മലേഗാവ് സ്ഫോടനക്കേസ് പ്രതികള്‍ ബോംബ് നിർമ്മാണ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നുവെന്ന് ഗൗരി ലങ്കേഷ് കേസ് അന്വേഷണ സംഘം കോടതിയില്‍. ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്. ബി.ജെ.പിയുടെ ഭോപ്പാല്‍ സ്ഥാനാർഥി പ്രഗ്യാ സിങ് ഠാക്കൂറിന് മലേഗാവ് സ്ഫോടക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി. സംജോത എക്സ്പ്രസ്, മക്കാ മസ്ജിദ്, അജ്മീര്‍ ദര്‍ഗ, മലേഗാവ് തുടങ്ങി രാജ്യത്ത് നടന്ന സ്ഫോടനക്കേസുകളില്‍ പൊലീസ് അന്വേഷിക്കുന്ന അഭിനവ് ഭാരത് സംഘടനയിലെ നാല് പേര്‍ക്ക് സനാതന്‍ സൻസ്തയിലെ […]
India
കേരളത്തിന്റെ ദേശീയ പാതാവികസനത്തിന് തടസമുണ്ടാകില്ലെന്ന് നിതിന്‍ ഗഡ്കരി
കേരളത്തിന്റെ ദേശീയ പാതാവികസനത്തിന് തടസമുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തോട് വിവേചനം കാണിച്ചിട്ടില്ല. മുന്‍ഗണനാ പട്ടികയില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കിയ വിജ്‍ഞാപനം റദ്ദാക്കിയെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് അല്‍ഫോണ്‍സ് കണ്ണന്താനം ഗഡ്കരിക്ക് നിവേദനം നല്‍കിയിരുന്നു.
യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് നടത്തിയ മിന്നലാക്രമണങ്ങള്‍ക്ക് തെളിവുകള്‍ ചോദിച്ച് നരേന്ദ്ര മോദി
രണ്ടാം യു.പി.എ സര്‍ക്കാരിന്‍റെ സമയത്ത് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്ന കോണ്‍ഗ്രസ് വാദത്തിന് തെളിവുകള്‍ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വാദങ്ങളെല്ലാം തെറ്റാണെന്നും പ്രധാനമന്ത്രി സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആ സമയത്ത് ഒരു മിന്നല്‍ ആക്രമണവും നടന്നിട്ടില്ലെന്നാണ് പട്ടാള മേധാവിയില്‍ നിന്നും ലഭിച്ച വിവരമെന്നും മോദി പറഞ്ഞു. രണ്ടാം യു.പി.എ കാലത്ത് നടത്തിയ മിന്നല്‍ ആക്രമണങ്ങളുടെ കണക്കുകള്‍ പറഞ്ഞ് കോണ്‍ഗ്രസ് വോട്ടു ചോദിച്ചിട്ടില്ല എന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ പ്രസ്താവനക്ക് മറുപടിയായാണ് മോദി ഇങ്ങനെ […]
ചെങ്ങോട്ടുമല ക്വാറിക്കെതിരെ കോട്ടൂര്‍ പഞ്ചായത്തിലെ സി.പി.എം അംഗങ്ങള്‍
ചെങ്ങോട്ടുമലയില്‍ ക്വാറിക്ക് ലൈസന്‍സ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ സി.പി.എം ഭരിക്കുന്ന കോട്ടൂര്‍ പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങള്‍ രാജിക്ക്. ഡെല്‍റ്റാ ഗ്രൂപ്പിന് ലൈസന്‍സ് നല്‍കുകയാണങ്കില്‍ രാജി വയ്ക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള മുഴുവന്‍ സി.പി.എം മെമ്പര്‍മാരും പാര്‍ട്ടിയെ അറിയിച്ചു. ലൈസന്‍സ് നല്‍കാനുള്ള നീക്കത്തിന് എതിരെ സമരസമിതിയും ഡി.വൈ.എഫ്.ഐയും പ്രത്യക്ഷ സമരം തുടങ്ങി. ചെങ്ങോട്ടുമലയില്‍ ഖനനത്തിന് ലൈസന്‍സ് നല്‍കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തിന്റെ പേരില്‍ സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് തന്നെ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. 19 അംഗ കോട്ടൂര്‍ […]
ഒരുപാടിഷ്ടം ടീച്ചറമ്മേ..ശൈലജ ടീച്ചറിന് വീണ്ടും കയ്യടിച്ച് സോഷ്യല്‍ മീഡിയ
നിലപാടുകള്‍ കൊണ്ട് വീണ്ടും വ്യത്യസ്തയാവുകയാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. നിപ വൈറസ് ഭീതി പരത്തിയ നാളുകളില്‍ ആ ധൈര്യവും കാരുണ്യത്തോടെയുള്ള പെരുമാറ്റവും മലയാളികള്‍ കണ്ടറിഞ്ഞതാണ്. ഈ അടുത്ത് നടന്ന പല സംഭവങ്ങളിലും ശൈലജ ടീച്ചറുടെ സമീപനം പ്രശംസാവഹമായിരുന്നു. അനിയത്തിക്കു ജനിച്ച കുഞ്ഞിന് ഹൃദയവാൽവിനു തകരാറുണ്ടെന്നും കുഞ്ഞിന്റെ ജീവൻ അപകടത്തിലാണെന്നു പറഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ച യുവാവിന് ആവശ്യമായ ചികിത്സാ സഹായം ഉറപ്പു വരുത്തി വീണ്ടും കയ്യടി നേടിയിരിക്കുകയാണ് ആരോഗ്യമന്ത്രി. സോഷ്യല്‍ മീഡിയ ഒന്നാകെ മന്ത്രിയുടെ ഉത്തരവാദിത്തപരമായ […]
അനിരുദ്ധ ബോസിനെയും എ.എസ് ബൊപ്പണ്ണയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന ശിപാർശയിൽ ഉറച്ച് കൊളീജിയം
ഝാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസിനെയും ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന ശിപാർശയിൽ ഉറച്ച് സുപ്രീം കോടതി കൊളീജിയം. സീനിയോറിറ്റിക്ക് അല്ല മികവിനാണ് മുൻതൂക്കം നല്‍കേണ്ടതെന്നും കൊളിജിയം വ്യക്തമാക്കി. ഇരുവരുടെയും നിയമന ശിപാർശ ഫയൽ കേന്ദ്രസർക്കാരിന് വീണ്ടുമയച്ചു. നിയമന ശിപാർശ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം ഫയൽ നേരത്തെ മടക്കിയിരുന്നു.
അമൃത – രാജ്യറാണി എക്സ്പ്രസുകള്‍ സ്വതന്ത്ര ട്രെയിനുകളാകുന്നു
ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അമൃത – രാജ്യറാണി എക്സ്പ്രസുകള്‍ സ്വതന്ത്ര ട്രെയിനുകളാകുന്നു. ഇന്ന് മുതൽ രണ്ടു ട്രെയിനുകൾ ആയാകും യാത്ര. അമൃത എക്സ്പ്രസ് മധുര മുതൽ തിരുവനന്തപുരം വരെയും രാജ്യ റാണി കൊച്ചുവേളിയില്‍നിന്ന് നിലമ്പൂർ വരെയുമാണ് യാത്ര നടത്തുക. 2011 മുതലാണ് രാജ്യറാണിയും അമൃത എക്സ്പ്രെസും ഒന്നിച്ചു യാത്ര തുടങ്ങിയത്. നിലമ്പൂരിൽ നിന്ന് ഷൊർണൂർ എത്തി രാജ്യറാണി അമൃതക്കൊപ്പം ചേരുകയായിരുന്നു. ഇതാണ് ഇന്ന് മുതൽ രണ്ട് ട്രെയിനുകള്‍ ആകുന്നത്. രാത്രി 8.50ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന രാജ്യറാണി […]
രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ചുളള ഹരജി സുപ്രീം കോടതി തള്ളി
രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ചുളള ഹരജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. ഇതിനെ ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി ലഭിച്ചിരുന്നു. ഹിന്ദു ഗ്രൂപ്പ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘടനയാണ് ഹരജിയുമായി സുപ്രിം കോടതിയിലെത്തിയത്. ഈ പൊതു താല്‍പര്യ ഹരജി ഇപ്പോള്‍ പരിഗണനയിലെടുക്കേണ്ട ആവശ്യകതയെക്കുറിച്ച് ചീഫ് ജസ്റ്റിസ് അടങ്ങിയിട്ടുള്ള ബെഞ്ച് ചോദ്യം ഉന്നയിച്ചിരുന്നു. അതിന് വ്യക്തമായ ഉത്തരം ഹരജിക്കാരുടെ അഭിഭാഷകന് ഉണ്ടായിരുന്നില്ല. ഒന്നോ രണ്ടോ കമ്പനികള്‍ രാഹുല്‍ ഗാന്ധി […]
നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു
വിവാദ വജ്രവ്യാപാരി നീരവ് മോദിക്ക് ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിക്ക് ഇത് മൂന്നാം തവണയാണ് കോടതി ജാമ്യം നിഷേധിക്കുന്നത്. മെയ് 30ന് കേസ് വീണ്ടും വാദം കേള്‍ക്കുന്നത് വരെ നീരവ് മോദി ജയിലില്‍ കഴിയണം. ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. മുമ്പ് രണ്ടു തവണ സമര്‍പ്പിച്ച ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു. കേസ് വീണ്ടും […]
പൊലീസിലെ പോസ്റ്റല്‍ വോട്ട് വിവാദം
പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ഇന്ന് തന്നെ നടപടി ഉണ്ടാകുമെന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റ. തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ച പ്രകാരമുളള നടപടിയായിരിക്കും ഉണ്ടാകുക. പൊലീസ് അസോസിയേഷന്റെ പങ്ക് കണ്ടെത്തുന്ന തരത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് നിര്‍ദ്ദേശിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ പറഞ്ഞു. പൊലീസിലെ കള്ള ബാലറ്റില്‍ ഉള്‍പ്പെട്ട കമാന്‍ഡോ വൈശാഖിനെ സസ്പെന്‍ഡ് ചെയ്ത് മാറ്റി നിര്‍ത്തുകയും ഇയാള്‍ക്കെതിരെ ജനപ്രാധിനിത്യ നിയമ പ്രകാരും മററ് വകുപ്പുകള്‍ ചേര്‍ത്തും കേസെടുക്കുകയും ചെയ്യും. പോസ്റ്റല്‍ ബാലറ്റുകളഅ സമാഹരിച്ച […]












