India National

ബാബരി ഭൂമിതർക്ക കേസ്; മധ്യസ്ഥതക്ക് സുപ്രീം കോടതി സമയം നീട്ടി നല്‍കി

ബാബരി ഭൂമിതർക്ക കേസില്‍ മധ്യസ്ഥതക്ക് സുപ്രീം കോടതി സമയം നീട്ടി നല്‍കി. മുദ്രവെച്ച കവറില്‍ മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കും.അടുത്ത മധ്യസ്ഥ ചര്‍ച്ച ജൂണ്‍ രണ്ടിന് നടക്കും. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ബാബരി മസ്ജിദ് ഭൂമി തർക്കം മാർച്ച് മാസം എട്ടാം തീയതിയാണ് സുപ്രീം കോടതി മധ്യസ്ഥ ചർച്ചക്ക് വിട്ടത്. സുപ്രീം കോടതി മുന്‍ ജഡ്ജി എ.എം ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതി ദിവസങ്ങൾക്കകം തന്നെ ചർച്ച […]

India Kerala

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്കില്‍ ഹൈക്കോടതി ഇടപെടില്ല

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്കില്‍ ഹൈക്കോടതി ഇടപെടില്ല. ജില്ലാ കലക്ടർ ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെയെന്ന് കോടതി. അതാണ് അന്തിമ തീരുമാനമെന്നും ഹൈക്കോടതി. ആനയെ വിലക്കുന്നത് തടയണമെന്നുമാവശ്യപ്പെട്ട് ഉടമകള്‍ നല്‍കിയ ഹരജിയിലാണ് വിധി

India Kerala

ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി

പെരുന്തല്‍മണ്ണയില്‍ നിന്നും അടിയന്തര ചികിത്സക്കായി കൊച്ചിയിലെത്തിച്ച രണ്ടു ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ ‍. ഗുരുതര ഹൃദ് രോഗവുമായി പിറന്ന കുഞ്ഞിന്റെ ചികിത്സയുടെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചതായും ഇനിയുള്ള 48 മണിക്കൂര്‍ കുഞ്ഞിന് നിര്‍ണായകമാണന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ കുട്ടിയുടെ ചികിത്സ ആരോഗ്യ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കൊച്ചിയിലേക്ക് മാറ്റിയത്. എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതര ഹൃദ് രോഗത്തോടെ ജനിച്ച കൂട്ടിക്ക് ആരോഗ്യ മന്ത്രിയുടെ ഇടപെലോടെയാണ് കൊച്ചിയിലെ ലിസി […]

India Kerala

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ജില്ല നേതൃത്വത്തെ അറിയിച്ചു

ഏരിയ കമ്മിറ്റിയുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജില്ല നേതൃത്വത്തെ അറിയിച്ചതിന് ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ സി.പി.എം നടപടിയെടുത്തെന്ന് ആരോപണം. കാസര്‍കോട് ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദിനെ ആറ് മാസത്തേക്ക് സി.പി.എമ്മി ല്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് നടപടിയെന്നാണ് സി.പി.എം വിശദീകരണം. കുമ്പളയിലെ ഏരിയ കമ്മറ്റി നേതൃത്വത്തിന്‍റെ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ച് ജില്ലാ നേതൃത്വത്തിന് ഒന്നിലധികം തവണ ജംഷാദ് കത്ത് നല്‍കിയിരുന്നു. ഇതിന്റെ പ്രതികാര […]

India Kerala

ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് വിവാദം അനാവശ്യമാണെന്ന് എന്‍.എച്ച് 17 സമരസമിതി

ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് കഴമ്പില്ലെന്ന് എന്‍.എച്ച് 17 സംയുക്ത സമരസമിതി. സമരസമിതി ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും നല്‍കിയ നിവേദനം കേന്ദ്രമന്ത്രിക്ക് നല്‍കുകയാണ് ബി.ജെ.പി അധ്യക്ഷന്‍ ചെയ്തത്. ഏതുവിധേനയും ദേശീയ പാത വികസനം നടത്തണമെന്ന വാശിയാണ് സംസ്ഥാന സര്‍ക്കാരിനെന്നും സമരസമിതി അംഗം സി.ആര്‍ നീലകണ്ഠന്‍ ആരോപിച്ചു. ദേശീയപാത വികസന്തതിന്റെ മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കിയത് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന വിവാദം അനാവശ്യമാണെന്നാണ് എന്‍.എച്ച് 17 സംയുക്തസമര സമിതിയുടെ നിലപാട്. ഏതുവിധേനയും പദ്ധതി നടപ്പിലാക്കുമെന്ന വാശിയാണ് […]

India Kerala

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ല; പരാതിയില്‍ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ്

കോഴിക്കോട് ജില്ലയിലെ നിരവധി പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമായതായുള്ള പരാതിയില്‍ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് രംഗത്ത്. ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് സമയത്ത് ലഭിക്കാതിരുന്നതാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവസരം നഷ്ടമാക്കിയത്. കൊടുവള്ളി നിയോജകമണ്ഡലത്തില്‍ മാത്രം 50ലധികം പേര്‍ക്ക് ഇത്തരത്തില്‍ വോട്ട് നഷ്ടമായെന്നാണ് പരാതി. പലരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇ.ഡി.സി ലഭിച്ചിരുന്നില്ല. ഇതാണ് ഇവര്‍ക്ക് വോണ്ടു ചെയ്യാനുള്ള അവസരം നഷ്ടമാക്കിയത്.പലതവണ ഭരാണാധികാരിയടക്കമുള്ളവരോട് പരാതി പറഞ്ഞു.എങ്കിലും കാര്യമായി ഇടപെടലുണ്ടായില്ല. പിന്നീടാണ് കൊടുവള്ളിക്കാരായ ഉദ്യോഗസ്ഥരുടെ ഇ.ഡി.സി […]

India Kerala

കെ.ടി ജലീലിനൊപ്പമുള്ള പ്രതിയുടെ പുതിയ ഫോട്ടോ പുറത്ത് വിട്ട് ബല്‍റാം

വളാഞ്ചേരിയിൽ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസിൽ പ്രതിയായ നഗരസഭ കൗൺസിലർക്ക് മന്ത്രി കെ.ടി. ജലീലുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പുതിയ ചിത്രം പുറത്ത് വിട്ട് വി.ടി ബൽറാം എം.എൽ.എ. ഫേസ്ബുക്കിലാണ് പ്രതിക്കൊപ്പമുള്ള മന്ത്രിയുടെ മരുഭൂമിയില്‍ നിന്നുള്ള വിരുന്നിന്റെ ചിത്രം ബല്‍റാം പുറത്ത് വിട്ടത്. ‘ഇവിടത്തെ ടൂറിൽ മാത്രമല്ല, അങ്ങ് വിദേശത്തു പോകുമ്പോഴും ഏതോ ഒരു വളാഞ്ചേരിക്കാരൻ ചുമ്മാ ഇടയിൽ കയറിവന്ന് ഫോട്ടോ എടുക്കും’; എന്ന കുറിപ്പോടെയാണ് ബല്‍റാം ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇന്നലെയും വി.ടി […]

India National

ഓട്ടോ ഡ്രൈവര്‍ക്ക് ലാലു ഒരുക്കിയ അത്താഴ വിരുന്ന്

എന്റെ രാഷ്ട്രീയ ജീവിതം – ഗോപാല്‍ഗഞ്ചില്‍ നിന്ന് റെയ്‌സീനാ കുന്നിലേക്ക് എന്ന ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍റെ ആത്മകഥയുടെ കയ്യെഴുത്ത് പ്രതി തയ്യാറാക്കി നില്‍ക്കുകയായിരുന്നു ഞാന്‍. ചില തിരുത്തലുകള്‍ക്ക് വേണ്ടി ലാലുവിനെ നേരില്‍ കാണാന്‍ ഞാന്‍ തീരുമാനിച്ചു. ലാലു അന്ന് മുംബൈയിലെ ഏഷ്യന്‍ ഹേര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂഷനില്‍ ചികിത്സയിലായിരുന്നു. മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയ ഞാന്‍ അവിടെ നിന്ന് ഒരോട്ടോ പിടിച്ച് ഏഷ്യന്‍ ഹേര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂഷനിലേക്ക് തിരിച്ചു. അന്നൊരു ബലിപെരുന്നാള്‍ ദിവസമായിരുന്നു. ഓട്ടോ ഡ്രൈവറോട് ഞാന്‍ അശുപത്രിയുടെ പേര് പറഞ്ഞു. അശുപത്രിയുടെ പേര് […]

India National

മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബോഫോഴ്സ് കേസിനെക്കുറിച്ച് പറയുന്ന നരേന്ദ്രമോദിയും ബി.ജെ.പി നേതാക്കളും റഫാല്‍ കേസിനെക്കുറിച്ച് കൂടി സംസാരിക്കണമെന്ന് രാഹുല്‍ പറഞ്ഞു. റഫാല്‍ ഇടപാടില്‍ സര്‍ക്കാറിനുള്ള പങ്കെന്താണെന്ന് മോദി വ്യക്തമാക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന രണ്ട് കോടി തൊഴിലിനെക്കുറിച്ചും ജനങ്ങളോട് പറയാന്‍ നരേന്ദ്ര മോദി തയ്യാറാകണമെന്നും രാഹുല്‍ പറഞ്ഞു. ഹരിയാനയിലെ സിർസയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.

India Kerala

ചെങ്ങോട്ടുമല സമരം; കയ്യിൽ മണ്ണെണ്ണയുമേന്തി സമരക്കാരുടെ ആത്മഹത്യാശ്രമം

ചെങ്ങോട്ടുമല സമരത്തിനിടെ ആത്മഹത്യാ ഭീഷണി മുഴക്കി സമരക്കാർ. കോട്ടൂര്‍ പഞ്‍ചായത്ത് ഓഫീസിന് മുകളില്‍ കയറിയാണ് സമരക്കാർ ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുന്നത്. മണ്ണെണ്ണയുമായി നാല് സമരക്കാര്‍ പഞ്ചായത്ത് ഓഫീസിന് മുകളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ചെങ്ങോട്ടുമലയില്‍ ക്വാറിക്ക് ലൈസന്‍സ് നല്‍കരുതെന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. ചെങ്ങോട്ടുമലയില്‍ ഖനനത്തിന് ലൈസന്‍സ് നല്‍കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തിന്റെ പേരില്‍ സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് തന്നെ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഡെല്‍റ്റാ ഗ്രൂപ്പിന് ലൈസന്‍സ് നല്‍കുകയാണങ്കില്‍ രാജി വയ്ക്കുമെന്ന് സി.പി.എം ഭരിക്കുന്ന കോട്ടൂര്‍ പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങള്‍ […]