സി.പി.എം സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നില്‍ക്കാന്‍ സന്നദ്ധത അറിയിച്ച് കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സന്നദ്ധത അറിയിച്ചത്. മകനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
India
തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു
തിരുവനന്തപുരം വട്ടപ്പാറയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.
കണ്ണൂര്‍ ,വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ മിന്നല്‍ പരിശോധന
കണ്ണൂര്‍ ,വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് നടന്നത്. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങിന്റെ നിര്‍ദേശ പ്രകാരമായിരുന്നു റെയ്ഡ്. കണ്ണൂരില്‍ കഞ്ചാവും മൊബൈല്‍ ഫോണുകളും റെയ്ഡില്‍ പിടിച്ചെടുത്തു. വിയ്യൂരില്‍ ടി.പി കേസ് പ്രതി ഷാഫിയില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.
അക്രമം തുടരുന്ന ബംഗാളിലേക്ക് ബി.ജെ.പി എംപിമാരുടെ സംഘം
അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി എം.പിമാര്‍ പശ്ചിമബംഗാളിലേക്ക്. ദിലീപ് ഘോഷ്, മുകുള്‍ റോയി എന്നിവരടങ്ങുന്ന സംഘം 24 പര്‍ഗാനയിലെ ഭത്‌പാര സന്ദര്‍ശിക്കും. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സന്ദര്‍ശനാനുമതി നിഷേധിച്ചേക്കുമെന്നാണ് വിവരം. എം.പി സംഘത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രണ്ടു പേര്‍ കൊല്ലപ്പെട്ട ഭത്പാരയില്‍ സംഭവത്തോട് ബന്ധപ്പെട്ട് പതിനാറ് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
കോതമംഗലത്ത് ഒരാള്‍ വെടിയേറ്റ് മരിച്ച നിലയില്‍
എറണാകുളം കോതമംഗലത്ത് ഒരാള്‍ വെടിയേറ്റ് മരിച്ച നിലയില്‍. പോത്തിനക്കാട് പുളിന്താനത്താണ് സംഭവം. പ്രസാദ് എന്നയാളാണ് മരിച്ചത്. അയല്‍വാസിയുടെ വീടിന്റെ ടെറസിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അസമില്‍ മുസ്‍ലിംകളെ മര്‍ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു
അസമില്‍ മുസ്‍ലിംകളെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി. ജയ് ശ്രീറാം എന്നും പാകിസ്താന്‍ മൂര്‍ദാബാദ് എന്നും പറയാന്‍ നിര്‍ബന്ധിച്ചു. ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പരാതി. ഓള്‍ അസം മൈനോരിറ്റി സ്റ്റുഡന്‍സ് യൂണിയനും നോര്‍ത്ത് ഈസ്റ്റ് മൈനോരിറ്റി സ്റ്റുഡന്‍സ് യൂണിയനുമാണ് പരാതി നല്‍കിയത്. അസമിലെ ബാര്‍പേടയില്‍ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന മുസ്‍ലിംകളെ ഓട്ടോ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ഹിന്ദു സംഘടനാ പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ടാണ് സംഘം മര്‍ദിച്ചത്. നിര്‍ബന്ധിച്ച് ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ്, പാകിസ്താന്‍ മൂര്‍ദാബാദ് എന്നിങ്ങനെ പറയിക്കുകയും ചെയ്തു. […]
ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതി; ബിനോയി കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും
ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പീഡന പരാതിയില്‍ ബിനോയി കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും. മുംബൈ പൊലീസ് ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി സൂചന. അതേസമയം കേസിന്റെ അന്വേഷണത്തിനായി കണ്ണൂരിലെത്തിയ മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തും എത്തി. ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതി ലഭിച്ചിട്ടും ഇതുവരെ ബിനോയി കോടിയേരിയെ കണ്ടെത്താന്‍ മുംബൈ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണത്തിനായി കേരളത്തിലെത്തിയ മുംബൈ ഓഷ് വാര പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മൂന്നു ദിവസമായി കണ്ണൂര്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ബിനോയ് […]
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍
പവന് 320 രൂപ കൂടി 25,440 രൂപയായതോടെ സ്വര്‍ണ്ണവില സര്‍വകാല റെക്കോഡിലെത്തി. ഗ്രാമിന് 3,180 രൂപയാണ് ഇന്നത്തെ വില. കൂടിയും കുറഞ്ഞുമാണ് ഈ മാസം സ്വര്‍ണവില ഉണ്ടായിരുന്നത്.
ശബരിമല സ്വകാര്യ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു
ശബരിമലയില്‍ യുവതിപ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാനാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ‘ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍’ എന്ന പേരിലാണ് എന്‍.കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് പ്രേമചന്ദ്രൻ എം.പി അവതരിപ്പിച്ചത്. ശബരിമലയിൽ സുപ്രിം കോടതി വിധിക്ക് മുൻപുള്ള സാഹചര്യം തുടരണം, നിയമം പ്രാബല്യത്തിൽ വന്നാൽ കോടതിയിലും ട്രൈബ്യൂണലിലും അടക്കം മറ്റു നടപടികൾ പാടില്ല, ശബരിമലയിലെ ആചാരങ്ങൾക്ക് മാറ്റം ആവശ്യമാണെങ്കിൽ 2018 […]
കോഴിക്കോട് കീഴ്പയ്യൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളില്‍ ഭക്ഷ്യവിഷബാധ
കോഴിക്കോട് കീഴ്പയൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. 20 കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മുതലാണ് കുട്ടികള്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. ഇതില്‍ 16 പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പിന്നീടാണ് ഇതേ കാരണത്താല്‍ കൂടുതല്‍ കുട്ടികള്‍ ഇന്ന് സ്‌കൂളിലെത്തിയിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെയാണ് ഇന്നലെ ഉച്ചയ്ക്ക് നല്‍കിയ ഭക്ഷണത്തില്‍ നിന്നാവും വിഷബാധയുണ്ടായതെന്ന നിഗമനത്തിലേക്ക് എത്തിയത്.












