ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരായ കേസ് ഉപാധികളോടെ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് പെപ്‌സികോ കോടതിയെ അറിയിച്ചു. കമ്പനിക്ക് ഉടമസ്ഥാവകാശം ഉള്ള പ്രത്യേക ഇനം ഉരുളകിഴങ്ങ് ഉദ്പാദിക്കുന്ന കര്‍ഷകര്‍ പെപ്‌സിക്കോയ്ക്ക് മാത്രമേ ഉത്പ്പന്നം വില്‍ക്കാവൂ എന്നതടക്കമുള്ള നിബന്ധനകളാണ് മുന്‍പോട്ട് വച്ചിരിക്കുന്നത്. കര്‍ഷകര്‍ക്കെതിരെ 1.05 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ച പെപ്‌സികോ ഇപ്പോള്‍ നിബന്ധനകള്‍ക്ക് വിധേയമായി കേസ് പിന്‍വലിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. കമ്പനിക്ക് പൂര്‍ണ്ണ ഉടമസ്ഥാവകാശമുള്ള ഉരുളകിഴങ്ങ് ഇനമായ എഫ്.എല്‍ 2027 ഇനി മുതല്‍ കര്‍ഷകര്‍ ഉപയോഗിക്കാന്‍ പാടില്ല. അങ്ങനെയെങ്കില്‍ ഇപ്പോള്‍ […]
India
ഗൗതം ഗംഭീറിന് രണ്ട് തിരിച്ചറിയല്‍ കാര്‍ഡ്; എ.എ.പി പരാതി നല്‍കി
ഈസ്റ്റ് ദില്ലിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് എ.എ.പിയുടെ ഈസ്റ്റ് ദില്ലി സ്ഥാനാര്‍ഥി അതിഷി മര്‍ലിന കോടതിയില്‍ പരാതി നല്‍കി. ഡല്‍ഹി കരോള്‍ ബാഗ്, രാജേന്ദര്‍ നഗര്‍ എന്നീ വിലാസങ്ങളിലായി ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്നാണ് അതിഷിയുടെ ആരോപണം. ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന തെറ്റാണ് ഇതെന്ന് അതിഷി പ്രതികരിച്ചു. ഗംഭീറിന്‍റെ രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍ […]
എയര്‍ ഇന്ത്യയുടെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചു
എയര്‍ ഇന്ത്യയുടെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചു. തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ സര്‍വീസുകള്‍ മുടങ്ങിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 3.30 മുതല്‍ എയര്‍ ഇന്ത്യയുടെ സീത (SITA) സെര്‍വര്‍ തകരാറിലാണെന്നായിരുന്നു വിവരം. കേരളത്തിലെ വിമാനത്താവളങ്ങളിലും പ്രതിസന്ധി നേരിട്ടു. തകരാറിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ വിവിധ എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 23നും സമാന സംഭവമുണ്ടായിട്ടുണ്ട്. സാങ്കേതിക തകരാര്‍ മൂലം അന്ന് ഇരുപത്തഞ്ചോളം സര്‍വീസുകളാണ് വൈകിയത്.
ഫാനി ചുഴലിക്കാറ്റെത്തിയേക്കും; ആശങ്കയോടെ തമിഴ്നാട് തീരം
ഫാനി ചുഴലിക്കാറ്റ് തമിഴ്നാടിന്റെ തീരദേശ മേഖലയിലേക്കെത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് വൈകിട്ടോടെ രൂപം കൊള്ളുന്ന കാറ്റ്, 30 ന് തമിഴ്നാട് തീരത്തെത്തുമെന്നാണ് സൂചന. റെഡ് അലർട്ട് ഇല്ലെങ്കിലും അതീവ ജാഗ്രത നിർദ്ദേശമാണ് തീരദേശ മേഖലയിൽ ഉള്ളവർക്ക് നൽകിയിട്ടുള്ളത്. ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറായി രൂപം കൊള്ളുന്ന ചുഴലിക്കാറ്റ് മുപ്പതിന് തമിഴ്നാട് തീരത്തേക്ക് നീങ്ങും. ഇത് തീരം തൊടാനുള്ള സാധ്യത 60 ശതമാനം മാത്രമാണ്. നിലവിലെ സാധ്യതകൾ ഇങ്ങനെയാണെങ്കിലും ചുഴലിക്കാറ്റ് രൂപംകൊണ്ടതിന് ശേഷമെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. […]
കല്ലടക്കെതിരെ ജനുവരിയിൽ പരാതി നല്‍കി
കല്ലട ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തിയ യാത്രക്കാരൻ നൽകിയ പരാതിയിൽ ഗതാഗതമന്ത്രിയും ഡി.ജി.പിയും അടക്കമുള്ളവർ നടപടിയെടുത്തില്ലെന്ന് ആരോപണം. കാഞ്ഞിരപ്പള്ളി സ്വദേശി ജയ്മോനും കുടുംബത്തിനുമാണ് കഴിഞ്ഞ ജനുവരിയിൽ കല്ല ബസ് ജീവനക്കാരില്‍ നിന്നും മോശമനുഭവം ഉണ്ടായത്. ലഗേജിന് പ്രത്യേകം പണം നല്‍കാത്തതിനാലായിരുന്നു ബസ് ജീവനക്കാര്‍ ഭീഷണി മുഴക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രമ്യാ ഹരിദാസ് രാജി വയ്ക്കും
കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രമ്യാ ഹരിദാസ് രാജി വയ്ക്കും. രാജിവെക്കാന്‍ അനുവദിക്കണമെന്ന രമ്യയുടെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചു. ആലത്തൂരില്‍ വിജയിച്ചതിന് ശേഷം രാജി വച്ചാല്‍ കുന്ദമംഗലം ബ്ലോക്കില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് തീരുമാനമെന്ന് രമ്യാ ഹരിദാസ് മീഡിയാവണിനോട് പറഞ്ഞു 19 അംഗങ്ങളുള്ള കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ 10 പേരുടെ പിന്തുണയോടെയാണ് രമ്യാ ഹരിദാസ് പ്രസിഡന്റായിരിക്കുന്നത്. ആലത്തൂരില്‍ വിജയിക്കുകയാണങ്കില്‍ ബ്ലോക്ക് പഞ്ചായത്തംഗമെന്ന പദവിയില്‍ നിന്ന് രാജി വയ്ക്കേണ്ടി വരും. അതോടെ യു.ഡി.എഫിന് […]
ബി.കോം പരീക്ഷ വീണ്ടും നടത്താനുള്ള സര്‍വകലാശാല തീരുമാനത്തിനെതിരെ വിദ്യാർത്ഥി സംഘടനകൾ
ബി.കോം മൂന്നാം സെമസ്റ്ററിലെ പരീക്ഷ വീണ്ടും നടത്താനുള്ള കാലിക്കറ്റ് സര്‍വകലാശാല തീരുമാനത്തിനെതിരെ വിദ്യാർത്ഥി സംഘടനകൾ. സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങൾ ഉള്‍പ്പെട്ടത് കാരണമാണ് കോർപ്പറേറ്റ് അക്കൗണ്ടിംഗ് പരീക്ഷ വീണ്ടും നടത്താൻ തീരുമാനിച്ചത്. പുന:പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകൾ യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തി. നേരത്തെ പല തവണ മാറ്റിവെച്ച ശേഷമാണ് കഴിഞ്ഞ ഡിസംബറിൽ ബികോം കോർപറേറ്റ് അക്കൗണ്ടിംഗ് പരീക്ഷ നടന്നത്. എന്നാൽ എന്നാൽ 80 മാർക്ക് ചോദ്യപേപ്പറിൽ 50 ശതമാനത്തിലേറെ ചോദ്യങ്ങൾ സിലബസിന് പുറത്തു നിന്നായിരുന്നു. ചോദ്യപേപ്പർ […]
നിരോധിത ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ തൃശൂരില്‍ വ്യാപക പരിശോധന
നിരോധിത ലഹരി മരുന്ന് ഉപയോഗിക്കുന്നവരെയും വില്‍ക്കുന്നവരെയും കണ്ടെത്താന്‍ തൃശൂര്‍ ജില്ലയില്‍ പൊലീസിന്റെ വ്യാപക പരിശോധന. ഓപ്പറേഷന്‍ കന്നബീസ് എന്നാണ് പരിശോധനയുടെ പേര്. മുണ്ടൂര്‍ ഇരട്ടക്കൊലപാതക കേസില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര പറഞ്ഞു. നാല് പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസിലെ പ്രതികളായ വരടിയം സ്വദേശികള്‍ ഡയമണ്ട് സിജോ, സഹോദരന്‍ മിജോ, ജിനോ, അഖില്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവരുടെ കൂട്ടാളികളായ രണ്ട് പേര്‍ കൂടി കേസില്‍ പ്രതികളാണ്. ഇതില്‍ […]
അമൃത ആശുപത്രിയിലെത്തിലെത്തിച്ച കുഞ്ഞിന്റെ തുടര്‍ ചികിത്സാ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി
ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തും നിന്നും കൊച്ചി അമൃതാ ആശുപത്രിയിലെത്തിലെത്തിച്ച കുഞ്ഞിന്റെ തുടര്‍ ചികിത്സാ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. ദിവസങ്ങള്‍ക്കകം കുട്ടിക്ക് ആശുപത്രി വിടാനാകുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ചികിത്സയില്‍ തുടരുന്ന കുഞ്ഞിനെക്കാണാന്‍ വിദഗ്ദ്ധ ഡോക്ടര്‍മാരോടൊപ്പമാണ് മന്ത്രിയെത്തിയത്. കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടന്നും 10 ദിവസങ്ങള്‍ക്കകം ആശുപത്രി വിടാനാകുമെന്നും മന്ത്രി പറഞ്ഞു. കുട്ടിയുടെ തുടര്‍ […]
കാറ്റിലും മഴയിലും വന്‍ കൃഷിനാശം
കാറ്റിലും മഴയിലും എറണാകുളം കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത കൃഷിനാശം. വന്‍ മരങ്ങള്‍ വീണ് നിരവധി വീടുകളും തകര്‍ന്നു. പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധം ഇപ്പോഴും പുനസ്ഥാപിക്കാനായിട്ടില്ല. കോതമംഗലം താലൂക്കിലെ പിണ്ടിമന പഞ്ചായത്തിലാണ് കാറ്റിലും മഴയിലും ഏറെ നാശം ഉണ്ടായത്. ഇവിടെ ഏകദേശം അമ്പതോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വാഹനങ്ങൾ തകരുകയും, കൃഷിയിടങ്ങൾ നശിക്കുകയും, മൃഗങ്ങൾക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തതോടെ പിണ്ടിമനക്കാർ കടുത്ത ആശങ്കയിലായിരിക്കുകയാണ്. കൂറ്റൻ മരങ്ങൾ കടപുഴകി വീടിനു മുകളിൽ പതിച്ചതു മൂലമാണ് ഭൂരിഭാഗം […]












