India Kerala

മൂവാറ്റുപുഴയിലെ വീട്ടില്‍ 24 മണിക്കൂറിനിടെ 8 പ്രാവശ്യം തീപിടിത്തം

മൂവാറ്റുപുഴയിലെ വീട്ടില്‍ തുടര്‍ച്ചയായുണ്ടായ തീപിടിത്തത്തിന്‍റെ കാരണം ഇനിയും തിരിച്ചറിയാനായില്ല. മൂവാറ്റുപുഴയ്ക്ക് സമീപം റാക്കാട്ടുള്ള മീട്ടേഷിന്‍റെ വീട്ടിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 8 പ്രാവശ്യം തീപിടിച്ചത്. സംഭവത്തിന്‍റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ബുധനാഴ്ച രാത്രിയിലാണ് ആദ്യ തീപിടിത്തം. കുടുംബാംഗങ്ങള്‍ രാത്രി സംസാരിച്ചിരിക്കുന്നതിടെ കിടപ്പ് മുറിയിൽ തൂക്കിയിട്ടിരുന്ന സാരിക്കായിരുന്നു ആദ്യ തീപിടിത്തം. കാരണം വ്യക്തമായില്ലെങ്കിലും ഷോട്ട് സര്‍ക്യൂട്ട് വല്ലതുമാകാമെന്ന നിഗമനത്തില്‍ ഇത് കാര്യമായെടുത്തില്ല. ഒരു മണിക്കൂര്‍ പിന്നിട്ടില്ല അടുത്ത തീപിടിത്തം കട്ടിലിന്. പുലർച്ചെയോടെ അലമാര കത്തി. പിന്നീട് തടി മേശയുടെ […]

India Kerala

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മുല്ലപ്പള്ളി

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി എന്തെങ്കിലും ധാരണ ഉണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചെന്ന് പിണറായി വിജയന്‍ തെളിയിച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കാം. ബി.ജെ.പി വോട്ടുകൾ കോൺഗ്രസിന് മറിച്ചെന്ന ആരോപണം തോൽവി മുന്നിൽ കണ്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

India National

ബോളിവുഡ് താരം സണ്ണി ഡിയോളിന് പിന്നാലെ പ്രമുഖ ഗായകനും ബി ജെ പിയില്‍ ചേര്‍ന്നു

ബോളിവുഡ് താരം സണ്ണി ഡിയോളിന് പിന്നാലെ പഞ്ചാബി ഗായകന്‍ ദാലേര്‍ മെഹന്ദിയും ബിജെപിയില്‍ ചേര്‍ന്നു. 2013 ല്‍ കോണ്‍ഗ്രസിലേക്ക് പോയ ദലേര്‍ മെഹന്ദി ബി ജെ പിയില്‍ ചേര്‍ന്ന കാര്യം പി ടി ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയലിന്റെയും ഗായകനും ഡെല്‍ഹിയില്‍ സ്ഥാനാര്‍ഥിയുമായ ഹാന്‍സ് രാജ് ഹാന്‍സിന്റെയും സാന്നിധ്യത്തിലായിരുന്നു ദലേര്‍ മെഹന്ദി പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചത്. ഹാന്‍സ് രാജ് ഹാന്‍സിന്റെ മകനാണ് ദലേര്‍ മെഹന്ദിയുടെ മകളെ വിവാഹം ചെയ്തത്. മുന്‍ ക്രിക്കറ്റ് […]

India Kerala

ബിജെപി അക്കൗണ്ട് തുറക്കില്ല, എല്‍ഡിഎഫ് 18 സീറ്റുകള്‍ നേടി ജയം ആവര്‍ത്തിക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്ബോള്‍ എല്‍ഡിഎഫ് 18 സീറ്റോ അതില്‍ കൂടുതല്‍ സീറ്റുകളോ നേടി 2004ല്‍ നേടിയ വിജയം ആവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ന്യൂനപക്ഷ വോട്ടുകള്‍ ഇടത്പക്ഷത്തിന് ലഭിക്കുമെന്നും ഇതിലൂടെ വലിയ മുന്നേറ്റം സാധ്യമാകുമെന്നും കോടിയേരി പറഞ്ഞു. മതന്യൂനപക്ഷങ്ങളുടെ പിന്തുണയും എല്‍ഡിഎഫിനൊപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ല്‍ നടന്ന തിരഞ്ഞെടുപ്പിനേക്കാളും പോളിങ് […]

India Kerala

18 സീറ്റുകളില്‍ വിജയിക്കുമെന്ന് സി.പി.എം സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകളില്‍ വിജയിക്കുമെന്ന് സി.പി.എം സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. മലപ്പുറം,വയനാട് സീറ്റുകള്‍ ഒഴികെ യുള്ളതിലാണ് വിജയപ്രതീക്ഷ. പല മണ്ഡലങ്ങളിലും ബി.ജെ.പി-യു.ഡി.എഫിന് വോട്ട് മറിച്ചെന്നും സെക്രട്ടേറിയേറ്റ് വിലയിരുത്തി.

India National

മോദി വരാണസിയില്‍ പത്രിക സമര്‍പ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി വരാണസി ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി – എന്‍.ഡി.എ നേതാക്കളോടൊപ്പമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നരേന്ദ്രമോദി എത്തിയത്. രാജ്യത്ത് ഭരണ അനുകൂലവികാരം അലയടിക്കുയാണെന്ന് മോദി പറ‍ഞ്ഞു. അതേസമയം പി.എം നരേന്ദ്രമോദി സിനിമയുടെ പ്രദര്‍ശന വിലക്ക് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അമിത് ഷാ അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളോടും മറ്റ് എന്‍.ഡി.എ ഘടകകക്ഷി നേതാക്കളോടുമൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമര്‍പ്പണത്തിനെത്തിയത്. രാവിലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനും, കാല ഭൈരവക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ […]

India Kerala

ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു; കേരളത്തില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്നാട് തീരത്താകും ചുഴലിക്കാറ്റ് നാശം വിതക്കുക. കേരളത്തിലും കനത്തമഴക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ശ്രീലങ്കക്കും കന്യാകുമാരിക്കും സമീപമാണ് ന്യൂനമര്‍ദം രൂപം കൊണ്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ശക്തി പ്രാപിച്ച് തീവ്രന്യൂനമര്‍ദമാകും. ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റായി തമിഴ്നാട് തീരത്ത് വീശുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 115 കിലോമീറ്റര്‍ വേഗതയിലാകും ഫാനി വീശിയടിക്കുക. ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം മൂലം കേരളത്തിലും കര്‍ണാടക […]

India National

നാലാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും

നാലാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും. സിക്കിം നിയമസഭ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബീഹാറിലേക്ക് തിരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമാനം യന്ത്രതകരാര്‍ മൂലം ഡല്‍ഹിയില്‍ തിരിച്ചിറക്കി. നാളെ വൈകീട്ട് അഞ്ച് മണി വരെയാണ് നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ലോക്സഭ മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണത്തിനുള്ള സമയം. 9 സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളില്‍ ഈ മാസം 29നാണ് തെരഞ്ഞെടുപ്പ്. അവസാന വട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ […]

India National

അഞ്ച് കൊല്ലത്തിനിടയില്‍ കേന്ദ്രമന്ത്രിമാര്‍ ധൂര്‍ത്തടിച്ചത് 100 കോടി

കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയില്‍ കേന്ദ്ര മന്ത്രിമാര്‍ ധൂര്‍ത്തടിച്ചത് 100 കോടി രൂപ. മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിനാണ് ഇതിന്റെ സിംഹഭാഗവും ഉപയോഗിച്ചത്. കേന്ദ്ര പെതുമരാമത്ത് വകുപ്പിന്റെ കീഴിലാണ് മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. 93.69 കോടി രൂപ മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിനും 8 .11 കോടി ഓഫീസുകൾ അലങ്കരിക്കുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചത്. ഓരോ കൊല്ലവും മോടി പിടിപ്പിക്കുന്നതിന്റെ പേരില്‍ വന്‍ തുകയാണ് ചെലവഴിച്ചത്. വിവരാവകാശരേഖ പ്രകാരമാണ് കണക്കുകള്‍ പുറത്തുവിട്ടത്. മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിനും ഓഫീസുകളിലെ സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിനുമായി […]

India Kerala

പരിശോധന തുടരുന്നു; കൊച്ചിയില്‍ 15 ബസുകള്‍ക്ക് പിഴ ചുമത്തി

ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായുള്ള പരിശോധന സംസ്ഥാനത്ത് തുടരുന്നു. കൊച്ചിയിൽ ഇന്ന് 50 ബസുകള്‍ മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു.15 ബസുകള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.