അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദം ചുഴലിക്കാറ്റാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം മൂലം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ലക്ഷദ്വീപിനോട് ചേര്‍ന്ന് തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ആണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് തീവ്രന്യൂനമര്‍ദമാകും. തുടര്‍ന്ന് ചുഴലിക്കാറ്റായി വടക്ക് – വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. […]
India
പെരിയ ഇരട്ടക്കൊലക്കേസിലെ സാക്ഷിമൊഴികള്‍ പ്രതികള്‍ക്ക് അനുകൂലം
പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാക്ഷിമൊഴികൾ പ്രതികൾക്ക് അനുകൂലമെന്ന് ആരോപണം. കുറ്റാരോപിതരും സി.പി.എം അനുഭാവികളുമാണ് സാക്ഷികളായുള്ളത്. ഇത് പ്രതികളെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതിന്‍റെ ഭാഗമായാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചു. സാക്ഷികളുടെ മൊഴിപകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
തമിഴ്നാട്ടിലെ ഫലത്തിന്റെ അർത്ഥം മനസിലാക്കണമെന്ന് സീതാറാം യെച്ചൂരി
കോൺഗ്രസുമായി സഹകരിക്കില്ലെന്ന് പറയുന്നതിൽ കാര്യമില്ലെന്നും തമിഴ്നാട്ടിലെ ഫലത്തിന്റെ അർത്ഥം മനസിലാക്കണമെന്നും കേന്ദ്ര കമ്മിറ്റി യോഗത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം റാം യെച്ചൂരി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താനുള്ള സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് സീതാറാം യെച്ചൂരിയുടെ പരാമർശം. ബി ജെ പി ഉയർത്തുന്ന വെല്ലുവിളിക്കെതിരെ മതേതര ശക്തികൾ ഒന്നിക്കണമെന്നും യെച്ചൂരി യോഗത്തിൽ വ്യക്തമാക്കി. യോഗം തുടരുകയാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടി നേരിട്ടപ്പോൾ കോൺഗ്രസിനോടൊപ്പം മത്സരിച്ച തമിഴ്നാട്ടിൽ പാർട്ടി നേട്ടമുണ്ടാക്കിയത് കാണണമെന്ന് എന്ന് അദ്ദേഹം […]
കേരളം നടപ്പാക്കിയില്ലെന്ന പ്രസ്താവന തെറ്റിദ്ധാരണമൂലമെന്ന് തോമസ് ഐസക്ക്
ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ നടപ്പാക്കിയില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് തോമസ് ഐസക്ക്. ചില വിയോജിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും കേരളം പദ്ധതിയുമായി സഹകരിക്കുകയായിരുന്നു. പദ്ധതി നടത്തിപ്പുമായി കേരളം മുന്നോട്ട് പോവുകയാണെന്നും തോമസ് ഐസക് ഡല്‍ഹിയില്‍ പറഞ്ഞു.
പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചു
താമര കൊണ്ട് തുലാഭാരം നടത്തി ഗുരുവായൂരപ്പനെ കണ്ട് പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം. ഇരുപത് മിനിറ്റ് മാത്രമാണ് പ്രധാനമന്ത്രി ദര്‍ശനത്തിനു എടുത്തത്. ദേവസ്വം സമര്‍പിച്ച വികസന പദ്ധതി ഗൗരവപൂര്‍വം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രി 10 മണിക്ക് ശ്രീവല്‍സം ഗസ്റ്റ് ഹൗ സില്‍ എത്തി. അവിടെ നിന്ന് കാല്‍നടയായി നേരെ ക്ഷേത്ര ദര്‍ശനത്തിനായി കിഴക്കേ ഗോപുര നടയിലേക്ക്. ദേവസ്വം പൂര്‍ണ കുംഭം നല്‍കി പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ദുബൈ അപകടം; മരിച്ച എട്ടു മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ദുബൈ ബസപകടത്തില്‍ മരണപ്പെട്ട എട്ടു മലയാളികള്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്റെ മൃതദേഹം ഇന്ന് രാവിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിച്ചു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും മേല്‍നോട്ടത്തിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ജമാലുദ്ദീന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ത്ത് മൃതദേഹം ഏറ്റുവാങ്ങി. എംബാമിങ്ങ് നടപടി പൂര്‍ത്തീകരിച്ച് നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിലാണ് ജമാലുദ്ദീന് ദുബൈ യാത്രാമൊഴി നല്‍കിയത്. മലയാളികള്‍ […]
ബാലഭാസ്‌കറിന്റെ മരണം; പ്രകാശന്‍ തമ്പിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു
വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രകാശന്‍ തമ്പിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൊഴി പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ദുരൂഹതകളുണ്ടന്ന ആരോപണത്തെ തുടര്‍ന്നാണ് മാനേജരായിരുന്ന പ്രകാശന്‍ തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. നിലിവില്‍ സ്വര്‍ണക്കടത്ത് കേസില്‍പ്പെട്ട് കാക്കനാട് ജയിലിലാണ് പ്രകാശന്‍ തമ്പി. ഡി.വൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിലെത്തി ചോദ്യം ചെയ്തത്.
രാഹുലിന്റെ വയനാട്ടിലെ പര്യടനം തുടരുന്നു
കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും വിവിധ സംഘടന നേതാക്കളെയും നേരില്‍ കണ്ടാണ് രണ്ടാം ദിവസ പര്യടനം ആരംഭിച്ചത്. എം.പി ഓഫീസ് കലക്ട്രേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാഹുല്‍ ഗാന്ധി താമസിച്ച ഗസ്റ്റ് ഹൗസിന് മുന്നില്‍ രാവിലെ മുതല്‍ യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടേയും തിരക്കായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട നേതാക്കള്‍ക്ക് മാത്രമേ ഗസ്റ്റ് ഹൗസില്‍ കടത്തിവിട്ടുള്ളൂ. ഇതിനിടയില്‍ വെല്‍ഫെര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ രാഹുലിനെ കണ്ടു. […]
ബൈക്ക് യാത്രക്കാര്‍ക്കായി എയര്‍ബാഗുള്ള ജാക്കറ്റുമായി ഫാഷന്‍ ടെക്നോളജി വിദ്യാര്‍ഥിനി
ബൈക്ക് യാത്രക്കാരുടെ സുരക്ഷക്കായി എയര്‍ബാഗുള്ള ജാക്കറ്റ് ഡിസൈന്‍ ചെയ്ത് ഫാഷന്‍ ടെക്നോളജി വിദ്യാര്‍ഥിനി. ഗാന്ധിനഗര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ പ്രഗതി ശര്‍മ്മയാണ് പുതിയ ജാക്കറ്റ് രൂപകല്‍പന ചെയ്തത്. റോഡപകടത്തില്‍ സുഹൃത്ത് മരിച്ചതാണ് ഇത്തരമൊരു ആശയത്തിലേക്ക് പ്രഗതിയെ നയിച്ചത്. പ്രോജക്ടിന്റെ ഭാഗമായിട്ടാണ് പ്രഗതി ജാക്കറ്റ് തയ്യാറാക്കിയത്. വീഴ്ചയില്‍ നിന്നുണ്ടാകുന്ന ചെറിയ പരിക്കുകളില്‍ നിന്നെല്ലാം ഈ ജാകറ്റ് ധരിച്ചാല്‍ രക്ഷ നേടാമെന്ന് പ്രഗതി പറയുന്നു. നിഫ്റ്റിന്റെ ബിരുദദാന ചടങ്ങിസ്‍ വച്ച് ഈ ജാക്കറ്റ് […]
കോണ്‍ഗ്രസില്‍ നിലവിലെ സാഹചര്യം തുടരുന്നത് പാര്‍ട്ടിയെ തകര്‍ക്കുമെന്ന് വീരപ്പ മൊയ്‍ലി
കോണ്‍ഗ്രസില്‍ നിലവിലെ സാഹചര്യം തുടരുന്നത് പാര്‍ട്ടിയെ തകര്‍ക്കുമെന്ന് മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്‍ലി. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്വം രാഹുല്‍ ഗാന്ധിക്കുണ്ട്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുതകയാണെങ്കില്‍ പാര്‍ട്ടിയെ സുരക്ഷിത കൈകളില്‍ ഏല്‍പ്പിച്ച ശേഷമാകണമെന്നും വീരപ്പ മൊയ്‍ലി തുറന്നടിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയവും രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി പ്രഖ്യാപനവും ഉണ്ടാക്കിയ പ്രതിസന്ധി തുടരുന്നതിനിടെയാണ് കോണ്‍ഗ്രസിന്‍റെ ഭാവിയില്‍ മുതിര്‍ന്ന നേതാവ് വീരപ്പമൊയ്‍ലി ആശങ്ക പ്രകടിപ്പിച്ചത്. ഒപ്പം രൂക്ഷ വിമര്‍ശനങ്ങളും ഉന്നയിക്കുന്നു. നിലവിലെ സാഹചര്യം തുടരുന്നത് […]












