കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒന്നാണ് ഇലക്ട്രല്‍ ബോണ്ട്. തെരഞ്ഞെടുപ്പ് ബോണ്ട് വഴിയുള്ള സംഭാവനകളുടെ ഉറവിടം രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്താണ് ഇലക്ട്രല്‍ ബോണ്ട് അഥവാ തെരഞ്ഞെടുപ്പ് ബോണ്ട്? വിദേശത്തു നിന്നുള്‍പ്പെടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യകതികളില്‍നിന്നും രാഷട്രീയ പാര്‍ട്ടികള്‍ നേരിട്ട് സ്വീകരിക്കുന്ന സംഭാവനയാണ് ഇലക്ടറല്‍ ബോണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) പ്രത്യേക ശാഖകളില്‍ നിന്നും നിശ്ചിത തുകയ്ക്കുള്ള […]
India
‘രാജ്യത്തെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലേ’; സുപ്രീംകോടതി
അയോധ്യയിലെ തർക്കഭൂമിക്ക് പുറത്ത് പൂജ നടത്താൻ അനുമതി തേടിയെത്തിയ ഹരജിക്കാരനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. അയോധ്യയിൽ പൂജ നടത്താൻ അനുമതി തേടിയെത്തിയ അമർനാഥ് മിശ്രക്കാണ് പരമോന്നത കോടതിയിൽ നിന്നും കടുത്ത വിമർശനം നേരിട്ടത്. നിങ്ങൾ ഈ രാജ്യത്തെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ലേ എന്നാണ് കോടതി ചോദിച്ചത്. അയോധ്യയിൽ പ്രത്യേക പൂജ നടത്താനും, ഇതുമായി ബന്ധപ്പെട്ട് എതിർത്ത് വിധി പുറപ്പെടുവിച്ച അലഹബാദ് ഹെെകോടതി വിധി പുനപരിശോധിക്കാനുമായി സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കടുത്ത ഭാഷയിൽ […]
‘വിമർശിക്കുന്നവർ തന്നെ ലജ്ജയില്ലാതെ നെഹ്റുവിനെ അനുകരിക്കുന്നു’
ജവഹർലാൽ നെഹ്റുവിനേയും ഇന്ദിരാ ഗാന്ധിയേയും പരസ്യമായി വിമർശിക്കുന്ന പ്രധാനമന്ത്രി അവരെ തന്നെ അനുകരിക്കുന്നതായി മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ. തെരഞ്ഞെടുപ്പ് റാലിക്കിടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ മോദി വിമർശനമുന്നയിച്ചതിന് പിറകെയാണ് രാജ് താക്കറെ രംഗത്ത് വന്നത്. ഡൽഹി തീൻമൂർത്തി ഭവനിലെ നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിലെ നെഹ്റുവിന്റേതായുള്ള വാക്കുകൾ കടമെടുത്താണ് മോദി തന്റെ പ്രചാരണം നടത്തുന്നതെന്ന് താക്കറെ ആരോപിച്ചു. ‘ഈ രാജ്യത്തെ പ്രധാനമന്ത്രി എന്നല്ല, പ്രഥമ സേവകൻ (പ്രഥം സേവക്) എന്ന് നിങ്ങളെന്നെ വിളിക്കൂ’ […]
കെ.എന്‍ ബാലഗോപാലിനെതിരെ യു.ഡി.എഫിന്റെ പരാതി
കൊല്ലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിനെതിരെ യു.ഡി.എഫിന്റെ പരാതി. ബാലഗോപാലിന്‍റെ ചിത്രം ധരിച്ചവർ വോട്ടർമാർക്ക് പാരിതോഷികം വിതരണം ചെയ്തെന്നാണ് ആരോപണം. പാരിതോഷികം സമ്മാനിക്കുന്നതിന്‍റെ വീഡിയോ സഹിതമാണ് യു.ഡി.എഫ് പരാതി അയച്ചത്. പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്കും, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കൈമാറി.
വിജയരാഘവനെതിരെ രമ്യ ഹരിദാസ് കോടതിയിലേക്ക്
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരായ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ മോശം പരാമര്‍ശത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി യു.ഡി.എഫ്. സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പൊലീസ് കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശമുള്ളതിനാലാണെന്നാണ് യു.ഡി.എഫ് ആരോപണം. പൊന്നാനിയിലും കോഴിക്കോടും നടത്തിയ പ്രസംഗത്തിനിടെയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ രമ്യാ ഹരിദാസിനെതിരെ അശ്ലീലകരമായ പരാമര്‍ശം നടത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശത്തിനെതിരെ രമ്യ ആലത്തൂര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കുകയും പൊന്നാനി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പരാതി നല്‍കി പത്ത് ദിവസം കഴിഞ്ഞിട്ടും വിജയരാഘവനെതിരെ […]
മോദിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ച് വി.എസ്
മോദി അധികാരത്തിൽ വന്നശേഷം കൂടുതൽ സൈനികർ മരിച്ചെന്നും പ്രതിരോധ മേഖലയിൽ ഉൾപ്പെടെ വൻ അഴിമതി നടന്നുവെന്നും വി.എസ് അച്യുതാനന്ദൻ. കോണ്‍ഗ്രസിനെയും രൂക്ഷമായ ഭാഷയിലാണ് വി.എസ് വിമര്‍ശിച്ചത്. മലപ്പുറത്തെ എൽ.ഡി.എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു വി.എസ് . മലപ്പുറത്തെ പാർട്ടി പ്രവർത്തകർക്ക് ആവേശമായാണ് വി.എസ് വി.പി സാനുവിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലെത്തിയത്. വി.എസ് എത്തിയതോടെ പ്രവർത്തകരുടെ ആവേശം ഇരട്ടിയായി.കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ച വി.എസ്, നരേന്ദ്രമോദി സർക്കാറിനെയും കോൺഗ്രസിനെയും വിമർശിച്ചു.എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി സാനുവിനെ പ്രകീർത്തിച്ച വി.എസ്, മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാർഥി […]
ആദിവാസി കോളനികളില്‍ യു.ഡി.എഫിന്‍റെ ഊരുസമ്പര്‍ക്ക യാത്ര
രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ആദിവാസി കോളനികളില്‍ യു.ഡി.എഫിന്‍റെ ഊരുസമ്പര്‍ക്ക യാത്ര. യു.ഡി.എഫിന്‍റെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന സംഗമം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രാഹുൽ ജയിക്കണം ഊരുകൾ വളരണം എന്ന മുദ്രാവാക്യവുമായാണ് ഊരുസമ്പര്‍ക്ക യാത്ര നടത്തുന്നത്. വയനാട് ലോക്സഭാമണ്ഡലത്തില്‍ വിവിധ ആദിവാസി ഊരുകളിലായാണ് യാത്ര നടത്തുന്നത്. ആദ്യ പരിപാടി കോടഞ്ചേരി വട്ടച്ചിറയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആദിവാസികളോടോപ്പം എക്കാലവും നിലയുറപ്പിച്ചതാണ് കോണ്‍ഗ്രസിന്‍റ ചരിത്രമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. […]
മികച്ച എഴുത്തുകാരന്‍, പ്രഭാഷകന്‍; സാഹിത്യരംഗത്ത് നിറഞ്ഞു നിന്ന ബാബു പോള്‍
ബാബു പോള്‍ വിട വാങ്ങുമ്പോള്‍ കേരളത്തിന് നഷ്ടമാകുന്നത് പ്രായോഗിക ബുദ്ധിയുള്ള ഭരണാധികാരിയെ മാത്രമല്ല. മികച്ച എഴുത്തുകാരനെയും പ്രഭാഷകനെയും കൂടിയാണ്. സാഹിത്യ രംഗത്തെ മികവിന് കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ യാന്ത്രിക ജീവിതത്തിനപ്പുറം വൈജ്ഞാനിക സാഹിത്യത്തിന്റെയും ആത്മീയ പര്യവേഷണങ്ങളുടേയും ഒരു സമാന്തരം എന്നും സൂക്ഷിച്ച വ്യക്തി. ദീര്‍ഘവീക്ഷണവും പ്രായോഗിക ബുദ്ധിയുമുള്ള ഭരണാധികാരിയാണ് ഡോ. ഡി.ബാബുപോള്‍. ഇടുക്കി ജില്ലയെ ആസൂത്രണം ചെയ്ത് കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാള്‍, ഇടുക്കിയിലെ ആദ്യ കലക്ടര്‍, കൃത്യമായ […]
കനയ്യകുമാറിനെപ്പോലെയുള്ള നേതാക്കളെയാണ് രാജ്യത്തിനാവശ്യമെന്ന് സ്വര ഭാസ്‌കര്‍
മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍ ബീഹാറിലെ ബഗുസറായി ജില്ലയില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. അതേ തുടര്‍ന്ന് നടന്ന റാലിയില്‍ പ്രമുഖ ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ പങ്കെടുത്തു. കനയ്യകുമാറിനെ പോലെ വിദ്യാസമ്പന്നനും അര്‍പണബോധവും പുരോഗമന ചിന്താഗതിയുമുള്ള നേതാക്കളെയാണ് രാജ്യത്തിന് ആവശ്യമെന്ന് സ്വര ഭാസ്‌കര്‍ പറഞ്ഞു. ബഗുസറായി സി.പി.ഐ സ്ഥാനാര്‍ത്ഥിയായ കനയ്യകുമാറിനുവേണ്ടി സ്വയം കാമ്പയിനിറങ്ങിയ സ്വര വളരെ ശക്തമായ രീതിയില്‍ തന്നെ തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറഞ്ഞുക്കൊണ്ട് ട്വിറ്ററില്‍ കുറിച്ചു.
എനിക്ക് വോട്ട് ചെയ്യുക, ഇല്ലെങ്കില്‍.. മുസ്‍ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി മനേക ഗാന്ധി
ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ വോട്ട് ചോദിക്കുന്നതിനിടെ മുസ്‍ലിംകളെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മനേക ഗാന്ധി. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജനപ്രതിനിധി എന്ന നിലയില്‍ തന്‍റെ സഹായം ലഭിക്കില്ലെന്നാണ് മനേക ഗാന്ധി പറഞ്ഞത്. സുല്‍ത്താന്‍പൂരിലെ തുറാക്ബാനി മേഖലയില്‍ മനേക ഗാന്ധി നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. “നിങ്ങള്‍ എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും ഞാന്‍ ഇപ്പോള്‍ തന്നെ ജയിച്ച് കഴിഞ്ഞിരിക്കുന്നു. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. മുസ്‍ലിംകളുടെ വോട്ട് ഇല്ലാതെയാണ് ആ വിജയമെങ്കില്‍ അത് എന്നെ സംബന്ധിച്ച് സുഖകരമായിരിക്കില്ല. […]












