കോൺഗ്രസിനെതിരെ വീണ്ടും വെെറസ് ആക്രമണവുമായി യോഗി ആദിത്യനാഥ്. കോൺഗ്രസ് പച്ച വെെറസിന്റെ പിടിയിലാണെന്ന് യു.പി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ പോയി മത്സരിക്കുന്ന രാഹുൽഗാന്ധിയുടെ പ്രചരണ റാലിയിൽ പച്ച കൊടികൾ മാത്രമേ കാണാൻ സാധിച്ചുള്ളു എന്ന് യോഗി പറഞ്ഞു. തെരഞ്ഞെടുപ്പ് റാലിയെ അഭിംസംബോധന ചെയ്ത് സംസാരിക്കവെയാണ് വർഗീയ പരാമർശങ്ങൾ യോഗി വീണ്ടും ആവർത്തിച്ചത്. പ്രീണന തന്ത്രം പ്രയോഗിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി. രാജ്യത്തെ മുസ്‍ലിംകൾക്ക് രാജ്യത്തെ വിഭവങ്ങൾക്ക് മേൽ അവകാശമുണ്ടെന്നാണ് മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞിരിക്കുന്നത്. […]
India
ബുർഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ പരിശോധിക്കണമെന്ന് മുസാഫർനഗർ ബി.ജെ.പി സ്ഥാനാർഥി
തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിച്ചിരിക്കെ, വർഗീയ പരാമർശവുമായി മുസഫർനഗർ ബി.ജെ.പി സ്ഥാനാർഥി. ഉത്തർപ്രദേശ് മുസഫർനഗറിൽ നിന്നും ജനവിധി തേടുന്ന ബി.ജെ.പിയുടെ സഞ്ജീവ് ബല്യാൻ ആണ് ബുർഖ ധരിച്ച് വോട്ട് രേഖപ്പെട്ടുത്താൻ വരുന്നവരെ തടയണമെന്ന് പറഞ്ഞത്. ചില നഗരങ്ങളിൽ വ്യാജ വോട്ടുകൾ രേഖപ്പെടുത്തുന്നതായി ശ്രദ്ധയിൽ പെട്ടതായി പറഞ്ഞ ബല്യാൻ, ബുർഖ ധരിച്ച് വോട്ട് ചെയ്യാൻ വരുന്നവരെ ശരിയായ പരിശോധനക്ക് വിധേയമാക്കുന്നില്ലെന്ന് വ്യക്തമാക്കി. മുഖം മറച്ച് വരുന്ന സ്ത്രീകളെ ശരിയായി പരിശോധിച്ചില്ലെങ്കിൽ താൻ റീ പോളിന് ആവശ്യപ്പെടുമെന്നും സഞ്ജീവ് ബല്യാൻ […]
തിരുവനന്തപുരത്ത് ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമല്ലെന്ന് തരൂര്‍
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചില മണ്ഡലങ്ങളില്‍ സജീവമല്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി തരൂര്‍ എ.ഐ.സി.സിക്ക് പരാതി നല്‍കി. മുകുള്‍ വാസ്നികിനാണ് പരാതി നല്‍കിയത്. തിരുവനന്തപുരം, നേമം മണ്ഡലങ്ങളില്‍ ചില നേതാക്കള്‍ സജീവമല്ലെന്നാണ് പരാതി.
ലാത്തൂര്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രി പെരുമാറ്റ ചട്ടം ലംഘിച്ചു
ലാത്തൂര്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രി മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ജില്ലാ വരണാധികാരി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉസ്മാനബാദ് ജില്ലാ വരണാധികാരി മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലാത്തൂരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ സെെനികരുടെ പേര് പറഞ്ഞ് മോദി വോട്ട് ചോദിച്ചതിനാണ് വരണാധികാരി തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. രാജ്യത്തെ കന്നി വോട്ടർമാർ, ബലാക്കോട്ടിൽ എയർസ്ട്രെെക്ക് നടത്തിയ സെെനികർക്ക് വേണ്ടി തങ്ങളുടെ ആദ്യ വോട്ട് വിനിയോഗിക്കാൻ തയ്യാറുണ്ടോ എന്ന് ചോദിച്ച മോദി, പുൽവാമയിൽ വീരമൃത്യു വരിച്ച സെെനികർക്ക് വേണ്ടിയും വോട്ട് […]
ഇന്നസെന്‍റിനെതിരായ ആരോപണം : മറുപടിയുമായി എല്‍.ഡി.എഫ് നേതാക്കള്‍
ചാലക്കുടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെന്‍റിനെതിരായ യു.ഡി.എഫ് എം.എല്‍എമാരുടെ ആരോപണങ്ങളെ തളളി എല്‍.ഡി.എഫ് എം.എല്‍.എമാര്‍. വികസന നേട്ടങ്ങളിൽ പരിഭ്രാന്തരായത് കൊണ്ടാണ് അടിസ്ഥാനവിരുദ്ധമായ ആരോപണങ്ങള്‍ യു.ഡി.എഫ് ഉന്നയിക്കുന്നത് എന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. ചാലക്കുടിയില്‍ ഇന്നസെന്‍റ് എം.പി 1750 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നത് പൊളളയായ വാദമാണെന്ന ആരോപണവുമായി യു.ഡി.എഫ് എം.എല്‍.എമാരായ റോജി എം.ജോണും അന്‍വര്‍ സാദത്തും രംഗത്തുവന്നിരുന്നു. ഈ ആരോപണത്തെ പ്രതിരോധിച്ചാണ് എം.എൽ.എമാരായ ബി.ഡി ദേവസി, വി.ആർ സുനിൽകുമാർ തുടങ്ങിയവരുള്‍പ്പെടെ എല്‍.ഡി.എഫ് നേതാക്കള്‍ രംഗത്ത് വന്നത്. എം.പിയുടെ പ്രോഗ്രസ് […]
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മായാവതി ഇന്ന് കേരളത്തിൽ
ബി.എസ് പി സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ദേശീയ അധ്യക്ഷ മായാവതി ഇന്ന് കേരളത്തിൽ. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന മായാവതി രണ്ടരയ്ക്ക് പൂജപ്പുര മൈതാനത്ത് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. വയനാടും തിരുവനന്തപുരവുമടക്കം 16 മണ്ഡലങ്ങളിലാണ് ബി.എസ്.പി കേരളത്തിൽ മത്സരിക്കുന്നത്. സംസ്ഥാനത്തെ ബി.എസ്.പി സ്ഥാനാർഥികളും പൊതുയോഗത്തിനെത്തും.
പ്രധാനമന്ത്രി നാളെ കേരളത്തില്‍
എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കോഴിക്കോട് എത്തും. മലബാർ മേഖലയിലെ പാർലമെന്റ് മണ്ഡലങ്ങളിലെ പ്രചരണത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന നരേന്ദ്ര മോദി അവിടെ നിന്നും റോഡ് മാർഗമാണ് കോഴിക്കോടെത്തുക. 6 മണിക്ക് കോഴിക്കോട് കടപ്പുറത്തെ പൊതുസമ്മേളന നഗരിയിൽ എത്തും. ഒന്നര മണിക്കൂര്‍ സമയമാണ് മോദി തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നത്. കാസർകോട് മുതൽ പാലക്കാട് വരെയുള്ള പാർലമെന്റ് മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികളും വേദിയിലുണ്ടാവും. രാഹുൽ ഗാന്ധി […]
ലക്ഷദ്വീപില്‍ ഇന്ന് തെരഞ്ഞെടുപ്പ്
ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ലക്ഷദ്വീപും ഇന്ന് ബൂത്തിലേക്ക്. ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലമായ ലക്ഷദ്വീപില്‍ 55,057 വോട്ടര്‍മാരാണുള്ളത്. കോണ്‍ഗ്രസും എന്‍.സി.പിയും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. വാശിയേറിയ പ്രചരണത്തിനൊടുവിലാണ് ഇന്ന് ദ്വീപു നിവാസികള്‍ പോളിംഗ് ബൂത്തിലേക്കെത്തുന്നത്. ജനവാസാ മേഖലയായ പത്ത് ദ്വീപുകളിലും കൂടി 55,057 വോട്ടര്‍മാര്‍ മാത്രമാണ് ഈ ലോകസഭാ മണ്ഡലത്തിലുള്ളത്. ഇതില്‍ ആന്ത്രേത്ത് ദ്വീപില്‍ 10212 വോട്ടര്‍മാരുണ്ട്. ചെറിയ ദ്വീപായ ബിത്രയില്‍ 255 വോട്ടര്‍മാര്‍ മാത്രമാണുള്ളത്. 51 പോളിംഗ് സ്റ്റേഷനുകളാണ് ദീപില്‍ ക്രമീകരിച്ചിട്ടുള്ളത്. കുറഞ്ഞ […]
പ്രിയനേതാവിനെ കാണാന്‍ തിരുനക്കരയില്‍ ഒഴുകിയെത്തിയത് വന്‍ജനക്കൂട്ടം
വൻ ജനക്കൂട്ടമാണ് തിരുനക്കര മൈതാനത്ത് കെ.എം മാണിയ്ക്ക് അന്ത്യാജ്ഞലി നൽകാനെത്തിയത്. ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കളും മാണിയ്ക്ക് ആദരം അർപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു മാണിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തിരുനക്കര മൈതാനെത്താൻ നിശ്ചയിച്ചിരുന്ന സമയം. എന്നാൽ എത്തിയതാകട്ടെ ഇന്ന് പുലർച്ചെ 1 മണിക്കും.13 മണിക്കൂറിലേറെ സമയം കടുത്ത ചൂടും സഹിച്ച് ആയിരങ്ങളാണ് തിരുനക്കര മൈതാനത്ത് പ്രിയ നേതാവിനെ അവസാനമായി കാണാൻ കാത്തിരുന്നത്. വിലാപയാത്ര തിരുനക്കരയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിലെത്തിയതോടെ അണികളുടെ അന്ത്യാഭിവാദനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി.എം […]
കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതിക്ക് ബോധ്യപ്പെട്ടു: രാഹുല്‍
റഫാല്‍ ഇടപാടില്‍ ഒരു അഴിമതിയുമില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ റദ്ദാക്കുന്നതാണ് സുപ്രീംകോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് റഫാല്‍ അഴിമതി ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കോടതി ഉത്തരവ് പ്രതിപക്ഷത്തിന് കരുത്താകും. കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയെന്ന് സുപ്രീംകോടതിക്കും ബോധ്യമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. റഫാല്‍ ഇടപാടില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്നും സി.ബി.ഐ അന്വേഷണം വേണ്ടെന്ന കോടതി ഉത്തരവ് സര്‍ക്കാരിനുള്ള ക്ലീന്‍ ചിറ്റാണെന്നുമായിരുന്നു ബി.ജെ.പി അവകാശപ്പെട്ടിരുന്നത്. കോടതിയുത്തരവും സി.എ.ജി റിപ്പോര്‍ട്ടും ഉയര്‍ത്തിക്കാട്ടി ജെ.പി.സി അന്വേഷണം പോലും തള്ളി. […]












