സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണത്തില്‍ ആഭ്യന്തര അന്വേഷണം ഇന്ന് തുടങ്ങും. സുപ്രിം കോടതി മുന്‍ ജീവനക്കാരിയായ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പരാതിക്കാരിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. യുവതിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സുപ്രിം കോടതി സെക്രട്ടറി ജനറലിനോടും നിര്‍ദേശിച്ചിട്ടുണ്ട്. മുതിര്‍ന്ന ന്യായാധിപന്‍ എസ്.എ ബോബ്‍ഡെയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തുക. ഇന്ദിര ബാനര്‍ജിയാണ് സമിതിയിലെ മറ്റൊരംഗം. മൂന്നംഗ സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍.വി രമണ പിന്മാറിയ ഒഴുവില്‍ ജസ്റ്റിസ് […]
India
തൃശൂര്‍ പൂരം യോഗത്തില്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍റെ വിലക്കിനെ ചൊല്ലി തര്‍ക്കം
തൃശൂരില്‍ ചേര്‍ന്ന പൂരം ആലോചന യോഗത്തില്‍ കൊമ്പന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍റെ വിലക്കിനെ ചൊല്ലി തര്‍ക്കം. സര്‍ക്കാര്‍ ഇടപെട്ട് ആനയുടെ വിലക്ക് നീക്കിയെന്ന ആന ഉടമ സംഘത്തിന്‍റെ വാദം കലക്ടര്‍ അംഗീകരിച്ചില്ല. വിലക്ക് നീക്കിയില്ലെങ്കില്‍ പൂരത്തിന് ഒരാനയെ പോലും വിട്ടു നല്‍കില്ലെന്ന് ആന ഉടമ സംഘം നിലപാടെടുത്തു. വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ യോഗത്തെ അറിയിച്ചു. പൂരപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പനാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍. സ്ഥിരമായി ഇടയുന്നെന്ന് കാണിച്ചു ആനക്ക് ഇപ്പോള്‍ ഉല്‍സവങ്ങളില്‍ […]
പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്
കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്‍റെ സഹായ ഹസ്തം. ജാതിമത ഭേദമന്യേ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 66 കുടുംബങ്ങള്‍ക്കാണ് ജംഇയ്യത്ത് വീട് നിര്‍മിച്ച് നല്‍കുന്നത്. മാനവികതയുടെ സന്ദേശമാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് ദേശീയ അധ്യക്ഷന്‍ മൌലാന അര്‍ഷദ് മദനി പറഞ്ഞു. കേരളത്തിലുണ്ടായ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 66 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ജംഇയ്യത്ത് വീട് നിര്‍മിച്ച് നല്‍കുന്നത്. ഇതില്‍ നാല്പത് വീടുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. ഇവയുടെ താക്കോല്‍ദാനം നാളെ കണ്ണൂരില്‍ നടക്കും. ജാതിമത ഭേദമന്യേ […]
തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍
തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം പ്രഖ്യാപനമുണ്ടാകും. കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് സൗജന്യ റേഷന്‍. തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ശിപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചു. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തമിഴ്നാട്ടില്‍ തിങ്കളാഴ്ച മണിക്കൂറില്‍ 115 കിലോ മീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പ്. കേരളത്തില്‍ ഞായറും തിങ്കളും 60 […]
മാരുതി ഡീസല്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു
മാരുതി ഇന്ത്യയില്‍ ഡീസല്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഡീസല്‍ കാറുകളുടെ വില്‍പന നിര്‍ത്തുമെന്നും കമ്പനി അറിയിച്ചു. ഡീസല്‍ കാറുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെയാണ് തീരുമാനം. രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി കമ്പനി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവയാണ് ഈ തീരുമാനം അറിയിച്ചത്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഡീസല്‍ കാറുകള്‍ വില്‍പന നടത്തില്ലെന്നാണ് ചെയര്‍മാന്‍റെ പ്രഖ്യാപനം. രാജ്യത്തെ എല്ലാ യൂണിറ്റുകളിലുമായി മാരുതി 23 ശതമാനം ഡീസല്‍ കാറുകളാണ് നിര്‍മിക്കുന്നത്. ഡീസല്‍ […]
മോദി ഇന്ന് വരാണസിയില്‍ പത്രിക സമര്‍പ്പിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വരാണസിയില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയും ക്ഷേത്ര സന്ദര്‍ശനവും കഴിഞ്ഞായിരിക്കും മോദിയുടെ പത്രിക സമര്‍പ്പണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഒഡീഷയില്‍ പ്രചരണത്തിനെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായുള്ള പരിപാടികള്‍ക്ക് രാവിലെ 8 മണിയോടെ തുടക്കമാകും. ആദ്യം ബൂത്ത് തല പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയാണ്. ശേഷം ക്ഷേത്ര സന്ദര്‍ശനം. 10 മണിയോടെ കാല്‍ ഭൈരവ ക്ഷേത്രത്തിലെത്തും. രണ്ട് മണിക്കൂര്‍ അവിടെ ചെലവഴിക്കും. അതിന് ശേഷമായിരിക്കും […]
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
തെരഞ്ഞെടുപ്പ് വിലയിരുത്തലിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ കണക്കുകളും അതിന്റെ അടിസ്ഥാനത്തിലുള്ള സാധ്യതകളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. എട്ടില്‍ കുറയാത്ത സീറ്റുകള്‍ ഇത്തവണയും ലഭിക്കുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. ഓരോ മണ്ഡലത്തിലും ഇടതു സ്ഥാനാര്‍ഥിക്ക് ലഭിക്കാനിടയുള്ള വോട്ടിന്റെ കൃത്യം കണക്ക് വേണം. ഊതിപെരുപ്പിച്ച കണക്ക് വേണ്ട, തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ത്തന്നെ കീഴ്ഘടകങ്ങള്‍ സി.പി.എം നേതൃത്വം നല്‍കിയ നിര്‍ദേശമിതാണ്. വോട്ടെടുപ്പിനു ശേഷവും ഇതുതന്നെയാണ് നേതൃത്വം മണ്ഡലം കമ്മിറ്റികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബൂത്തുകളില്‍ നിന്ന് ശേഖരിച്ച കണക്കുകളുടെ […]
കല്ലട ബസുടമയെ ചോദ്യം ചെയ്തു
യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ച കേസില്‍ ബസുടമ സുരേഷ് കല്ലടയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ സുരേഷിന് പങ്കുള്ളതിന് നിലവില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേ സമയം സംഭവുമായി ബന്ധമില്ലെന്നും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്നും സുരേഷ് കല്ലട പ്രതികരിച്ചു. വൈകുന്നേരം നാല് മുപ്പതോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 10 മണിവരെ നീണ്ടു. അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഫോണ്‍ രേഖകളടക്കം പരിശോധന […]
ആലപ്പുഴയില്‍ ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം
ആലപ്പുഴ ദേശീയപാതയില്‍ ബസും ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം. 11 പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ കണിച്ചുകുളങ്ങരയിലായിരുന്നു അപകടം. മരിച്ച മൂന്നു പേരും കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണ്. വിജയകുമാര്‍(38), വിനീഷ്(25) ,പ്രസന്ന(55) എന്നിവരാണ് മരിച്ചത്. വിനീഷിന്റെ വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞ് ട്രാവലറില്‍ മടങ്ങുകയായിരുന്നു ഇവര്‍. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. മുപ്പതാം തീയതിയോടെ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക് കിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്നാണ് ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് ജാഗ്രതാ നിര്‍ദേശം. ഇത് അടുത്ത മുപ്പത്തിയാറ് മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്ദമാകും. തുടര്‍ന്ന് ഈ മാസം മുപ്പതിന് ചുഴലിക്കാറ്റായി തമിഴ്നാട് തീരത്ത് നാശം വിതക്കുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിലും കര്‍ണാടക തീരത്തും ശക്തമായ മഴയുണ്ടാകും. ഈ മാസം […]












