സെഞ്ച്വറി അടിച്ചു, ടീം തോറ്റു എന്നതാണ് ഇപ്പോഴത്തെ തോന്നലെന്ന് ശശി തരൂര്‍. തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ സംഭവിച്ചത് ആലോചിക്കുമ്പോള്‍ സങ്കടമുണ്ട്. കേരളം 20ല്‍ 19ലും യു.ഡി.എഫിനൊപ്പം നിന്ന് രാജ്യത്തിന് ഒരു സന്ദേശം നല്‍കിയിരിക്കുകയാണ്. മതേതരത്വമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നിരട്ടി ഭൂരിപക്ഷം തനിക്ക് ഇതുവരെ ലഭിച്ചു. അതില്‍ സന്തോഷമുണ്ടെന്നും തിരുവനന്തപുരത്തുകാരോടുള്ള നന്ദി അറിയിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു. ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് ജയം ഉറപ്പിച്ചതിന് പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം. വോട്ടെണ്ണല്‍ പുരോഗമിക്കവേ തരൂരിന്റെ ലീഡ് അര ലക്ഷം […]
India
പരാജയം അപ്രതീക്ഷിതം, ജനവിധി അംഗീകരിക്കുന്നുവെന്ന് കോടിയേരി
ജനവിധി അംഗീകരിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ എല്‍.ഡി.എഫിനുണ്ടായ പരാജയം അപ്രതീക്ഷിതമാണ്. പരാജയ കാരണങ്ങള്‍ പാര്‍ട്ടി വിലയിരുത്തും. പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും കോടിയേരി പറഞ്ഞു. തങ്ങളുടെ പ്രചാരണത്തില്‍ മുഖ്യമായും ഊന്നല്‍ നല്‍കിയത് കേന്ദ്രത്തില്‍ ബി.ജെ.പി ഭരണം അവസാനിപ്പിക്കണമെന്നായിരുന്നു. ആ പ്രചാരണം കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറിയെന്നാണ് പ്രത്യക്ഷത്തില്‍ കാണുന്നത്. ബി.ജെ.പിയുടെ വിജയം രാജ്യത്തെ മഹാദുരന്തത്തിലേക്ക് നയിക്കുമെന്നും കോടിയേരി പറഞ്ഞു.
കേരളത്തില്‍ ഏഴിടങ്ങളില്‍ യു.ഡി.എഫ് ലീഡ് ലക്ഷം കടന്നു
പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ യു.ഡി.എഫിന് കൃത്യമായ മേല്‍ക്കൈ. 13ാമത് ലോക്സഭ തെരഞ്ഞെടുപ്പില്‍ 19 ഇടങ്ങളില്‍ യു.ഡി.എഫ് മുന്നേറ്റം തുടരുകയാണ്. ഏകദേശം പകുതിയോളം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ ഏഴിടങ്ങളില്‍ യു.ഡി.എഫ് ലീഡ് ലക്ഷം വോട്ടുകള്‍ കടന്നു. കൊല്ലം, ആലത്തൂര്‍, പൊന്നാനി, മലപ്പുറം, ഇടുക്കി, എറണാകുളം,വയനാട് തുടങ്ങി ഏഴിടങ്ങളിലാണ് യു.ഡി.എഫ് ലക്ഷത്തില്‍പ്പരം വോട്ടുകളുടെ ലീഡ് നേടി വിജയം ഉറപ്പിച്ചത്. ഇതില്‍ വയനാടും മലപ്പുറവും ഭൂരിപക്ഷം രണ്ട് ലക്ഷം പിന്നിട്ടു. 19 ഇടങ്ങളില്‍ യു.ഡി.എഫ് മുന്നേറുമ്പോള്‍, ആലപ്പുഴയില്‍ മാത്രമാണ് എല്‍.ഡി.എഫ് […]
പാട്ടും പാടി രമ്യ ജയത്തിലേക്ക്; ഭൂരിപക്ഷം ലക്ഷം കടന്നു
സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വിവാദങ്ങളുടെ നടുവിലായിരുന്നു ആലത്തൂര്‍ മണ്ഡലം. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച രമ്യ ഹരിദാസ് ഏറെ അധിക്ഷേപത്തിനിരയാവുകയും ചെയ്തിരുന്നു. പാട്ട് പാടിയാണ് രമ്യ വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് അധ്യാപികയും ഇടത്പക്ഷ അനുഭാവിയുമായ ദീപ നിശാന്ത് പറഞ്ഞത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനും രമ്യക്കെതിരെ രൂക്ഷമായ അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു. അശ്ലീല ചുവയുള്ള പരാമര്‍ശം നടത്തിയ വിജയരാഘവനെതിരെ വലിയൊരു ജനവികാരവും ഉയര്‍ന്ന് വന്നിരുന്നു. ഇതിനെല്ലാമെതിരെയുള്ള മധുരപ്രതികാരമെന്നോമാണ് […]
വോട്ടെണ്ണലിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണു മരിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു. മധ്യപ്രദേശിലെ സെഹോര്‍ ജില്ലാ കോണ്‍ഗ്രസ് നേതാവ് രത്തന്‍ സിങാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ലീഡ് നില ശേഖരിക്കുന്നതിനിടെയാണ് രത്തന്‍ സിങിന് ഹൃദയാഘാതമുണ്ടായത്. ഇതേത്തുടര്‍ന്ന് കുഴഞ്ഞുവീണ രത്തന്‍ സിങ് മരണപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടുന്നതിനിടെയാണ് സംഭവം. നിലവിലെ സൂചനകള്‍ വന്‍ ഭൂരിപക്ഷത്തില്‍ ബി.ജെ.പി അധികാരം പിടിക്കുമെന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
‘ഇത് ഹിന്ദുത്വത്തിന്റെ വിജയം, മോദിയുടെയല്ല’
പൊതുതെരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നൂറിലേറെ സീറ്റുകളിൽ ലീഡ് തുടരുന്നതിനിടെ വിജയം ഹന്ദുത്വ തരംഗം മൂലമാണെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി. വിജയം മോദി തരംഗമല്ലെന്നും സ്വാമി കൂട്ടിച്ചേർത്തു. ജാതിക്കുമേൽ ഹിന്ദുത്വ വിശ്വാസം നേടിയ വിജയമാണിത്. ജാതിക്കും മേൽ ഹിന്ദുക്കൾ വളർന്നിരിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. പുതിയ തലമുറ വോട്ടർമാർ വിജയത്തിൽ വളരെ വലിയ പങ്കുവഹിച്ചു. അവർ ജാതി ചിന്തക്ക് സ്ഥാനം നൽകിയില്ലെന്നും സുബ്രമണ്യം സ്വാമി പറഞ്ഞു. മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളിലെ പാളിച്ചകൾക്ക് ജനങ്ങൾ മാപ്പ് നൽകുകയും, […]
ഇടതുപക്ഷം ലീഡ് ചെയ്യുന്നത് അഞ്ചിടത്ത് മാത്രം; അതിൽ നാലും തമിഴ്‍നാട്ടിൽ
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൗണ്ടിങ് പുരോഗമിക്കുമ്പോള്‍ ദേശീയ തലത്തില്‍ ഇടതുപക്ഷം ലീഡ് ചെയ്യുന്നത് അഞ്ചിടത്ത് മാത്രം. സി.പി.എം മൂന്നിടത്തും സി.പി.ഐ രണ്ടിടത്തുമാണ് ലീഡ് ചെയ്യുന്നത്. ഇതില്‍ തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളിലും കേരളത്തിലെ ഒരു മണ്ഡലത്തിലുമാണ് സി.പി.എം ലീഡ് ചെയ്യുന്നത്. എന്നാല്‍ സി.പി.ഐ ലീഡ് ചെയ്യുന്നത് തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ്. കഴിഞ്ഞ തവണ സി.പി.ഐ ജയിച്ച കേരളത്തിലെ തൃശൂരില്‍ ഇക്കുറി യു.ഡി.എഫാണ് മുന്നിട്ട് നില്‍ക്കുന്നത്. സി.പി.ഐ പ്രതീക്ഷയോടെ നോക്കിയിരുന്ന മറ്റൊര മണ്ഡലം ബിഹാറിലെ ബെഗുസാരയായിരുന്നു. കനയ്യ കുമാര്‍ മത്സരിച്ച […]
ബംഗാളില്‍ തകര്‍ന്നടിഞ്ഞ് സി.പി.എം
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ സി.പി.എം ചിത്രത്തിലേയില്ല. പേരിനൊരു സീറ്റില്‍ പോലും ചലനമുണ്ടാക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. വോട്ടെണ്ണല്‍ തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ബംഗാളില്‍ ബി.ജെ.പി 19 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലും മുന്നിട്ടു നില്‍ക്കുകയാണ്. ബംഗാളില്‍ ഏറെക്കുറെ എക്സിറ്റ് പോളുകള്‍ പ്രവിചിച്ച ഫലത്തിലേക്കാണ് നിലവിലെ സാധ്യതകള്‍ വിരല്‍ചൂണ്ടുന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ചാണ് പോരാട്ടം നടക്കുന്നത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങളും ബംഗാളില്‍ ബി.ജെ.പിക്ക് മികച്ച വിജയം പ്രവചിച്ചിരുന്നു. ബി.ജെ.പിയും തൃണമൂല്‍ […]
യു.ഡി.എഫ് കുതിപ്പ് തുടരുന്നു
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ആദ്യ രണ്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എല്‍.ഡി.എഫ് ചിത്രത്തിലില്ലാത്ത വിധം കേരളത്തില്‍ യു.ഡി.എഫ് കുതിപ്പ് തുടരുന്നു. 20 ല്‍ 19 സീറ്റുകളിലും യു.ഡി.എഫിനാണ് കൃത്യമായ മേല്‍ക്കൈ. ആലപ്പുഴയില്‍ എ.എം ആരിഫ് ലീഡ് ചെയ്യുന്നുവെന്നതൊഴിച്ചാല്‍ കേരളത്തിലൊരിടത്തും എല്‍.ഡി.എഫിന് തെളിച്ചമില്ല. 1639 വോട്ടുകള്‍ക്കാണ് ആരിഫ് ലീഡ് ചെയ്യുന്നത്
കാസര്‍കോട് ലീഡ് നില മാറിമറിയുന്നു; എല്‍.ഡി.എഫ് മുന്നില്‍
കാസര്‍കോട് മണ്ഡലത്തില്‍ ലീഡ് നില മാറിമറിയുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രനാണ് ഇപ്പോള്‍ മുന്നില്‍. 3852 വോട്ടുകള്‍ക്കാണ് സതീഷ് ചന്ദ്രന്‍ ലീഡ് ചെയ്യുന്നത്. തുടക്കത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനായിരുന്നു ലീഡ് ചെയ്തിരുന്നത്.











