India National

നാലാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. 9 സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ്. ഉത്തര്‍പ്രദേശിലെ 3 മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രചരണത്തിനെത്തും. അമേഠിയിലും റായ്ബറേലിയുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണ പരിപാടി. പത്തിലധികം സുപ്രധാന മണ്ഡലങ്ങളും നിരവധി പ്രമുഖരും ജനവിധി തേടുന്ന വോട്ടെടുപ്പാണ് നാലാം ഘട്ടത്തിലേത്. ബിഹാര്‍, ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഒഡിഷ, യുപി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ 71 മണ്ഡങ്ങളിലാണ് വോട്ടെടുപ്പ്. […]

India Kerala

പത്ത് വയസ്സുകാരന്റെ കൈ തല്ലിയൊടിച്ചു; അക്രമം നടന്നത് സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തില്‍

 സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തില്‍ പത്ത് വയസുകാരന്റെ കൈ തല്ലിയൊടിച്ചു. കുട്ടിയെ രക്ഷിക്കാനെത്തിയ വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിച്ചതായും, ഭര്‍ത്താവിനെ അടിച്ചു വീഴ്ത്തിയതായും പരാതിയുണ്ട്. അക്രമികള്‍ വീട്ടമ്മയുടെ വസ്ത്രങ്ങളും വലിച്ചു കീറി. കമ്ബിവടി കൊണ്ട് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇവരുടെ ഭര്‍ത്താവും ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. കുട്ടിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പരിശോധിച്ച്‌ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി.സംഭവത്തില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലന്നും സി പി എം ഭീഷണി തുടരുന്നതായും വീട്ടുകാര്‍ പറയുന്നു.

India Kerala

‘ഫാനി’ ചുഴലിക്കാറ്റ് രൂപപ്പെട്ടു. . .ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ജനങ്ങളെ ആശങ്കയിലാഴ്ത്തി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ‘ഫാനി’ ചുഴലിക്കാറ്റ് രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തമിഴ്‌നാട്-ആന്ധ്ര തീരത്തെ ലക്ഷ്യമാക്കി ബംഗാള്‍ ഉള്‍ക്കടലിലൂടെ മുന്നേറുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. പിന്നീട് ഏപ്രില്‍ 30നോട് കൂടി അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും തമിഴ്‌നാട്-ആന്ധ്ര തീരത്ത് എത്തുമെന്നുമാണ്‌ മുന്നറിയിപ്പ്. ഏപ്രില്‍ 29, 30 ദിവസങ്ങളില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. തുടര്‍ന്ന്, കോട്ടയം മുതല്‍ വയനാട് വരെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഞായറാഴ്ച രാവിലെ […]

India National

ഹെലിക്കോപ്റ്ററിനെ ചൊല്ലി പ്രിയങ്കയെ കളിയാക്കി രാഹുല്‍

രാജ്യത്തുടനീളം സഞ്ചരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന തിരക്കിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും. കാൺപൂരിലെ ഹെലിപാഡിൽ വെച്ച് ഇന്ന് ഇരുവരും അപ്രതീക്ഷിതമായി കണ്ടുമുട്ടി. പ്രിയങ്കയെക്കുറിച്ച് പരാതി പറഞ്ഞ് രാഹുൽ പങ്കുവെച്ച ഈ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ കീഴടക്കുന്നത്. സഹോദരങ്ങൾ മാത്രമല്ല ഏറ്റവും അടുത്ത സുഹൃത്തുക്കൾ കൂടിയാണ് രാഹുലും പ്രിയങ്കയും. പക്ഷേ ഇന്ന് കണ്ട്മുട്ടിയപ്പോൾ പ്രിയങ്കയെ കുറിച്ചുള്ള ഒരു പരാതിയാണ് രാഹുൽ പങ്കുവെച്ചത്. ദൂര യാത്രകൾ നടത്തുന്ന […]

India Kerala

സംസ്ഥാനത്ത് പിടികൂടിയത് 30,000 മുട്ടകള്‍

സംസ്ഥാനത്ത് 30,000 പഴകിയ കോഴിമുട്ടകള്‍ പിടിച്ചെടുത്തു. പൊട്ടിയതും പഴകിയതുമായ കോഴിമുട്ടകളാണ് കോഴിക്കോട് രാമനാട്ടുകരയില്‍ നിന്ന് പിടിച്ചെടുത്തത്. ഫാമുകളില്‍ നിന്നും ഒഴിവാക്കുന്ന കോഴിമുട്ടകളാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. വില കുറച്ച്‌ കിട്ടുന്നതാണ് ഇത്തരം മുട്ടകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കാന്‍ പ്രധാന കാരണം. മലബാര്‍ മേഖലയിലെ പല ബേക്കറികളിലും കേക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് ഇത്തരം മുട്ടകളാണെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ ഫാമുകളില്‍ നിന്നാണ് തോട് പൊട്ടിയതും പഴകിയതുമായ കോഴി മുട്ടകള്‍ കേരളത്തിലെത്തിക്കുന്നത്. ഇതിനായി പ്രത്യേക ഏജന്റുമാരുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ മുട്ടകള്‍ വില്‍പ്പന […]

India National

പ്രഗ്യാ ഠാക്കൂര്‍ ദേശസ്നേഹി, ജയിലില്‍ അവരെ കണ്ടത് തീവ്രവാദിയെപ്പോലെ;രാംദേവ്

ഭോപ്പാല്‍ ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയും മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിനെ ദേശസ്നേഹി എന്ന് വിശേഷിപ്പിച്ച് യോഗ ഗുരു രാംദേവ് രംഗത്ത്. 2008 മാലേഗാവ് സ്ഫോടന കേസിൽ താക്കൂർ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിൽ പീഡിപ്പിക്കപ്പെടുകയും ചെയ്തതായും രാംദേവ് ആരോപിച്ചു. പറ്റ്‌നാ സാഹിബ് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനൊപ്പം എത്തിയതായിരുന്നു അദ്ദേഹം. മാലേഗാവ് കേസില്‍ പ്രഗ്യാ ഠാക്കൂറിനെ വെറും സംശയത്തിന്റെ പേരില്‍ പിടികൂടി ജയിലില്‍ അയയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഒരാളെ […]

India National

ഇത്തവണ മോദിക്ക് മണ്ണ് കൊണ്ടുണ്ടാക്കിയ രസഗുള നല്‍കുമെന്ന് മമത

ഇത്തവണ മോദിക്ക് വോട്ടിന് പകരം മണ്ണു കൊണ്ടുണ്ടാക്കിയ ചരല്‍ നിറച്ച രസഗുളയാണ് നല്‍കുകയെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. താനും മമതയുമായി ഊഷ്മള ബന്ധമാണുള്ളതെന്ന മോദിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു മമത. ബോളിവുഡ് താരം അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിലാണ് മോദി മമതയുമായുള്ള സൌഹൃദത്തെക്കുറിച്ച് പറഞ്ഞത്. പ്രതിപക്ഷനിരയിലും തനിക്ക് സുഹൃത്തുക്കളുണ്ടെന്നും മമതാ ബാനര്‍ജി തനിക്ക് കുര്‍ത്തകളും രസഗുളയും കൊടുത്തയക്കാറുണ്ടെന്നുമായിരുന്നു മോദി പറഞ്ഞത്. മോദി ഇത്തവണ അധികാരത്തില്‍ വരില്ലെന്നും ആളുകളെ സമീപിക്കാന്‍ അദ്ദേഹം ഇപ്പോള്‍ ഭയക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഇത്രകാലം […]

India Kerala

മസാലബോണ്ട് വിവാദം: യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

മസാലബോണ്ട് വിവാദത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. മസാലബോണ്ടില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ നിലപാട് എന്താണെന്നും, മാസലബോണ്ട് ഇറക്കുന്നതിന് മുമ്പ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതി തേടിയിരുന്നോയെന്നും ചെന്നിത്തല കത്തില്‍ ചോദിച്ചു.

India Kerala

കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ്

കല്ലട ആക്രമണത്തിൽ ബസിന്റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ്. പെർമിറ്റ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഉടമ സുരേഷിന് എറണാകുളം ആർ.ടി.ഒ നോട്ടീസ് അയച്ചു. ഡ്രൈവർമാർക്കും വിശദീകരണം ആവശ്യപ്പെട്ടു നോട്ടീസ് അയച്ചിട്ടുണ്ട്. 5 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം. അതേസമയം ആക്രമണത്തിൽ അറസ്റ്റിലായ 7 പേരുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. 5 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത് .

India Kerala

ഭീകരാക്രമണ ഭീഷണി വ്യാജം; കര്‍ണാടക സ്വദേശി സ്വാമി സുന്ദരമൂര്‍ത്തി കസ്റ്റഡിയില്‍

കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളിലെ ഭീകരാക്രമണ ഭീഷണി വ്യാജമെന്ന് പൊലീസ്. ഭീഷണി മുഴക്കിയ ആളെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടക ആവലഹളി സ്വദേശി സ്വാമി സുന്ദര മൂര്‍ത്തി എന്നയാളാണ് കസ്റ്റഡിയിലുള്ളത്. കേരളം ഉള്‍പ്പെടെയുള്ള എട്ടിടങ്ങളില്‍ ഭീകരാക്രമണ ഭീഷണിയുണ്ടാകുമെന്ന് കര്‍ണാടക പൊലീസിനാണ് ടെലഫോണ്‍ സന്ദേശം ലഭിച്ചത്. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്നായിരുന്നു ഭീഷണി.ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡി.ജി.പി ജില്ലാ പൊലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ […]