India Kerala

വ്യാജ രേഖ കേസില്‍ വൈദികര്‍ക്കെതിരെ ശാസ്ത്രീയ തെളിവുകളുണ്ടെന്ന് പൊലീസ്

കർദ്ദിനാളിനെതിരായ വ്യാജ രേഖ കേസിൽ ഫാദർ പോൾ തേലക്കാട് അടക്കമുള്ള വൈദികർക്കെതിരെ ശാസ്ത്രീയമായ തെളിവുകളുണ്ടെന്ന് പോലീസ്. വ്യാജരേഖയിലൂടെ കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയെ അപമാനിക്കാൻ ശ്രമിച്ചതില്‍ ഫാദർ പോൾ തേലക്കാട്, ഫാദർ ആന്‍റണി കല്ലൂക്കാരൻ എന്നിവരുടെ പങ്കിനെ പറ്റി തെളിവുകള്‍ ലഭ്യമായെന്നാണ് പൊലീസ് പറയുന്നത്. വ്യാജ രേഖ കേസിലും ഭൂമി ഇടപാടിലും കർദ്ദിനാളിനെ പിന്തുണച്ച് കെ.സി.ബി.സി സെക്രട്ടറി ഇറക്കിയ സർക്കുലറിനെതിരെ എറണാകുളം അങ്കമാലി അതിരൂപത കെ.സി.ബി.സി അധ്യക്ഷൻ ആർ‍ച്ച് ബിഷപ് സൂസെപാക്യത്തിന് പരാതി നൽകും. കെ.സി.ബി.സി സര്‍ക്കുലറിനെതിരെ […]

India Kerala

സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു

സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. കളമേശരി മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന ഏഴ് പേര്‍ക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു . ഇതിന് പുറമെ തിരുവനന്തപുരത്തും നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാളുടെ പരിശോധന ഫലം നെഗറ്റീവാണ്. നിപയില്ലെങ്കിലും ഇന്‍കുബേഷന്‍ കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ ഐസോലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ നിരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. നിരീക്ഷണത്തിലുളള രോഗികളുടെ പരിശോധന ഫലങ്ങള്‍ പുറത്ത് വന്നതോടെ നിപയുടെ രണ്ടാംവരവിന്‍റെ ഭീതി അകലുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പേവേശിപ്പിച്ച ഏഴ് പേര്‍ക്കും നിപ്പയില്ലെന്ന് സ്ഥീതീരകിച്ചു. ഇതിന് പുറമെ തിരുവനന്തപുരത്ത് […]

India Kerala

മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് കമന്‍റിട്ടയാള്‍ കേരള പൊലീസിന്‍റെ ഉശിരന്‍ മറുപടി

നിപ വൈറിസിനെ സംബന്ധിച്ച് ജാഗ്രത പോസ്റ്റിന് അസ്ലീല കമന്‍റിട്ടയാള്‍ക്ക് കേരള പൊലീസിന്‍റെ മറുപടി.ഭീതി വേണ്ട, ജാഗ്രതയോടെ അതിജീവിക്കും, നാം ഒറ്റക്കെട്ടായി’ എന്നായിരുന്നു കേരളാ പൊലീസ് ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ്. ഇതിന് താഴെയായാണ് അരവിന്ദ് നന്ദു എന്നയാള്‍ അസ്ലീല കമന്‍റിട്ടത്. പിണറായിയുടെ പട്ടി ട്രോളുംകൊണ്ട് വന്നല്ലോ’ എന്നായിരുന്നു അരവിന്ദ് നന്ദുവിന്‍റെ കമന്‍റ്. ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായാണ് കേരള പോലീസ് എത്തിയത്. ആദ്യ ഘട്ടമെന്ന നിലയില്‍ ഒരു താക്കീതും ഒപ്പമുണ്ടായിരുന്നു. മറുപടി ഇങ്ങിനെ. സഹോദരാ, കേരളീയര്‍ ഒരു […]

India National

രാജ്‌നാഥ് സിങിനെ നാല് ഉപസമിതികളില്‍ കൂടി അംഗമാക്കി

കാബിനറ്റ് സമിതികളിൽ നിന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങിനെ ഒഴിവാക്കിയ നടപടി തിരുത്തേണ്ടി വന്നത് മോദി – അമിത് ഷാ കൂട്ടുകെട്ടിന് തിരിച്ചടി. ആഭ്യന്തര മന്ത്രി അമിത് ഷാക്ക് പ്രാധാന്യം നൽകിയുള്ള പുനസംഘടന സർക്കാരിലെ മോദി – ഷാ കൂട്ടുകെട്ടിന്റെ ശക്തിയായാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ തന്നെ ഉയർന്ന ആർ.എസ്.എസ് സമ്മർദ്ദം നീക്കം പരാജയപ്പെടുത്തി. എട്ട് സുപ്രധാന കാബിനറ്റ് ഉപസമിതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുന:സംഘടിപ്പിച്ചത്. ആഭ്യന്തര മന്ത്രിയും പാർട്ടി അധ്യക്ഷനുമായ അമിത് ഷാക്ക് പ്രാധാന്യം നൽകുന്ന […]

India Kerala

മോദിയുടെ സന്ദര്‍ശനം; കനത്ത സുരക്ഷയില്‍ ഗുരുവായൂര്‍

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ചു കനത്ത സുരക്ഷയിലാണ് ഗുരുവായൂർ. നാളെ രാവിലെ പത്തിനാണ് പ്രധാനമന്ത്രി ക്ഷേത്രത്തിൽ ദർശനം നടത്തുക. ഗുരുവായൂരിൽ അടിസ്‌ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ,പ്രധാനമന്ത്രിക്ക് നിവേദനം നൽകും. പഴുതുകളടച്ചുള്ള സുരക്ഷ, കൺവെട്ടത്തും കാണാമറയത്തും പൊലീസ്, ശ്രീകൃഷ്ണ കോളേജിൽ പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിൽ രാവിലെ 9.45 ന് പ്രധാനമന്ത്രി ഇറങ്ങും. നേരെ കാറിൽ ശ്രീവൽത്സം ഗസ്റ്റ് ഹൌസിലും തുടർന്ന് ക്ഷേത്രത്തിലേക്കും. താമര കൊണ്ട് തുലാഭാരം ഉൾപ്പെടെയുള്ള വഴിപാടുകൾ പ്രധാനമന്ത്രി നടത്തും. മോദിയുടെ സന്ദർശനത്തിൽ […]

India Kerala

ജോസ് കെ.മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

കേരള കോണ്‍ഗ്രസില്‍ സമവായ നീക്കം പാളുന്നു. ജോസ് കെ.മാണി വിഭാഗം പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് പി.ജെ ജോസഫ് ആരോപിച്ചു. ചെയര്‍മാനായി അംഗീകരിച്ച ശേഷം സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാമെന്നും ജോസഫ് വ്യക്തമാക്കി. സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കാന്‍ ജോസഫിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. ഇന്നലെ ജോസ് കെ.മാണി പക്ഷം പ്രത്യേക യോഗം ചേര്‍ന്ന് ജോസഫ് ഗ്രൂപ്പിനെ രൂക്ഷമായി വിമര്‍ശച്ചതിന് പിന്നാലെയാണ് രണ്ട് എം.പിമാരും രണ്ട് എം.എല്‍.എമാരും ഒപ്പിട്ട കത്ത് […]

India Kerala

പാലക്കാട് മെഡിക്കൽ കോളജില്‍ സ്ഥിരപ്പെടുത്തിയത് അര്‍ഹതയുള്ളവരെയെന്ന് മന്ത്രി

പാലക്കാട് മെഡിക്കൽ കോളജിലെ കരാർ നിയമനങ്ങൾ സ്ഥിരപ്പെടുത്തിയതില്‍ വിശദീകരണവുമായി മന്ത്രി എ.കെ ബാലൻ രംഗത്ത്. എം.സി.ഐ മാനദണ്ഡ പ്രകാരം യോഗ്യതയുളളവരെയാണ് സ്ഥിരപ്പെടുത്തിയത്. പി.എസ്.സി നിയമനത്തിന് കാലതാമസമെടുക്കുമെന്നും ഇത് മെഡിക്കല്‍ കോളജിന്റെ അംഗീകാരത്തിനെ വരെ ബാധിക്കുമെന്നും മന്ത്രി വിശദീകരിച്ചു. പാലക്കാട് മെഡിക്കൽ കോളജിലെ പ്രൊഫസർ, അധ്യാപക തസ്തികകൾ ഉൾപ്പെടെ 153 കരാർ നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ കഴിഞ്ഞ മാസം 29 ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. സ്ഥിര നിയമനം നീളുന്ന സാഹചര്യത്തിൽ, എം.സി.ഐ നിഷ്കർഷിക്കുന്ന യോഗ്യതയുളളവരെ സ്ഥിരപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചത്. […]

India Kerala

സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ കാലവർഷമെത്തും

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കാലവർഷമെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുളള സൂചന കണക്കിലെടുത്താണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കേരള-കർണ്ണാടക തീരത്തോട് ചേർന്നുളള മധ്യ-കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.തെക്ക്-പടിഞ്ഞാറൻ കാലവർഷത്തിന് അനുയോജ്യമായ ഘടകങ്ങൾ ഒത്തുവരുന്നതിനാൽ രണ്ട് ദിവസത്തിനുളളിൽ കാലവർഷം കേരളത്തിലെത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു.ശക്തമായ മഴയുണ്ടാകുനുളള സാധ്യതയുടെ പശ്ചാത്തലത്തിൽ […]

India Kerala

കാൻസർ ഇല്ലാത്ത യുവതിക്ക് കീമോ: പതോളജി ലാബ് റിപ്പോർട്ട് പുറത്ത്

കോട്ടയം മെഡിക്കൽ കോളജിൽ കാൻസർ ഇല്ലാത്ത യുവതിയെ കീമോ തെറാപ്പിക്ക് വിധേയമാക്കിയ സംഭവത്തിൽ യുവതിക്ക് കാൻസർ ഇല്ലെന്ന് വ്യക്തമാക്കി പതോളജി ലാബിലെ അന്തിമ റിപ്പോർട്ട്. റിപ്പോർട്ട് നൽകുന്നത് വൈകിപ്പിക്കാൻ ശ്രമം നടന്നതായി രജനി ആരോപിച്ചു. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത മുഴയുടെ സാമ്പിൾ പരിശോധനയിലാണ് കാൻസർ ഇല്ലെന്ന റിപ്പോർട്ട് ലഭിച്ചത്. നേരത്തെ ആര്‍.സി.സിയിൽ നടത്തിയ പരിശോധനയിലും മെഡിക്കൽ കോളജ് ലാബിൽ ആദ്യം നടത്തിയ പരിശോധനയിലും ലഭിച്ച ഫലങ്ങൾ ശരിവെക്കുന്നതാണ് അന്തിമ റിപ്പോർട്ട്. പതോളജി ലാബിന്റെ ചുമതലയുള്ള ഡോക്ടറുമായി സംസാരിച്ചപ്പോൾ […]

India Kerala

നിപ കാലയളവിലെ താത്കാലിക തൊഴിലാളികളുടെ സമരം; പിന്തുണയുമായി എം.കെ രാഘവന്‍ എം.പി

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ നിപാ കാലത്ത് ജോലി ചെയ്ത താത്കാലിക ജീവനക്കാരായിരുന്നവരെ പിരിച്ചു വിടുന്നതിനെതിരെയുളള സമരത്തിന് ഐക്യദാര്‍ഢ്യവുമായി എം.കെ രാഘവന്‍ എം പി. എം.കെ രാഘവന്റെ 12 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു.