദിച്ചു. കുറ്റം ചുമത്തുക എന്നത് കോടതിയുടെ അധികാരത്തിൽ വരുന്ന കാര്യമാണ്. കേസിലെ വിചാരണ വൈകിപ്പിക്കാനല്ലേ സർക്കാരിന്റെ നിലപാട് കാരണമാകൂയെന്നും കോടതി ആരാഞ്ഞു. ആറാം പ്രതി പ്രദീപ് സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമർശം. പ്രധാന സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കിയശേഷം വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതി നിർദേശമുള്ളതിനാൽ വിചാരണ കോടതി ഇന്ന് കേസ് പരിഗണിച്ചിരുന്നെങ്കിലും മെയ് […]

India National

മോദി വിജയിക്കണമെന്ന് പാക് പ്രധാനമന്ത്രി; ‘ഭക്തര്‍’ ആശയക്കുഴപ്പത്തിലായെന്ന് മെഹ്‍ബൂബ മുഫ്തി

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പരിഹസിച്ച് മെഹ്‍ബൂബ മുഫ്തിയും ഒമര്‍ അബ്ദുല്ലയും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ച് മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നതാണ് പാകിസ്താന് ഗുണമെന്ന ഇമ്രാന്‍ ഖാന്റെ പ്രസ്താവനയാണ് ഇരുനേതാക്കളും ട്രോളിന് വിഷയമാക്കിയിരിക്കുന്നത്. മോദിയുടെ തെരഞ്ഞെടുപ്പ് വിജയം ആഗ്രഹിക്കുന്ന പാകിസ്താന്‍ പ്രധാനമന്ത്രിയെ പുകഴ്‍ത്തിയാല്‍ കുഴപ്പമാകുമോ എന്ന ആശയക്കുഴപ്പത്തിലാണ് മോദി ഭക്തരെന്നും അവരിപ്പോള്‍ അതോര്‍ത്ത് തല ചൊറിഞ്ഞിരിക്കുകയാണെന്നും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷ മെഹ്‍ബൂബ മുഫ്തി പരിഹസിച്ചു. ”ഈ തെരഞ്ഞെടുപ്പില്‍ […]

India National

ക്യാമറക്ക് മുന്നിലെ മോദിയെ തുറന്നുകാട്ടുന്ന വീഡിയോ വൈറല്‍

പൊതുവെ ക്യാമറകളോട് പ്രിയമുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ ഈ ക്യാമറാപ്രേമം ഏറെ വിമര്‍ശങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള മോദിയെ കാണിച്ചു തരികയാണ് ഈ വീഡിയോ. ക്യാമറ കാണുമ്പോഴുള്ള മോദിയെ കൃത്യമായി കാണിച്ചുതരുന്ന പതിമൂന്ന് വീഡിയോകളാണ് ട്വിറ്ററില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ആള്‍ക്കൂട്ടത്തില്‍ മോദിയുടെ പെരുമാറ്റം എന്ന തലക്കെട്ടില്‍ @riaz81 എന്ന അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ട വീഡിയോകള്‍ വിമര്‍ശനങ്ങള്‍ വന്നതോടെ അക്കൌണ്ട് നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ Md Asif Khan എന്ന അക്കൌണ്ടില്‍ ഈ വീഡിയോ വീണ്ടും പ്രത്യക്ഷപ്പെട്ടു.

India Kerala

കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കും; വന്‍ വാഗ്ദാനവുമായി സുരേഷ് ഗോപി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധപ്പിക്കുമെന്നാണ് സുരേഷ് ഗോപിയുടെ വാഗ്ദാനം. ചെയ്യും എന്നത് വെറുംവാക്കല്ല, ചെയ്തിരിക്കും എന്നാണ് താര സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം. ”ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂർ-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.” എന്നാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ താരം വാഗ്ദാനം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് മുതല്‍ വലിയ വിവാദങ്ങളും […]

India Kerala

കെ.എം മാണിക്ക് വിട; വിലാപയാത്ര ആരംഭിച്ചു

മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ കെ.എം മാണിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എറണാകുളത്ത് നിന്നും ആരംഭിച്ചു. വിലാപയാത്രയായി ജന്‍മനാടായ കോട്ടയത്തേക്കാണ് കൊണ്ടുപോകുന്നത്. പാർട്ടി ആസ്ഥാനത്തടക്കം നാലിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും . നാളെ ഉച്ചക്ക് പാലായില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം . ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് മാണി അന്തരിച്ചത്.

India National

കനയ്യ കുമാറിന്റെ പത്രികാ സമര്‍പ്പണത്തില്‍ ശ്രദ്ധേയയായി നജീബിന്റെ മാതാവ് നഫീസ

ബേഗുസരായി മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ഥി കനയ്യ കുമാറിന്റെ പത്രികാ സമര്‍പ്പണത്തില്‍ ശ്രദ്ധേയമായത് നജീബിന്റെ മാതാവ് നഫീസയുടെ സാന്നിധ്യം. ടീസ്റ്റ സെറ്റില്‍വാദ്, ഗുജറാത്തിലെ ദലിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി, ജെ.എന്‍.യു യൂണിയന്‍ നേതാവ് രാമനാഗ, വനിതാ നേതാവ് ശഹ്‌ലാ റഷീദ് എന്നിവരും പത്രികാ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അതേസമയം ജെ.എന്‍.യു സമരസഖാക്കളായിരുന്ന അനിര്‍ഭന്‍ ഭട്ടാചാര്യയുടെയും ഉമര്‍ ഖാലിദിന്റെയും അസാന്നിധ്യവും ശ്രദ്ധേയമായി . ബീഹട്ട് ഗ്രാമത്തിലെ വസതിയില്‍ നിന്നും നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കാലത്ത് ഒന്‍പത് […]

India National

91 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്

20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇനി നിശബ്ദപ്രചാരണത്തിന്റെ ദിനങ്ങളാണ്. ഗുജറാത്തിലും ഗോവയിലുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ പ്രചാരണ പരിപാടികള്‍. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് അഭിസംബോധന ചെയ്യും. രൂക്ഷമായ ആരോപണ, പ്രത്യാരോപണങ്ങളോടെയാണ് ആദ്യഘട്ട തെരഞ്ഞെപ്പ് പ്രചാരണം അവസാനിച്ചത്. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും ബലാകോട്ടില്‍ വ്യോമാക്രമണം നടത്തിയ സൈനികര്‍ക്കും വോട്ട് സമര്‍പ്പിക്കാനായിരുന്നു കന്നി വോട്ടര്‍മാരോട് […]

India Kerala

അമിക്കസ് ക്യൂറി റിപ്പോർട്ടും ബി.ജെ.പിയുടെ പ്രകടന പത്രികയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് വീണാ ജോർജ്ജ്

അമിക്കസ് ക്യൂറി റിപ്പോർട്ടും ബി.ജെ.പിയുടെ പ്രകടന പത്രികയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജ്. സാധാരണ ജനങ്ങൾ ചർച്ച ചെയ്യുന്നത് വികസന പ്രശ്നങ്ങളാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ മൂന്നാം ഘട്ടത്തിലാണ് ഇപ്പോൾ വീണ. ആവേശകരമായ പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്നും പത്തനംതിട്ടയിൽ ഇടതുപക്ഷ മുന്നണി ചരിത്ര വിജയം നേടുമെന്ന് വീണ ജോർജ് പറഞ്ഞു. എല്ലാ നിയമസഭ മണ്ഡലങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സർവേ ഫലങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും ജനങ്ങളുടെ മനസ് തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിക്കുമെന്നും […]

India National

ഇനി നിങ്ങളുടെ വോട്ടുകള്‍ സുരക്ഷിതം; വിവിപാറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം

വളരെയധികം പ്രത്യേകതയുള്ളതാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ്. പൂര്‍ണ്ണമായും വിവിപാറ്റ് യന്ത്രം ഉപയോഗിക്കുന്നു എന്ന പ്രത്യേകത അതിലൊന്നാണ്. വിവിപാറ്റ് സംവിധാനം നിലവില്‍ വരുന്നതോടെ വോട്ടിംഗ് സംവിധാനം കൂടുല്‍ സുരക്ഷിതമാകും. വോട്ടിംഗ് കേന്ദ്രത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍റെ കൂടെ വിവിപാറ്റും ഉണ്ടാകും. വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്നാണ് പൂര്‍ണ്ണ രൂപം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ എന്ത് കൃത്രിമം കാട്ടിയാലും വിവിപാറ്റ് സംവിധാനത്തിലൂടെ കണ്ടുപിടിക്കാം. അതുകൊണ്ട് തന്നെ വിവിപാറ്റിനെ ഒരു ആധികാരിക സ്ഥിരീകരണ രേഖയായി കണക്കാക്കാം. 2013 […]