Kerala National

രാജ്മോഹന്‍ ഉണ്ണിത്താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ജില്ലാ വരണാധികാരിയുടെ റിപ്പോര്‍ട്ട്

കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ജില്ലാ വരണാധികാരിയുടെ റിപ്പോര്‍ട്ട്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. ഉണ്ണിത്താന്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്നായിരുന്നു എല്‍.ഡി.എഫ് പരാതി. പയ്യന്നൂർ അരവഞ്ചാലിലാണ് ഏപ്രിൽ 8ന് ഉണ്ണിത്താൻ നടത്തിയ പ്രസംഗം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. എൽ.ഡി.എഫ് കാസർകോട് മണ്ഡലം സെക്രട്ടറി ടി.വി രാജേഷ് എം.എൽ.എയാണ് മുഖ്യ വരണാധികാരി കലക്ടർ ഡോ. ഡി സജിത്ത് ബാബുവിന് പരാതി നൽകിയത്. പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിങ്ങും പരാതിക്കൊപ്പം […]

India Kerala

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; എന്‍.ഡി.എ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് കോഴിക്കോടെത്തും. എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്. കര്‍ണാടക ഗംഗവാദിയിലെ തെര‍ഞ്ഞെടുപ്പ് പ്രചരണ പരിപാടിക്ക് ശേഷമാകും ജില്ലയിലെ റാലി പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് കോഴിക്കോട് നഗരത്തിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് കടപ്പുറത്തെ സമ്മേളന വേദിയും പരിസരവും എസ്.പി.ജി സംഘത്തിന്റെ നിരീക്ഷണത്തിലാണ്. കമാന്‍ഡോകളും സായുധസേനാ വിഭാഗവും ഉള്‍പ്പെടെ 2000 പൊലീസുദ്യോഗസ്ഥരെയാണ് സുരക്ഷ ചുമതലയ്ക്കായി വിന്യസിച്ചിരിക്കുന്നത്. വൈകിട്ട് 4 മണിക്ക് സമ്മേളനം ആരംഭിക്കും. കാസര്‍കോട്, കണ്ണൂര്‍, […]

India Kerala

ഡി.ജി.പി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ്

ഡി.ജി.പി ജേക്കബ് തോമസിനെതിരെ അഴിമതി നിരോധന നിയമ പ്രകാരം വിജിലന്‍സ് കേസെടുത്തു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നാണ് കേസ്.തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ പത്ത് കോടിയിലധികം രൂപ സര്‍ക്കാരിന് നഷ്ട്ടം വരുത്തിയെന്നാണ് കേസ്. 8 കോടി രൂപയ്ക്ക് ഡ്രഡ്ജര്‍ വാങ്ങാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ 19 കോടി ചെലവില്‍ ഹോളണ്ട് ആസ്ഥാനമായ കമ്പനിയില്‍ നിന്നും ജേക്കബ് തോമസ് ഡ്രഡ്ജര്‍ വാങ്ങിയെന്ന് എഫ്.ഐ.ആര്‍ പറയുന്നു. […]

India Kerala

നെറ്റിപ്പട്ടം ചാര്‍ത്തിത്തരൂ ഗുരുവായൂര്‍ കേശവനായി പാര്‍ലമെന്റില്‍ ഞാനുണ്ടാകും

കേരളത്തിലെ സര്‍ക്കാര്‍ ജനഹിതമല്ലാത്ത കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. പ്രളയമടക്കമുളള കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്. അഭിമന്യൂവിനെ കൊലയ്ക്ക് കൊടുത്തു. ജൂണ്‍മാസത്തില്‍ അഭിമന്യൂ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു.യുപിയിലേക്ക്, വടക്കോട്ട് നോക്കിയിരിക്കുകയാണ്. ഇവിടെ സ്വന്തം സംസ്ഥാനത്തെ തെക്കോട്ട് എടുത്തുകൊണ്ടിരിക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇരിങ്ങാലക്കുട മാപ്രാണത്ത് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. അഭിമന്യൂ, കെവിന്‍, ശ്രീജിത്ത് അങ്ങനെ എത്രപേര്‍. ചോദിക്കാനുളള അവകാശം നിങ്ങള്‍ക്കുണ്ട്. ചോദിക്കുക. ആവിഷ്‌കാര സ്വാതന്ത്ര്യമല്ല. അവകാശ സ്വാതന്ത്ര്യമാണ്. അടിയന്തരാവസ്ഥ ഒന്നും […]

India Kerala

തലപ്പത്തേക്ക് ആര്? പ്രതിസന്ധിയില്‍ കേരള കോണ്‍ഗ്രസ് (എം)

കെ.എം.മാണി വിട വാങ്ങിയതോടെ കേരള കോണ്‍ഗ്രസ്(എം) തലപ്പത്തേക്ക് ആരെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും സജീവം. പാര്‍ട്ടി ചെയര്‍മാന്‍, പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് , പാലാ എം.എല്‍.എ എന്നീ സ്ഥാനങ്ങളാണ് ഒഴിഞ്ഞ് കിടക്കുന്നത്. മുതിര്‍ന്ന നേതാവ് സി.എഫ് തോമസിനെയാണ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കേരള കോൺഗ്രസ്(എം) ഇന്നേവരെ നേരിട്ടിട്ടില്ലാത്ത ഒരു വലിയ പ്രതിസന്ധിയാണ് കെ.എം മാണിയുടെ വിയോഗത്തോടെ ഉണ്ടായിരിക്കുന്നത്. പാർട്ടിയെ ഇനി ആരു നയിക്കും എന്ന ചോദ്യമാണ് എല്ലായിടത്തു നിന്നും ഉയർന്നു കേൾക്കുന്നത്. കേരള […]

India Kerala

തകര്‍ന്നു വീണ വേദിയിലും തളരാതെ കെ.മുരളീധരന്‍

വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയ കുമ്പളത്തു വെച്ച് സ്വീകരണ വേദി തകര്‍ന്ന് വീണു. എന്നാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട സ്ഥാനാര്‍ഥി വേദി തകര്‍ന്നതൊന്നും വക വയ്ക്കാതെ ഉഗ്രന്‍ പ്രസംഗവും നടത്തിയാണ് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് പോയത്. പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലായിരുന്നു കെ. മുരളീധരന്‍റെ പര്യടനം. തുറയൂരിലെ ആദ്യ സ്വീകരണ പരിപാടി മുതല്‍ തുറന്ന വാഹനത്തിലും വേദിയിലും നേതാക്കള്‍ നിറഞ്ഞുനിന്നിരുന്നു. നിശ്ചയിച്ച സമയമൊക്കെ തെറ്റി വൈകിട്ട് അഞ്ചരക്കെത്തേണ്ടിയിരുന്ന സ്ഥാനാര്‍ഥി ചെറിയ കുമ്പളത്തെത്തിയപ്പോള്‍ സമയം ഒമ്പതര. സ്ഥാനാര്‍ത്ഥിയെ […]

India National

മോദി അപരാജിതനല്ലെന്ന് സോണിയ ഗാന്ധി

നരേന്ദ്ര മോദി അപരാജിതനല്ലെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. 2004 മറക്കരുത്. അപരാജിതനാണെന്നാണ് 2004ല്‍ വാജ്പേയ് കരുതിയിരുന്നത്. പക്ഷേ അന്ന് തങ്ങളാണ് വിജയിച്ചതെന്നും സോണിയ പറഞ്ഞു. റായ്ബറേലിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോണിയ. രാഹുലിനും പ്രിയങ്കക്കും ഒപ്പമെത്തിയാണ് സോണിയ പത്രിക സമര്‍പ്പിച്ചത്. അതേസമയം അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പരസ്യ സംവാദത്തിന് രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു. തന്റെ വെല്ലുവിളി ഏറ്റെടുത്തു കഴിഞ്ഞാല്‍ മോദിക്ക് പിന്നെ ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയില്ല. ആരോപണങ്ങള്‍ ഉന്നയിക്കുന്ന […]

India Kerala

ആചാരപ്രകാരം തൃശൂർ പൂരം വെടിക്കെട്ട് നടത്താൻ സുപ്രിം കോടതി അനുമതി

ആചാരപ്രകാരം തൃശൂർ പൂരം വെടിക്കെട്ട് നടത്താൻ സുപ്രിം കോടതി അനുമതി. പടക്കത്തിനും സമയത്തിനുമുണ്ടായിരുന്ന നിയന്ത്രണത്തിൽ കോടതി ഇളവ് നൽകി. വെടിക്കെട്ടില്‍ ഉപയോഗിക്കുന്ന പടക്കങ്ങൾക്ക് കേന്ദ്ര ഏജൻസിയുടെ മുൻ‌കൂർ അനുമതി വാങ്ങണം. രാത്രി 8 മുതൽ 10 മണി വരെ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളുവെന്നായിരുന്നു മുൻ ഉത്തരവ് .ക്ഷേത്ര ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും ഇളവ് ആകാമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് വെടിക്കെട്ടിന് അനുതി തേടി സുപ്രിം കോടതിയെ സമീപിച്ചത്.

India National

അമിത് ഷാക്ക് വയനാടിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് മുഖ്യമന്ത്രി

വയനാടിന്റെ പാകിസ്താനുമായി ബന്ധപ്പെടുത്തി ചിത്രീകരിച്ച അമിത് ഷാക്ക് വയനാടിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാടിനെയാകെ അപമാനിക്കുകയാണ് അമിത് ഷായെന്നും പിണറായി പറഞ്ഞു. അമിത് ഷായുടെ വയനാട് പരാമര്‍ശത്തിന് സാഹചര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. വര്‍ഗീയ വിഷം ചീറ്റുക എന്നത് ആര്‍.എസ്.എസിന്റെ സ്ഥിരം രീതിയാണ്. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കുമ്പോള്‍ ആര്‍.എസ്.എസ് വര്‍ഗീയ പ്രചാരണം നടത്തുമെന്ന് കോണ്‍ഗ്രസ് ശ്രദ്ധിക്കണമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

India National

‘കോൺ​ഗ്രസ് പച്ച വെെറസിന്റെ പിടിയിൽ’; വീണ്ടും വെെറസുമായി യോ​ഗി

കോൺഗ്രസിനെതിരെ വീണ്ടും വെെറസ് ആക്രമണവുമായി യോഗി ആദിത്യനാഥ്. കോൺഗ്രസ് പച്ച വെെറസിന്റെ പിടിയിലാണെന്ന് യു.പി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ പോയി മത്സരിക്കുന്ന രാഹുൽഗാന്ധിയുടെ പ്രചരണ റാലിയിൽ പച്ച കൊടികൾ മാത്രമേ കാണാൻ സാധിച്ചുള്ളു എന്ന് യോഗി പറഞ്ഞു. തെരഞ്ഞെടുപ്പ് റാലിയെ അഭിംസംബോധന ചെയ്ത് സംസാരിക്കവെയാണ് വർഗീയ പരാമർശങ്ങൾ യോഗി വീണ്ടും ആവർത്തിച്ചത്. പ്രീണന തന്ത്രം പ്രയോഗിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി. രാജ്യത്തെ മുസ്‍ലിംകൾക്ക് രാജ്യത്തെ വിഭവങ്ങൾക്ക് മേൽ അവകാശമുണ്ടെന്നാണ് മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞിരിക്കുന്നത്. […]