India Kerala

നിപ: ഐസോലേഷന്‍ വാര്‍ഡിലെ പത്തില്‍ ഒമ്പത് പേര്‍ക്കും നിപയില്ല

നിപയെന്ന് സംശയിച്ച് കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച 10 പേരില്‍ 9 പേരുടെയും പരിശോധന ഫലം നെഗറ്റീവ്. ഒരാളുടെ പരിശോധനാ ഫലം വരാറുണ്ട്. നിപ സ്ഥിതീകരിച്ച യുവാവിന്റെ നില തൃപ്തികരമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍. നോര്‍ത്ത് പറവൂരില്‍ നിപ രോഗ ലക്ഷണം കാണിച്ച യുവാവിനെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയേക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡില്‍ ഇന്നലെ രാത്രി രോഗ ലക്ഷണങ്ങളോട് കൂടി 3 പേരെക്കൂടി പ്രവേശിപ്പിച്ചു. ഇതോടെ ഐസോലേഷന്‍ വാര്‍ഡില്‍ 10 പേരാണ് […]

India National

ബംഗളുരുവിൽ മഴക്കാലം നേരത്തേയാവാൻ പൂജ നടത്തി; ചിത്രങ്ങൾ ട്വിറ്ററിൽ വൈറൽ

വേനൽ ചൂട് സഹിക്കാൻ കഴിയാത്ത വിധത്തിലായതോടെ ബംഗളുരുവിലെ സോമേശ്വര ക്ഷേത്രത്തിൽ മഴക്കാലം നേരത്തേയാവാൻ പൂജ നടത്തി പൂജാരിമാർ. പക്ഷെ പൂജയെക്കാൾ പൂജ നടത്തിയ പൂജാരികൾ വെള്ളം നിറച്ച വലിയ ചെമ്പുകളിൽ ഇരിക്കുന്ന ചിത്രമാണ് ട്വിറ്ററിൽ പ്രധാന ചർച്ച. പൂജയുടെ ഭാഗമായി വെള്ളം നിറച്ച ചെമ്പിലിരുന്നു പൂജാരിമാർ മൊബൈൽ ഫോണിൽ സെർച്ച് ചെയ്തു കൊണ്ടിരിക്കുന്നതാണ് ചർച്ചക്ക് കാരണമായത്. പൂജാരികൾ തങ്ങളുടെ ഫോണുകൾ നോക്കി മന്ത്രം ചൊല്ലുകയായിരിക്കണം എന്നൊക്കെ ചിലയാളുകൾ ഊഹിക്കുന്നുണ്ടെങ്കിലും ചിരിയുണർത്തുന്ന പല തരം പ്രതികരണങ്ങൾ പലരും പങ്ക് […]

India National

ബംഗാള്‍ ഘടകത്തിന്റെ റിപ്പോര്‍ട്ട് പി.ബി തളളി

സി.പി.എം കേന്ദ്രകമ്മിറ്റിയോഗത്തിന്റെ ആദ്യദിനം അവസാനിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ച് വരുമെന്ന ഉറപ്പ് നല്‍കി സി.പി.എം കേരളഘടകം കേന്ദ്രകമ്മിറ്റിയോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഘടനാപരമായ തിരിച്ചടിയല്ല സംസ്ഥാനത്തേതെന്നും കേരളം ഘടകം വ്യക്തമാക്കി. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി ധാരണയുണ്ടാകുമോയെന്ന ആശയക്കുഴപ്പം പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ ത്രിപുര ചൂണ്ടിക്കാട്ടി. അതേസമയം ബംഗാളില്‍ കനത്ത തിരിച്ചടിക്ക് കാരണം കോണ്‍ഗ്രസ് സഖ്യം ഇല്ലാത്തതെന്ന സി.പി.എം ബംഗാള്‍ ഘടകത്തിന്റെ റിപ്പോര്‍ട്ട് പി.ബി തളളി.

India National

അനധികൃത കുടിയേറ്റക്കാരനെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യപ്പെട്ട മുൻ സൈനികന് ജാമ്യം

അനധികൃത കുടിയേറ്റക്കാരനെന്ന് ആസ്സാമിലെ ഫോറിനേർസ് ട്രൈബ്യൂണൽ മുദ്രകുത്തി അറസ്റ്റ് ചെയ്ത മുൻ സൈനികൻ സനാഉള്ളക്ക് ജാമ്യം . ഗുവാഹത്തി കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് സനാഉള്ളയ്ക്ക് ഗുവാഹത്തി കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തുകയായി രണ്ടാൾ ജാമ്യം കൂടാതെ 20,000 രൂപയും കെട്ടിവെയ്ക്കണം. ഒപ്പം ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനുമതിയില്ലാതെ ഇപ്പോൾ ജീവിക്കുന്ന കാംരൂപ് ജില്ലാ വിട്ടു പോകരുതെന്നും നിർദ്ദേശമുണ്ട് . സനാഉള്ളയുടെ ബയോമെട്രിക്സ് ശേഖരിക്കാൻ കോടതി ഉത്തരവിട്ടുണ്ട്. ഫോറിനേഴ്സ് ട്രിബ്യൂണൽ വിദേശിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുപ്പത് […]

India National

അഞ്ച് ഉപമുഖ്യമന്ത്രിമാർ, അഞ്ച് പിന്നാക്ക വിഭാഗങ്ങൾക്ക് പ്രാതിനിധ്യം

ദളിത്, ആദിവാസി ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളിൽ നിന്നും ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്. ആർ കോൺഗ്രസ് നേതാവുമായ ജഗൻ മോഹൻ റെഡ്ഢി. വെള്ളിയാഴ്ച രാവിലെ അമരാവതിയിലെ തഡേപ്പള്ളിയിലുള്ള ജഗൻ മോഹൻ റെഡ്ഢിയുടെ വസതിയിൽ വച്ച് നടന്ന വൈ.എസ്.ആർ.സി എം.എൽ.എമാരുടെ യോഗത്തിൽ വച്ചാണ് ഈ തീരുമാനം വന്നത്. ദളിത് ,ആദിവാസി, പിന്നോക്ക വിഭാഗം, ന്യൂനപക്ഷം, കാപു വിഭാഗം എന്നിവരില്‍പ്പെട്ട അഞ്ച് പേരെയാണ് ഉപമുഖ്യമന്ത്രിമാരായി നിയമിച്ചിരിക്കുന്നത്. ഇവർ ഉള്‍പ്പെടെ 25 മന്ത്രിമാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ആന്ധ്രയുടെ […]

India National

നരേന്ദ്ര മോദി ശിവലിംഗത്തിലെ തേളാണെന്ന പരാമര്‍ശം; കേസിൽ ശശി തരൂരിന് ജാമ്യം

നരേന്ദ്ര മോദി ശിവലിംഗത്തിലെ തേളാണെന്ന പരാമര്‍ശത്തിനെതിരെ ബി.ജെ.പി നേതാവ് നൽകിയ കേസിൽ ശശി തരൂരിന് ജാമ്യം. ഇരുപതിനായിരം രൂപയുടെ ബോണ്ടിന്മേൽ ഡൽഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. തരൂർ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു .ജൂലൈ 25 നു കേസ് വീണ്ടും പരിഗണിക്കും.

India Kerala

കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പിന് കളമൊരുങ്ങി

കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പിന് കളമൊരുങ്ങി. കോട്ടയത്ത് നടന്ന സമവായ ചര്‍ച്ചയും പരാജയപ്പെട്ടു. സഭാ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് വിളിച്ച യോഗത്തിന് ജോസ് കെ.മാണി വിഭാഗം നേതാക്കള്‍ എത്തിയില്ല. ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്കിക്കൊണ്ടുള്ള ഒത്ത് തീര്‍പ്പ് വേണ്ടെന്നാണ് ഇവരുടെ നിലപാട്. ഇതോടെ പാര്‍ലമെന്ററി യോഗം ഉടന്‍ വിളിക്കാന്‍ പിജെ ജോസഫും തീരുമാനിച്ചു. തര്‍ക്കം രൂക്ഷമാകുന്നതിനിടെയിലാണ് സി.എഫ് തോമസിന്റെ നേതൃത്വത്തില്‍ കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ അവസാനവട്ട ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നിശ്ചയിച്ചത്. എന്നാല്‍ ജോസഫ് വിഭാഗം നേതാക്കളായ പി.ജെ ജോസഫും […]

India Kerala

കെ.എം.എം.എല്‍; റാങ്ക് ലിസ്റ്റ് നിലനില്‍ക്കേ വീണ്ടും പരീക്ഷയെന്ന് ആരോപണം

പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലില്‍ റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ ടെക്‌നിക്കല്‍ തസ്തികകളിലേക്ക് വീണ്ടും പരീക്ഷ നടത്തുന്നുവെന്ന് ആരോപണം. 2018ല്‍ പുറത്തിറങ്ങിയ റാങ്ക് ലിസ്റ്റിന് 2020 മാര്‍ച്ച് വരെ കാലാവധി നിലനില്‍ക്കെയാണ് അതേ തസ്തികകളിലേക്ക് വീണ്ടും പരീക്ഷ നടത്തുന്നത്. വെയിറ്റിംഗ് ലിസ്റ്റിലുള്ള 57 പേരെ അവഗണിച്ച് വീണ്ടും പരീക്ഷ നടത്തുന്നത് കോഴവാങ്ങി നിയമനം നടത്താനാണെന്നാണ് ആരോപണം. ജൂനിയര്‍ ഓപ്പറേറ്റര്‍, ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് ഇതിനുമുമ്പ് 2015ലാണ് നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങിയത്. പരീക്ഷക്കും സ്‌കില്‍ ടെസ്റ്റിനും ശേഷം 2018ല്‍ പുറത്തിറങ്ങിയ റാങ്ക് ലിസ്റ്റില്‍ […]

India Kerala

സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നു

നാലാം വര്‍ഷത്തേക്ക് കടന്നതോടെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പ്രോഗസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നു.തിങ്കളാഴ്ച വൈകിട്ട് നിശാഗന്ധിയില്‍ നടക്കുന്ന പരിപാടില്‍ വച്ചാണ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്.സര്‍ക്കാരിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഇന്ത്യയില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ഇടത് മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയതിന്റെ പ്രവര്‍ത്തന പുരോഗതിയാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.സംസ്ഥാന സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടന്നതിന്റെ ഭാഗമായി മൂന്നാം വര്‍ഷത്തെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടാണ് പ്രകാശനം ചെയ്യുന്നു. ജൂണ്‍ 10ന് വൈകിട്ട് 5 മണിക്ക് നിശാഗന്ധി […]

India Kerala

മരിച്ച് 45 വര്‍ഷത്തിന് ശേഷം ഭൂമിക്കേസില്‍ തഹസില്‍ദാരുടെ നോട്ടീസ്

45 വര്‍ഷം മുന്‍പ് മരിച്ചയാള്‍ക്ക് ഭൂമിയിടപാടില്‍ വിചാരണയ്ക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് തഹസില്‍ദാരുടെ നോട്ടീസ്. എറണാകൂളം കണയന്നൂര്‍ താലൂക്ക് മുളവുകാട് വില്ലേജിലെ പ്ലമേനയുടെ മകനാണ് മരിച്ച 45 വര്‍ഷത്തിന് ശേഷം നോട്ടീസ് അയച്ചത് . ഒമ്പത് പേര്‍ക്ക് നോട്ടീസയച്ചതില്‍ ആറുപേരും മരിച്ചവരാണ്. ഗോശ്രീ പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരം ലഭിക്കാത്തതിനെതിരെ അനന്തരാവകാശികള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് 9 പേര്‍ക്കും നോട്ടീസയച്ചിരിക്കുന്നത്. 1973 ല്‍ പട്ടയ ഉടമയായ പ്ലമേനയുടെ ഇളയമകന്‍ ആയ ജോര്‍ജ്ജിന് സ്ഥലത്തിന്റെ പട്ടയം റദ്ദാക്കുന്നത് സംബന്ധിച്ച് […]