തമിഴ്നാട്ടിലെ കുടിവെള്ള പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി എടപ്പാടി പളനി സാമി യോഗം വിളിച്ചു. വെള്ളം നല്‍കാമെന്ന കേരളത്തിന്റെ വാഗ്‌ദാനം ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയാകും. കഴിഞ്ഞ കുറച്ചു ദിവസമായി ചെന്നൈയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിനില്‍ കുടിവെള്ളം എത്തിക്കാന്‍ ആലോചനയുള്ളതായി കഴിഞ്ഞദിവസം തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
India
ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ വ്യക്തിപരമായ അധിക്ഷേപത്തിനില്ലെന്ന് ശ്രീധരന്‍ പിള്ള
ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ വ്യക്തിപരമായ അധിക്ഷേപത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ശ്രീധരന്‍പിള്ള കോഴിക്കോട് പറഞ്ഞു.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന്
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന്. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സിതാരാമന്റെ അധ്യക്ഷതയിലാണ് യോഗം. സംസ്ഥാന ധനമന്ത്രി തോമസ് ഐസക് യോഗത്തിൽ പങ്കെടുക്കും. ആന്റി പ്രോഫിറ്ററി അതോറിറ്റിയുടെ കാലാവധി 2020 വരെയാക്കുക. ഇലക്ട്രോണിക് വാഹനങ്ങളുടെ നിരക്ക് 12 ല്‍ നിന്ന് 5 ശതമാനമാക്കുക തുടങ്ങിയവയാണ്. പ്രധാന അജണ്ട. ലോട്ടറി നികുതി എകീകരണം പഠിക്കാന്‍ നിയോഗിച്ച എട്ടംഗ സമിതിയുടെ റിപ്പോര്‍ട്ടും പരിഗണനക്ക് വരും. ജി.എസ്.ടി കൗണ്‍സിലിന് മുന്നോടിയായി പൊതു ബജറ്റ് സംബന്ധിച്ച […]
ജെ.എസ്.എസ് നേതാവ് കെ.ആർ ഗൗരിയമ്മയ്ക്ക് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ
ജെ.എസ്.എസ് നേതാവ് കെ.ആർ ഗൗരിയമ്മയ്ക്ക് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ. രാവിലെ 11ന് ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിട്ടുളള ചടങ്ങിൽ ഗൗരിയമ്മ പിറന്നാൾ കേക്ക് മുറിക്കും. ജന്മശതാബ്ദി ആഘോഷങ്ങൾ മുഖ്യമന്ത്രി പിറണായി വിജയൻ ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ‘ഗൗരിയമ്മ ഒരു പഠനം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിലുണ്ടാകും. 3000 പേർക്ക് പിറന്നാൾ സദ്യയും ഒരുക്കുന്നുണ്ട്.
ആന്തൂര്‍ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍; സ്വമേധയാ കേസെടുത്തു
ആന്തൂര്‍ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസ് ഇന്ന് തന്നെ പരിഗണിക്കും. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷയും പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗവുമായ പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കാന്‍ നീക്കത്തിലാണ് സി.പി.എം. പ്രവാസി വ്യവസായിയും പാര്‍ട്ടി അനുഭാവിയുമായ സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളില്‍ ശ്യാമളക്ക് വീഴ്ച സംഭവിച്ചതായാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര ജില്ലാ നേതൃയോഗം വിളിച്ച് ചേര്‍ക്കും.
30 വര്‍ഷം മുൻപത്തെ കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ
ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1990ല്‍ വര്‍ഗീയ കലാപം നടത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് ശിക്ഷ. ഗുജറാത്ത് വംശഹത്യാകേസില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ മൊഴി കൊടുത്ത ഉദ്യോഗസ്ഥന്‍ കൂടിയാണ് സഞ്ജീവ് ഭട്ട്. കേസില്‍ 11 സാക്ഷികളെ കൂടി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന സഞ്ജീവ് ഭട്ടിന്‍റെ ആവശ്യം മെയ് 24ന് സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവപര്യന്തം ശിക്ഷ വിധിച്ച് കൊണ്ടുള്ള ജാംനഗര്‍ സെഷന്‍സ് കോടതിയുടെ വിധി. ഗുജറാത്തിലെ ജാംനഗറില്‍ എ.എസ്.പി […]
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; പ്രതിസന്ധിയിലായി നേതാക്കൾ
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയാനുറച്ചതോടെ മുതിര്‍ന്ന നേതാക്കള്‍ പ്രതിസന്ധിയിലായി. അധ്യക്ഷ സ്ഥാനത്തേക്ക് ആരെ കണ്ടെത്തുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പലതവണ നടത്തിയിട്ടും ധാരണയിലെത്താനായിട്ടില്ല. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പങ്കാളിയാകേണ്ടതില്ലെന്നാണ് രാഹുലിന്റെ തീരുമാനം. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം ഡല്‍ഹിയില്‍ തുടരുകയാണ്. നിലവില്‍ ഡല്‍ഹിയിലുള്ള എ.കെ ആന്റണി അടക്കമുള്ള നേതാക്കള്‍ക്ക് പുറമെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും അടക്കമുള്ളവര്‍ എത്തിയിട്ടുണ്ട്. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ തിരക്കിട്ട ആലോചനകളാണ് നടക്കുന്നത്. പക്ഷെ ഒരു ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല. […]
ടി.ഡി.പിയുടെ നാല് രാജ്യസഭാംഗങ്ങള്‍ ബി.ജെ.പിയില്‍
തെലുഗുദേശം പാര്‍ട്ടിയുടെ നാല് രാജ്യസഭാംഗങ്ങള്‍ പാര്‍ട്ടി അംഗത്വം രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇക്കാര്യം ഇവര്‍ രാജ്യസഭയുടെ അധ്യക്ഷനായ വെങ്കയ്യ നായിഡുവിനെ രേഖാമൂലം അറിയിച്ചു. മുന്‍ കേന്ദ്രമന്ത്രി വൈ.എസ് ചൗധരി, സി.ആര്‍. രമേഷ്, ജി.എം റാവു, ടി.ജി വെങ്കിടേഷ് എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. കൂറുമാറി ബി.ജെ.പിയിലെത്തിയവരെ ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. രാജ്യസഭയില്‍ ആറ് അംഗങ്ങളുണ്ടായിരുന്ന ടി.ഡി.പിയില്‍ നിന്നും നാല് പേര്‍ ഒന്നിച്ച് കൂറുമാറിയ സാഹചര്യത്തില്‍ ഇവരെ […]
കുളു ബസപകടത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി
ഹിമാചല്‍പ്രദേശിലെ കുളുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി.37 പേര്‍ക്ക് പരിക്കേറ്റു. കുളുവിലെ ബഞ്ചാറില്‍ വച്ച് ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മലയുടെ മുകളിൽ നിന്ന് 500 അടി താഴ്ചയിലേയ്ക്കാണ് സ്വകാര്യബസ് മറിഞ്ഞത് .എഴുപതിലേറെ യാത്രക്കാർ അപകട സമയത്ത് ബസിലുണ്ടായിരുന്നു. പലരും ബസിന് മുകളിൽ ഇരുന്ന് യാത്ര ചെയ്തിരുന്നതും അപകടം വർദ്ധിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന പലരുടേയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ കുളു ജില്ലാ ആശുപത്രിയിലും ബഞ്ചാര സിവിൽ ആശുപത്രിയിലുമായാണ് […]
ബംഗാളില്‍ വീണ്ടും സംഘര്‍ഷം: രണ്ട് പേര്‍ മരിച്ചു
പശ്ചിമ ബംഗാളില്‍ വീണ്ടും സംഘര്‍ഷം. രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് 24 പര്‍ഗാനയിലെ ഭാത്പാരയിലാണ് സംഘര്‍ഷമുണ്ടായത്. ഒരു സംഘം ആളുകള്‍ തോക്കും നാടന്‍ ബോംബുകളുമായെത്തി ആക്രമിക്കുകയായിരുന്നു. ആള്‍ക്കൂട്ടത്തെ പിരിച്ച് വിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു. കൂടുതല്‍ ദ്രുത കര്‍മസേനയെ പ്രദേശത്ത് വിന്യസിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി […]












