ബി.ജെ.പിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതമാണ് ഇത്തവണ പാര്‍ട്ടി നേടിയത്. ബി.ജെ.പിക്ക് മാത്രം 38.47 ശതമാനത്തിന്റെ വോട്ട് സമാഹരിക്കാനായി. എന്‍.ഡി.എക്ക് മൊത്തത്തില്‍ അത് 45 ശതമാനമാണ്. മൂന്നര പതിറ്റാണ്ടായി ക്രമാനുഗതമായി ബി.ജെ.പി വര്‍ധിപ്പിക്കുന്ന വോട്ട് വിഹിതമാണ് ഇത്തവണ റെക്കോഡിലെത്തിയത്. 349 സീറ്റ് നേടി മൃഗീയ ഭൂരിപക്ഷമാണ് പതിനേഴാം ലോക്സഭയില്‍ ബി.ജെ.പി നേടിയത്. ബി.ജെ.പി രൂപീകരിച്ച ശേഷം നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷം. അതുകൊണ്ടുതന്നെ വോട്ട് വിഹിതത്തിന്റെ കാര്യത്തിലും ബി.ജെ.പി ഏറെ മുന്നിലായി. 1984ല്‍ ബി.ജെ.പിയുടെ വോട്ട് […]
India
ഏഴില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടി തരൂര്‍
ബി.ജെ.പിയുടെ അക്കൌണ്ട് തുറക്കല്‍ സാധ്യതകളെയാണ് തിരുവനന്തപുരത്ത് ശശി തരൂര്‍ തകര്‍ത്തത്. ഏഴില്‍ ആറ് മണ്ഡലങ്ങളിലും തരൂര്‍ മുന്നിട്ട് നിന്നു. മുന്നാക്ക വോട്ടുകള്‍ നഷ്ടപ്പെടാതെ തന്നെ ന്യൂനപക്ഷ വോട്ടുകള്‍ നേടാന്‍ തരൂരിന് കഴിഞ്ഞതാണ് ഈ നേട്ടത്തിന് പിന്നില്‍. ബി.ജെ.പി സംസ്ഥാനത്ത് പ്രതീക്ഷയര്‍പ്പിച്ച ഏക മണ്ഡലം തിരുവനന്തപുരമായിരുന്നു. ശബരിമല വിഷയവും കുമ്മനത്തിന്‍റെ സ്ഥാനാര്‍ഥിത്വവും പ്രതീക്ഷ വര്‍ധിപ്പിച്ചു. എന്നാല്‍ തന്‍റെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് പ്രകടനം പുറത്തെടുത്ത തരൂര്‍ ബി.ജെ.പിയുടെ പ്രതീക്ഷകളെ തകര്‍ത്തു. കഴിഞ്ഞ തവണ ബി.ജെ.പി ലീഡ് നേടിയ കഴക്കൂട്ടവും […]
അണ്ണാ ഡി.എം.കെ ഭരണം പ്രതിസന്ധിയില്‍
നിയമസഭയിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിയ്ക്കാത്തത് തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്നു. തെരഞ്ഞെടുപ്പ് നടന്ന 22 സീറ്റുകളില്‍ ഒന്‍പതെണ്ണത്തില്‍ മാത്രമാണ് ഭരണപക്ഷം വിജയിച്ചത്. ഇതിലൂടെ സര്‍ക്കാറിനെ മുന്നോട്ടു കൊണ്ടുപോകുക എന്നത്, എ.ഡി.എം കെയ്ക്ക് ശ്രമകരമാകും. ആകെയുള്ള 234 സീറ്റുകളില്‍ അണ്ണാ ഡി.എം.കെ അവകാശപ്പെടുന്നത്, 114 പേരുടെ പിന്തുണയാണ്. എന്നാല്‍, ഇതില്‍ ആറുപേര്‍, ടിടിവി ദിനകരന് അനുകൂല നിലപാടെടുത്തവരാണ്. ഏതുനിമിഷവും ടിടിവി ക്യാംപിലേയ്ക്ക് എത്തിപ്പെടാന്‍ സാധ്യതയുള്ളവര്‍.അങ്ങിനെയുണ്ടായാല്‍ എഡിഎംകെയുടെ അംഗസംഖ്യ 108 ആയി ചുരുങ്ങും. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ഒന്‍പതു […]
പാലക്കാട്ടെ തോൽവി: സി.പി.എം-സി.പി.ഐ കലഹത്തിന് സാധ്യത
പാലക്കാട് മണ്ഡലത്തിലെ തോൽവി സംബന്ധിച്ച് സി.പി.എം-സി.പി.ഐ കലഹത്തിന് സാധ്യത. പി.കെ ശശി എം.എൽ.എ അടക്കം രാജേഷിനെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണവും ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നു. ലീഗിന്റെ തട്ടകമായ മണ്ണർക്കാട് മണ്ഡലത്തിൽ ലീഗിന് പോലും ലഭിക്കാത്ത ഭൂരിപക്ഷമാണ് വി.കെ ശ്രീകണ്ഠന് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 12653 വോട്ടിനാണ് എൻ.ഷംസുദ്ദീൻ വിജയിച്ചത്. വി.കെ ശ്രീകണ്ഠന് 30000ത്തോളം വോട്ടിന്റെ ലീഡാണ് ഉള്ളത്. സി.പി.ഐക്ക് ശക്തമായ സ്വാധീനം ഉള്ള മണ്ണാർക്കാട് സി.പി.ഐ വോട്ട് മറിച്ചുവെന്നാണ് സി.പി.എം വിലയിരുത്തൽ. മണാർക്കാട് നടന്നത് […]
സീറ്റ് കിട്ടിയില്ല; വോട്ടുയര്‍ത്തി ബി.ജെ.പി
സീറ്റ് നേടുമെന്ന് പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ ബി.ജെ.പിക്ക് കേരളത്തില്‍ വോട്ടുയര്‍ത്താനായി എന്നത് മാത്രമാണ് ആശ്വാസം. വിജയം പ്രതീക്ഷിച്ച തലസ്ഥാനത്ത് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടെങ്കില്‍ മറ്റ് നാല് മണ്ഡലത്തിൽ രണ്ട് ലക്ഷത്തിലേറെ വോട്ട് നേടാനായി. ശബരിമല പ്രശ്നം ഉയർത്തി പോരാടിയ പത്തനംതിട്ട കൈവിട്ടത് തിരിച്ചടിയുമായി. നാളുകൾക്ക് മുൻപേ ചിട്ടയായ പ്രവർത്തനം കാഴ്ചവെച്ചായിരുന്നു കേരളത്തിൽ സീറ്റ് ലക്ഷ്യമിട്ട് ബി.ജെ.പി തെരഞ്ഞെടുപ്പിനിറങ്ങിയത്. ഇതിനിടയിൽ വന്നു വീണ ശബരിമല യുവതി പ്രവേശന പ്രശ്നം ആയുധമാക്കി പോരാടി. പക്ഷേ സീറ്റ് നേടുകയെന്നത് മോഹത്തിലൊതുങ്ങി. അപ്പോഴും […]
കോൺഗ്രസിന്റെ തോൽവിയുടെ ആക്കം കൂട്ടി രാഹുലിന്റെ അമേഠിയിലെ പരാജയം
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവി ഭാരം വർധിപ്പിച്ചത് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അമേഠിയിലെ പരാജയമായിരുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 4 ലക്ഷം കവിഞ്ഞപ്പോൾ കർമ്മമണ്ഡലമായ അമേഠിയിൽ നേരിടേണ്ടി വന്നത് ദയനീയ പരാജയം. അര ലക്ഷത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി സ്ഥാനാർഥി സമൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത്. അമേഠി മണ്ഡലം നൽകിയ പരാജയ സൂചനകളെ തിരിച്ചറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ച കോൺഗ്രസ്, പാർട്ടി അധ്യൻ രാഹുൽ ഗാന്ധിയുടെ പരാജയം ചോദിച്ച് വാങ്ങിയതാണ്. 2004 മുതൽ […]
ബി.ജെ.പിയുടെ പാർലമെന്ററി ബോർഡ് യോഗം ഇന്നുണ്ടായേക്കും
സത്യപ്രതിജ്ഞക്ക് മുന്നോടിയായി ബി.ജെ.പിയുടെ പാർലമെന്ററി ബോർഡ് യോഗം ഇന്ന് നടന്നേക്കും. കാബിനറ്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഞായറാഴ്ചയോടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തീകരിക്കുമെന്നാണ് സൂചന. അതിന് മുന്നോടിയായി ഘടക കക്ഷികളുമായി ധാരണയിലെത്താനാണ് ബി.ജെ.പിയുടെ ശ്രമം. നാളെ സർക്കാറുണ്ടാക്കാൻ രാഷ്ട്രപതി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ ക്ഷണിച്ചേക്കും.
വിജയമുറപ്പിച്ച മോദിയുടെ ആദ്യ പ്രതികരണം ഇങ്ങനെ…
ഇന്ത്യ വീണ്ടും വിജയിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പി വന്‍ ലീഡ് നിലനിര്‍ത്തുന്ന സാഹചര്യത്തിലാണ് മോദിയുടെ ആദ്യ പ്രതികരണം. “ഒരുമിച്ച് വളരാം, ഒരുമിച്ച് സമൃദ്ധി നേടാം, നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് കരുത്തുറ്റ ഇന്ത്യയെ സൃഷ്ടിക്കാം. ഇന്ത്യ വീണ്ടും വിജയിച്ചു”. ഇതാണ് മോദിയുടെ ട്വീറ്റ്.
‘ഈ തെരഞ്ഞെടുപ്പ് ഫലം മുഖത്തേറ്റ അടി’
ലോകസഭാ തെരഞ്ഞെടുപ്പ് ഫലം തന്റെ മുഖത്തേറ്റ അടിയാണെന്ന് നടനും രാഷ്ട്രീയക്കാരനുമായ പ്രകാശ് രാജ്. ബംഗളൂരു സെന്‍ട്രലില്‍ നിന്നും സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് പ്രകാശ് രാജ് മത്സരിച്ചിരുന്നത്. തോല്‍വി ഉറപ്പിച്ചതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. ‘ഇത് എന്റെ മുഖത്തേറ്റ അടിയാണ്. കൂടുതല്‍ ശകാരങ്ങളും ട്രോളുകളും അപമാനിക്കലുകളുമെല്ലാം വഴിയേ വരും. എങ്കിലും ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കും. മതേതര ഇന്ത്യക്ക് വേണ്ടിയുള്ള എന്റെ പോരാട്ടം തുടരും. കഠിനമായ പോരാട്ടം തുടങ്ങിയിട്ടേയുള്ളൂവെന്ന് അറിയാം. ഈ യാത്രയില്‍ എനിക്ക് പിന്തുണയായി ഒപ്പം നിന്നവര്‍ക്ക് […]
തുടര്‍ഭരണം ഉറപ്പിച്ചതിന് പിന്നാലെ മോദിയുടെ ട്വീറ്റ്
എന്‍.ഡി.എയും ബി.ജെപിയും വീണ്ടും ഭരണത്തിലെത്തുമെന്ന് ഉറപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ട്വീറ്റ്. വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ചൗക്കിദാര്‍ നരേന്ദ്രമോദി എന്ന അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് വന്നത്. സബ്കാ സാത്ത് + സബ്കാ വികാസ് + സബ്കാ വിശ്വാസ് = വിജയി ഭാരത് എന്നാണ് ബി.ജെ.പിയുടെ മുന്നേറ്റത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്.











