India Kerala

ബാലഭാസ്‌കറിന്റെ മരണം; കാര്‍ ഓടിച്ചിരുന്നത് അര്‍ജുനെന്ന് മൊഴി

അപകടത്തില്‍പ്പെട്ട ബാലഭാസ്‌കറിന്റെ കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്ന് മൊഴി. കൊല്ലത്തെ ജ്യൂസ് കടയില്‍ ബാലഭാസ്‌കറിനെ കണ്ട ദൃക്‌സാക്ഷികളുടെ മൊഴിയാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ജ്യൂസ് കടയിലേക്ക് വരുമ്പോഴും തിരിച്ചുപോയപ്പോഴും കാര്‍ ഓടിച്ചിരുന്നത് അര്‍ജുനാണെന്നാണ് ഇവരുടെ മൊഴി. അപകടം നടക്കുന്ന ദിവസം പുലര്‍ച്ചെ 2 മണിയോടെ കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടയില്‍ ബാലഭാസ്‌കര്‍ എത്തിയിരുന്നു. ഈസമയത്ത് ഇവിടെയുണ്ടായിരുന്ന കൊല്ലം തേവലക്കര സ്വദേശികളായ മൂന്നുപേരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കറാണെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍ പറഞ്ഞിരുന്നത്. എന്നാല്‍ കൊല്ലത്തെ […]

India Kerala

കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം തുടരുന്നു

കേരള കോണ്‍ഗ്രസ് എമ്മിലെ പ്രതിസന്ധി തുടരുന്നു. ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ വിട്ട് വീഴ്ചയക്ക് ഇല്ലെന്ന് ഇരു വിഭാഗവും നിലപാട് സ്വീകരിച്ചതാണ് പ്രതിസന്ധി തുടരാന്‍ കാരണം. ഈ സാഹചര്യത്തില്‍ സി.എഫ് തോമസിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവന്ന് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സഭ നേതൃത്വം നേരിട്ട് ഇരു വിഭാഗവുമായി ഒന്നിലധികം തവണ ചര്‍ച്ച നടത്തി കഴിഞ്ഞു. യു.ഡി.എഫും എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ ഒരു വിട്ടുവീഴ്ചയ്ക്കും ഇരുവിഭാഗവും തയ്യാറായിട്ടില്ല. ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ ജോസഫും ജോസ് […]

India National

വായു ചുഴലിക്കാറ്റ്: ഗുജറാത്ത് തീരത്ത് നിന്ന് മൂന്ന് ലക്ഷം പേരെ ഒഴിപ്പിക്കും

വായു ചുഴലിക്കാറ്റ് നാളെ രാവിലെയോടെ ഗുജറാത്ത് തീരത്തോടടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെമുന്നറിയിപ്പ്. ഗുജറാത്തിന്റെ രാവല്‍ ദിയു പ്രദേശങ്ങളിലേക്ക് വായു എത്തുമെന്നാണ് കണക്കുകൂട്ടല്‍. കേന്ദ്ര ദുരന്ത നിവാരണ സേനയുടെ സഹായത്തോടെ തീരങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു തുടങ്ങി. ഇന്ന് വൈകീട്ടോടെ മൂന്ന് ലക്ഷം പേരെ തീരങ്ങളില്‍ നിന്ന് ഒഴിപ്പിക്കും. 130 മുതല്‍ 140 കിലോ മീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗത. കാറ്റ് നാശം വിതക്കാനിടയുള്ള സൗരാഷ്ട്രയിലും കച്ചിലും ദുരന്തനിവാരണ സേനയെ വിന്യസിച്ചു. മഹാരാഷ്ട്രയിലും ഗോവയിലും ജാഗ്രത നിര്‍ദേശം […]

India Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

വായു ചുഴലിക്കാറ്റിന്റെ ഫലമായി കേരള തീരത്ത് ഇന്നും ശക്തമായ കാറ്റിന് സാധ്യത. സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് തുടരുന്നു. 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. അതേസമയം തീരപ്രദേശത്ത് കടല്‍പ്രക്ഷുബ്ധമാണ്. വായു ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി മാറുന്നതിലൂടെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍, കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരത്തും, അറബികടലിന്റെ തെക്ക് കിഴക്ക് […]

India Kerala

എറണാകുളത്തെ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷം

കാലവര്‍ഷമെത്തിയതോടെ എറണാകുളം ജില്ലയുടെ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമായി. നിരവധി വീടുകളില്‍ വെള്ളം കയറി. പുലിമുട്ടുകളില്ലാത്ത ചെല്ലാനം മേഖലയിലാണ് കടലാക്രമണം കൂടുതല്‍ നാശം വിതക്കുന്നത്. എറണാകുളത്ത് പശ്ചിമകൊച്ചി ഭാഗത്താണ് രൂക്ഷമായ കടലാക്രമണം തുടരുന്നത്. കമ്പനിപ്പടി മുതല്‍ തെക്കേ ചെല്ലാനം വരെയുള്ള ഭാഗങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പലയിടത്തും കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ ജിയോ ബാഗുകളില്‍ മണല്‍ നിറച്ചാണ് ഒരു പരിധിവരെയെങ്കിലും ആഞ്ഞടിക്കുന്ന തിരമാലകളെ പ്രതിരോധിക്കാന്‍ കഴിയുന്നത്. പ്രദേശത്തെ കടലാക്രമണം തടയാന്‍ ശാശ്വത […]

India Kerala

നസീറിനെതിരായ ആക്രമണം; കണ്ണൂര്‍ സി.പി.എമ്മില്‍ ഉള്‍പോര് ശക്തം

സി.ഒ.ടി നസീറിനെതിരായി നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ സി.പി.എം നേതൃത്വത്തിനുളളില്‍ ഉള്‍പ്പോര് ശക്തമാകുന്നു. നസീറിനെതിരായ അക്രമം പി.ജയരാജന്റെ തലയില്‍ കെട്ടി വെക്കാന്‍ നടത്തിയ നീക്കത്തിനെതിരെ ഒരു വിഭാഗം ശക്തമായി രംഗത്തെത്തി. എന്നാല്‍, എ.എന്‍ ഷംസീറിനെതിരായ ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നില്ലെന്നതാണ് മറുഭാഗത്തിന്റെ ആരോപണം. വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച സി.പി.എം വിമതന്‍ സി.ഒ.ടി നസീര്‍ വോട്ടെണ്ണലിന് തൊട്ടു മുമ്പാണ് അക്രമിക്കപ്പെടുന്നത്. സംശയത്തിന്റെ മുനകള്‍ സ്വാഭാവികമായും പി.ജയരാജനെതിരെ തിരിഞ്ഞു. തൊട്ടടുത്ത ദിവസം സി.ഒ.ടി നസീറിനെ […]

India National

കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

കാണാതായ എ.എന്‍ 32 വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ ലിപ്പോയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 13 പേരുമായി ജൂണ്‍ മൂന്നിനാണ് വിമാനം കാണാതായത്. മലയാളിയായ അനൂപ് കുമാര്‍ അടക്കം പതിമൂന്ന് പേരാണ് കാണാതായ വിമാനത്തില്‍ ഉണ്ടായിരുന്നത്. ഈ മാസം മൂന്നിന് ഒരു മണിയോടെയാണ് വ്യോമസേന വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ചൈന അതിര്‍ത്തിയായ മെചൂക്കയിലേക്കുള്ള യാത്രമധ്യേയായിരുന്നു സംഭവം. കഴിഞ്ഞ ഒരാഴ്ചയായി ഈ വിമാനത്തിനായുള്ള തെരച്ചില്‍ നടക്കുകയായിരുന്നു. പ്രതികൂലമായ കാലാവസ്ഥയും വനപ്രദേശവുമായതിനാല്‍ പലപ്പോഴും തെരച്ചില്‍ കൃത്യമായി നടത്താന്‍ സാധിക്കാത്ത […]

India Kerala

പരപ്പനങ്ങാടി ബീച്ചിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി വള്ളിക്കുന്ന് ആനങ്ങാടി ബീച്ചിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കടലുണ്ടി സ്വദേശി സലാമിന്റെ മകൻ മുസമ്മിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഇന്നലെയാണ് കാണാതായത്. വിദ്യാർഥിയെ കാണാതായ സംഭവത്തില്‍ അധികൃതര്‍ സഹായം നല്‍കിയില്ലെന്ന് ആരോപിച്ച് മലപ്പുറം വള്ളിക്കുന്നിൽ നേരത്തെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. നേവിയുടെ വിമാനമെത്തി തെരച്ചിൽ ഊർജിതമാക്കിയതോടെ നാട്ടുകാർ റോഡ് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. കടലാക്രമണം രൂക്ഷമായ വള്ളിക്കുന്ന് അരിയല്ലൂർ ഭാഗത്ത് റോഡ് തകർന്നു. താനൂർ, പൊന്നാനി ഭാഗങ്ങളിൽ […]

India National

അമിത ചൂട്: കേരള എക്സ്പ്രസില്‍ നാല് യാത്രക്കാര്‍ മരിച്ചു

കേരള എക്സ്പ്രസ് ട്രെയിനില്‍ നാല് യാത്രക്കാര്‍ അമിത ചൂട് കാരണം മരിച്ചു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ചാണ് മരണം. ആഗ്രയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട യാത്രക്കാരാണ് മരിച്ച നാല് പേരും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക് അയക്കുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു. മരിച്ച നാല് പേരും തമിഴ്നാട് സ്വദേശികളാണ്. പച്ചയ (80), ബാലകൃഷ്ണന്‍ (67), ധനലക്ഷ്മി (74), സുബ്ബറയ്യ (71) എന്നിവരാണ് മരിച്ചത്. വരാണസിയും ആഗ്രയും സന്ദര്‍ശിക്കാനെത്തിയ 68 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍. ആഗ്ര […]

India Kerala

സി.സി.ടി.വിയില്‍ പതിഞ്ഞ വ്യക്തിയെ തിരഞ്ഞ് പൊലീസ്

കോഴിക്കോട് നടന്ന ട്രാന്‍സ്ജെന്‍ഡറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.സി.ടി.വിയില്‍ പതിഞ്ഞ വ്യക്തിയെ തിരഞ്ഞ് പൊലീസ്. നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ട്രാൻസ്ജെൻഡർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നിർണ്ണായകമായ വിവരം നൽകുവാൻ സാധിക്കുന്ന വ്യക്തിയാണ് ഈ വീഡിയോയിൽ കാണുന്നതെന്ന് പൊലീസ് പറയുന്നു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം നൽകുവാൻ സാധിക്കുന്നവര്‍ ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ നടക്കാവ് പൊലീസ് ഇൻസ്പെക്ടറുടെ 9497987181 എന്ന നമ്പറിലോ നടക്കാവ് എസ്.ഐയുടെ 9497980720 എന്ന നമ്പറിലോ 9497980752 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.