India Kerala

അ‍ഞ്ച് മാസമായി കൂലിയില്ല: കൈത്തറി തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍

സംസ്ഥാനത്തെ കൈത്തറി തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍. അ‍ഞ്ച് മാസമായി കൂലികിട്ടാത്തത് മൂലം നിത്യചെലവിന് പോലും പണം കിട്ടാതെ ബുദ്ധിമുട്ടുകയാണ് നെയ്ത്ത് തൊഴിലാളികള്‍‍. സ്കൂള്‍ തുറന്നിട്ടും പണം കിട്ടാതെ വന്നതോടെ കുട്ടികള്‍ക്കുള്ള പഠന സാമഗ്രികള്‍ വാങ്ങാന്‍ പോലും പണമില്ലാതെ നട്ടം തിരിയുകയാണ് ഇവര്‍. കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോയ കൈത്തറി മേഖലയ്ക്ക് ഉണര്‍വേകിയ പദ്ധതിയായിരുന്നു ഇടത് സര്‍ക്കാര്‍ നടപ്പാക്കിയ സ്കൂള്‍ യൂണിഫോം പദ്ധതി. നിത്യ ചെലവിന് പോലും പണമില്ലാതെ മറ്റ് ജോലികള്‍ക്ക് പോയിരുന്ന കൈത്തറി തൊഴിലാളികള്‍ പക്ഷെ യൂണിഫോം […]

India Kerala

കെ.എസ്.ആർ.ടി.സി എം പാനല്‍ ജീവനക്കാര്‍ക്ക് വീണ്ടും കോടതിയുടെ പ്രഹരം

കെ.എസ്.ആർ.ടി.സിയിലെ മുഴുവൻ എം.പാനൽ പെയിന്റിങ് തൊഴിലാളികളെയും ഉടൻ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ചിദംബരേഷിന്റെ ഉത്തരവ്. ജൂൺ 30നകം എം. പാനൽ പെയ്ന്റർമാരെ പിരിച്ച് വിട്ട് ഹൈക്കോടതി ഉത്തരവ് നടപ്പാക്കി തൽസ്ഥിതി റിപ്പോർട്ട് കോടതിക്ക് കൈമാറാനാണ് നിർദേശം. നിലവിൽ 90 താൽകാലിക പെയ്ന്റർമാരാണ് കെ.എസ്.ആര്‍.ടി.സിയിലുള്ളത്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികളാണ് ആണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പെയിന്റർ തസ്തികയിലേക്ക് പി.എസ്.സി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കിയെങ്കിലും […]

India Kerala

നിപ ഭീതി ഒഴിയുന്നു; മൂന്ന് പേരുടെ രക്തപരിശോധന ഫലം നെഗറ്റീവ്

നിപ രോഗലക്ഷണത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്ന് പേര്‍ക്ക് കൂടി രോഗം ഇല്ലെന്ന് പരിശോധനാ ഫലം. തൃശൂര്‍, ഇടുക്കി, കളമശേരി എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ രക്തപരിശോധന ഫലമാണ് ആശ്വാസകരമായത്. നിപ ബാധിതനായി ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയും കാര്യമായി മെച്ചപ്പെട്ടു. തൃശൂര്‍, ഇടുക്കി, കളമശേരി എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇതോടെ മൂവര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. കളമശേരിയില്‍ നിന്ന് പുനഃപരിശോധനയ്ക്ക് അയച്ച രണ്ട് പേരുടെ സാമ്പിളുകളും നെഗറ്റീവ് ആണ്. […]

India Kerala

ബാലഭാസ്‌കറിന്റെ മരണം: കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദൃക്‌സാക്ഷിയായ അജിയുടെ വെളിപ്പെടുത്തലുകളില്‍ വിശദമായ പരിശോധനക്കൊരുങ്ങി ക്രൈംബ്രാഞ്ച്. അജിയുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി. അപകടസമയത്ത് ബാലഭാസ്‌കറിന്റെ കാറിനൊപ്പം മറ്റൊരു കാറുണ്ടായിരുന്നു എന്നതടക്കടക്കമുള്ള മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതായി അജി മീഡിയവണിനോട് പറഞ്ഞു. സംശയമുള്ള മറ്റ് മൊഴികളും ക്രൈംബ്രാഞ്ച് വിശദമായി രേഖപ്പെടുത്തും. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദൃക്‌സാക്ഷിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അജിയുടെ മൊഴി ആദ്യഘട്ടത്തില്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയെങ്കിലും മൊഴിയില്‍ സംശയകരമായി ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, അജി കഴിഞ്ഞദിവസം മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് വിശദമായ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് […]

India Kerala

സിറോ മലബാര്‍ വ്യാജരേഖ കേസ്; എഫ്.ഐ.ആര്‍ റദ്ദാക്കില്ല

സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഫാദര്‍ പോള്‍ തേലക്കാട്, ഫാദര്‍ ആന്റണി കല്ലൂക്കാരന്‍ എന്നിവര്‍ക്കാണ് എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കാനാകില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

India National

കശ്മീരിലെ ഷോപിയാനില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

കശ്മീരിലെ ഷോപിയാനില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഷോപിയാനിലെ അവ്നീരയിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്. പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്

India National

കത്വ കേസ്; പീഡന- കൊലപാതക കേസിന്റെ നാള്‍വഴികളിങ്ങനെ

രാജ്യത്തെ ഞെട്ടിച്ച പീഡന കൊലപാതക കേസായിരുന്നു കത്വ കേസ്. നീതിക്കായി രാജ്യത്താകമാനം പ്രതിഷേധം ശക്തമായ കേസ്. കേസിന്റെ നാള്‍വഴികളിങ്ങനെ 2018 ജനുവരി 10 നാണ് ജമ്മു കശ്മീരിലെ കത്വയിൽ നിന്ന് എട്ടു വയസുകാരിയെ കാണാതാകുന്നത്. ഒരാഴ്ച പിന്നിട്ട് ജനുവരി 17 നാണ് ആളൊഴിഞ്ഞ തെരുവിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് 2018 ജനുവരി 23 നു കേസ് സംസ്ഥാന സർക്കാർ ക്രൈം ബ്രാഞ്ചിന് കൈമാറി. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന […]

India National

വ്യോമസേന വിമാനമായ എ.എന്‍ 32 കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും തെരച്ചിലില്‍ പുരോഗതിയില്ല

വ്യോമസേന വിമാനമായ എഎന്‍ 32 കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും തെരച്ചിലില്‍ പുരോഗതിയില്ല. ഹെലികോപ്കടറുകളും വിമാനങ്ങളും ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരുകയാണെന്ന് വ്യോമസേന അറിയിച്ചു. മലയാളിയായ അനൂപ് കുമാര്‍ അടക്കം പതിമൂന്ന് പേരാണ് കാണാതായ വിമാനത്തില്‍ ഉണ്ടായിരുന്നത്. സി 130 എസ് ഹെലികോപ്ടറുകളും വിമാനങ്ങളും അടക്കമുള്ളവ ഉപയോഗിച്ച് കഴിഞ്ഞ ഒരാഴ്ചയായി തെരച്ചില്‍ നടക്കുകയാണ്. എന്നാല്‍ ഇത് വരെ യാതൊരു പുരോഗതിയും കൈവരിക്കാന്‍ തെരച്ചില്‍ സംഘത്തിനായിട്ടില്ല. രാത്രിയിലും പകലുമായാണ് എ.എന്‍ 32 വിനായുള്ള അന്വേഷണം നടക്കുന്നത്. ഈ മാസം മൂന്നിന് ഒരു […]

India National

പ്രശാന്ത് കനോജിയയുടെ മോചനമാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ പ്രശാന്ത് കനോജിയയുടെ മോചനമാവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ ആദ്യം അറസ്റ്റിലായ പ്രശാന്ത് കനോജിയയുടെ ഭാര്യയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഇത് വരെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രശാന്ത് കനോജിയയെ വിട്ടുകിട്ടണമെന്നും അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം.

India National

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇന്ന് കേരള നിയമസഭ സന്ദർശിക്കും

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇന്ന് കേരള നിയമസഭ സന്ദർശിക്കും. സ്പീക്കറുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഗഡ്കരിയുടെ സന്ദർശനം. മുഖ്യമന്ത്രിയും സ്പീക്കറുമായി ഗഡ്കരി ചർച്ച നടത്തും. കേരളത്തിലെ ദേശീയപാതാ വികസനം സംബന്ധിച്ചും ചർച്ചകൾ നടന്നേക്കും. സ്വകാര്യ സന്ദർശനത്തിനായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗഡ്കരി തിരുവനന്തപുരത്തെത്തിയത്